Campus Alive

മെഹ്ദി ബെല്‍ഹാജ് ഖാസിം: ഫിലോസഫിയും ആന്റി-ഫിലോസഫിയും

ഒരു mystery എന്നൊക്കെ വിശേഷിപ്പിക്കാന്‍ പറ്റുന്ന ചിന്തകളാണ് മെഹ്ദി ബെല്‍ഹാജ് കാസിമിന്റേത്. ഫിലോസഫിയുടെ തന്നെ ‘ചരിത്രത്തില്‍’ വളരെ unique ആയ സ്ഥാനമാണ് അദ്ദേഹം അലങ്കരിക്കുന്നത്. താനൊരു ആന്റി-ഫിലോസഫറാണെന്നാണ് കാസിം പറയുന്നത്. മുമ്പ് അദ്ദേഹത്തിന്റെ മെന്ററായിരുന്ന അലന്‍ ബാദിയോയുമായി അറബ് വസന്തത്തിന്റെ കാലത്താണ് കാസിമന് അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെടുന്നത്. അദ്ദേഹത്തിന്റെ ഒരു മേജര്‍ വര്‍ക്ക് ഈയടുത്ത് ഡാനിയല്‍ ടുട്ട് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. Transgression and the Inexistent: A Philosophical Vocabulary എന്നാണ് അതിന് തലക്കെട്ട് കൊടുത്തിരിക്കുന്നത്. Event, Desire, Parody, Transgrssion, Mathematics, Science, Play തുടങ്ങിയ ആശയങ്ങളോടുള്ള കാസിമിന്റെ ഫിലോസഫിക്കലായ സമീപനത്തെക്കുറിച്ചാണ് പ്രധാനമായും പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

KASIM
മെഹ്ദി ബെല്‍ഹാജ് ഖാസിം

സര്‍ഗാത്മകവും സ്വതന്ത്രവുമാണ് കാസിമിന്റെ ചിന്ത. ഫിലോസഫിയില്‍ നിന്ന് ഒരിക്കലും അദ്ദേഹത്തിന്റെ ചിന്തകളെ വേര്‍പ്പെടുത്താനാകില്ലെങ്കിലും ഫിലോസഫിയെയും മറികടക്കുന്നവയാണവ. അനാര്‍ക്കിസ്റ്റ് സ്വാധീനം അദ്ദേഹത്തില്‍ വളരെ പ്രകടമാണ്. അതേസമയം തന്നെ ഫിലോസഫിയോടുള്ള സൗന്ദര്യശാസ്ത്ര സമീപനവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഒരു ആര്‍ട്ടിസ്റ്റ്-ഫിലോസഫറാണദ്ദേഹം. അര്‍താദിനെപ്പോലുള്ള (Artaud) ട്രാന്‍സ്‌ഗ്രെസ്സീവായ ആര്‍ട്ടിസ്റ്റുകളോടാണ് അദ്ദേഹത്തിന് താല്‍പര്യം. സമകാലിക കലയുടെ ഉത്തരാധുനികമായ വിരോധാഭാസങ്ങളെ അദ്ദേഹം സ്വീകരിക്കുന്നില്ല.

ഫിലോസഫിയില്‍ കാസിമിന്റെ ഗുരു ഫിലിപ്പ് ലകൗ ലബര്‍ത്തെ (Phillipe Lacoue-Labarthe) എന്ന ഫിലോസഫറാണ്. അദ്ദേഹത്തിന്റെ ഹെഗലിനെക്കുറിച്ച അരിസ്റ്റോട്ടീലിയന്‍ വായന കാസിമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അഡോണോയും അകമ്പനുമെല്ലാം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം കാസിമിന്റെ ചിന്തകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് ബാദിയോ സൂചിപ്പിച്ചിട്ടുണ്ട്. തന്റെ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ (After Badiou) കാസിമിനെ ഒരിക്കലും past badiou ആയി വിശേഷിപ്പിക്കാന്‍ കഴിയില്ല. മറിച്ച് ബാദിയോയുടെ ഫിലോസഫിക്കല്‍ ലോകത്തിനകത്ത് തന്നെയാണ് കാസിമിനെ നമുക്ക് കണ്ടെത്താന്‍ കഴിയുക.

