Campus Alive

പുതിയ രാഷ്ട്രീയാലോചനകള്‍: സെക്കുലര്‍-ലിബറല്‍ ഭാവനകള്‍ക്കപ്പുറം

കൊളോണിയാലിറ്റി ( colonial condition) രൂപകല്‍പ്പന ചെയ്യുന്ന ജ്ഞാനവ്യവഹാരങ്ങളോട് നിരന്തരമായി കലഹിക്കുന്നു എന്നതാണ് വാള്‍ട്ടര്‍ മിഗ്‌നാലോ എന്ന ലാറ്റിനമേരിക്കന്‍ ബുദ്ധിജീവിയുടെ എഴുത്തിനെ സാഹസികമാക്കുന്നത്. ജ്ഞാനശാസ്ത്ര പരമായ കോളനീകരണത്തെ (Epistemological Colonization) സൂക്ഷ്മമായി പരിശോധിക്കുന്ന വിമര്‍ശന പഠനങ്ങള്‍ ഇപ്പോള്‍ ധാരാളമായി വികസിക്കുന്നുണ്ട്. എന്നാണ് മിഗ്‌നാലോ പറയുന്നത്. The Darker Side of Western Moderntiy എന്ന അദ്ദേഹത്തിന്റെ പുസ്തകം അത്തരത്തിലുള്ള ഒരു പൊളിറ്റിക്കല്‍ എന്‍ഗേജ്‌മെന്റിന്റെ ഭാഗമായി എഴുതപ്പെട്ട നല്ലൊരു അക്കാദമിക പഠനമാണ്. ഡീകൊളോണിയാലിറ്റി എന്ന സവിശേഷമായ വിമര്‍ശന പഠനത്തെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. ഈ പുസ്തകത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത എന്നത് ഡീകൊളോണിയല്‍ പൊളിറ്റിക്കല്‍ എന്‍ഗേജ്‌മെന്റിന്റെ ഭാഗമായി എഴുതുന്ന സമകാലിക ഇസ്‌ലാമിക ചിന്താധാരകളെ ഒരു പുതിയ രാഷ്ട്രീയ സാധ്യതയായി അഭിവാദ്യം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്.

മിഗ്‌നാലോയൊക്കെ പറയുന്ന രീതിയില്‍ എപ്പിസ്‌ററിമിക് ലൊക്കേഷനെക്കുറിച്ച് വളരെ സൂക്ഷ്മമായി അന്വേഷിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളവരാണ് സല്‍മാന്‍ സയ്യിദും വാഇല്‍ ഹല്ലാഖും. സല്‍മാന്‍ സയ്യിദിന്റെ പുസ്തകത്തിലേക്ക് (Recalling The Caliphate: Decolonisation And World Order) കടക്കുന്നതിന് മുമ്പ് മിഗ്‌നാലോയെക്കുറിച്ച് കുറച്ച് കൂടി പറയണമെന്നുതോന്നുന്നു.

https://www.youtube.com/watch?v=DMu2VXgm6Pk

ജ്ഞാന ശാസ്ത്രപരമായ കോളനീകരണത്തെക്കുറിച്ചാണ് മിഗ്‌നാലോ കൂടുതലായും എഴുതുന്നത്. തങ്ങളുടേതായ എപ്പിസ്‌ററമിക് ലൊക്കേഷനില്‍ നിന്ന് കൊണ്ട് ജ്ഞാനരൂപീകരണം നടത്തുക എന്നതാണ് കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തുന്ന അധീശമായ ജ്ഞാന വ്യവഹാരങ്ങളെ ചെറുക്കുന്നതിന്റ ഭാഗമായി അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്.

വിജ്ഞാനവും കൊളോണിയലിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് മിഗ്‌നാലോ ഉള്‍പ്പെടെയുള്ള ഡീകൊളോണിയല്‍ ചിന്തകര്‍ (പ്രധാനമായും ആനിബല്‍ കുയാനോ, എന്റിക് ദുസ്സല്‍, റണ്‍റോസ്‌ഭോഗല്‍ തുടങ്ങിയവര്‍) എഴുതുന്നത്. സമാനമായ നിരീക്ഷണങ്ങളാണ് ഡീകൊളോണിയല്‍ ചിന്താധാരയില്‍ ഉള്‍പ്പെടുന്ന സല്‍മാന്‍ സയ്യിദ്, വാഇല്‍ ഹല്ലാഖ് തുടങ്ങിയവര്‍ പങ്ക് വെയ്ക്കുന്നത്. 2003 ല്‍ പുറത്തിറങ്ങിയ The Impossible State : Islam , politics , and moderntiy’s moral predicament എന്ന പുസ്തകം ആ അര്‍ത്ഥത്തില്‍ നല്ലൊരു അക്കാദമിക സംഭാവനയാണ്.

