Campus Alive

ശുദ്ധിയും ശരീരവും: മതപരിവര്‍ത്തനത്തിന്റെ ജൈവികമാനങ്ങള്‍

ശരീരത്തെയും മതം ശരീരത്തിന് നല്‍കുന്ന അര്‍ഥങ്ങളെയും പറ്റി ഇന്ത്യയിലെ ദലിത്-കീഴാള വൈജ്ഞാനിക മേഖലകളില്‍ ധാരാളമായ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കീഴാള വ്യവഹാരങ്ങളില്‍ ശരീരത്തെയും മതത്തെയും പറ്റിയുള്ള മൗലികമായ ആലോചനകള്‍ നടത്തിക്കൊണ്ടിരിക്കുന്നവരില്‍ പ്രധാനിയാണ് രവിചന്ദ്രന്‍.ബി. ഹൈദരാബാദ് E.F.L യൂണിവേഴ്‌സിറ്റിയില്‍ നിന്നും പരമ്പരാഗതമായി തോട്ടി സമുദായങ്ങളെ പറ്റി ഗവേഷണവും
മനുഷ്യന്‍ പുറന്തള്ളുന്ന മലത്തിന്റെ(Shit) രാഷ്ട്രീയത്തെ പറ്റിയും ഇന്ത്യയിലെ ഹിന്ദു വാസ്തുകലയിലെ പുറന്തള്ളലുകളെ പറ്റിയും ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ പോസ്റ്റ് ഡോകും രവിചന്ദ്രന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ശരീരം, ശുദ്ധി, അശുദ്ധി തുടങ്ങിയ ആശയങ്ങളെ ഹിന്ദുമതവും ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമും എങ്ങനെയെല്ലാമാണ് നോക്കിക്കാണുന്നത് എന്ന് ഈ മൂന്ന് മതങ്ങളുടെയും അടിസ്ഥാന ആശയങ്ങളും ആര്‍കിടെക്ച്ചറും പരിശോധിച്ചുകൊണ്ട് വിശകലനം ചെയ്യുകയാണിവിടെ. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിയ ഹിന്ദുത്വ ഫാഷിസത്തെ പറ്റിയുള്ള അക്കാദമിക് സ്‌കൂളില്‍ രവിചന്ദ്രന്‍ നടത്തിയ അവതരണം.

രവിചന്ദ്രന്‍ ബി