Campus Alive

ഫലസ്തീനിന്റെ ഖുർആനികമായ ചെറുത്തുനിൽപ്പ്

ഇസ്രയേല്‍ സന്തതികൾ രണ്ടു തവണ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുമെന്നും ധിക്കാരം കാണിക്കുമെന്നും നാം മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ആദ്യത്തേതിന്റെ അവസരമെത്തിയപ്പോള്‍ നാം നിങ്ങള്‍ക്കെതിരെ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവര്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍പോലും നിങ്ങളെ പരതിനടന്നു. അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന ഒരു വാഗ്ദാനം തന്നെയായിരുന്നു അത്.

(വിശുദ്ധ ഖുർആൻ, 17-ാം അദ്ധ്യായം, 4-5 വചനങ്ങൾ)

– അബൂ ഉബൈദ, ജനുവരി 19, 2025. ഓപ്പറേഷൻ തൂഫാനുൽ അഖ്സയുടെ 471-ാം ദിനത്തിൽ.


2023, ഒക്ടോബർ 7-ാം തിയ്യതിയാണ് അന്ത്യാഹ്വാനം

ഇസ്രായേലിന്റെ തകർച്ചയെക്കുറിച്ചുള്ള ഖുർആനിക പ്രവചനം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് നമ്മെ ഓർമ്മപ്പെടുത്തുകയാണ് മേലുദ്ധരിച്ച ഖുർആനിക വചനത്തിലൂടെ അൽ-ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ. നിശ്ചയമായും പൂർത്തീകരിക്കപ്പെടുന്ന ഒരു അന്ത്യാഹ്വാനമാണത്. ഒടുവിലത്തെ അപ്പോക്കലിപ്റ്റിക് യുദ്ധമാണ് തീർച്ചയായും ഇത്.

ഓരോ പ്രസംഗത്തിലും, വീഡിയോയിലും, സൈനിക ഓപ്പറേഷനുകളിലും മാർഗ്ഗോപദേശത്തിനും, ശക്തിക്കും, ദിശാനിർണയത്തിനും, ദൃഢചിത്തതക്കും വേണ്ടി പരിശുദ്ധ ഖുർആനിനെയും അല്ലാഹുവോടുള്ള മതപരവും ആത്മീയവുമായ തങ്ങളുടെ സമർപ്പണത്തെയുമാണ് ഫലസ്ത്വീനിലെ പ്രിയ മുജാഹിദീങ്ങൾ ആശ്രയിക്കാറുള്ളത്. തൂഫാനുൽ അഖ്സക്ക് വേണ്ടിയുള്ള ആത്മീയവും തന്ത്രപരവുമായ മുന്നൊരുക്കം മുതൽ യുദ്ധത്തിലെ ബന്ധികളാക്കിയവരെ അവർ കൈകാര്യം ചെയ്തത് വരെയുള്ള ഫലസ്തീൻ പോരാളികളുടെ ഓരോ ചെയ്തികളും നിശ്ചയദാർഢ്യവും ഇസ്ലാമിക ജ്ഞാനങ്ങളാൽ സാന്ദ്രമാണ്.

യൂറോ-അമേരിക്കൻ ഇടതുവാദ ചെറുത്തുനിൽപ്പു പദ്ധതികളെപ്പോലെ മാവോയെയും, ലെനിനെയും, മാർക്സിനെയും, ഫാനനെയുമല്ല നമ്മുടെ മുജാഹിദീങ്ങൾ ഉദ്ധരിക്കുന്നത്; ഖുർആനുദ്ധരിക്കുകയും അല്ലാഹുവിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നവരാണവർ

യൂറോ അമേരിക്കാൻ സെക്കുലർ ഇടതുവാദ കണക്കുകൂട്ടലുകൾക്കപ്പുറം മുസ്ലിങ്ങളോട് നമ്മുടെ തന്നെ പാരമ്പര്യത്തിലും ഭാഷയിലും നിന്നുകൊണ്ട് അഭിമാനപൂർവ്വവും ആന്തരികവുമായി സംസാരിക്കുന്ന ചെറുത്തുനിൽപ്പിൽ അന്തർലീനമായിരിക്കുന്ന ഇസ്ലാമിക വേരുകളെ മനസ്സിലാക്കുക എന്നത് കൃത്യമായ വിശകലനം സാധ്യമാവുന്നതിന് ആവശ്യമാണ്. മുജാഹിദീങ്ങളുടെ സമർപ്പണങ്ങളെയും ഖുർആനിക വ്യാഖ്യാനങ്ങളെയും ആഴത്തിൽ പരിശോധിക്കുമ്പോൾ, ഇസ്ലാമിനോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതെയും അവരുടെ പോരാട്ടത്തിലെ ഇസ്ലാമിന്റെ പ്രമുഖമായ പങ്കിനെയും മനസ്സിലാക്കാനുള്ള കിളിവാതിൽ അത് വെളിപ്പെടുത്തുന്നുണ്ടെന്ന് കാണാം. കുരിശുയുദ്ധക്കാർക്കും, സയണിസ്റ്റുകൾക്ക്, അവയെ സാമാന്യവൽക്കരിക്കുന്ന മുസ്ലിങ്ങൾക്കുമെതിരെ ദൃഢചിത്തതയിലൂടെയുള്ള (സുമൂദ്) ആത്മീയതയിധിഷ്ടിതമായ കൊളോണിയൽ വിരുദ്ധ പോരാട്ടത്തെ നിർമ്മിച്ചെടുക്കാനും അതിനെ നിലനിർത്താനും അവരെ സാധ്യമാക്കിയ ഒന്നാണത്.

