Campus Alive

ഇബ്‌നു അറബിയും പാരാ-ഫ്രോയിഡിയന്‍ പൊട്ടന്‍ഷ്യലും

ക്യാമ്പസ് അലൈവില്‍ പബ്ലിഷ് ചെയ്ത ഓംനിയ എല്‍ ശാക്രിയുടെ ‘ഇബ്‌നു അറബിയും സിഗ്മണ്ട് ഫ്രോയ്ഡും; ദൈവിക നൈതികതയെ കുറിച്ച ആലോചനകള്‍’ (അതിന്റെ ഒറിജിനല്‍ ഇംഗ്ലീഷ് വേര്‍ഷന്റെ ടൈറ്റില്‍ ‘Every Sufi master is, in a sense, a Freudian psychotherapist’ എന്നാണ്. പക്ഷെ മലയാള സ്വതന്ത്ര വിവര്‍ത്തനത്തില്‍ ഇബ്‌നു അറബി തലക്കെട്ടിലേക്ക് പാഠത്തിനകത്ത് നിന്ന് കടന്നു വന്നത് ശ്രദ്ധിക്കുക) എന്ന ലേഖനത്തിനെ കുറിച്ചുള്ള എന്റെ ചില കൌണ്ടര്‍-ആലോചനകള്‍ രേഖപ്പെടുത്താനാണ് ഞാന്‍ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. വളരെ ചുരുക്കി, വായനക്കാര്‍ക്ക് ഏറ്റവും സിമ്പിളായി കാര്യം മനസ്സിലാക്കിത്തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് ലുഡ്വിഗ് വിറ്റ്‌ഗെന്‍സ്‌റ്റൈനും , ലൈന്‍ ബാദിയാവോയും എല്ലാം ഉപയോഗിക്കുന്ന ആക്‌സിയം മെത്തേഡ് ആണ് ഞാന്‍ ഇതില്‍ ഉപയോഗിക്കുന്നത്.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസര്‍ ആയ ശാക്രി അവരുടെ കഴിഞ്ഞ വര്‍ഷം പബ്ലിഷ് ആയ ‘The Arabic Freud; Psychoanalysis and Islam in Modern Egypt’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ലേഖനവും ‘How mid century Arab thinkers embraced the ideas of Freud’ എന്ന ലേഖനവും എഴുതിയത്. അവരുടെ ആ പുസ്തകത്തിലെ (ഈ ലേഖനത്തിലെയും) ആശയങ്ങളെ ആദ്യം ഞാന്‍ ചുരുക്കി എഴുതാം. തൗഫീഖ് അല്‍ ഹാകിം, യൂസുഫ് മുറാദ്, അബ്ദുല്‍ ഹലീം മഹ്മൂദ്, അബുല്‍ വഫാ അല്‍ ഗുനൈമി അല്‍ തഫ്താസാനി എന്നിവരുടെ അഭിപ്രായങ്ങളെ സൈറ്റ് ചെയ്ത് ഇബ്‌നു അറബിയില്‍ ഒരു ‘അറബ് ഫ്രോയിഡിന്റെ’ സാധ്യത കണ്ടെത്താനാണ് അവര്‍ ശ്രമിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ‘The affinities between mystical Islam and Freudian thought are clear, and deep.’ ആ ക്ലാരിറ്റിക്കും ഡെപ്തിനും അവര്‍ ചൂണ്ടിക്കാണിക്കുന്ന ബന്ധങ്ങള്‍ ഞാന്‍ ചുരുക്കിപ്പറയാം.

1940-50കളില്‍ അറബ് ബുദ്ധിജീവികള്‍ ഫ്രോയിഡിന്റെ വര്‍ക്കുകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍, 12-13 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്‌നു അറബിയുമായുള്ള ഫ്രോയിഡിന്റെ സാമ്യതയിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. തൗഫീഖ് അല്‍ ഹാകിമിനെ സംബന്ധിച്ചിടത്തോളം ആ ഒരു ‘ബന്ധം കണ്ടെത്തല്‍’ 9 മുതല്‍ 13 നൂറ്റാണ്ട് വരെ ഇസ്ലാമിക ലോകത്തേക്ക് ഗ്രീക്ക്-ഹെലെനിസ്റ്റിക് തത്വചിന്ത കൊണ്ടുവന്നപ്പോഴുണ്ടായ അതെ ‘ബന്ധം കണ്ടെത്തല്‍’ തന്നെയാണ്. അതായത് അദ്ദേഹത്തിന്റെ വാദത്തില്‍ ഗ്രീക്ക്-ഹെലെനിസ്റ്റിക് തത്വചിന്തയെ ഒരു ഇസ്ലാമിക പദാവലിയില്‍ ചേര്‍ത്ത പോലെ, ഫ്രോയിഡിന്റെ ആശയങ്ങളെ ഒരു അക്ബറിയന്‍ പദാവലിയില്‍ കണ്ടെത്തലാണ് ആ പ്രക്രിയ. അതിനാല്‍ തന്നെ ആ ശ്രമത്തില്‍ വലിയ പുതുമ ഒന്നും തന്നെ ഇല്ല.

ഇനി ഫ്രോയിഡും ഇബ്‌നു അറബിയും തമ്മിലുള്ള ഒംനിയ എല്‍ ശാക്രിയുടെ (അവര്‍ പറയുന്ന അറബ് ബുദ്ധിജീവികളുടെ) ബന്ധങ്ങള്‍ നോക്കാം:

1. ഫ്രോയിഡിന്റെ unconscious എന്ന വാക്കിനു അറബിയില്‍ 1945ല്‍ യൂസുഫ് മുറാദ് നല്‍കിയ അറബി വിവര്‍ത്തനം ‘അല്‍-ലാ ശുഊര്‍’ (അവ്യക്തം) എന്നാണ്. അത് ഇബ്‌നു അറബിയുടെ പ്രധാന കൃതിയായ ‘ഫുസൂസ് അല്‍ ഹികമിലെ’ ഏറ്റവും പ്രധാന ഇസ്തിലാഹ് (സാങ്കേതിക പദം) ആണ്. ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ‘അല്‍-ലാ ശുഊര്‍’ എന്നാല്‍ സ്വപ്നത്തില്‍ (ജീവിതവും ഇബ്‌നു അറബിക്ക് ഒരു സ്വപ്നമാണ്) നടക്കുന്ന സംഭവങ്ങളുടെ (event) അവസ്ഥയാണ്. അതെല്ലാം അവ്യക്തമായതിനാല്‍, വ്യാഖ്യാനിക്കപ്പെടണം എന്നാണ് ഇബ്‌നു അറബി പറയുന്നത്. ഇബ്‌നു അറബി പറയുന്നത് സ്വപ്നം ഉണ്ടാവുന്നത് plane of imagination (ഹദ്രത് അല്‍ ഖയാല്‍ / സാങ്കല്‍പ്പിക പ്രതലം) ല്‍ ആണെന്നാണ്. ഫ്രോയിഡിന്റെ unconscious ല്‍ രൂപപ്പെടുന്ന ഇമേജുകളും അവ്യക്തമായവയാണ് (അവ സ്വയം സത്യങ്ങളല്ല മറിച്ച് മറ്റെന്തിനേയോ സൂചിപ്പിക്കുന്നവയാണ്) അതിനാല്‍ അവയും വ്യാഖ്യാനിക്കപ്പെടേണ്ടതാണ്.

2. ഴാങ് മിഷേല്‍ ഹിര്‍ട് പറഞ്ഞത് പോലെ, ഇബ്‌നു അറബിക്കും ഫ്രോയിഡിനും ഇടയില്‍ ഒരുപോലെ നിലനില്‍ക്കുന്ന ഒരു പ്രതിസന്ധി ‘പ്രത്യക്ഷപ്പെടുന്ന സ്വപ്നങ്ങളില്‍ അതുപോലെ വിശ്വസിക്കണോ അതോ അതിനെ വ്യാഖ്യാനിക്കണോ’ എന്നതാണ്. വ്യാഖ്യാനിക്കപ്പെടണം എന്ന് പറയുമ്പോഴും ആ ആശങ്ക അവരെ പിന്തുടരുന്നുണ്ട്. (ദെറിദിയന്‍ ഭാഷയില്‍ ഒരു പ്രേതത്തെ പോലെ)

3. ഫ്രോയിഡിനെയും, ഇബ്‌നു അറബിയേയും സംബന്ധിച്ചിടത്തോളം സ്വപ്നത്തില്‍ രൂപപ്പെടുന്ന ചിത്രങ്ങളെ യാഥാര്‍ത്ഥ്യമായി സങ്കല്‍പ്പിക്കാന്‍ പറ്റാത്തതിന്റെ കാരണം അവ unaware ഉം, unknowing ഉം ആയ കാരണത്താലാണ്. അതുകൊണ്ടാണ് ഇബ്രാഹിം (അ) ന് ഇസ്മാഈല്‍ (അ) അറുക്കാനായി തനിക്ക് പ്രത്യക്ഷപ്പെട്ട സ്വപ്നത്തെ യഥാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയാതിരുന്നത്, എന്ന് ഇബ്‌നു അറബി വിമര്‍ശിച്ചത് എന്ന് അവര്‍ തെളിവ് എടുക്കുന്നത്.