സാമൂഹ്യജ്ഞാനത്തിന്റെ ഉദ്ഭവത്തെയും അതിന്റെ അതോറിറ്റിയെയും ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് അവര്‍ പങ്ക് വെയ്ക്കുന്നത്. കൊളോണിയല്‍ ഫ്രെയിംവര്‍ക്കിനകത്ത് നിന്ന് സമകാലിക വിജ്ഞാനത്തെ നീക്കം ചെയ്യുകയും കൊളോണിയല്‍ ആധുനികതക്ക് പുറത്തുള്ള സമൂഹങ്ങള്‍ക്കിടയില്‍ ജ്ഞാനത്തിന്റെ പുതിയ സാധ്യതകളെക്കുറിച്ച് സംവാദം വികസിപ്പിക്കുകയും ചെയ്യുക എന്നാണ് അവരാവശ്യപ്പെടുന്നത്.

കൊളോണിയല്‍ പവര്‍ ഉണ്ടാക്കിയ ജ്ഞാനശാസ്ത്രപരവും രാഷ്ട്രീയപരവുമായ വ്യാപനത്തെയാണ് മിഗ്‌നാലോ കൊളോണിയാലിറ്റി എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത്. നമ്മുടെ ജീവിതത്തില്‍ നാമറിയാതെ തന്നെ ചൂഴ്ന്ന് നില്‍ക്കുന്ന അധികാരകസ്ഥാപനമാണത്. ഈ അതോറിറ്റിയെ ജ്ഞാനശാസ്ത്രപരമായിത്തന്നെ വെല്ല്വിളിക്കുന്ന രാഷ്ട്രീയാലോചനയാണ് ഡീകൊളോണിയാലിറ്റി . പോസ്റ്റ്‌കൊളോണിയല്‍ ദേശരാഷ്ട്രങ്ങളുടെ രൂപീകരണങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്ന കൊളോണിയല്‍ പവറിനെക്കുറിച്ചാണ് ഡീകൊളോണിയാലിറ്റി എന്ന രാഷ്ട്രീയ ഭാവനയിലൂടെ മിഗ്‌നാലോ ഉള്‍ക്കൊളളുന്ന ഡീകൊളോണിയല്‍ ചിന്തകര്‍ സംസാരിക്കുന്നത്.

Recalling The Caliphate : Decolonisation and World Order എന്ന തന്റെ പുതിയ പുസ്തകത്തില്‍ സല്‍മാന്‍ സയ്യിദ് അന്വേഷിക്കുന്നത് ഇസ്ലാമിക ഖിലാഫത്ത് എന്ന കണ്‍സപ്റ്റിനെ എങ്ങനെ ഡീകൊളോണിയല്‍ പൊളിറ്റിക്കല്‍ എന്‍ഗേജ്‌മെന്റിന്റെ ഭാഗമായി വായിക്കാം എന്നാണ്. A Fundamental Fear: Eurocetnrism and the emergence of islamism എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകത്തിന്റെ ഒരു തുടര്‍ച്ചയാണിത് എന്ന് വേണമെങ്കില്‍ പറയാം. പോസ്റ്റ് കൊളോണിയല്‍ ദേശരാഷ്ട്രങ്ങളെ മുന്നോട്ട് നയിക്കുന്ന, തീര്‍ത്തും കണ്‍വെന്‍ഷണലായ, അധീശമായ ഒരു സോഷ്യല്‍ ഹൈറാര്‍ക്കിയിലൂടെ സാധ്യമാകുന്ന വയലന്‍സിലൂടെ മാത്രംമ താങ്ങിനിര്‍ത്തപ്പെടുന്ന സെക്കുലര്‍ലിബറല്‍ ഭാവനകളോടുള്ള ശക്തമായ കലഹമാണ് ഖിലാഫത്തിനെക്കുറിച്ച ആലോച നകള്‍ സാധ്യമാക്കേണ്ടത് എന്നാണ് സല്‍മാന്‍ സയ്യിദ് പറയുന്നത്. ആ അര്‍ത്ഥത്തില്‍ ഒരു പൊളിറ്റിക്കല്‍ മെറ്റഫര്‍ എന്ന നിലക്കാണ് അദ്ദേഹം ഖിലാഫത്തിനെക്കുറിച്ച് സംസാരിക്കുന്നത്.