നമ്മുടെ മുജാഹിദീങ്ങൾ ഉരുവിടുകയും ശഹീദുകളിലൂടെ (പുരനരുദ്ധാന ദിനത്തിൽ കുങ്കുമത്തിന്റെ വർണ്ണവും കസ്തൂരിയുടെ സുഗന്ധവുമുള്ളതായിരിക്കും അവരേറ്റു വാങ്ങിയ മുറിവുകൾ) അവിസ്മരണീയമാവുകയും ചെയ്ത ഓരോ വാചകങ്ങളും ഖുർആനികമായി പ്രാധാന്യമുള്ളവയാണ്.

2024 മാർച്ച് ആറാം തിയ്യതി അബൂ ഉബൈദ നടത്തിയ പ്രസംഗത്തിലെ പശ്ചാത്തലത്തിലുണ്ടായിരുന്നത് അൽ അഖ്സ പള്ളിക്കും, അൽ-ഇബ്റാഹീമി പള്ളിക്കും കീഴിലായി തിളങ്ങി നിൽക്കുന്ന ഖുർആനിക വചനങ്ങളായിരുന്നു. അസംഖ്യം സന്ദർഭങ്ങളിലായി മുമ്പും രംഗപ്രവേശനം ചെയ്യപ്പെട്ടിട്ടുള്ളൊരു വചനമാണത്. അബൂ ഉബൈദയുടെ തിളക്കത്തെ പൊതിയുന്ന സൂറ ഫാത്വിറിലെ പത്താമത്തെ പ്രസ്തുത വചനം ഇപ്രകാരമാണ്: “وَمَكْرُ أُولَٰئِكَ هُوَ يَبُورُ – അവരുടെ കുതന്ത്രം തകരുകതന്നെ ചെയ്യും.” ഇതിനോട് ബന്ധമുള്ള മറ്റ് ഖുർആനിക വചനങ്ങളുടെ ഒരു ഗണം തന്നെയുണ്ട്; “وَيَمْكُرُونَ وَيَمْكُرُ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ – അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം പ്രയോഗിക്കുന്നവരില്‍ മികവുറ്റവന്‍ അല്ലാഹു തന്നെ,” (സൂറ അൽ-അൻഫാൽ, 30-ാം വചനം); “إِنَّهُمْ يَكِيدُونَ كَيْدًا | وَأَكِيدُ كَيْدًا – അവര്‍ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും, നാമും തന്ത്രം പ്രയോഗിക്കും,” (സൂറ അത്ത്വാരിഖ്, 16, 17 വചനങ്ങൾ).

2024 മാർച്ച് ആറാം തിയ്യതി അബൂ ഉബൈദ നടത്തിയ പ്രസംഗത്തിൽ നിന്ന്

ഇസ്ലാമിന്റെയും സ്വാതന്ത്ര്യ പോരാളികളുടെയും ശത്രുക്കളായ കുരിശുയുദ്ധ—സയണിസ്റ്റ് യൂറോ-അമേരിക്കക്കാരും ഇസ്രായേലും അവരുടെ കുതന്ത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരിക്കാം, എന്നുമാത്രമല്ല, ‘ഭൂമിയിലെ ഏറ്റവും നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജൻസികളും, ശക്തിയും, ആധുനിക ആയുധ സന്നാഹങ്ങളും, വ്യവസായ സമുച്ചയങ്ങളും’ ഉള്ളവരാണ് തങ്ങളെന്ന് അവർ മേനിനടിച്ചേക്കാം, എന്നാൽ, നമ്മുടെ ഹൃദയാന്തരങ്ങളിലെ നന്മ-തിന്മകളുടെ അണുമണി തൂക്കമുൾപ്പെടെ സർവ്വവും അല്ലാഹു കാണുന്നുണ്ടെന്ന കാര്യം അവർ മറക്കുന്നുവെന്നാണ് ഈ സൂക്തം വെളിപ്പെടുത്തുന്നത്.

