Campus Alive

ആഫ്രോ-പെസ്സിമിസവും കറുത്ത വിമോചന രാഷ്ട്രീയവും

കറുത്ത സ്വത്വത്തെക്കുറിച്ച ഒരു പോസിറ്റീവായ സിദ്ധാന്തമല്ല ആഫ്രോ-പെസിമിസം. ബ്ലാക്ക് സബ്ജക്റ്റിവിറ്റിയുടെ തത്വചിന്താപരമായ മൂവ്‌മെന്റുമല്ല അത്. വളരെ ബോധപൂര്‍വ്വമായതോ മുന്‍കൂട്ടി തീരുമാനിച്ച് വെച്ചതോ ആയ രാഷ്ട്രീയ സ്ഥാനത്തെ അതലങ്കരിക്കുന്നില്ല. വെളുത്തവരുടെ അധീശാധിപത്യം (white supremacy) എന്ന ഒരൊറ്റ ഏകാത്മക കാറ്റഗറിക്കെതിരെ നിലകൊള്ളുന്ന മൂവ്‌മെന്റല്ല അത്. മറിച്ച്, കറുത്തവരുടെ നിലനില്‍പ്പിന്റെ ഘടനാപരമായ അവസ്ഥയെക്കുറിച്ച് നിരന്തരമായി ചിന്തിക്കുകയും പുതിയ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്ന സൈദ്ധാന്തികരുടെയും ആശയങ്ങളുടെയും ആര്‍ട്ട് വര്‍ക്കുകളുടെയും ഒരു സങ്കലനമാണ് ആഫ്രോപെസിമിസം. ആഫ്രോപെസിമിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ഒരു വംശീയാധിപത്യത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റം മാത്രമാണ്. അടിമത്വത്തിന്റെ ഔപചാരികമായ നിര്‍ണ്ണയങ്ങള്‍ Blackness എന്ന കാറ്റഗറിയിലേക്ക് ഉള്‍പ്പെടുത്തപ്പെടുകയാണുണ്ടായത്. അങ്ങനെ കറുത്തവരുടെ നിലനില്‍പ്പിന്റെ അടിസ്ഥാന തത്വമായി അടിമബന്ധത്തെ സാധാരണവല്‍ക്കരിക്കുകയും ചെയ്തു. ഒരു മാസ്റ്ററുടെ അടിമയല്ലെങ്കിലും തങ്ങളുടെ തന്നെ ബാഹ്യരൂപത്തിന്റെ അടിമയായി അവര്‍ രൂപാന്തരപ്പെട്ടു.