The caliphate is a metaphor for the tsruggles between Muslim aspirations to reorder the postcolonial world and the investments in the continuation of the violent hierarchies of colonialtiy. Recalling the caliphate, then, is not about remembrence or restoration but rather about reconceptualisationa reconceptualisation that opens a decolonial horizon. Recalling the caliphate, then is a decolonial declaration. (page: 15)

മുസ്ലീം പൊളിറ്റിക്കല്‍ സബജക്റ്റിവിറ്റിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ധീരമായ ഒരു രാഷ്ട്രീയാലോചനയാണിത്. എപ്പിസ്റ്റ മോളജിക്കലോ പൊളിറ്റിക്കലോ ആയ മുഴുവന്‍ ഇടങ്ങളും മുസ്ലീംകള്‍ക്ക് നിഷേധിക്കപ്പെടുന്ന അങ്ങേയറ്റം വരേണ്യമായ ഒരു ലോകസാഹചര്യത്തില്‍ നിന്ന്‌കൊണ്ട് ഖിലാഫത്തിനെ ഓര്‍ക്കുക എന്നത് തന്നെ ധീരമായ ഒരു രാഷ്ട്രീയ ഇടപാടാണ് എന്നാണ് സയ്യിദ് പറയുന്നത്. ഡീ കൊളോണിയല്‍ വായനകള്‍ വികസിക്കുന്ന മാറിയ ലോകസാഹചര്യത്തില്‍ സല്‍മാന്‍ സയ്യിദ് ഇസ്ലാമിനെ കാണുന്നത് ഒരു വിമോചന പദ്ധതിയായാണ്. അതിനാല്‍ തന്നെയാണ് അലി ശരീഅത്തി മുന്നോട്ട് വെച്ച് ഇസ്ലാമിക് ലിബറേഷന്‍ തിയോളജിയെക്കുറിച്ച് ഈ പുസ്തകത്തില്‍ സയ്യിദ് സംസാരിക്കുന്നത്. ശരീഅത്തി പറയുന്നത് നോക്കൂ. ”The appearance of the hidden Imam is ്യെിonymous with the promised social revolution which guarantees a golden age of justice, equaltiy & and േൃൗth for the repressed masses. The victory of the oppressed of the world and the restoration of a just socitey is God’s irrefutable will. Waiting for the Imam generates a responsibiltiy and an obligation to object to the status quo and negate the state system and values’ (An Islamic Utopian: A Political Biography of Ali Shariathi)

കൊളോണിയല്‍ ആധുനികതയുടെ അധികാരഘടനകളുടെ അടിവേരറുക്കുന്ന വര്‍ത്തമാനമാണിത്. ശരീഅത്തിയൊക്കെ പങ്ക് വെച്ച ലിബറേഷന്‍ തിയോളജിയെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ആദ്യം മുസ്ലീം ഉമ്മയെ ഡീകൊളോണൈസേഷന് വിധേയമാക്കണമെന്നാണ് സയ്യിദ് പറയുന്നത്. മിഗ്‌നാലോയെപ്പോലെതന്നെ എപ്പിസ്റ്റമോളജിയെക്കുറിച്ച് തന്നെയാണ് സയ്യിദും സംസാരിക്കുന്നത്. തങ്ങളുടേതായ ഒരു എപ്പിസ്റ്റിമിക് ലൊക്കേഷനില്‍ നിന്നുകൊണ്ട് ജ്ഞാനരൂപീകരണം നടത്താന്‍ മുസ്ലീം സമൂഹം തയ്യാറാവണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അപ്പോള്‍ മാത്രമേ കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച ജ്ഞാനശാസ്ത്രപരമായ ഹെജിമണിയെ വെല്ല്‌വിളിക്കാന്‍ നമുക്കാവൂ എന്നാണദ്ദേഹം പറയുന്നത്. കൊളോണിയാലിറ്റിയും ആധുനികതയും ചേര്‍ന്ന് സാധ്യമാക്കുന്ന ഹെജിമോണിക് ആയ സെക്കുലര്‍ ലിബറല്‍ ലോകക്രമത്തെ നിരന്തരമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ അത്തരത്തിലുള്ള ഒരു ജ്ഞാനരൂപീകരണം സാധ്യമാകൂ.