4. ഫ്രോയിഡ് സ്വപ്നത്തെ കുറിച്ച് പറഞ്ഞത് പോലെ, ഇബ്‌നു അറബിയുടെ അടുക്കലും സ്വപ്നങ്ങള്‍ക്കും, സങ്കല്പങ്ങള്‍ക്കും ബാഹ്യവും (സാഹിര്‍), ആന്തരികവും (ബാത്വിന്‍) ഉണ്ടാവും. ബാഹ്യമായ പ്രകടനങ്ങള്‍ ആയിരിക്കില്ല അവയുടെ ആന്തരിക അര്‍ത്ഥങ്ങള്‍. അതിനാല്‍ അതിനെ നാം മറ്റൊന്നായി തന്നെ കാണേണ്ടതുണ്ട്.

5. ഴാക് ലകാന്‍ പറഞ്ഞ പോലെ ഇബ്‌നു അറബിയുടെ ‘ഖയാല്‍’ എന്ന ആശയം ഭൗതികവും, അതി ഭൗതികവും അല്ല. അതായത് existent ഉം non-existent ഉം അല്ല. ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ‘ഖയാല്‍’എന്നത് ഭൗതികവും, ആത്മീയവും (ആശയപരം) അല്ലാത്ത ഒന്നാണ്, മറിച്ച് അതിനിടയിലുള്ള ഒരു മദ്ധ്യസ്ഥ ലോകമാണ്. ലകാന്‍ consciounsess നെ കുറിച്ച് പറഞ്ഞതും അതാണ്.ഒരു mirror image പോലെ, ഉണ്മയും അല്ല ഇല്ലായ്മയും അല്ല, എന്ന രീതിയിലുള്ള ഒരു presence.

6. തസവ്വുഫും, സൈക്കോഅനാലിസിസും ഒരു ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്. desire ഉമായി ബന്ധപ്പെട്ട് ‘നഫ്‌സില്‍’ (ആത്മാവ് (റൂഹ്), സ്വയത്ത്വം (self) എന്നും മലയാളത്തില്‍ ഭാഷാന്തരം ചെയ്യാം) രൂപപ്പെടുന്ന ആശയങ്ങളുമായുള്ള ബന്ധപ്പെടലാണ്.

ഇതെല്ലാം ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം, ഈ സാമ്യതകളെല്ലാം തന്നെ unconscious അല്ലെങ്കില്‍ സ്വപ്നം എന്നിവയുടെ രൂപീകരണത്തിന് ശേഷം അവയെ എങ്ങിനെ കാണണം എന്നുള്ള ചോദ്യങ്ങളാണ്. അതായത് psychoanalysis ന്റെയും, ഖയാലിന്റെയും peripheral ആയ സാമ്യതകളാണ് ഇതെല്ലാം. എന്നാല്‍ അവയുടെ അടിത്തറയിലേക്ക് ചെന്ന് അന്വേഷിക്കുമ്പോള്‍ ഈ സാമ്യതകളെല്ലാം തന്നെ അട്ടിമറിയുന്നതായി കാണാം.unconscious ന്റെയും, ഖയാലിന്റെയും formation നുമായി ബന്ധപ്പെട്ട് ഇബ്‌നു അറബിയും, സിഗ്മണ്ട് ഫ്രോയിഡും തമ്മിലുള്ള പത്ത് paradox കളെ വിശദമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പത്ത് ആക്സിയങ്ങളിലൂടെയാണ് ഞാന്‍ അത് വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്.

1. സെല്‍ഫ്- ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം individual എന്ന ഒരു യാഥാര്‍ത്ഥ്യത്തിനകത്താണ് unconscious എന്നത് രൂപപ്പെടുന്നത്. individual എന്നാല്‍ determined ആയ ഒന്നായിട്ടാണ് ഫ്രോയിഡ് മനസ്സിലാക്കുന്നത്. അതായത് സ്വഭാവങ്ങള്‍ മാറുമ്പോഴും മാറ്റമില്ലാത്ത ഒരു essence ഉള്ള ഒന്നായിട്ടാണ്, അതായത് ഒരു post-enlightenment map നകത്താണ് ഫ്രോയിഡ് individual നെ കണ്ടത്. ഒരു rational humanist project ന്റെ ഭാഗമായിട്ടായിരുന്നു individual ഉയര്‍ന്നു വന്നത്.