അവരെക്കാളും നിഷ്ഠൂരത അല്ലാഹുവിന്റെതാണെന്ന് അറിയാത്തവരാണെന്ന വസ്തുതയെത്തൊട്ട് അവർ അജ്ഞരാവുകയും അതിനെ മറക്കുകയും ചെയ്യുന്നുവെന്ന മുസ്ലിങ്ങളെന്ന നിലയിലുള്ള പോരാളികളുടെ അചഞ്ചലമായ വിശ്വാസത്തെയാണ് പ്രതിരോധ മുന്നേറ്റം ഈ ഖുർആനിക സൂക്തത്തിൽ ഊന്നുന്നുവെന്നതിന്റെ അർത്ഥം. അല്ലാഹുവിന്റെ ശിക്ഷ അവരിലേക്കിറങ്ങുമെന്നും വിജയം സർവ്വശക്തന്റെ വിനയാന്വിതരായ അടിയാറുകളുടേതായിരിക്കുമെന്നും അവർക്കറിയാം; ഭൗതികശക്തിയും നൂതനമായ സായുധശേഷിയും ഇല്ലാത്തവരായിരിക്കാം ആ പോരാളികൾ, പക്ഷേ അപ്പോഴും ദൃഢചിത്തതയും ശത്രുക്കൾക്ക് മേൽ പ്രഹരമേൽപ്പിച്ചത് തങ്ങളല്ല മറിച്ച്, ശത്രുവിനു മേൽ വന്നു പതിക്കുന്ന ഓരോ അടിയും അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അടിയുറച്ച് വിശ്വസിക്കുന്ന കൂട്ടരാണവർ.

ജീവചുംബനം: അൽ-അഖ്സ

മസ്ജിദുൽ അഖ്സയാണ് തങ്ങളുടെ പരിധിയെന്ന് നമ്മുടെ മുജാഹിദീങ്ങൾ എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെയും അവന്റെ ദീനിന്റെയും ചിഹ്നമാണ് മസ്ജിദുൽ അഖ്സ; ആരോഗ്യപൂർണമായ മസ്ജിദുൽ അഖ്സയെന്നത് ആരോഗ്യപൂർണമായ ഉമ്മത്തിന്റെ അടയാളമാണ്. മുസ്ലിങ്ങളുടെ ആഗോള സമുദായമെന്ന അർത്ഥത്തിലാണ് ഉമ്മത്ത് എന്ന പദം പലപ്പോഴും വിവർത്തനം ചെയ്യപ്പെടാറുള്ളത്. എന്നാൽ, നീതിയിലും ദുർഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുസ്ലിങ്ങളും അമുസ്ലിങ്ങളും അടങ്ങുന്ന വിശ്വാസികളുടെ ആഗോള സമുദായമെന്ന നിലയിൽ വിശാലമായ അർത്ഥത്തിലാണ് ഉമ്മത്തെന്ന പദത്തെ ഖുർആൻ വിവക്ഷിക്കുന്നതെന്ന് പറയാൻ കഴിയും.

77 വർഷങ്ങളായി മസ്ജിദുൽ അഖ്സക്ക് നേരെ സയണിസ്റ്റുകൾ ഇടമുറിയാതെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമം കാരണമാണ് ഒക്ടോബർ ഏഴാം തിയ്യതിയിലെ ഓപ്പറേഷന് തൂഫാനുൽ അഖ്സയെന്ന് മുജാഹിദീങ്ങൾ പേരിടാൻ കാരണം. വർഷങ്ങളായുള്ള നിശബ്ദവും, സുസംഘടിതവും, അദൃശ്യവുമായ ആസൂത്രണത്തിനൊടുവിൽ പ്രസ്തുത ദൗത്യത്തിന്റെ ആരംഭത്തിന് വേണ്ടി അല്ലാഹു അനുമതി നൽകുകയും പ്രകാശവേഗത്തിലുള്ള വിജയം പ്രദാനം ചെയ്യുകയുമുണ്ടായി.

തൂഫാനുൽ അഖ്സ ദൗത്യത്തിന്റെ വിജയത്തെത്തുടർന്ന് ശാഠ്യക്കാരായ ഇസ്രയേലെന്ന സന്തതി പരാജയപ്പെട്ടിരിക്കുന്നുവെന്ന സന്തോഷവാർത്ത നമ്മുടെ ശഹീദ് ജനറൽ യഹിയ സിൻവാർ പ്രഖ്യാപിച്ചു. ഒടുവിൽ അതിന് ജന്മം കൊടുത്ത് പോറ്റിവളർത്തിയ പിശാചുക്കളായ അതിന്റെ രക്ഷിതാക്കളെയാണ്—അമേരിക്കൻ, ബ്രിട്ടീഷ് സൈന്യങ്ങൾ—നാമിനി നേരിടുന്നതെന്ന വസ്തുതയിലേക്ക് അദ്ദേഹം നമ്മുടെ ശ്രദ്ധ ക്ഷണിച്ചു. ആമദ്വീപ് മുതൽ ഫലസ്തീൻ വരെ പരന്നുകിടക്കുന്ന നൂറ്റാണ്ടുകളുടെ ദൈർഘ്യമുള്ള യൂറോ-അമേരിക്കൻ കുരിശുയുദ്ധ പദ്ധതിയാണിത്.