കാസിം ഒരിക്കലും ഇവന്റ് എന്ന ആശയത്തെ തള്ളിക്കളയുന്നില്ല. അദ്ദേഹം പറയുന്നത് എല്ലാ ഇവന്റുകളും being ന്റെ ശുദ്ധീകരണമാണെന്നാണ്. വ്യത്യസ്തതയാണ് അതിലൂടെ ഉണ്ടാകുന്നത്. എങ്ങനെയാണ് being ഒരു ഇവന്റാകുന്നത് എന്നാണദ്ദേഹം വിശദീകരിക്കുന്നത്. being ആണ് പുതിയ വ്യത്യസ്തതയെ ഉല്‍പ്പാദിപ്പിക്കുന്നത് എന്നാണദ്ദേഹത്തിന്റെ പക്ഷം. പൈശാചികം എന്ന് പൊതുവെ മനസ്സിലാക്കപ്പെടുന്ന വ്യത്യസ്തതയെയും being ഉല്‍പ്പാദിപ്പിക്കാറുണ്ട്. കീഴാളവിഭാഗങ്ങള്‍, മൂലധനത്തിന്റെ ഉപയോഗത്തില്‍ നിന്നും തടയപ്പെട്ടവര്‍, തൊഴിലാളി വിഭാഗങ്ങള്‍, മൂന്നാം ലിംഗക്കാര്‍ എന്നിവരെല്ലാം ഇങ്ങനെ പൊതുവായതില്‍ നിന്നും വ്യത്യസ്തത ആരോപിക്കപ്പെടുന്ന പൈശാചിക സ്വഭാവമുള്ളവരാണ്. ഫൂക്കോ ഈ വ്യത്യസ്തതയെ വിശേഷിപ്പിക്കുന്നത് transgressive negativity എന്നാണ്.

F

evental subject എന്നാണ് കാസിം റാഡിക്കലായ വ്യത്യസ്തതകളെ ആവിഷ്‌കരിക്കുന്ന മനുഷ്യനെ വിശേഷിപ്പിക്കുന്നത്. മനുഷ്യന്റെ ആഗ്രഹങ്ങളെയും താല്‍പര്യങ്ങളെയുമെല്ലാം റാഡിക്കലായ ജീവിതാവിഷ്‌കാരങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന being നെയാണ് evental subject എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ desire നെക്കുറിച്ച ലക്കാനിയന്‍ ഫിലോസഫിയുമായി കാസിമിന്റെ വായന സാമ്യത പുലര്‍ത്തുന്നുണ്ട്. ഇവന്റുകളിലൂടെയും desire കളിലൂടെയും നിരന്തരമായ പരിണാമങ്ങള്‍ മനുഷ്യന് സാധ്യമാകുന്നുണ്ട്. അങ്ങനെയാണ് fixation, repitation തുടങ്ങിയ അധികാര ഇടങ്ങളെ മറികടക്കാന്‍ അവനു കഴിയുന്നത്. അല്ലാഹുവിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് സൂചിപ്പിക്കുന്നിടത്ത് ഇബ്‌നു അറബിയും ഈ വിഷയത്തെ അധികരിച്ച് സംസാരിക്കുന്നുണ്ട്. ഇബ്‌നു അറബി പറയുന്നത് ഓരോ നിമിഷവും ( ഇവിടെ moment എന്നത് സ്ഥല-കാലങ്ങളുമായി ബന്ധപ്പെട്ട നമ്മുടെ അനുഭവങ്ങള്‍ക്ക് പുറത്താണ്) ദൈവിക സൃഷ്ടിപ്പിന് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നാണ്. അപ്പോള്‍ അല്ലാഹുവിന്റെ ക്രിയേഷന്‍ തന്നെ fixation നെയും repitation നെയും തടയുന്നുണ്ട് എന്നര്‍ത്ഥം.