എന്നാല്‍ ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം individual എന്ന ഒന്ന് തന്നെ നിലനില്‍ക്കുന്നില്ല, മറിച്ച് infinite transformation വിധേയമായിക്കൊണ്ടിരിക്കുന്ന ontological being കളായിട്ടാണ് സൃഷ്ടികളെ ഇബ്‌നു അറബി മനസ്സിലാക്കിയത്. ഗില്‍സ് ദില്‍യൂസ് (കുറഞ്ഞ രൂപത്തിലെങ്കിലും)പറയുന്നത് പോലെ ഒരു trans-essence നിലനിര്‍ത്തുന്ന ഒരു becoming ആയിട്ടാണ് ഇബ്‌നു അറബി മനസ്സിലാക്കിയത്. കാരണം അല്‍ ഹഖിന്റെ manifestation ആയ സൃഷ്ടികള്‍ അല്‍ ഹഖിന്റെ infinite സ്വഭാവവും നിലനിര്‍ത്തും എന്നാണ് ഇബ്‌നു അറബി വിശ്വസിച്ചത്. അതിനാല്‍ unconscious എന്നതിന്റെ formation ആവശ്യമായ individual എന്ന ആശയത്തെ തന്നെ ഇബ്‌നു അറബി negate ചെയ്യുന്നുണ്ട്.

2. ബൈനറി- ഫ്രോയിഡ് individual എന്ന തന്റെ ആശയത്തെ രൂപപ്പെടുത്തുന്നത് വില്യം എഫ് ഹെഗെലിന്റെ dialectics നെ മുന്‍ നിര്‍ത്തിയാണ്. അതായത് individual-society എന്ന ബൈനറി നിര്‍മ്മിച്ച് individual നെ dialectical synthesis ലൂടെ society മുകളില്‍ പ്രതിഷ്ഠിക്കുകയാണ് ഫ്രോയിഡ് ചെയ്യുന്നത്.

എന്നാല്‍ ബൈനറി എന്ന സങ്കല്‍പ്പം തന്നെ ഇബ്‌നു അറബിയില്‍ ഇല്ല. കാരണം ബൈനറി രൂപപ്പെടാന്‍ രണ്ടു വസ്തുക്കള്‍ determined ആയ രൂപത്തില്‍ പരസ്പരം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്ത independent existence കളായി നിലനില്‍ക്കണം. എന്നാല്‍ ഇബ്‌നു അറബിയുടെ അടുക്കല്‍ സൃഷ്ട്ടികള്‍ മുഴുവന്‍ അല്‍ ഹഖിന്റെ manifestations ആയതിനാല്‍ എല്ലാം ontological വീക്ഷണത്തില്‍ ഒന്നാണ്. മാത്രമല്ല ഒന്നിന്റെയും existence നിര്‍ണ്ണിതവുമല്ല, സ്വാതന്ത്രവുമല്ല.

3. മെറ്റീരിയാലിറ്റി- ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം un-fulfilled ആയ ആഗ്രഹങ്ങളാണ് unconscious ല്‍ ഇമേജുകളായി രൂപപ്പെടുക. അതായത് ഭൗതികമായ സ്വാധീനമാണ് unconscious ല്‍ ഇമേജുകളെ form ചെയ്യുന്നത്. അപ്പോള്‍ ‘മെറ്റീരിയല്‍’ ഇല്ലാതെ unconscious (മാര്‍ട്ടിന്‍ ഹെയ്ഡഗര്‍ ഭാഷയില്‍ ‘earth’) എന്നത് സാധ്യമല്ല.

എന്നാല്‍ ഇബ്‌നു അറബിയുടെ ഖയാലില്‍ മെറ്റീരിയല്‍ ആയി ഒരു സ്വാധീനവും ഇല്ലാതെ divine ആയ ആശയങ്ങള്‍ രൂപപ്പെടും. അതായത് മെറ്റീരിയലും സങ്കല്‍പ്പവും തമ്മിലുള്ള,ഫ്രോയിഡില്‍ നിലനില്‍ക്കുന്ന, cause-effect ബന്ധത്തെ ഇബ്‌നു അറബിയുടെ ഖയാല്‍ നിഷേധിക്കുന്നുണ്ട്.

4. ഡിസൈര്‍- ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം un-fulfilled ആയ ആഗ്രഹങ്ങള്‍ മനസ്സില്‍ repressed ആയി കിടന്ന് അവ അവസാനം മറ്റൊരു form ഇല്‍ manifest ചെയ്യുന്നതാണ് സ്വപ്നത്തില്‍. അതായത് ഡിസൈര്‍ എന്ന ഒരു telos നു വേണ്ടിയുള്ള ഒരു teleological act ആണ് സ്വപ്നം.

എന്നാല്‍ ഇബ്‌നു അറബിയുടെ ഖയാലിലെ ഇമേജസ്,teleological അല്ല. അതായത് ഒരു സെല്‍ഫിന്റെ ഒരു ഡിസൈറിനു വേണ്ടി രൂപം കൊള്ളുന്നതല്ല ഖയാല്‍. മറിച്ച് repressed ആയ ഡിസൈറുകളുമായി ഒരു ബന്ധവും ഇല്ലാതെ, ആത്മീയ മണ്ഡലത്തില്‍, spontaneous ഉം abrupt ഉം ആയി രൂപപ്പെടുന്ന, in itself complete ആയ ഒരു പ്രവര്‍ത്തനമായും (പ്രവാചകന്മാരുടെ വഹ്യ് പോലെ) ഖയാലിയ്യായ ഇമേജുകള്‍ ബര്‍സഖയില്‍ രൂപപ്പെടാം. അതിനാല്‍ ഖയാല്‍ materially non-teleological ആയിട്ടാണ് form ചെയ്യുന്നത്.

5. കോണ്‍ഷ്യസ്‌നെസ്- ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം മെറ്റീരിയല്‍ ആയ ആഗ്രഹങ്ങളാണ് unconscious ല്‍ മറ്റു രൂപത്തില്‍ form ചെയ്യുന്നത്. എന്നാല്‍ മെറ്റീരിയലില്‍ നിന്ന് unconscious ലേക്ക് നേരിട്ട് ഡിസൈര്‍ പ്രവേശിക്കുകയില്ല. അതിനാല്‍ unconscious ന്റെ formation ന് consciounsess അല്ലെങ്കില്‍ conscious mind ന്റെ ഹെല്‍പ് ആവശ്യമാണ്. അതായത് മെറ്റീരിയാലിറ്റിക്കും, consciounsess നും അകത്താണ് unconscious ന്റെ ലൊക്കേഷന്‍. അതായത് ഒരു linear epistemological system ആണ് ഫ്രോയിഡിന്റെ unconscious image.

എന്നാല്‍ ഇബ്‌നു അറബിയുടെ ഖയാലിയ്യായ ലോകത്ത് form ചെയ്യുന്ന ഇമേജുകള്‍ മെറ്റീരിയല്‍ തന്നെ ആകേണ്ടതില്ലാത്തതിനാല്‍ consciounsess ഓ conscious mind ഓ അതിന്റെ formation ന് ആവശ്യമില്ല. ഇനി മെറ്റീരിയല്‍ ആണെങ്കില്‍ തന്നെയും consciounsess ന്റെ ആവശ്യമില്ല. കാരണം മെറ്റീരിയലില്‍ നിന്ന് consciounsess ലൂടെ unconscious ലേക്ക് എത്തുന്ന ഒരു ലീനിയര്‍ എപിസ്റ്റമോളജി അല്ല ഖയാലിന്റേത്. മറിച്ച് അത് സ്വതന്ത്രമായ (in and for itself) ഒരു ജ്ഞാന തലം തന്നെയാണ്. അതിനാല്‍ consciounsess എന്നത് ഖയാലിയ്യായ ഇമേജുകളെ ഡിറ്റര്‍മൈന്‍ ചെയ്യുന്ന ഘടകമല്ല. മറിച്ച് non-linear ആയ ഒരു ഫോര്‍മേഷന്‍ ആണത്.

6. ഒബ്ജക്റ്റ്- ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം ഡിസൈര്‍ അല്ലെങ്കില്‍ ലിബിഡോ generated ആകാന്‍ ഒരു ഒബ്ജക്റ്റ് അത്യാവശ്യമാണ്. അതായത് ഒരു ഒബ്‌ജെക്റ്റിഫിക്കേഷന്റെ telos ആണ് ‘ഒബ്ജക്റ്റ്’ എന്നുള്ളത് (ഒരു ഹുസ്സേളിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ noesis ന്റെ അനന്തരഫലമായി രൂപപ്പെടുന്ന noema). അതിനാല്‍ ഒബ്ജക്റ്റ് ഇപ്പോഴും സബ്ജെക്ടിന്റെ consciounsess അനുസരിച്ച് നിര്‍മ്മിക്കപ്പെട്ടതായിരിക്കും (അയാള്‍ എങ്ങനെയാണോ മനസ്സിലാക്കിയത് അതുപോലെ). ഇത് ഇമ്മാനുവല്‍ ലേവിനാസിന്റെ ഭാഷയില്‍ ഒബ്‌ജെക്ടിനെ kill ചെയ്യലാണ്. കാരണം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒബ്‌ജെക്ടിനെ, സബ്‌ജെക്ട് അവന്റെ മനസ്സിലാക്കലിലൂടെ മാറ്റമില്ലാത്ത ഒരു dead body (ജഡം) ആക്കിത്തീര്‍ക്കുകയാണ്.

എന്നാല്‍ ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ഒബ്ജക്റ്റ് എന്ന ആശയം തന്നെ നിലനില്‍ക്കുന്നില്ല. കാരണം ഓരോ വ്യക്തിയും ലോകത്തെ അറിയുന്നതിലൂടെ മറ്റൊരു ഒബ്‌ജെക്ടിനെ അല്ല, മറിച്ച് സ്വയത്തെ തന്നെയാണ് അറിയുന്നത്. അതായത് സെല്‍ഫ് എന്നത് നിരന്തരം മാറിക്കൊണ്ടിരിക്കുകയും അതിനെ ലൊക്കേറ്റ് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു എന്നതാണ് അത് (അതിനാല്‍ തന്നെ ലോകവും (ഒബ്ജക്റ്റ്) non-real ആണെന്നതിന്റെ തെളിവ്. എന്നാല്‍ സ്‌ളാവോയ് സിസെക്കിന്റെ ഭാഷയില്‍ ഈ മാറ്റങ്ങളാണ് ഒരു ഉണ്മ real ആണെന്നതിനുള്ള തെളിവ്. മാറിക്കൊണ്ടിരിക്കുന്ന ഒന്നിനെ കുറിച്ചുള്ള അറിവ് impossible ആയതിനാല്‍ ഒരു constructed object ഇബ്‌നു അറബിയുടെ ഖയാലിയ്യായ ലോകത്തിന്റെ ഇമേജ് ഫോര്‍മേഷനില്‍ ആവശ്യമില്ല. അപ്പോള്‍ ഫ്രോയിഡ് ഒബ്ജക്റ്റ്-സബ്‌ജെക്ട് ഫോര്‍മേഷന്‍ നടത്തുമ്പോള്‍, ഇബ്‌നു അറബി ഒബ്ജക്റ്റ്-സബ്‌ജെക്ട് ഫോര്‍മേഷനെ negate ചെയ്യുന്നു.

7. ഫിക്‌സേഷന്‍- ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം പൂര്‍ത്തീകരിക്കപ്പെടാത്ത മെറ്റീരിയല്‍ ആഗ്രഹങ്ങളുടെ ഡീവിയേറ്റഡ് ആയ പൂര്‍ത്തീകരണമാണ് unconscious ലെ സ്വപ്നത്തില്‍ നടക്കുന്നത്. അതായത് സ്വപ്നം എന്നുള്ളത് ഒരു വ്യക്തിയെ മെറ്റീരിയാലിറ്റിയിലേക്ക് വീണ്ടും പതിന്‍മടങ്ങ് ശക്തിയോടെ അറ്റാച്ച് ചെയ്യുകയാണ് ചെയ്യുന്നത്. അതായത് fulfilled അല്ലാത്ത ആഗ്രഹങ്ങള്‍ക്ക് virtual manifestation നല്‍കി മെറ്റീരിയാലിറ്റിയിലേക്ക് ഒരു റിട്ടേണ്‍ ഒരുക്കുകയാണ് ചെയ്യുന്നത്. അത് ഒരു വ്യക്തിയെ അവന്റെ earth ല്‍ നിന്നും world ല്‍ നിന്നും രക്ഷപ്പെടാന്‍ സമ്മതിക്കാതെ ലിമിറ്റഡ് ആയ മെറ്റീരിയാലിറ്റിക്കകത്ത് അവനെ fix ചെയ്യുന്നു.