2004-ൽ ഇസ്രായേലിനാൽ വധിക്കപ്പെട്ട വീൽചെയറിലിരുന്ന് ഹമാസിന് നേതൃത്വം നൽകിയ സ്ഥാപക നേതാവ് ഷെയ്ഖ് അഹ്മദ് യാസീൻ മുതൽ, 26 ദിവസങ്ങൾക്ക് ശേഷം കൊല്ലപ്പെട്ട അബ്ദുൽ അസീസ് റൻതീസി വരെ അൽ-അഖ്സയുടെ ചുവന്ന രേഖ എല്ലായ്പ്പോഴും വ്യക്തമായിരുന്നു. അവരുടെ രക്തസാക്ഷിത്വത്തിന് ശേഷം, അൽ-അഖ്സയെന്ന ദൗത്യം പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചെയർമാൻ ഇസ്മാഈൽ ഹനിയ്യ, ജനറൽ യഹിയ സിൻവാർ, അൽ-അഖ്സ ബ്രിഗേഡിന്റെ കമാന്റർ മുഹമ്മദ് ദൈഫ് എന്നിവരായിരുന്നു ആ പുതുതലമുറ. അൽ-അഖ്സയാൽ സുസ്ഥാപിതമായ ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ (മുഖാവമ) മതപരതയെക്കുറിച്ച് ഇവരൊക്കെയും എടുത്തു പറയുന്നുണ്ട്.

മസ്ജിദുൽ അഖ്സയുടെയും ജറുസലേമിന്റെയും പശ്ചാത്തലത്തിലാണ് അന്ത്യനാളിന്റെ ആഖ്യാനങ്ങൾ അധിനിവേശ ഫലസ്തീനിൽ പുലർന്നുതുടങ്ങുക. മുസ്ലിങ്ങൾക്കും ഇസ്ലാമിനും നേരെയുള്ള ദീർഘകാലം നീണ്ടുനിൽക്കുന്ന മതപരവും വംശീയവുമായ ഒരു യുദ്ധത്തിന്റെ ഒടുക്കത്തിൽ മുസ്ലിം, ജൂത, ക്രിസ്ത്യൻ മിശിഹാ കഥകൾ പുലരുന്ന ഒന്ന്. ‘എറെത്സ് യിസ്രായേലി’ലേക്ക് (ഇസ്രായേൽ ഭൂമി) ജൂതർ ബലാൽക്കാരമായ മടങ്ങിപ്പോകരുതെന്ന തൽമൂദിന്റെ വാക്യത്തിൽ വിശ്വസിക്കുന്ന യാഥാസ്ഥിക ജൂതരിൽ നിന്ന് വ്യത്യസ്തമായി, സയണിസ്റ്റ് ജൂതരെ സംബന്ധിച്ചേടത്തോളം അൽ അഖ്സയുടെ സ്ഥാനത്ത് മൂന്നാം അമ്പലം (Third Temple) നിർമ്മിക്കേണ്ടുന്ന രംഗങ്ങളാണ് ജറുസലേമും അൽ-അഖ്സയും. ജൂത മിശിഹായുടെ ആഗമനം വിളിച്ചോതിക്കൊണ്ട് ചുവന്ന പശുക്കുട്ടിയെ ബലിയറുക്കപ്പെടുന്ന സ്ഥലമാണ് അവർക്കത്. സയണിസ്റ്റ് ക്രൈസ്തവരെ സംബന്ധിച്ച് അക്രിസ്ത്യാനികളെ പുനഃസ്ഥാപിക്കാൻ വേണ്ടി ക്രിസ്തുവിന്റെ മൂന്നാം പുനരാഗമന പ്രഖ്യാപന പ്രകാരം ക്രിസ്തു ഭൂമിയിലേക്ക് തിരിച്ചുവരുന്ന ഇടമാണത്. എന്നാൽ, മുസ്ലിങ്ങളെ സംബന്ധിച്ച്, ഈസാ നബിക്കും (അ) മിശിഹാ സ്വരൂപമായ മഹ്ദിക്കുമൊപ്പം ഭൂമിയിലൊരിക്കൽ കൂടി സന്തോഷവും സമാധാനവും പുലരും വരേക്കും അന്തിക്രിസ്തുവിനും എല്ലാ വർണ്ണങ്ങളിലുമുള്ള സയണിസ്റ്റുകൾക്കെതിരെയും യുദ്ധപ്രഖ്യാപനം നടത്തുന്ന സ്ഥലമാണത്.