being നെക്കുറിച്ച വളരെ മൗലികമായ അന്വേഷണങ്ങളാണ് കാസിം നടത്തുന്നത്. കാസിമിന്റെ അന്വേഷണങ്ങളെ മുന്‍നിര്‍ത്തി being നെക്കുറിച്ച ആലോചനകള്‍ എങ്ങനെ സാധ്യമാക്കാം എന്നതാണ് വിഷയം. non-being, event, act of being, becoming എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഫിലോസഫിക്കല്‍ സമീപനങ്ങളാണ് being നെക്കുറിച്ച് നമുക്ക് വായിക്കാന്‍ കഴിയുക. ഈ സമീപനങ്ങളെല്ലാം ശ്രമിക്കുന്നത് ഒരു process phenomenon ആയി being നെ മനസ്സിലാക്കാനാണ്. തസവ്വുഫിന്റെ അധ്യാപനങ്ങളിലും അത് നമുക്ക് കാണാം. അത് കൊണ്ടാണ് മരണം എന്നത് വളരെ അടിസ്ഥാനപരമായ തസവ്വുവിന്റെ പാഠമായി നിലനില്‍ക്കുന്നത്. ഇവിടെ മരണം എന്നത് വളരെ കണ്‍വെന്‍ഷണലായി നാം മനസ്സിലാക്കുന്ന അര്‍ത്ഥത്തിലുള്ളതല്ല. നിരന്തരമായി മരിച്ചുകൊണ്ടിരിക്കുക എന്നത് പ്രവാചക വചനത്തെ അടിസ്ഥാനമാക്കിയുള്ള (Die before ye die) ഒരു സൂഫീ പാഠമാണ്. അങ്ങനെയാണ് self-annihilation സാധ്യമാകുക. അപ്പോള്‍ വളരെ fixed ഉം spatial ഉം ആയ ഇടങ്ങളില്‍ ഒരിക്കലും being ന് നിലനില്‍ക്കാന്‍ കഴിയില്ല. നിരന്തരമായി തകര്‍പ്പെടുകയും നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന നഫ്‌സിനെയും ബോഡിയെയും കുറിച്ചാണ് തസവ്വുഫ് സംസാരിക്കുന്നത്. സൂഫി ഗുരുക്കന്‍മാരെല്ലാം തങ്ങളുടെ ശിഷ്യന്‍മാരെ അതിനാണ് പരിശീലിപ്പിക്കുന്നത്. കാസിം being നെ event ആയി വിശേഷിപ്പിക്കുന്നതും ഈയര്‍ത്ഥത്തില്‍ തന്നെയാണ്. അപ്പോഴത് ഫിലോസഫിയുടെ പരമ്പരാഗതമായ ചോദ്യങ്ങളെയും അന്വേഷണങ്ങളെയും മറികടക്കുന്നു. anti-philosophy എന്നോ ലോറല്ലെ വിശേഷിപ്പിച്ചത് പോലെ non-philosophy എന്നോ വേണമെങ്കില്‍ കാസിമിയന്‍ ഫിലോസഫിയെ നമുക്ക് ഐഡന്റിഫൈ ചെയ്യാവുന്നതാണ്. ഇതെന്ത് ഫിലോസഫി എന്ന് ആരെങ്കിലും അത്ഭുതം കൂറുകയാണെങ്കില്‍ ദെല്യൂസ് ചോദിച്ച പോലെ what is philosophy? എന്ന് തിരിച്ചു ചോദിക്കേണ്ടി വരും.

 

Reference:
Mehdi Belhaj Kacem, Transgression and the Inexistent: A Philosophical Vocabulary

Slavoj Zizek, How to Read Lacan

മുഹമ്മദ് ആഷിഫ്