എന്നാല്‍ ഇബ്‌നു അറബിയുടെ ഖയാലില്‍ രൂപപ്പെടുന്ന ഓരോ ഇമേജും വ്യക്തികളെ മെറ്റീരിയാലിറ്റിയില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്. അതായത് non-material ഉം unlimited ഉം ആയ സാധ്യതകളാണ്, ഖയാല്‍ വ്യക്തികള്‍ക്ക് മുന്നില്‍ തുറക്കുന്നത്. അപ്പോള്‍ ഖയാലിലെ ഓരോ ഇമേജും വ്യക്തികളെ ലിമിറ്റഡ് ആയ മെറ്റീരിയാലിറ്റിയെ negate ചെയ്യാനാണ് പ്രേരിപ്പിക്കുന്നത്. അതായത് ഖയാല്‍ ഒരു മനുഷ്യനെ അവന്റെ സെല്‍ഫ് ഈ മെറ്റീരിയാലിറ്റിയുമായി റിലേറ്റഡ് ആകുന്നതില്‍ നിന്ന് രക്ഷിക്കുന്നു. അവനെ നോണ്‍ വേള്‍ഡ്‌ലി ആക്കിത്തീര്‍ക്കുന്നു. അപ്പോള്‍ ഫ്രോയിഡിന്റെ സങ്കല്പം വ്യക്തികളെ കൂടുതല്‍ മെറ്റീരിയാലിറ്റിയുമായി relate ചെയ്യുമ്പോള്‍ ഇബ്‌നു അറബി വ്യക്തികളെ മെറ്റീരിയാലിറ്റിയില്‍ നിന്ന് liberate ചെയ്ത് സകല fixation നുകളെയും തകര്‍ക്കുന്നു.

8. ടെലയോളജി- ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം unconscious ലെ ഓരോ സ്വപ്നത്തിന്റെയും ലക്ഷ്യം satisfaction എന്നതാണ് . അതായത് repressed ആഗ്രഹങ്ങളുടെ virtual satisfaction. അതിനാല്‍ തന്നെ ഒരു ‘ലക്ഷ്യ’ത്തിലേക്കുള്ള (telos) ആണ് സ്വപ്നം എന്നത്. അതിനാല്‍ സ്വപ്നം എന്നത് ontological വീക്ഷണത്തില്‍ ‘ലക്ഷ്യം’ എന്ന ‘മറ്റൊന്നി’ലേക്ക് സ്വയം പൂര്‍ത്തീകരണത്തിനായി ആവശ്യമുള്ളതാണ്. അത് ഒരു തരം ontological wretchedness ആണ്.

എന്നാല്‍ ഇബ്‌നു അറബിയുടെ ഖയാലില്‍ രൂപപ്പെടുന്ന ഇമേജുകള്‍ക്ക് satisfaction എന്ന ലക്ഷ്യം ഇല്ല. അതിനാല്‍ തന്നെ ഒരു സ്പിനോസിയന്‍ non-teleological act ആയിട്ടാണ് ഖയാലിയ്യായ ഇമേജുകള്‍ പ്രവര്‍ത്തിക്കുന്നത്. അവ in itself തന്നെ divine ഉം, love ഉം ആയിരിക്കും. അതിനാല്‍ ഡിസൈറില്‍ നിന്നും satisfaction എന്ന ലക്ഷ്യത്തില്‍ നിന്നും സ്വതന്ത്രമായ ഒരു self content ആയിട്ടുള്ള act ആണ് ഖയാലിയ്യായ ഇമേജിന്റെ formation എന്നത്.

9. നീഡ്- ഫ്രോയിഡിന്റെ unconscious ല്‍ എല്ലാ സ്വപ്നവും, ഇമേജും, ആശയവും എല്ലാം രൂപപ്പെടുന്നത് സബ്‌ജെക്ടിന്റെ സെല്‍ഫ് നീഡിനെ പൂര്‍ത്തീകരിക്കാനാണ്. അതായത് conscious mind ആഗ്രഹിക്കുന്നതും, unconscious രൂപപ്പെടുന്നതും എല്ലാം തന്നെ other നെ (ഇസ്ലാമിക-ജൂയിഷ് ദര്‍ശനത്തിലെ പോസിറ്റീവ് അദര്‍) പരിഗണിക്കാത്ത un-ethical selfish ആക്ടുകളാണ്.