പ്രവാചകൻ (സ്വ) ഇപ്രകാരം പ്രവചിച്ചിരിക്കുന്നു; “മുസ്ലിങ്ങൾ സയണിസ്റ്റുകൾക്കെതിരിൽ യുദ്ധം ചെയ്യുകയും മുസ്ലിങ്ങൾ അവരെ കൊല്ലുകയും, സയണിസ്റ്റുകൾ കല്ലിനും മരത്തിനും പിന്നിലൊളിച്ചു നിൽക്കുകയും, ആ വേളയിൽ കല്ലുകളും മരങ്ങളും ‘ഹേ മുസ്ലിമേ, ദൈവത്തിന്റെ ദാസാ, എന്റെ പിന്നിലൊരു സയണിസ്റ്റ് ഒളിച്ചു നിൽപ്പുണ്ട്, വന്നവനെ വധിക്കൂ’ എന്ന് പറയുകയും ചെയ്യുന്ന കാലത്തിന് മുമ്പ് അന്ത്യനാൾ സംഭവിക്കുകയില്ല. ഒരേയൊരപവാദം ഘർഖാദ് മരമാണ്, അതാവട്ടെ ജൂതന്മാരുടെ മരങ്ങളിലൊന്നുമാണ്.”

അധിനിവേശ ഫലസ്തീനിൽ സയണിസ്റ്റുകൾ വ്യാപകമായി നട്ടുപിടിപ്പിച്ചിരിക്കുന്ന പൈൻമരങ്ങളെയാണ് ഈ പ്രവാചക വചനം സൂചിപ്പിക്കുന്നതെന്ന് മാത്രമല്ല, സയണിസ്റ്റ് നിഷ്ഠൂരതകളെ പരാജയപ്പെടുത്താൻ ഭൂമിയിലെ കല്ലുകളും മരങ്ങളും പോലും സാക്ഷി പറയുകയും സ്വാതന്ത്ര്യ പോരാളികൾക്ക് പിന്തുണ നൽകുകയും ചെയ്യുമെന്ന് മുൻകൂട്ടിപറയുകയും ചെയ്യുന്നുവത്.

ഖിബ്ല കഅ്ബയിലേക്ക് മാറ്റുന്നതിന് മുമ്പ് മസ്ജിദുൽ അഖ്സയായിരുന്നു മുസ്ലിങ്ങളുടെ ഖിബ്ലയെന്നതിനാലാണ് മസ്ജിദുൽ അഖ്സ മുസ്ലിങ്ങൾക്ക് അതീവ പ്രാധാന്യമുള്ളതായിത്തീരുന്നത്. സൂറഃ അന്നജ്മിലും, അൽ ഇസ്രായിലും പ്രതിപാദിക്കപ്പെട്ട പ്രകാരം ഇസ്റാഅ്, മിഅ്റാജ് എന്നീ രാത്രിയാത്രയിൽ സ്വർഗ്ഗത്തിൽ നിന്നും മടങ്ങി വന്ന് ആദം നബി മുതൽ ഇബ്രാഹിം വരേക്കും, ഈസ മുതൽ മൂസ വരേക്കുമുള്ള ലോകത്ത് കഴിഞ്ഞു പോയ മുഴുവൻ പ്രവാചകന്മാർക്കും നേതൃത്വം വഹിച്ചുകൊണ്ട് മുഹമ്മദ് നബി (സ്വ) നമസ്കാരം നിർവ്വഹിച്ചതും മസ്ജിദുൽ അഖ്സയിൽ വെച്ചാണ്.

ഖുർആനിൽ ഇപ്രകാരം പ്രദിപാതിക്കുന്നുവെന്ന നിശ്ചയദാർഢ്യത്തെ മുൻനിർത്തിയാണ് ജീവിത-മരണങ്ങളുടെ പേരിൽ നമ്മുടെ മുജാഹിദീൻ പോരാടുന്നത്; “അല്ലാഹു വിശ്വാസികളിൽനിന്ന് അവരുടെ ദേഹവും ധനവും സ്വർഗത്തിന് പകരമായി വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവരോടുള്ള വാഗ്ദാനം അല്ലാഹു ഏറ്റെടുത്ത ബലിഷ്ഠമായ കരാറാകുന്നു. തൗറാത്തിലും ഇഞ്ചീലിലും ഖുർആനിലും അല്ലാഹുവിനെക്കാൾ കരാർ പാലിക്കുന്നവനായി ആരുണ്ട്? അതിനാൽ നിങ്ങൾ അല്ലാഹുവുമായി നടത്തിക്കഴിഞ്ഞ ഈ കച്ചവടത്തിൽ ആഹ്ലാദിച്ചുകൊള്ളുവിൻ. ഇതുതന്നെയാകുന്നു സർവോപരി മഹത്തായ നേട്ടം,” (സൂറ അത്തൗബ, 111-ാം വചനം).