പതിനൊന്ന് ചാപ്റ്ററുകളിലായാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഇതിലെ മിക്കഭാഗങ്ങളും മുമ്പ് വിവിധ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ആ പഠനങ്ങളെ കുറച്ച് കൂടി വികസിപ്പിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ഏജന്‍സിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള മുസ്ലീം രാഷ്ട്രീയാന്വേഷണങ്ങളെ എങ്ങനെയാണ് കൊളോണിയല്‍ അധികാര സ്ഥാപനങ്ങള്‍ അസന്നിഹിതമാക്കുന്നത് എന്നതിനെക്കുറിച്ചാണ് പുസ്തകത്തിന്റെ ആദ്യപകുതിയില്‍ സല്‍മാന്‍ സയ്യിദ് എഴുതുന്നത്. കൊളോണിയല്‍ ആധുനികതയുടെ സംഭാവനകളായ ഡെമോക്രസി, ലിബറലിസം, സെക്കുലരിസം , റിലേറ്റിവിസം തുടങ്ങിയ രാഷ്ട്രീയ സംവര്‍ഗങ്ങള്‍ എങ്ങനെയാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വ്യത്യ സ്തമായ സാധ്യതകളെ തടഞ്ഞ് നിര്‍ത്തുന്നത് എന്നദ്ദേഹം ഉദാഹരണസഹിതം വിശദീകരിക്കുന്നു. മുസ്ലീം ഒട്ടോണമിയെക്കുറിച്ച അന്വേഷണങ്ങളെ എപ്പിസ്റ്റമോളജിക് വയലന്‍സിലൂടെയാണ് കൊളോണിയാലിറ്റിയുടെ ഈ സംവര്‍ഗങ്ങള്‍ നേരിടുന്നത്. ഭീകരതക്കെതിരായ യുദ്ധം (War on Terror) മ്ലേച്ഛമായ യുദ്ധം (Ditry War) തുടങ്ങിയ പ്രയോഗങ്ങളാണ് മുസ്ലീം പൊളിറ്റിക്കല്‍ ഏജന്‍സിയെ നിഷേധിച്ച് കൊണ്ട് അവ രൂപം നല്‍കിയത്. ഡോണ്‍ ആക്രമണങ്ങളും ഗ്വോണ്ടനാമോ-അബുഗുറൈബ് തടവറകളുമെല്ലാം ഈ എപ്പിസ്റ്റിമോളജിക്കല്‍ വയലന്‍സ് രൂപം നല്‍കിയ രാഷ്ട്രീയ പരീക്ഷണങ്ങളാണ്. ഡീകൊളോണിയല്‍ പൊളിറ്റിക്കല്‍ പ്രൊജക് ടിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള ഇസ്ലാമിക രാഷ്ട്രീയാന്വേഷണങ്ങളെ നേരിട്ട് തന്നെയുള്ള വയലന്‍സിലൂടെത്തന്നെയാണ് കൊളോണിയല്‍ അധികാരികള്‍ ഇപ്പോഴും നേരിടുന്നത് എന്നാണ് സയ്യിദ് പറയുന്നത്.

ഇസ്ലാമിനെയും മുസ്ലീംകളെയും കുറിച്ച വിഷയങ്ങളില്‍  ഇപ്പോള്‍ നാം സ്വീകരിച്ച് കൊണ്ടിരിക്കുന്ന നിലപാടുകള്‍ക്കുള്ള ബദല്‍ചിന്തകളാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ സല്‍മാമന്‍ സയ്യിദ് അവതരിപ്പിക്കുന്നത്. മുസ്ലീം ഉമ്മത്തെ ഡീകൊളോണൈസ് ചെയ്യുന്നതിനുള്ള വ്യത്യസ്തമായ പരീക്ഷണങ്ങളുടെ രൂപരേഖകളാണ് അദ്ദേഹം നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. എന്നാല്‍ ഇത്തരം ആലോചനകളെയെല്ലാം ഒരു രാഷ്ട്രീയ സാധ്യത എന്ന രീതിയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പോസ്റ്റ് കൊളോണിയല്‍ രാഷ്ചട്രീയാലോചനകള്‍, കൊളോണിയല്‍ അധികാരഘടനകള്‍ക്ക് യാതൊരു വിധത്തിലുള്ള പോറലുമേല്‍പ്പിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഇത്തരം വായനകള്‍ സാധ്യമാക്കുന്നത്. ആധുനിക ദേശരാഷ്ട്രങ്ങളുടെ വംശീയമായ ഇടങ്ങള്‍ക്ക് പുറത്തേക്ക് വികസിക്കുന്നതിലൂടെയാണ് അത്തരം വായനകളുടെ വികാസം സാധ്യമാകുന്നത്. ഇസ്ലാമിക സമൂഹങ്ങള്‍ക്ക് ഈ ബദല്‍ ലോകരാഷ്ട്രീയാലോചനകളില്‍ സവിശേഷമായ പങ്കാണ് വഹിക്കാനുള്ളത് എന്ന തിരിച്ചറിവാണ് സല്‍മാന്‍ സയ്യിദിന്റെ ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നത്.

സഅദ് സല്‍മി