Campus Alive

വൈറൽ എക്‌സെപ്ഷൻ

(കൊറോണ വൈറസ് ബാധയുമായി ബന്ധപെട്ട് ഫെബ്രുവരി 26ന് പ്രസിദ്ധീകരിച്ച ജോർജിയോ അഗമ്പന്റെ കുറിപ്പിനോടുള്ള പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനും യൂറോപ്യൻ ഗ്രാജുവേറ്റ് സ്കൂൾ(EGS) ഫിലോസഫി വിഭാഗം പ്രൊഫസറുമായ ജീൻ-ലൂക്ക് നാൻസിയുടെ പ്രതികണരവും അനുബന്ധ കുറിപ്പും, കടപ്പാട്: unbecoming community)


2020 ഫെബ്രുവരി 26ന്, ലോകാരോഗ്യ സംഘടനയും മറ്റുള്ളവരും പറയുന്നതനുസരിച്ച്, നിലവിലുള്ള ആഗോള പകർച്ചവ്യാധിയുടെ വക്കിലെത്തിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ഇറ്റാലിയൻ തത്ത്വചിന്തകനായ ജോർജിയോ അഗമ്പൻ ഐൽ മാനിഫെസ്റ്റോയിൽ ഒരു ഹ്രസ്വ പ്രതികരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊസിഷൻസ് എന്ന വാർത്താപത്രികയുടെ വെബ് സൈറ്റിൽ അഗമ്പന്റെ ലേഖനത്തിന്റെ ഇംഗ്ലീഷ് വിവർത്തനം “ദി സ്റ്റേറ്റ് ഓഫ് എക്സെപ്ഷൻ പ്രൊവോക്ഡ് ബൈ ആൻ അൺമോട്ടിവേറ്റഡ് എമർജൻസി” (കൊറോണ: ഭരണകൂട നടപടികളുടെ രാഷ്ട്രീയം)എന്ന പേരിൽ നിങ്ങൾക്കത് വായിക്കാം. ഒരു ദിവസത്തിനുശേഷം, ഫെബ്രുവരി 27ന്, അഗമ്പനോട് ഒരു ചെറിയ പ്രതികരണം എന്നോണം ആന്റിനോമി വെബ്സൈറ്റിൽ ഫ്രഞ്ച് തത്ത്വചിന്തകനായ ജീൻ-ലൂക്ക് നാൻസിയുടെ “വൈറൽ എക്സെപ്ഷൻ” എന്ന കുറിപ്പ് ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് താഴെ.

കൊറോണ വൈറസ് സാധാരണ പകർച്ച പനിയിൽ/ഇൻഫ്ലുവൻസയിൽ നിന്ന് വ്യത്യസ്തമല്ലെന്ന് പഴയ സുഹൃത്ത് കൂടിയായ ജോർജിയോ അഗമ്പൻ പറയുന്നു. “സാധാരണ” ഇൻഫ്ലുവൻസയ്ക്ക് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട ഒരു വാക്സിൻ ഉണ്ടെന്ന കാര്യം അദ്ദേഹം മറക്കുന്നു. അത് ഇപ്പോഴും എല്ലാ വർഷവും വൈറൽ മ്യൂട്ടേഷനുകളിലേക്ക് താദാത്മ്യപെടുത്തേണ്ടതുണ്ട്. എന്നാൽ “സാധാരണ” പനി എല്ലായ്പ്പോഴും കുറച്ച് ആളുകളെ കൊല്ലുന്നു. വാക്സിനുകൾ ഇല്ലാത്ത കൊറോണ വൈറസിന് മാരകമായ പ്രത്യാഘാതങ്ങൾക്ക് കഴിവുണ്ട്. അതിന്റെ വിത്യാസം (അഗമ്പന്റെ തന്നെ സോഴ്സുകൾ അനുസരിച്ച്) ഏകദേശം 1 മുതൽ 30 വരെയാണ്. ഇത് നിസ്സാരമായ ഒന്നായി തോന്നുന്നില്ല.

നിരോധനാവസ്ഥ(state of excemption) സ്ഥാപിക്കുന്നതിനുള്ള എല്ലാ കാരണങ്ങളെയും സർക്കാരുകൾ ഉപയോഗിക്കുമെന്ന് ജോർജിയോ ഉറപ്പിച്ചു പറയുന്നു. ജനസംഖ്യാവർദ്ധനവിന്റെ അതേ അനുപാതത്തിൽ തന്നെ അഭൂതപൂർവമായ തീവ്രതയിലേക്ക് എല്ലാ തരത്തിലുമുള്ള സാങ്കേതികമായ പരസ്പരബന്ധങ്ങളും (സ്ഥാനഭ്രംശം, എല്ലാത്തരം കൈമാറ്റങ്ങളും, ഉൽപാദനവും വ്യാപനവും മറ്റും) എത്തപ്പെട്ട ഒരു ലോകത്ത് ഈ വിലക്ക് യഥാർത്ഥത്തിൽ ഒരു നിയമമായി മാറുന്നുവെന്ന കാര്യം അദ്ദേഹം ശ്രദ്ധിക്കുന്നില്ല. സമ്പന്ന രാജ്യങ്ങളിൽ ഈ ജനസംഖ്യാ വർദ്ധനവ് അർത്ഥമാക്കുന്നത്, ആയുർദൈർഘ്യം, പ്രായമായവരുടെ എണ്ണത്തിലെ വർദ്ധനവ് എന്നിവയാണ്, ചുരുക്കിപ്പറഞ്ഞാൽ പൊതുവെയുള്ള അപകടസാധ്യത കൂടിയാണ് എന്നർത്ഥം.