ജീവിതത്തെ നമ്മുടെ മുജാഹിദീങ്ങൾ ആഘോഷിക്കുമ്പോഴും, ഭൂമിയിലെ ഭൗതികമായ ആകർഷണങ്ങളും അലങ്കാരങ്ങളായ സ്വന്തം മക്കൾ പോലും ഇല്ലാതാവുമെന്നുള്ള നല്ല ധാരണ അവർക്കുണ്ട്. നീതിയുടെ പേരിലുള്ള അനശ്വരമായ ചെയ്തികൾ അതിനെക്കാളൊക്കെ പ്രതിഫലാർഹവും സ്വേച്ഛാധിപത്യവും, മർദ്ദനങ്ങളും, മനുഷ്യ ബന്ധനവും കഷ്ടതകളും കണ്മുന്നിൽ നടക്കുമ്പോൾ അവയോട് പ്രതികരിക്കുകയോ മനസ്സ് തകരുകയോ ചെയ്യാത്ത ഒരു ലോകത്ത് പ്രതീക്ഷയുമാണ്.

നമ്മോടും മുജാഹിദീങ്ങളോടുമുള്ള പ്രവാചകന്റെ (സ്വ) അദ്ധ്യാപനം പോലെ, സർവ്വശക്തനും പമരകാരുണ്യവാനുമായ പ്രിയ സൃഷ്ടാവിന്റെ അനുകമ്പാർദ്രമായ നോട്ടവും, അൻപും, പൊരുത്തവും ആത്മാവിന്റെ മോക്ഷവും തേടിക്കൊണ്ട് യഥാർത്ഥ ലോകത്തേക്കുള്ള യാത്ര തിരിക്കും മുമ്പ്, മരത്തണലിൽ വിശ്രമിക്കുന്ന കേവല സഞ്ചാരികളല്ലാതെ മറ്റൊന്നുമല്ല നാമെന്നതാണ് ഇഹലോക ജീവിതത്തിന്റെ അന്യാപദേശം.

രാഷ്ട്രീയ പോരാട്ടത്തിലേക്കുള്ള ആത്മീയതയുടെയും ഇസ്ലാമിന്റെയും പുനക്രമീകരണം

സമകാലികലോകത്തെ ഏറ്റവും വലിയ കൊളോണിയൽ വിരുദ്ധ പോരാട്ടത്തെയാണ് നമ്മുടെ മുജാഹിദീങ്ങൾ പ്രതിനിധീകരിക്കുന്നത്. താഴേക്കിടയിൽ നിന്നുയർന്നുവന്ന്, ദരിദ്രരെയും, അനാഥകളെയും, വൃദ്ധരെയും, സ്ത്രീകളെയും, കുട്ടികളെയും കേന്ദ്രീകരിക്കുന്ന ഉമ്മത്തിനെക്കുറിച്ച ഖുർആനിക ധാരണയെ ഉപയോഗിക്കുകയും (കേവല തന്ത്രമെന്ന നിലയിൽ മാത്രമല്ല, ആത്മീയശക്തിയെ പരിപോഷിപ്പിച്ചു നിർത്തുന്ന നൈതിക സൂചകമെന്ന നിലയിലും) ചെയ്യുന്ന ഒന്നാണത്.

ഫലസ്തീൻ വിമോചനപോരാട്ടത്തിന്റെ അവിഭാജ്യവും അത്യന്താപേക്ഷികവുമായ ഘടകമാണ് ഇസ്ലാം. പക്ഷേ, ഓറിയന്റലിസ്റ്റുകൾ പലപ്പോഴും ഇസ്ലാമിസമെന്ന് വിശേഷിപ്പിച്ച് റദ്ദ് ചെയ്യാറുള്ള ഫലസ്തീൻ പോരാട്ടത്തിലെ മതകീയമായ ഈ അടിയൊഴിക്കനെ അവഗണിക്കുകയും, നിസ്സാരവൽക്കരിക്കുകയും, ദുർവ്യാഖ്യാനിക്കുകയുമാണ് യൂറോ-അമേരിക്കൻ ഇടതുവാദികളും ചെയ്യാറുള്ളത്. ഇസ്ലാമോഫോബിയയും, വംശീയതയും, ‘രാഷ്ട്രീയ ഇസ്ലാം’ എന്ന് വിളിക്കപ്പെടുന്ന ഖുർആനിക ജ്ഞാനത്തെ മനസ്സിലാക്കാനുള്ള വാക്ചാരുത അവരിലില്ല എന്നതുമാണ് അതിനു കാരണം.