sideimg1
ഫ്രാങ്ക്. ബി. വില്‍ഡെര്‍സന്‍

ഫ്രാങ്ക്. ബി. വില്‍ഡെര്‍സന്റെ രചനകളിലാണ് നമുക്ക് ആഫ്രോപെസിമിസം എന്ന വാക്കിന്റെ ഉത്ഭവം കണ്ടെത്താനാവുക. അതേ സമയം, ജാര്‍ഡ് സെക്സ്റ്റണ്‍, സയ്ദിയ ഹര്‍ത്മാന്‍, ഹോര്‍ടെന്‍സ് സ്പില്ലേഴ്‌സ് തുടങ്ങിയവരുടെ വര്‍ക്കുകളില്‍ അതിന്റെ സൈദ്ധാന്തിക വികാസം നമുക്ക് കാണാം. ആഫ്രോപെസിമിസ്റ്റ് ചിന്തകരായ സെക്സ്റ്റണ്‍, വില്‍ഡെര്‍സണ്‍ തുടങ്ങിയവര്‍ കറുത്ത നിലനില്‍പ്പിനെക്കുറിച്ച ( Black Existence) പൊളിറ്റിക്കല്‍ ഓണ്‍ടോളജി വികസിപ്പിക്കുന്നത് സമകാലിക തത്വചിന്തകനായ അഗംബനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്. അത് പോലെ ഫ്രാന്‍സ് ഫനോന്റെ ചിന്തകളും രചനകളും അവരെസംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. മനുഷ്യന്‍ എന്ന ആശയത്തെക്കുറിച്ചും അവന്റെ അസ്ഥിത്വത്തെക്കുറിച്ചും ജീവിതത്തിന്റെ സന്നിഗ്ധാവസ്ഥകളെക്കുറിച്ചുമുള്ള ആലോചനകളാല്‍ സമ്പന്നമാണ് അവരുടെ രചനകള്‍. വെളുത്ത വംശീയാധിപത്യം മുന്നോട്ട് വെക്കുന്ന എക്കണോമിയോടും പൊളിറ്റിക്കല്‍ എക്കണോമിയോടും കടുത്ത വിമര്‍ശനമാണ് അവരുന്നയിക്കുന്നത്. യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെയും ആധുനികതയുടെയും ഉല്‍പ്പന്നമായ ‘മനുഷ്യനെ’ യാണ് കറുത്തവരുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്നത്. ‘മനുഷ്യ’ ബന്ധങ്ങളില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവരാണ് കറുത്തവര്‍. ‘മനുഷ്യ വിഷയിയുടെ’ സാന്നിധ്യത്തില്‍ നിന്നും നേര്‍വിപരീതമായി കറുത്തവര്‍ അടയാളപ്പെടുത്തപ്പെടുന്നത് ഓണ്‍ടോളജിക്കലായ അസാന്നിധ്യമായാണ്. എങ്ങനെയാണ് ഈ അധികാരബന്ധം നിലനിര്‍ത്തപ്പെടുന്നത്? ഘടനാപരമായ വയലന്‍സിലൂടെയാണ് ഇത് നിലനിര്‍ത്തപ്പെടുന്നത് എന്നാണ് ആഫ്രോപെസിമിസ്റ്റുകള്‍ പറയുന്നത്. ചുരുക്കത്തില്‍, അടിമയായാലും സ്വതന്ത്രനായാലും കറുത്തവര്‍ ജീവിക്കുന്നത് വെളുത്തവരുടെ ആജ്ഞക്ക് കീഴില്‍ തന്നെയാണ്.

race-900x600
ജാര്‍ഡ് സെക്സ്റ്റണ്‍

ന്യായപൂര്‍വ്വമായ ഒരു കാരണത്തെ മുന്‍നിര്‍ത്തിയുള്ള വയലന്‍സിന് പകരം കറുത്തവര്‍ക്ക് നേരെ ഉയരുന്നത് നീതീകരണമോ പ്രത്യേകിച്ചൊരു കാരണമോ ആവശ്യമില്ലാത്ത വിധം വേരുറച്ച് പോയ ഘടനാപരമായ വയലന്‍സ് തന്നെയാണ്. അടിമക്കാലത്ത് നിലനിന്ന ഈ അധികാരം തന്നെയാണ് ‘സ്വതന്ത്രരായ’ കറുത്തവര്‍ക്ക് നേരെ ഇപ്പോഴും പ്രയോഗിക്കപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

കറുത്ത ശരീരങ്ങളെ വിവേകരഹിതരായി മുദ്രകുത്തിക്കൊണ്ട് അവരുടെ വിഷയീസ്ഥാനത്തെ നിഷേധിക്കുക എന്ന വയലന്‍സാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്. ഒരു നിശ്ചിത സ്ഥലപരിമിതിക്കകത്തേക്ക് കറുത്ത ജീവിതങ്ങളെ ഒതുക്കുകയാണ് പഴയകാല അടിമ സമ്പ്രദായവും ‘സ്വാതന്ത്ര്യത്തിന്’ ശേഷം രൂപപ്പെട്ട ഗെറ്റോകളും ചെയ്ത്‌കൊണ്ടിരിക്കുന്നത്. കറുത്തവരുടെ ജീവിതങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാവുന്ന കേവല വസ്തുവായി മാറുകയാണ് ഇവിടെ സംഭവിക്കുന്നത്. എങ്ങോട്ട് വേണമെങ്കിലും ചലിപ്പിക്കാന്‍ പറ്റിയതും ആര്‍ക്ക് വേണമെങ്കിലും കര്‍തൃത്വം അവകാശപ്പെടാന്‍ പറ്റിയ വളരെ തുറന്ന ഐഡന്റിറ്റിയായും കറുത്തവര്‍ ഇവിടെ നിര്‍വ്വചിക്കപ്പെടുന്നു. കറുത്തവര്‍ക്ക് നേരെ ഈയടുത്ത് നടന്ന പോലീസ് വെടിവെപ്പുകള്‍ ഇതെല്ലാം വിളിച്ച്പറയുന്നുണ്ട്. ഇതിനെ ഘടനാപരമായ പ്രശ്‌നമായി അഭിമുഖീകരിക്കുന്നതിന് പകരം കേവല യാദൃശ്ചികതയായാണ് ലിബറലുകള്‍ മനസ്സിലാക്കുന്നത്. കറുത്തവര്‍ക്കെതിരായ പോലീസ് അക്രമങ്ങളെ ക്രൂരമായ പ്രവര്‍ത്തിയായി അപലപിക്കുന്ന ലിബറലുകള്‍ കറുത്ത ശരീരങ്ങളെ ദൈന്യത മുറ്റിനില്‍ക്കുന്ന നോട്ടങ്ങളോട് സമീപിക്കുകയും ഇരകള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. കറുത്തവരുടെ രാഷ്ട്രീയ കര്‍തൃത്വമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. മാത്രമല്ല, കറുത്ത ശരീരങ്ങളുടെ ‘ദൈന്യതയാര്‍ന്ന’ അവസ്ഥ കണ്ട് സായൂജ്യമടയുന്ന വെളുത്ത ആനന്ദങ്ങള്‍ ബോധപൂര്‍വ്വം മറക്കപ്പെടുകയും ചെയ്യുന്നു.

tumblr_n04f5xUANG1rznesxo1_250
സയ്ദിയ ഹര്‍ത്മാന്‍

ചുരുക്കത്തില്‍, കറുത്തവര്‍ക്ക് നേരെയുള്ള വയലന്‍സാണ് അവരുടെ അസ്ഥിത്വത്തെ നിര്‍ണ്ണയിക്കുന്നത്. വെളുത്ത വംശീയാധിപത്യം ഒരേസമയം തന്നെ കറുത്ത അസ്ഥിത്വത്തെ ഉല്‍പ്പാദിപ്പിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. കറുത്ത സ്വത്വമില്ല എന്നും കറുത്ത വിഷയിയില്ല എന്നും കറുത്ത ജീവിതം സാധ്യമല്ല എന്നും അത് പ്രഘോഷിക്കുന്നു. അങ്ങനെ സാമൂഹിക മരണത്താല്‍ (Social Death) അടയാളപ്പെടുത്തപ്പെടുന്ന ഒന്നായി കറുത്ത അസ്ഥിത്വം അടയാളപ്പെടുത്തപ്പെടുന്നു. സാമൂഹ്യ കര്‍തൃത്വമില്ലാത്ത ഭൗതിക ശരീരങ്ങളായി കറുത്തവര്‍ ചുരുക്കപ്പെടുന്നു. ഇങ്ങനെ കറുത്ത ശരീരങ്ങളെ അപരമാക്കി നിലനിര്‍ത്തിക്കൊണ്ടാണ് വെളുത്ത ശരീരങ്ങളുടെ കര്‍തൃത്വപരമായ നിലനില്‍പ്പ് സാധ്യമാകുന്നത്.

കറുത്ത മരണവും വെളുത്ത ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഫ്രോപെസിമിസ്റ്റുകള്‍ സംസാരിക്കുന്നുണ്ട്. അവ രണ്ടും തമ്മിലുള്ള വ്യത്യാസം ഏറെ സവിശേഷമാണ്. അതിനാല്‍ തന്നെ വെളുത്തവരും കറുത്തവരും തമ്മിലുള്ള ഐക്യം അസാധ്യവുമാണ്. കറുത്തവര്‍ക്ക് നേരെ നടക്കുന്ന വയലന്‍സ് സവിശേഷമാണ്. വേറൊരു അനുഭവങ്ങളിലേക്കും അതിനെ വിവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. കുടിയേറ്റക്കാര്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ നടക്കുന്ന സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികപരവുമായ വയലന്‍സിനെ കറുത്ത ശരീരങ്ങള്‍ക്ക് നേരെ നടക്കുന്ന വയലന്‍സുമായി സമീകരിക്കുക അസാധ്യമാണ്.

ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെയും സോളിഡാരിറ്റിയെക്കുറിച്ച വാചാടോപങ്ങളുടെയും ഇടങ്ങളില്‍ ഒരു രാഷ്ട്രീയ ഇടപെടല്‍ ആഫ്രോപെസ്സിമിസം സാധ്യമാക്കുന്നുണ്ട്. പ്രതിനിധാന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന എല്ലാതരത്തിലുമുള്ള ഇടത്-ലിബറല്‍ രാഷ്ട്രീയത്തോടുമുള്ള വിമര്‍ശനമാണ് ആഫ്രോപെസ്സിമിസം ഉന്നയിക്കുന്നത്. സാമൂഹ്യ അംഗീകാരത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശക്തി പ്രാപിച്ച് വരുന്നുണ്ട്. 1950 കളിലേയും 70 കളിലേയും കറുത്ത വിമോചന പോരാട്ടങ്ങളുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും തുടര്‍ച്ചയാണിത്. എന്നാല്‍ സമകാലിക വംശീയ വിരുദ്ധ കൂട്ടായ്മകള്‍ ഈയൊരു തുടര്‍ച്ചയില്‍ നിന്നല്ല പ്രചോദനം ഉള്‍ക്കൊള്ളുന്നത്. പൗര സമൂഹങ്ങള്‍ക്കിടയില്‍ ലഭ്യമാകേണ്ട ഇടങ്ങളെക്കുറിച്ചും അവരില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങളെക്കുറിച്ചുമാണ് ബഹുസ്വരമായ സാമൂഹിക ഇടങ്ങള്‍ സാധ്യമാകാന്‍ പ്രവര്‍ത്തിക്കുന്ന മൂവ്‌മെന്റുകള്‍ സംസാരിക്കുന്നത്. ഐക്യത്തിന് വേണ്ടിയുള്ള ബഹുവംശ സഖ്യങ്ങളുടെ കോലാഹലങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറച്ച്പിടിക്കുന്നത് ബ്ലാക്ക് വിരുദ്ധതയെത്തന്നെയാണ്. വിവിധങ്ങളായ സാമൂഹിക സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വിഭാഗങ്ങളോട് ചേര്‍ത്ത് വെച്ച് കൊണ്ടാണ് അവര്‍ കറുത്തവര്‍ക്ക് വേണ്ടി സംസാരിക്കുന്നത്. സാമൂഹിക അംഗീകാരത്തിലൂടെയും സ്വാംശീകരണത്തിലൂടെയും സാധ്യമാകുന്ന ന്യൂനപക്ഷ അവകാശങ്ങളെയാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്. കറുത്തവന്റെ കര്‍തൃത്വസ്ഥാനത്തെ നിഷേധിക്കുന്ന അറിവധികാരത്തിന്റെ വാതിലില്‍ മുട്ടിയാണിവര്‍ അംഗീകാരത്തിന് വേണ്ടി യാചിക്കുന്നത്.

ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളിലൂടെ ഒരു പക്ഷേ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍ കറുത്ത ശരീരങ്ങളോടുള്ള തുടര്‍ച്ചയായ വയലന്‍സിലൂടെയാണ് അത് സാധ്യമാകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ആഫ്രോപെസ്സിമിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സിവില്‍ സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ട അംഗീകാരം എന്നതൊരു മിഥ്യയാണ്. അനുഭവപരമായ അനീതികളെക്കുറിച്ചല്ല അവര്‍ സംസാരിക്കുന്നത്. മറിച്ച്, ഘടനാപരമായ പ്രശ്‌നത്തെക്കുറിച്ചാണ്. കറുത്ത അസ്ഥിത്വം എന്നതൊരു ഘടനാപരമായ സാമൂഹ്യ സ്ഥാനമാണ്. എല്ലാതരത്തിലുമുള്ള സാമൂഹിക അനുഭവങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒന്നാണത്. സിവില്‍ സമൂഹത്തിന്റെ അംഗീകാരമോ സ്‌നേഹമോ തലോടലോ അതാഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ ബ്ലാക്ക് വിരുദ്ധതയെ നേരിടാന്‍ ഫനോന്‍ പറഞ്ഞ പോലെ ‘പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ഒരു ക്രമരാഹിത്യം’ സാധ്യമാകേണ്ടതുണ്ട്. മാനവികത എന്ന ആശയത്തിനോടുള്ള കലഹം തന്നെയാണത്.

കറുത്ത സ്വത്വത്തെക്കുറിച്ച ഒരു പോസിറ്റീവായ സിദ്ധാന്തമല്ല ആഫ്രോപെസിമിസം. ബ്ലാക്ക് സബ്ജക്റ്റിവിറ്റിയുടെ തത്വചിന്താപരമായ മൂവ്‌മെന്റുമല്ല അത്. വളരെ ബോധപൂര്‍വ്വമായതോ മുന്‍കൂട്ടി തീരുമാനിച്ച് വെച്ചതോ ആയ രാഷ്ട്രീയ സ്ഥാനത്തെ അതലങ്കരിക്കുന്നില്ല. വെളുത്തവരുടെ അധീശാധിപത്യം (white supremacy) എന്ന ഒരൊറ്റ ഏകാത്മക കാറ്റഗറിക്കെതിരെ നിലകൊള്ളുന്ന മൂവ്‌മെന്റല്ല അത്. മറിച്ച്, കറുത്തവരുടെ നിലനില്‍പ്പിന്റെ ഘടനാപരമായ അവസ്ഥയെക്കുറിച്ച് നിരന്തരമായി ചിന്തിക്കുകയും പുതിയ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്ന സൈദ്ധാന്തികരുടെയും ആശയങ്ങളുടെയും ആര്‍ട്ട് വര്‍ക്കുകളുടെയും ഒരു സങ്കലനമാണ് ആഫ്രോപെസിമിസം. ആഫ്രോപെസിമിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ഒരു വംശീയാധിപത്യത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റം മാത്രമാണ്. അടിമത്വത്തിന്റെ ഔപചാരികമായ നിര്‍ണ്ണയങ്ങള്‍ Blackness എന്ന കാറ്റഗറിയിലേക്ക് ഉള്‍പ്പെടുത്തപ്പെടുകയാണുണ്ടായത്. അങ്ങനെ കറുത്തവരുടെ നിലനില്‍പ്പിന്റെ അടിസ്ഥാന തത്വമായി അടിമബന്ധത്തെ സാധാരണവല്‍ക്കരിക്കുകയും ചെയ്തു. ഒരു മാസ്റ്ററുടെ അടിമയല്ലെങ്കിലും തങ്ങളുടെ തന്നെ ബാഹ്യരൂപത്തിന്റെ അടിമയായി അവര്‍ രൂപാന്തരപ്പെട്ടു.

ഫ്രാങ്ക്. ബി. വില്‍ഡെര്‍സന്റെ രചനകളിലാണ് നമുക്ക് ആഫ്രോപെസിമിസം എന്ന വാക്കിന്റെ ഉത്ഭവം കണ്ടെത്താനാവുക. അതേ സമയം, ജാര്‍ഡ് സെക്സ്റ്റണ്‍, സയ്ദിയ ഹര്‍ത്മാന്‍, ഹോര്‍ടെന്‍സ് സ്പില്ലേഴ്‌സ് തുടങ്ങിയവരുടെ വര്‍ക്കുകളില്‍ അതിന്റെ സൈദ്ധാന്തിക വികാസം നമുക്ക് കാണാം. ആഫ്രോപെസിമിസ്റ്റ് ചിന്തകരായ സെക്സ്റ്റണ്‍, വില്‍ഡെര്‍സണ്‍ തുടങ്ങിയവര്‍ കറുത്ത നിലനില്‍പ്പിനെക്കുറിച്ച ( Black Existence) പൊളിറ്റിക്കല്‍ ഓണ്‍ടോളജി വികസിപ്പിക്കുന്നത് സമകാലിക തത്വചിന്തകനായ അഗംബനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്. അത് പോലെ ഫ്രാന്‍സ് ഫനോന്റെ ചിന്തകളും രചനകളും അവരെസംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. മനുഷ്യന്‍ എന്ന ആശയത്തെക്കുറിച്ചും അവന്റെ അസ്ഥിത്വത്തെക്കുറിച്ചും ജീവിതത്തിന്റെ സന്നിഗ്ധാവസ്ഥകളെക്കുറിച്ചുമുള്ള ആലോചനകളാല്‍ സമ്പന്നമാണ് അവരുടെ രചനകള്‍. വെളുത്ത വംശീയാധിപത്യം മുന്നോട്ട് വെക്കുന്ന എക്കണോമിയോടും പൊളിറ്റിക്കല്‍ എക്കണോമിയോടും കടുത്ത വിമര്‍ശനമാണ് അവരുന്നയിക്കുന്നത്. യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെയും ആധുനികതയുടെയും ഉല്‍പ്പന്നമായ ‘മനുഷ്യനെ’ യാണ് കറുത്തവരുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്നത്. ‘മനുഷ്യ’ ബന്ധങ്ങളില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവരാണ് കറുത്തവര്‍. ‘മനുഷ്യ വിഷയിയുടെ’ സാന്നിധ്യത്തില്‍ നിന്നും നേര്‍വിപരീതമായി കറുത്തവര്‍ അടയാളപ്പെടുത്തപ്പെടുന്നത് ഓണ്‍ടോളജിക്കലായ അസാന്നിധ്യമായാണ്. എങ്ങനെയാണ് ഈ അധികാരബന്ധം നിലനിര്‍ത്തപ്പെടുന്നത്? ഘടനാപരമായ വയലന്‍സിലൂടെയാണ് ഇത് നിലനിര്‍ത്തപ്പെടുന്നത് എന്നാണ് ആഫ്രോപെസിമിസ്റ്റുകള്‍ പറയുന്നത്. ചുരുക്കത്തില്‍, അടിമയായാലും സ്വതന്ത്രനായാലും കറുത്തവര്‍ ജീവിക്കുന്നത് വെളുത്തവരുടെ ആജ്ഞക്ക് കീഴില്‍ തന്നെയാണ്.

ന്യായപൂര്‍വ്വമായ ഒരു കാരണത്തെ മുന്‍നിര്‍ത്തിയുള്ള വയലന്‍സിന് പകരം കറുത്തവര്‍ക്ക് നേരെ ഉയരുന്നത് നീതീകരണമോ പ്രത്യേകിച്ചൊരു കാരണമോ ആവശ്യമില്ലാത്ത വിധം വേരുറച്ച് പോയ ഘടനാപരമായ വയലന്‍സ് തന്നെയാണ്. അടിമക്കാലത്ത് നിലനിന്ന ഈ അധികാരം തന്നെയാണ് ‘സ്വതന്ത്രരായ’ കറുത്തവര്‍ക്ക് നേരെ ഇപ്പോഴും പ്രയോഗിക്കപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

കറുത്ത ശരീരങ്ങളെ വിവേകരഹിതരായി മുദ്രകുത്തിക്കൊണ്ട് അവരുടെ വിഷയീസ്ഥാനത്തെ നിഷേധിക്കുക എന്ന വയലന്‍സാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്. ഒരു നിശ്ചിത സ്ഥലപരിമിതിക്കകത്തേക്ക് കറുത്ത ജീവിതങ്ങളെ ഒതുക്കുകയാണ് പഴയകാല അടിമ സമ്പ്രദായവും ‘സ്വാതന്ത്ര്യത്തിന്’ ശേഷം രൂപപ്പെട്ട ഗെറ്റോകളും ചെയ്ത്‌കൊണ്ടിരിക്കുന്നത്. കറുത്തവരുടെ ജീവിതങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാവുന്ന കേവല വസ്തുവായി മാറുകയാണ് ഇവിടെ സംഭവിക്കുന്നത്. എങ്ങോട്ട് വേണമെങ്കിലും ചലിപ്പിക്കാന്‍ പറ്റിയതും ആര്‍ക്ക് വേണമെങ്കിലും കര്‍തൃത്വം അവകാശപ്പെടാന്‍ പറ്റിയ വളരെ തുറന്ന ഐഡന്റിറ്റിയായും കറുത്തവര്‍ ഇവിടെ നിര്‍വ്വചിക്കപ്പെടുന്നു. കറുത്തവര്‍ക്ക് നേരെ ഈയടുത്ത് നടന്ന പോലീസ് വെടിവെപ്പുകള്‍ ഇതെല്ലാം വിളിച്ച്പറയുന്നുണ്ട്. ഇതിനെ ഘടനാപരമായ പ്രശ്‌നമായി അഭിമുഖീകരിക്കുന്നതിന് പകരം കേവല യാദൃശ്ചികതയായാണ് ലിബറലുകള്‍ മനസ്സിലാക്കുന്നത്. കറുത്തവര്‍ക്കെതിരായ പോലീസ് അക്രമങ്ങളെ ക്രൂരമായ പ്രവര്‍ത്തിയായി അപലപിക്കുന്ന ലിബറലുകള്‍ കറുത്ത ശരീരങ്ങളെ ദൈന്യത മുറ്റിനില്‍ക്കുന്ന നോട്ടങ്ങളോട് സമീപിക്കുകയും ഇരകള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. കറുത്തവരുടെ രാഷ്ട്രീയ കര്‍തൃത്വമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. മാത്രമല്ല, കറുത്ത ശരീരങ്ങളുടെ ‘ദൈന്യതയാര്‍ന്ന’ അവസ്ഥ കണ്ട് സായൂജ്യമടയുന്ന വെളുത്ത ആനന്ദങ്ങള്‍ ബോധപൂര്‍വ്വം മറക്കപ്പെടുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, കറുത്തവര്‍ക്ക് നേരെയുള്ള വയലന്‍സാണ് അവരുടെ അസ്ഥിത്വത്തെ നിര്‍ണ്ണയിക്കുന്നത്. വെളുത്ത വംശീയാധിപത്യം ഒരേസമയം തന്നെ കറുത്ത അസ്ഥിത്വത്തെ ഉല്‍പ്പാദിപ്പിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. കറുത്ത സ്വത്വമില്ല എന്നും കറുത്ത വിഷയിയില്ല എന്നും കറുത്ത ജീവിതം സാധ്യമല്ല എന്നും അത് പ്രഘോഷിക്കുന്നു. അങ്ങനെ സാമൂഹിക മരണത്താല്‍ (Social Death) അടയാളപ്പെടുത്തപ്പെടുന്ന ഒന്നായി കറുത്ത അസ്ഥിത്വം അടയാളപ്പെടുത്തപ്പെടുന്നു. സാമൂഹ്യ കര്‍തൃത്വമില്ലാത്ത ഭൗതിക ശരീരങ്ങളായി കറുത്തവര്‍ ചുരുക്കപ്പെടുന്നു. ഇങ്ങനെ കറുത്ത ശരീരങ്ങളെ അപരമാക്കി നിലനിര്‍ത്തിക്കൊണ്ടാണ് വെളുത്ത ശരീരങ്ങളുടെ കര്‍തൃത്വപരമായ നിലനില്‍പ്പ് സാധ്യമാകുന്നത്.

കറുത്ത മരണവും വെളുത്ത ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഫ്രോപെസിമിസ്റ്റുകള്‍ സംസാരിക്കുന്നുണ്ട്. അവ രണ്ടും തമ്മിലുള്ള വ്യത്യാസം ഏറെ സവിശേഷമാണ്. അതിനാല്‍ തന്നെ വെളുത്തവരും കറുത്തവരും തമ്മിലുള്ള ഐക്യം അസാധ്യവുമാണ്. കറുത്തവര്‍ക്ക് നേരെ നടക്കുന്ന വയലന്‍സ് സവിശേഷമാണ്. വേറൊരു അനുഭവങ്ങളിലേക്കും അതിനെ വിവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. കുടിയേറ്റക്കാര്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ നടക്കുന്ന സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികപരവുമായ വയലന്‍സിനെ കറുത്ത ശരീരങ്ങള്‍ക്ക് നേരെ നടക്കുന്ന വയലന്‍സുമായി സമീകരിക്കുക അസാധ്യമാണ്.

ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെയും സോളിഡാരിറ്റിയെക്കുറിച്ച വാചാടോപങ്ങളുടെയും ഇടങ്ങളില്‍ ഒരു രാഷ്ട്രീയ ഇടപെടല്‍ ആഫ്രോപെസ്സിമിസം സാധ്യമാക്കുന്നുണ്ട്. പ്രതിനിധാന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന എല്ലാതരത്തിലുമുള്ള ഇടത്-ലിബറല്‍ രാഷ്ട്രീയത്തോടുമുള്ള വിമര്‍ശനമാണ് ആഫ്രോപെസ്സിമിസം ഉന്നയിക്കുന്നത്. സാമൂഹ്യ അംഗീകാരത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശക്തി പ്രാപിച്ച് വരുന്നുണ്ട്. 1950 കളിലേയും 70 കളിലേയും കറുത്ത വിമോചന പോരാട്ടങ്ങളുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും തുടര്‍ച്ചയാണിത്. എന്നാല്‍ സമകാലിക വംശീയ വിരുദ്ധ കൂട്ടായ്മകള്‍ ഈയൊരു തുടര്‍ച്ചയില്‍ നിന്നല്ല പ്രചോദനം ഉള്‍ക്കൊള്ളുന്നത്. പൗര സമൂഹങ്ങള്‍ക്കിടയില്‍ ലഭ്യമാകേണ്ട ഇടങ്ങളെക്കുറിച്ചും അവരില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങളെക്കുറിച്ചുമാണ് ബഹുസ്വരമായ സാമൂഹിക ഇടങ്ങള്‍ സാധ്യമാകാന്‍ പ്രവര്‍ത്തിക്കുന്ന മൂവ്‌മെന്റുകള്‍ സംസാരിക്കുന്നത്. ഐക്യത്തിന് വേണ്ടിയുള്ള ബഹുവംശ സഖ്യങ്ങളുടെ കോലാഹലങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറച്ച്പിടിക്കുന്നത് ബ്ലാക്ക് വിരുദ്ധതയെത്തന്നെയാണ്. വിവിധങ്ങളായ സാമൂഹിക സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വിഭാഗങ്ങളോട് ചേര്‍ത്ത് വെച്ച് കൊണ്ടാണ് അവര്‍ കറുത്തവര്‍ക്ക് വേണ്ടി സംസാരിക്കുന്നത്. സാമൂഹിക അംഗീകാരത്തിലൂടെയും സ്വാംശീകരണത്തിലൂടെയും സാധ്യമാകുന്ന ന്യൂനപക്ഷ അവകാശങ്ങളെയാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്. കറുത്തവന്റെ കര്‍തൃത്വസ്ഥാനത്തെ നിഷേധിക്കുന്ന അറിവധികാരത്തിന്റെ വാതിലില്‍ മുട്ടിയാണിവര്‍ അംഗീകാരത്തിന് വേണ്ടി യാചിക്കുന്നത്.

frantz-fanon
ഫ്രാന്‍സ് ഫനോന്‍

ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളിലൂടെ ഒരു പക്ഷേ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍ കറുത്ത ശരീരങ്ങളോടുള്ള തുടര്‍ച്ചയായ വയലന്‍സിലൂടെയാണ് അത് സാധ്യമാകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ആഫ്രോപെസ്സിമിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സിവില്‍ സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ട അംഗീകാരം എന്നതൊരു മിഥ്യയാണ്. അനുഭവപരമായ അനീതികളെക്കുറിച്ചല്ല അവര്‍ സംസാരിക്കുന്നത്. മറിച്ച്, ഘടനാപരമായ പ്രശ്‌നത്തെക്കുറിച്ചാണ്. കറുത്ത അസ്ഥിത്വം എന്നതൊരു ഘടനാപരമായ സാമൂഹ്യ സ്ഥാനമാണ്. എല്ലാതരത്തിലുമുള്ള സാമൂഹിക അനുഭവങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒന്നാണത്. സിവില്‍ സമൂഹത്തിന്റെ അംഗീകാരമോ സ്‌നേഹമോ തലോടലോ അതാഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ ബ്ലാക്ക് വിരുദ്ധതയെ നേരിടാന്‍ ഫനോന്‍ പറഞ്ഞ പോലെ ‘പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ഒരു ക്രമരാഹിത്യം’ സാധ്യമാകേണ്ടതുണ്ട്. മാനവികത എന്ന ആശയത്തിനോടുള്ള കലഹം തന്നെയാണത്.

Brooke House Sixth Form College ലെ  പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

അബ്ദുല്‍ വാജിദ്‌

Global Screen Arts, SOAS London