Campus Alive

മുസ്‌ലിം വിമണ്‍ കൊളോക്കിയം: പ്രബദ്ധങ്ങള്‍ ക്ഷണിക്കുന്നു

ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ 2017 ഫെബ്രുവരി 25,26 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടത്തുന്ന മുസ്‌ലിം വിമണ്‍സ് കൊളോക്കിയം എന്ന ദ്വിദിന അക്കാദമിക് സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. കാലിക പ്രസക്തമായ മുസ്‌ലിം സ്ത്രീ വ്യവഹാരങ്ങള്‍, അവയുടെ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍, മുസ്‌ലിം സ്ത്രീയുടെ സ്വത്വവും പ്രതിനിധാനവും, വ്യത്യസ്ത ദേശ-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം സ്ത്രീ അനുഭവങ്ങള്‍, ജീവിതങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യാനും പുനര്‍വായിക്കാനുമുള്ള ഒരു വേദിയാണ് മുസ്‌ലിം വിമണ്‍ കൊളോക്കിയം.

പരിപാടിയുടെ പ്രമേയങ്ങള്‍

1: മുസ്‌ലിം ദൈവശാസ്ത്രവും സ്ത്രീ വ്യാഖ്യാനശാസ്ത്രവും

2: ജ്ഞാനശാസ്ത്രം, പാരമ്പര്യം, വ്യാഖ്യാനാധികാരം

3: മുസ്‌ലിം സ്ത്രീസ്വത്വവും പ്രതിനിധാനവും

4: മുസ്‌ലിം ലിംഗരാഷ്ട്രീയം: ഡീകൊളോണിയല്‍ സമീപനങ്ങള്‍

5: മുസ്‌ലിം പെണ്‍ ജീവിതങ്ങള്‍

അബ്‌സ്ട്രാക്ട് 300 വാക്കില്‍ കവിയരുത്
അബ്‌സ്ട്രാക്ട് അയക്കേണ്ട അവസാന തിയ്യതി 2017 ജനുവരി 5
സ്വീകരിച്ചതായി അറിയിക്കുന്ന തിയ്യതി 2017 ജനുവരി 10
പ്രബന്ധത്തിന്റെ പൂര്‍ണ്ണരൂപം ലഭിക്കേണ്ട തിയ്യതി 2017 ജനുവരി 25

പ്രബന്ധങ്ങളും ബന്ധപ്പെട്ട സംശയങ്ങളും അയക്കേണ്ട വിലാസം
muslimwomenscolloquium@gmail.com

കണ്‍വീനര്‍, മുസ്‌ലിം വിമണ്‍സ് കൊളോക്കിയം, ജി.ഐ.ഒ കേരള, ഹിറാസെന്റര്‍, പി.ബി നമ്പര്‍. 833. മാവൂര്‍ റോഡ്, കോഴിക്കോട്- 673 004
ഫോണ്‍ 0495 27211655, 9746281165