വരാനിരിക്കുന്ന വലിയ വംശഹത്യയുടെ മുന്നൊരുക്കമാണ് ഇതെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഭയം വില്‍ക്കുകയാണെന്നാണ് നിങ്ങള്‍ പറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി എന്റെ പേര് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ എന്നെ കൊല്ലുമായിരുന്ന നൂറുകണക്കിന് സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ഞാന്‍ കണ്ടിട്ടുണ്ട്.
ഓരോ ആള്ക്കൂട്ടത്തിനടുത്തും നിന്ന് മുസ്ലിംകളുടെ രക്തം വീഴുന്നുണ്ടെന്ന് ഉറപ്പുവരുത്തി നടക്കുന്ന ഒരു സ്ത്രീയോടൊപ്പം അരമൈല്‍ നടന്നിരുന്നു. പള്ളികള്‍ കത്തികപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യുന്നത് കണ്ടിരുന്നു.
വെടിയേല്‍ക്കുകയും വെട്ടേല്‍ക്കുകയും കഠിന മര്‍ദനമേല്‍ക്കുകയും ചെയ്തവരെ കണ്ടു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ കണ്ടു.
ഇതെല്ലാം പറഞ്ഞിട്ടും, ഇത് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതൊരിക്കലും സി.എ.എ വിരുദ്ധ സമരമായിരുന്നില്ല. വരാനിരിക്കുന്ന മുസ്ലിം വംശഹത്യക്ക് തൊട്ടുമുമ്പുള്ള അവസാനത്തെ പിടിച്ച് നില്ക്കലായിരുന്നു.
(facebook post)