എന്നാല്‍ ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ഖയാലിലെ എല്ലാ ഇമേജും രൂപപ്പെടുന്നത്, ആ ഇമേജുകളുടെ സെല്‍ഫ് പൂര്‍ത്തീകരണത്തിനും അല്‍ ഹഖിന്റെ ഹിക്മതിലുള്ള ഖദ്ര്‍ ഖളാഇന്റെ പൂര്‍ത്തീകരണത്തിനും ആണ്. മറിച്ച് individual ന്റെ സെല്ഫ് നീഡിനെ പൂര്‍ത്തീകരിക്കാനല്ല. മറ്റൊരു തരത്തില്‍ ഇബ്‌നു അറബിയുടെ ഖയാലിലെ ഇമേജുകള്‍ അദര്‍ നീഡുകളെ പൂര്‍ത്തീകരിക്കുന്നതാണ്. Alone with Alone ല്‍ ഹെന്റി കോര്‍ബിന്‍സ് ‘പ്രപഞ്ചത്തിലുള്ള എല്ലാം അവര്‍ക്ക് വേണ്ടി നിന്നെ സ്‌നേഹിച്ചു, ഞാന്‍ മാത്രം നിന്നെ നിനക്ക് വേണ്ടി സ്‌നേഹിച്ചു, എന്നിട്ടും നീ എന്നെ അറിഞ്ഞില്ല’ എന്ന ഇബ്‌നു അറബി പറയുന്ന ഖുദ്സിയ്യായ ഹദീസിനെ മുന്‍ നിര്‍ത്തി ഇത് വ്യക്തമാക്കുന്നുണ്ട്.

10. സെല്‍ഫ്- ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം unconscious ലെ സ്വപ്നങ്ങളുടെ അര്‍ത്ഥം സെല്‍ഫിനെ interrogate ചെയ്യാനുള്ള വഴിയാണ്. അവിടെ സെല്‍ഫ് എന്നാല്‍ earth രൂപപ്പെടുത്തുന്ന thinking-conscience framework ആണ്. അതിനാല്‍ മെറ്റീരിയാലിറ്റി രൂപപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യത്തിലേക്കുള്ള ഒരു inquiry ആണ് അത്. അതായത് മെറ്റീരിയാലിറ്റിയില്‍ നിന്ന് unconscious ലേക്ക്. unconscious ല്‍ നിന്ന് മെറ്റീരിയാലിറ്റിയിലേക്ക് എന്ന രീതിയിലുള്ള ഒരു പോളിബിയസിയന്‍ cyclic movement ആണ് അത്.

എന്നാല്‍ ഇബ്‌നു അറബിയെയും മറ്റു തസവ്വുഫിന്റെ മാഷാഇഖുമ്മാരുടെയും സംബന്ധിച്ചിടത്തോളം ഖയാലിയ്യായ ലോകത്തുള്ള ഇമേജുകളുടെ അര്‍ത്ഥം ആത്മാവിന്റെ (റൂഹ്) introspection നുമായി ബന്ധപ്പെട്ടതാണ്. അവിടെ സോള്‍ (റൂഹ്) എന്നാല്‍ ഡിവൈന്‍ ആയി നല്‍കപ്പെടുന്ന earth ന്റെയും ഫോര്‍മേഷന് മുന്‍പുള്ള ഒരു generating agent ആണ്. അതിനാല്‍ മെറ്റീരിയാലിറ്റിക്ക് പുറത്തുള്ള ഒന്നിലേക്കുള്ള ഒരു inquiry ആണ് അത്. അതായത് മെറ്റീരിയാലിറ്റിയില്‍ നിന്ന് ഖയാലിലേക്ക്. ഖയാലില്‍ നിന്ന് non-world ലേക്ക് എന്ന രീതിയിലുള്ള contingent ആയ ഒരു non-directional ആയ movement ആണത്.

ഇതെല്ലാം unconscious ന്റെ formation ല്‍ തന്നെ സന്നിഹിതമായിട്ടുള്ള paradoxes ആണ്. എന്നാല്‍ ഇതിനെയെല്ലാം പരിഗണിക്കാതെയാണ്, അതായത് ഇബ്‌നു അറബിയുടെ പാരാ-ഫ്രോയിഡിയന്‍ പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കാതെയാണ്, ഓംനിയ എല്‍ ശാക്രി ഇബ്‌നു അറബിയെ, 1940-50 കളിലെ അറബ് ബുദ്ധിജീവികളുടെ വെളിച്ചത്തില്‍ ‘അറബിക് ഫ്രോയിഡ്’ എന്ന എപ്പിതെറ്റില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ ‘Every Sufi master is, in a sense, a Freudian psychotherapist’ എന്ന അവരുടെ ലേഖനം ഒരു irresponsible attempt ആയിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അന്‍വര്‍ ഹനീഫ