ഇസ്ലാം എന്നാൽ ഗഹനമായ പരിചിന്തനവും, വിമർശനാത്മകമോ പര്യാലോചനയുമടങ്ങുന്ന ഇച്ഛാപൂർവ്വമുള്ള കീഴൊതുക്കവും, തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള വിമോചനവുമാണെന്നിരിക്കെ ഇസ്ലാമിനെ അന്ധമായ വിധേയത്വം എന്നാണ് ‘സമർപ്പണം’ എന്ന അതിന്റെ നിർവ്വചനത്തെ ദുർവ്യാഖ്യാനിക്കാറുള്ളത്. നിരക്ഷരനായ പ്രവാചകനോട് (സ്വ) ജിബ് രീൽ മാലാഖ ഉരുവിട്ട ആദ്യവചനം തന്നെ ‘വായിക്കുക, വായിക്കുക, വായിക്കുക’ എന്നതാണ്.

“അല്ലാഹുവിന്റെ സഹായത്താൽ, എത്രയെത്ര ചെറുസംഘങ്ങളാണ് വൻസംഘങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നത്” കാരണം “നിങ്ങളിൽ സഹനശീലരായ ഇരുപതു പേരുണ്ടെങ്കിൽ, ഇരുനൂറുപേരെ ജയിച്ചടക്കാം. അത്തരം നൂറുപേരുണ്ടെങ്കിൽ സത്യനിഷേധികളിൽ ആയിരം പേരെ ജയിക്കാം,” (അൽ-അൻഫാൽ, 65) എന്ന ഖുർആനികാദ്ധ്യാപനത്തെ ഉൾവഹിക്കുകയാണ് അവരുടെ ദൈനംദിന ജീവിതത്തിലൂടെയും വിജയകരമായ തൂഫാനുൽ അഖ്സാ ഓപ്പറേഷനിലൂടെയും ഫലസ്തീൻ പോരാളികൾ. നോക്കൂ, കേവലം ആയിരങ്ങൾ മാത്രം വരുന്ന വിശ്വാസികളും സംഘടിതരുമായ മുജാഹിദീങ്ങളാണ് ലോകത്തെ കീഴ്മേൽ മറിക്കുകയും സ്വേച്ഛാധിപതിയായ ഗോലിയാത്തിന് പ്രഹരമേൽപ്പിക്കുകയും ചെയ്തത്.

അനീതി എവിടെക്കണ്ടാലും അതിനെതിരെ നമ്മുടെ മുജാഹിദീങ്ങൾ പോരാടും; അത് ജിഹാദുൽ അക്ബറിലൂടെ സ്വന്തത്തിൽ തന്നെയുള്ള അനീതിക്കെതിരെയും, നാമേവരെയും ശ്വാസം മുട്ടിക്കുന്ന കുരിശുയുദ്ധ-സയണിസ്റ്റ് സാമ്രാജ്യത്വവാദികളുടെ സ്വേച്ഛാധിപത്യത്തിനെതിരെ ആയാലും ശരി.

യൂറോ-അമേരിക്കയും, അബ്രഹാം അക്കോർഡിന്റെ നോർമലൈസിംഗ് യുക്തിയുടെ വക്താക്കളായി മാറിയ അറബ് – മുസ്ലിം ഒറ്റുകാരുമടങ്ങുന്ന താഗൂത്തിനെതിരെ നമ്മളും നമ്മുടെ മുജാഹിദീങ്ങളും പോരാടുക തന്നെ ചെയ്യും.

“അല്ലാഹുവാണെ സത്യം, നിങ്ങൾ സൻആഇനെ കത്തിച്ചാമ്പലാക്കിയാലും ഞങ്ങളെ ഒന്നാകെ ഉന്മൂലനം ചെയ്താലും ഗസ്സയിലെ ജനങ്ങളെ പട്ടിണി കിടന്ന് മരിക്കാനും ഇല്ലാതാക്കാനും ഞങ്ങളനുവദിക്കുകയില്ല” എന്ന യമനീ ജനതയുടെയും അൻസാറുല്ലയുടെയും ആഹ്വാനം ഓരോ മുസ്ലിം വിശ്വാസിയും, സ്വാതന്ത്ര്യത്തിന് വേണ്ടി ദാഹിക്കുന്നവരും ഏറ്റെടുക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

പ്രവാചക മാതൃകയുടെ അനുധാവനമായ പുണ്യമായ ഫലസ്തീനിയൻ പോരാട്ടത്തിന്റെ സ്വഭാവസവിശേഷതകൾക്ക് വേണ്ടി നാമേവരും ഉറ്റുപരിശ്രമിക്കുകയും, എഴുന്നേൽക്കുക, അല്ലാഹു നിങ്ങളെ അപമാനിതരായി ജീവിക്കാൻ അനുവദിക്കുന്നില്ല. പതാകയുടെ വാഹകരാവുകയും ആ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുക, “വാസ്തവത്തിൽ നിങ്ങളല്ല അവരെ വധിച്ചത്, മറിച്ച്, അല്ലാഹുവാകുന്നു. പ്രവാചകാ നീ എറിഞ്ഞിട്ടില്ല, അല്ലാഹുവാണ്. അത് അല്ലാഹു അവരെ മഹത്തായ ഒരു പരീക്ഷണം വിജയകരമായി തരണം ചെയ്യിക്കേണ്ടതിനുമായിരുന്നു” എന്ന ഖുർആനിക ആപ്തവാക്യത്തെ ഉൾക്കൊള്ളുകയും ചെയ്യേണ്ട സമയമാണിത്.

നമ്മുടെ ശത്രുക്കളെ ശഹീദ് യഹിയ സിൻവാർ ഇങ്ങനെ താക്കീത് ചെയ്യുകയുണ്ടായി; “നമ്മുടെ മഹത്തരവും വിനാശകരവുമായ തൂഫാനിലേക്ക് സ്വാഗതം! ഭീമാകരമാമൊരു പ്രളയമായി മാറാൻ പോവുന്ന കാലങ്ങളായി കാത്തുവെച്ച വിപ്ലവജ്ജ്വാലയെത്തൊള്ളുള്ള താക്കീതിലേക്ക് നിങ്ങൾക്ക് സ്വാഗതം. അധിനിവേശശക്തികൾക്കും, അവരുടെ സഖ്യകക്ഷികൾക്കും, അവരെ സാമാന്യവൽക്കരിക്കുകയും ചെയ്യുന്നവർക്ക് നേരെയുള്ള ഭീതിതമായ പ്രഹരത്തിലേക്ക് സ്വാഗതം.”

തങ്ങളുടെ ഉള്ളിലെ ഇസ്ലാമോഫോബിയെ ഇല്ലാതാക്കാനും, ഈ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിനെ നേരാം വണ്ണം മനസ്സിലാക്കാനും യുറോ-അമേരിക്കൻ ഇടതുവാദികൾ ശ്രമിക്കാത്തിടത്തോളം അവരുടെ വിശകലനങ്ങൾ അപൂർണമായിത്തുടരും. പോരാട്ടത്തിന്റെ ഈ ഘട്ടത്തിൽ മർമ്മപ്രധാനവും ശക്തവുമായൊരു ഭാവിയെക്കുറിച്ച ഭൂപടം മുജാഹിദീങ്ങൾ നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്; ഇസ്ലാം അതിന്റെ ഓരങ്ങളിലല്ല, മറിച്ച് ആ പോരാപട്ടത്തിന്റെ ഹൃദയമിടിപ്പ് തന്നെ ഇസ്ലാമാണ്.

നമ്മുടെ ജനതകളെയും, പ്രസ്ഥാനങ്ങളെയും, മുജാഹിദീങ്ങളെയും, തടവുകാരെയും, അവരുടെ കുടുംബങ്ങളെയും ദിശനടത്താനും അവർക്ക് ശക്തിപകരാനും, ഞങ്ങളുടെ രക്തസാക്ഷിത്വം സ്വീകരിക്കാനും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു; “പടച്ചവന്റെ മാർഗ്ഗത്തിൽ ജീവൻ വെടിഞ്ഞവരെ മരിച്ചവരെന്ന് വിളിക്കരുത്; അവർ ജീവിക്കുന്നുണ്ട്, നിങ്ങൾക്കത് കാണാനാവില്ലെന്ന് മാത്രം!” (സൂറഃ അൽ-ബഖറ, 154). ഇസ്ലാമിൽ, യഹിയ സിൻവാറ് മുതൽ ഹിന്ദ് റജബും വദീ അൽ ഫയൂമിയും റെഫാത്ത് അൽ അരീരിയും ഉൾപ്പെടെയുള്ള സകല രക്തസാക്ഷികളും നമ്മോടൊപ്പം, ഈ നിമിഷത്തിൽ ജീവിക്കുകയും, നമ്മോടൊപ്പം നടക്കുകയും, നമ്മുടെ ഹൃദയങ്ങളെ അവിശ്വാസത്തിൽ നിന്ന് കാത്ത് സംരക്ഷിക്കുകയും, വിജയകരവും നീതിയുക്തവുമായ നല്ലൊരു ഭാവിയിലേക്ക് നമ്മെ വഴിനടത്തുകയും ചെയ്യുന്നവരാണ്!

ഡോ. മുഹമ്മദ് അബ്ദു