Campus Alive

കാവിപ്പടക്ക് കാക്കിപ്പടയുടെ സല്യൂട്ട്

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോലീസ് ഭീകരക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് കോഴിക്കോട് എസ്.ഐ.ഒ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ഭീകരമായ തേര്‍വ്വാഴ്ചയാണ് നടത്തിയത്. പരിക്കേറ്റ നാല്‍പതിലധികം പേരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പതിനഞ്ചോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ടൗണ്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഷംസീര്‍ ഇബ്രാഹീം, അംജദ് അലി, സ്വാലിഹ് കോട്ടപ്പള്ളി തുടങ്ങിയ സംസ്ഥാന നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോലീസ് തേര്‍വ്വാഴ്ചക്കെതിരെ പ്രതിഷേധം കത്തുകയാണ്. അവയില്‍ ചില കുറിപ്പുകള്‍ വായിക്കാം.

അമീന്‍ ഹസ്സന്‍

പമ്പര സുന്ദര വിഢികളെ, ജയിലറ കാട്ടി കൊതിപ്പിക്കാതെ,…
‘വിസാരണൈ’ പറയുന്നതിങ്ങനെയാണ്. ആര്‍ ആര്‍ക്ക് വേണ്ടി എന്ന് പോലും തിരിയാത്ത വിധമാണ് ഈ വ്യവസ്ഥക്കുള്ളില്‍ കാര്യങ്ങള്‍ നടക്കുക. 143, 144,145,147,148,153,283,354,332,353,149ipc എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോഴിക്കോട് എസ് ഐ ഒ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് കേസ്.

രാത്രി മാത്രം കോടതിയില്‍ ഹാജറാക്കി ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പിക്കാനും ഏമാന്‍മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്.കരുതല്‍ തടങ്കല് എന്നും പറഞ്ഞ് സംസ്ഥാന നേതാക്കളെയും തടഞ്ഞ് വെച്ചിരിക്കുന്നു. നേരത്തെ പ്രഖ്യാപിച്ച് നടത്തുന്ന സമരത്തെ നേരിടാന്‍ ഇഷ്ടം പോലെ വാനും ജീപ്പും ആളും വടിയും കൊണ്ട് വന്നവര്‍ ഒരു ബാരിക്കേട് പോലുമില്ലാതെ 56 ഇഞ്ച് നെഞ്ച് വിരിച്ച് പ്രകടനത്തിന് നേരെ നില്‍ക്കുന്നു. പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാകാത്ത വിധമാണ് കാര്യങ്ങള്‍. എ സി പി യോട് നേതാക്കള്‍ സംസാരിക്കുന്നതും പ്രവര്‍ത്തകര്‍ റോഡില്‍ ശാന്തരായി ഇരിക്കുകയും ചെയ്യുന്ന ചിത്രം കണ്ടില്ലേ നിങ്ങള്‍. അതിന് ശേഷം ബസ്സ് നിര്‍ത്തി ആളെ വലിച്ചു കേറ്റുകയും പൊതിരെ തല്ലുകയുമാണ് പോലീസ് ചെയ്തത്. ഞാനോ എന്റെ പോലീസ്‌കാരോ തല്ലിയില്ലെന്ന് എസ് ഐ. മണ്ടത്തരമാണ് പോലീസ് ചെയ്തതെന്ന് വേറെ ചില പോലീസ്‌കാര്‍. എ സി പി തീരുമാനം എടുക്കും മുന്‍പ് സി ഐ അടിക്കാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടത്രേ..

sio calicut

പക്ഷേ സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അബദ്ധമല്ല സംഭവിച്ചെതും വളരെ ആസൂത്രിതമായി തയ്യാറാക്കിയ പദ്ധതിയാണിതെന്നും വ്യക്തമായി. ഉച്ചവരെ ആരോടും സംസാരിക്കാന്‍ പോലീസ് തയ്യാറായില്ല. പുറത്ത് പ്രതിഷേധിച്ച നേതാക്കളെയും അറസ്റ്റ് ചെയ്തു. ഇതുവരെ വിട്ടിട്ടില്ല. സമരം നടത്തിയ കുട്ടികള്‍ വനിതാ പോലീസിന്റെ വസ്ത്രം വലിച്ചു കീറി എന്നടക്കമാണ് കേസെടുക്കുന്നത്.സമരത്തിന്റെ മുന്‍ നിരയില്‍ വനിതാ പോലീസ് ഉണ്ടായിരുന്നേയില്ല. ഇടക്കിടെ കയ്യും കാലും കെട്ടി വേച്ചു നടന്ന് ഒരോ പോലീസുകാര്‍ വന്ന് കേറുന്നു. എന്താണിവന്‍ പറയുന്നത് എന്ന് നിങ്ങള്‍ക്ക് ഒരു തിരിയായ്മ ഇല്ലേ? അത് തന്നെയാണ് അവിടെ മൊത്തത്തില്‍ സംഭവിച്ച കാര്യങ്ങളുടെ പ്രത്യേകത.
ഇടക്ക് ഒരു പോലീസ് കേറി എസ് ഐ യോട് പറഞ്ഞത് മാത്രം ശ്രദ്ധിച്ചാല്‍ പക്ഷേ ഒന്ന് വ്യക്തം, ദേശവിരുദ്ധമാണ് സര്‍ മുദ്രാവാക്യങ്ങള്‍.
അതേ, കേരളത്തിലെ പോലീസിനും നമ്മള്‍ ദേശവിരുദ്ധരാണ്. ധീരരായ സഹപ്രവര്‍ത്തകര്‍ക്ക്,ബഹുമാന്യരായ നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.
സ്വാലിഹ് കോട്ടപ്പള്ളി