ഒരു മുഴുസമൂഹം തന്നെ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നതിൽ സംശയമില്ല. എന്നിരിക്കെ നമ്മുടെ ലക്ഷ്യങ്ങൾ തെറ്റിപോകരുത്. മഹാമാരിയായ ഒരുതരം വൈറൽ – ജീവശാസ്ത്രപരം, കമ്പ്യൂട്ടർ , സാംസ്കാരികം – വിലക്ക് (viral excemption) ഉണ്ട്. സർക്കാരുകൾ ഒരു നടത്തിപ്പുകാരെന്നതിലുപരി ഒന്നുമല്ല. അവരെ ആക്രമിക്കുന്നത് രാഷ്ട്രീയമായ ഒരു പ്രതിഫലനത്തേക്കാൾ വ്യതിചലനാത്മകമായ തന്ത്രം പോലെയാണ്. ജോർജിയോ ഒരു പഴയ സുഹൃത്താണെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിച്ചു. ഒരു വ്യക്തിപരമായ വിവരണത്തിന് മുതിരുന്നതിൽ ഞാൻ ഖേദിക്കുന്നു. എന്നിരുന്നാലും പൊതുവായ പ്രതിഫലനത്തിന്റെ ഒരു രേഖ എന്ന നിലയിൽ ഞാൻ അതിനെ വിട്ടുകളയുന്നില്ല. എനിക്ക് ഒരു ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയ ആവശ്യമാണെന്ന് ഏകദേശം മുപ്പത് വർഷം മുമ്പ് ഡോക്ടർമാർ തീരുമാനിച്ചിരുന്നു. അത് കേൾക്കരുതെന്ന് എന്നെ ഉപദേശിച്ച ചുരുക്കം ചിലരിൽ ഒരാളാണ് അഗമ്പൻ. ഞാൻ അദ്ദേഹത്തിന്റെ ഉപദേശം പിന്തുടർന്നിരുന്നെങ്കിൽ താമസിയാതെ ഞാൻ മരിക്കുമായിരുന്നു. തെറ്റ് സംഭവിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ജോർജിയോ ആത്മാർത്ഥതയുടെയും ദയയുടെയും മനോഭാവമുള്ളയാളാണെന്നും –വിരോധാഭാസമൊട്ടുമില്ലാതെ തന്നെ- അതിനാൽ അസാധാരണനാണെന്നും ഒരാൾക്ക് പറയാൻ കഴിയും.

ജീൻ-ലൂക്ക് നാൻസി

 ഒരു ഇ-മെയിലിൽ, എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ വിക്ടർ ലി അഗമ്പനെ “അസാധാരണൻ” എന്ന് പരാമർശിക്കുമ്പോൾ, നാൻസി അഗമ്പനെ “പൂർണ്ണമായും പുറത്തായ ഒരാൾ” അല്ലെങ്കിൽ “ബേസ്ബോൾ ഭാഷയിലെ പോലെ ഇടത് ഫീൽഡിൽ പൂർണ്ണമായും പുറത്തായ ഒരാൾ” എന്ന് വിളിക്കുന്നുവെന്ന് തോന്നുന്നു. ഒഴിവാക്കാനാവാത്തതും അതുവഴി ന്യായമായതുമായ വായനയിലേക്ക്, വിക്ടറിന്റെ നിരീക്ഷണങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ കുറച്ച് കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

“പഴയത്” എന്നതിന് നാൻസിയുടെ ആവർത്തിച്ചുള്ള ഊന്നൽ അഗമ്പൻ പ്രസ്താവിച്ച “അസാധാരണമായ” പദവിയുടെ തന്നെ യോഗ്യതയാണെന്ന് കരുതുന്നതിൽ നിന്ന് എനിക്ക് തുണക്കാനാവില്ല. അഗമ്പൻ കാലഹരണപ്പെട്ടതാണെന്നും കാലത്തിനൊപ്പമല്ലെന്നും മാത്രമല്ല, ഒരുപക്ഷേ നിരോധനാവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയവൽകരണം പോലും ഈ നിലവിലെ സാഹചര്യത്തിൽ അനുചിതമാണ് -അല്ലെങ്കിൽ കുറഞ്ഞത് ഗൗരവതരമായ നവീകരണം ആവശ്യമുണ്ടെന്നും നാൻസി പറയുന്നതായി മനസ്സിലാക്കാൻ കഴിയും. ഉദാഹരണത്തിന്, നാൻസി തന്നെ സൂചിപ്പിക്കുന്നത് പോലെ, ദേശീയ ഭരണകൂടങ്ങളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാത്ത ഒന്ന്.