രോഹിത് വെമുലക്ക് നീതി ചോദിച്ചതിന്റെ പേരില്‍ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുഹൃത്തുക്കള്‍ റ്റെക്കല്ല എന്നുറക്കെ പറഞ്ഞ് കോഴിക്കോട് ഇന്ന് ഉജ്വല മാര്‍ച്ച് നടന്നു. പോലിസ് ലാത്തി വീശുകയും നിരവധി പേരെ പിടിച്ചു കൊണ്ടുപോവുകയും ചെയ്തു. പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ എസ്.ഐ.ഒ നേതാക്കളെ അകത്ത് കയറ്റി വിടാത്തതില്‍ പ്രതിഷേധിച്ച് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി. ഈ കാരണം പറഞ്ഞ് കുത്തിയിരുന്ന എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശംസീര്‍ ഇബ്രാഹീമും ഈയുള്ളവനുമടക്കമുള്ളവരെയും പോലീസ് പിടികൂടി. സത്യത്തില്‍ റമീസും മുന്‍സിഫും ഷാനുമടക്കം ഹൈദരാബാദിലെ ജയിലില്‍ കിടക്കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന ഏറ്റവും നല്ല ഐക്യദാര്‍ഡ്യമായിത്തീര്‍ന്നു ഞങ്ങളുടെ അറസ്റ്റെന്ന് വിശ്വസിക്കുന്നു. കൂടെക്കഴിഞ്ഞ പ്രായമിത്രങ്ങള്‍ അങ്ങ് ദൂരെ ജയിലില്‍ കിടക്കുമ്പോള്‍ ഇത്രയെങ്കിലും ചെയ്തല്ലോ…അഭിമാനവും സംതൃപ്തിയും തോന്നുന്നു.
അല്‍ ഹംദുലില്ലാഹ്..

റുക്‌സാന ഷംസീര്‍

ആയിശ നൗറിന്‍ ,വഫ റസാഖ് ,ഹാനിയ സനം എന്നീ പെണ്‍കുട്ടികളും എസ്.ഐ.ഒ സ്േറ്ററ്റ് ലീഡേര്‍സും ഉള്‍പ്പെടെ മുപ്പത്താറോളം പ്രവര്‍ത്തകര്‍ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. പ്രതിഷേധിക്കുക.
ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ ‘ ഇന്‍സ്റ്റിറ്റിയൂഷനല്‍ മര്‍ഡറില്‍’ പ്രതിഷേധിച്ച് നടന്ന സമരത്തെ ആരാണ് വഴിതിരിച്ചുവിട്ടത് …..? ആരാണ് ലക്ഷ്യപൂര്‍ത്തീകരണം നടന്നു എന്ന മട്ടില്‍ പകുതി വെച്ച് തല കുനിച്ചു കളഞ്ഞത് …..?’
രോഹിത് വെമുല ഉന്നയിച്ച ആവശ്യം ഇവിടെ എത്രമേല്‍ പൂര്‍ത്തീകരിക്കപ്പെട്ടു ?
രോഹിത് വെമുലയോടൊപ്പം അണിനിരന്നിരുന്ന വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഇതാ ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ടിരികുന്നു.

dg
നഹാസ് മാള

ചെന്നിത്തലയുടെ പോലീസിനു മോഡിയുടെ ഓഫീസുമായി തന്നെയാണു ബന്ധമെന്ന് ഉറപ്പിക്കാം.
അകാരണമായി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച നടപടി അന്വേഷിക്കാനെത്തിയ എസ് ഐ ഒ ജനറല്‍ സെക്രറ്ററി ഷംസീര്‍ ഇബ്രാഹീം, ഷബീര്‍ കൊടുവള്ളി , അംജദ് അലി സാലിഹ് കോട്ടപ്പള്ളി , എന്നിവരെയും അറസ്റ്റ് ചെയ്തു.

നാരായണന്‍. എം. ശങ്കരന്‍ 

കാവിക്കും ലാത്തിക്കും നിശബ്ദ്മാക്കാന്‍ കഴിയില്ല ഈ ശബ്ദത്തെ, കാരണം ഇവ അടിച്ചമര്‍ത്തലില്‍ നിന്നും ഉയര്‍ന്നു വന്നവയാണ്…

ബിലാല്‍ ഇബ്‌നു ജമാല്‍

UoH വിദ്യാര്‍ത്ഥി അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് SiO കോഴിക്കോട് നടത്തിയ ഹെഡ്‌പോസ്റ്റോഫീസ് ഉപരോധത്തിന് നേരെ പൊലീസ് ലാത്തിചാര്‍ജ്.
SiO കുറ്റ്യാടി College of Quran ഏരിയ പ്രസിഡന്റ് Shakeel Vayeri Ktply അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.
പ്രതിഷേധിക്കുക…

ഹര്‍ഷദ് ഹര്‍ഷദ്

എടോ സംഘീ നീ ആരെയാ പേടിപ്പിക്കുന്നത്..?

dj2

അബ്ദുല്‍ കബീര്‍

ഇന്നലെ പാളയം പള്ളി പരിസരത്തുവെച്ച് ഷായുടെ ബാപ്പായെ കണ്ടിരുന്നു കേസിനെക്കുറിച്ചു സംസാരിച്ചു മകന്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് ആശങ്കപ്പെടേണ്ടതില്ല എന്ന ആത്മവിശ്വാസം നല്‍കാനേ ഈയുള്ളവനു കഴിഞ്ഞുള്ളൂ. ഇസ്ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് എനിക്ക് കിട്ടിയ നല്ല സുഹൃത്ത് ആണ് അവന്‍. ഈയുള്ളവന്‍ കോഴിക്കോട് ലോ കോളേജില്‍ പഠിക്കുന്ന സമയത്താണ് മുന്‍സിഫിനേയും റമീസിനേയും പരിചയപ്പെടുന്നത്.അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി പോരാടുന്നത് ജിഹാദാണെന്നു വിശ്വസിക്കുന്ന,തിന്മ കണ്ടാല്‍ പ്രതികരിക്കാത്തവന്‍ ഊമയായ പിശാചാണെന്ന് മൊഴിഞ്ഞ മുത്ത്് നബിയെ പിന്‍പറ്റുന്നവന് ഈ കെട്ടകാലത്ത് എങ്ങനെയാണ് മിണ്ടാതിരിക്കാനാകുക? രക്തസാക്ഷികളുടെ ആത്മാവ് നാളെ സ്വര്‍ഗ്ഗരാജ്യത്ത് പച്ചപനംതത്തകളായി പാറിപ്പറക്കുമെന്ന് പഠിപ്പിക്കപ്പെട്ടവന് എങ്ങനെയാണ് ജയിലറകളെ പേടിച്ച് ഭീരുവാകാന്‍ കഴിയുക? അല്ലാഹുവേ ഭീരുത്വത്തില്‍ നിന്ന് നീയെന്നെ കാക്കണേ എന്ന് തേടുന്നവന് എങ്ങനെയാണ് ഭരണകൂടഭീകരതക്കു മുന്നില്‍ പതറാന്‍ കഴിയുക? സുഹൃത്തുക്കളേ നമുക്കു പതറാതെ മുന്നോട്ടുപോകാം. കാരണം നമ്മള്‍ പാടിപ്പടിച്ചത് പടപ്പാട്ടുകളല്ലേ. രക്തസാക്ഷികളുടെ വീരഗാഥകളല്ലേ . തൂക്കു കയറിനു മുന്നിലും മുട്ടുമടക്കാത്ത മൗദൂദിയുടെ ശിഷ്യന്‍മാരല്ലേ നാം. എതിരാളിയുടെ വെടിയുണ്ടയേറ്റ് പിടഞ്ഞുമരിക്കുമ്പോഴും തന്റെ ജനതയുടെ വിമോചനവും സ്വപ്‌നം കണ്ട ഹസനുല്‍ബന്നയുടേയും മാല്‍ക്കം എക്‌സിന്റേയും ശൈഖ് അഹമ്മദ് യാസീന്റേയും പാത സ്വപ്‌നം കാണുന്നവരല്ലേ നാം. ഇമാം ഹുസൈന്റെ പിന്‍മുറക്കാരല്ലേ നാം. നിങ്ങളുടെ രക്തബന്ധുക്കള്‍ക്കോ സ്വന്തത്തിനുതന്നെയോ എതിരായിരുന്നാലും വിശ്വാസികളേ നീതിക്കുവേണ്ടി നിലകൊള്ളുവിന്‍ എന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തില്‍ വിശ്വസിക്കുന്നവരല്ലേ നാം. അതേ അതിനാല്‍ നമുക്ക് എച്ച്‌സിയുവിലെ ചുണക്കുട്ടികള്‍ക്കൊപ്പം നിന്നേ തീരൂ. നില്‍ക്കാതിരിക്കാന്‍ ന്യായങ്ങളില്ല

campusadmin