അതേ സമയം, ഈ പ്രശ്നത്തെക്കുറിച്ച് പറയുമ്പോൾ (നാൻസിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ പോലുള്ള മറ്റുള്ളവയും),  ഇവിടെ “അസാധാരണമായത്”(exceptional) എന്നത് കൊണ്ട് അർത്ഥമാക്കുന്നത് രണ്ടുപേർ സുഹൃത്തുക്കളായി തുടരുമ്പോൾ തന്നെ (സമീപകാലത്തെ പല സംഭവങ്ങളും ഇത് സ്ഥിരീകരിക്കുന്നു), അവർ ഒരിക്കലും പരസ്പരം സ്പർശിക്കുകയൊ അല്ലെങ്കിൽ “സമ്പർക്കം പുലർത്തുകയോ” ചെയ്യുന്നില്ല എന്നാണ്.

മറ്റൊരാളുടെ നഗ്നമായ ജീവിതം സ്വന്തം ജൈവിക ജീവിതം പുനസ്ഥാപിക്കാനുള്ള മാർഗമായി മാറിയ ഒരാളായി നാൻസി അസാധാരണമായി തുടരുന്നു. അദ്ദേഹത്തിന്റെ ഹൃദയം മാറ്റിവയ്ക്കൽ വഴി, ഭവശാസ്‌ത്രപരമായ സ്വന്തം അസ്തിത്വം കയ്യേറ്റത്തിന്റെ/നുഴഞ്ഞുകയറ്റത്തിന്റെ ഒരു യഥാർത്ഥ ശക്തിയിൽ പ്രവചിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ, അദ്ദേഹം “ദി ഇൻട്രൂഡർ(കയ്യേറ്റക്കാരൻ/നുഴഞ്ഞുകയറ്റക്കാരൻ) എന്ന കൃതിയിൽ ചെയ്തത് പോലെ, മറ്റേതൊരു വസ്തുവിനെയും പോലെ അവൻ (സ്വയം) ഒരു നുഴഞ്ഞുകയറ്റക്കാരനാണെന്ന്(intruder) തിരിച്ചറിയണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അസ്ഥിത്വത്തെ ജനിപ്പിക്കുന്നതും രൂപീകരിക്കുന്നതുമായ മുൻനിശ്ചിതമായ ഈ ഭവശാസ്‌ത്രപരമായ/അസ്തിത്വപരമായ നുഴഞ്ഞുകയറ്റത്തിന്റെ ശക്തിയാൽ നിയന്ത്രിക്കപ്പെട്ടതാണ് ഹൃദയം മാറ്റിവെക്കൽ എന്ന രൂപത്തിലുള്ള ജൈവ-സാങ്കേതികമായ നുഴഞ്ഞുകയറ്റം.

എല്ലാ നുഴഞ്ഞുകയറ്റവും (ഉദാ. വൈറസ്) ഒരുപോലെയോ നിസ്സംഗമോ അല്ലെന്നും, അതിനാൽ ഈ ഏകത കാരണം, ഓരോ നുഴഞ്ഞുകയറ്റവും ഒരേ “അപവാദ അവസ്ഥ”(state of excemption)യാണ് ഉണ്ടാക്കുന്നത് എന്ന് കണക്കാക്കാനാവില്ലെന്നും ഇത് അർത്ഥമാക്കുന്നു. ഒരാൾ സുഹൃത്താകുന്നതിനുമുമ്പ് അയാൾ നുഴഞ്ഞുകയറ്റക്കാരനാണ്; ആ നുഴഞ്ഞുകയറ്റത്തിന്റെ സ്ഥിരോത്സാഹത്തിൽ, പഴക്കമില്ലാത്ത ഒരു സൗഹൃദം ഇല്ലാതാക്കുന്നു.

വിവർത്തനം: സിബ്ഗതുല്ല സാകിബ്

ജീൻ-ലൂക്ക് നാൻസി

അറിയപ്പെടുന്ന ഫ്രഞ്ച് ഫിലോസഫറും യൂറോപ്പ്യൻ ഗ്രാജുവേറ്റ് സ്കൂൾ (EGS) ഫിലോസഫി വിഭാഗം പ്രൊഫസ്സറും ആണ് ഇദ്ദേഹം.

1 comment

  • വിവർത്തനം കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു