Campus Alive

‘ആന്റി-നരേറ്റീവായ നോവലുകളെഴുതാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്’

ഇംഗ്ലീഷ് സാഹിത്യത്തിലെ ജനകീയ എഴുത്തുകാരനും എക്‌സ്പിരിമെന്റല്‍  നോവലിസ്റ്റുമാണ് മുറകാമി. റിയലിസത്തിനും സങ്കല്‍പകഥകള്‍ക്കുമിടയില്‍ സചേതനമായൊരിടം കണ്ടെത്തുന്നുതാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. അപസര്‍പ്പക കഥകളും സയന്‍സ് ഫിക്ഷനുകളുമാണ് ഇവയില്‍ പ്രധാനം. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഹാര്‍ഡ് ബോയില്‍ഡ് വണ്ടര്‍ലാന്റ് ആന്റ് ദി എന്റ് ഓഫ് ദി വേള്‍ഡ് (Hard-Boiled Wonderland and the End of the World) എന്ന കൃതിയിലെ പ്രധാന കഥാപാത്രം ഒരു ദ്വിമനസ്സിയാണ്. ദി വിന്റപ്പ് ബേര്‍ഡ് ക്രോണിക്ക്ള്‍ (The Wind-Up Bird Chronicle) എന്ന ജപ്പാനു പുറത്ത് ഏറെ വായിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതി, ഒഴുക്കന്‍ മട്ടില്‍ തുടങ്ങി, കാണാതായ തന്റെ ഭാര്യക്കു വേണ്ടി അന്വേഷണത്തിലേര്‍പ്പെടുന്ന കഥാവൃത്തം, ലോറന്‍സ് സ്‌റ്റേര്‍ണെ തന്റെ ട്രിസ്ട്രാം ഷാന്റി (Tristram Shandy)യിലൂടെ തുടക്കമിട്ട അതിവിശിഷ്ടമായ ആഖ്യാനരീതിയിലൂടെയാണ് വികസിക്കുന്നത്. മുറകാമിയുടെ ലോകം അന്തരാര്‍ത്ഥങ്ങള്‍ (ശൂന്യമായ കിണര്‍, ഭൂഗര്‍ഭ നഗരം) നിറഞ്ഞതും പരിചിതമായ പ്രതീകങ്ങളാല്‍ നിര്‍മിക്കപ്പെട്ടതുമാണ്. എന്നാല്‍ ഈ പ്രതീകങ്ങളുടെ അര്‍ഥങ്ങള്‍ കഥാന്ത്യം വരെ അനാവൃതമാവാതെ ശേഷിക്കുന്നു. അദ്ദേഹത്തിന്റെ മിക്ക നോവലുകളുടെയും ഒരു സ്വഭാവം എന്നത് എഴുത്തിന്റെ ആന്റി-നരേറ്റീവായ ശൈലി തന്നെയാണ്. ലീനിയറായ സ്വഭാവത്തില്‍ കഥ പറഞ്ഞ് പോകുന്നതിനപ്പുറം വ്യത്യസ്തങ്ങളായ പല സന്ദര്‍ഭങ്ങളിലൂടെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ കടന്ന് പോകുകയും പുതിയ സന്ദര്‍ഭങ്ങളെ അദ്ദേഹം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ചിലപ്പോള്‍ നോവലിന്റെ പ്ലോട്ടിനോട് യോജിക്കാത്ത എന്തൊക്കെയോ പറയുന്നു എന്നെല്ലാം വായനക്കാരന് അനുഭവപ്പെട്ടേക്കാം. മുറക്കാമി തന്നെ അവകാശപ്പെടുന്നത് പോലെ ആന്റി-നരേറ്റീവായ ശൈലി സ്വീകരിക്കുന്നത് കൊണ്ടാകാം അത്. തന്റെ നോവലുകളെക്കുറിച്ചും നോവലെഴുത്തിനെക്കുറിച്ചുമെല്ലാമാണ് മുറകാമി ഇവിടെ സംസാരിക്കുന്നത്.

തയ്യാറാക്കിയത്: ഫുആദ്. ടി.പി, നിസാം മേലാറ്റൂര്‍ ( അഖീദ ആന്‍ഡ് ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റ്‌,ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി)

 

നോര്‍വീജിയന്‍ വുഡിലേത് പോലെ റിയലിസവും The wind up bird chronicle, Hard boiled wonderland എന്നിവയില്‍ പൊതുവെ കാണപ്പെടുന്ന രചനാ രീതിയും സമന്വയിപ്പിച്ച താങ്കളുടെ after the quake എന്ന പുതിയ കഥാ സമാഹാരം ഏറെ ആകര്‍ഷകമാണ്. ഈ രണ്ട് രീതികള്‍ക്കുമിടയില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ടോ?

 ഹാര്‍ഡ് ബോയില്‍ഡ് വണ്ടര്‍ലാന്റ് ആന്റ് ദി എന്റ് ഓഫ് ദി വേല്‍ഡ് (Hard-Boiled Wonderland and the End of the World) എന്ന കൃതിയുടെ രചനാ രീതിയാണ് എന്റെ ശൈലി. റിയലിസ്റ്റിക്കായി എഴുതാന്‍ എനിക്ക് താല്‍പര്യമില്ല. പകരം ഭാവനാത്മകമായ എഴുത്തിലാണ് കൂടുതല്‍ താല്‍പര്യം. എന്നാല്‍ നോര്‍വീജിയില്‍ ഹുഡ് (Norwegian Wood) എന്ന കൃതി പൂര്‍ണമായും റിയലിസ്റ്റിക്കായി തന്നെ ചെയ്യാന്‍ ഞാന്‍ സ്വയം തീരുമാനിച്ചതായിരുന്നു.

m

കേവലം ഒരു രചനാ രീതി പരീക്ഷിക്കാനുള്ള അവസരം എന്നതിലപ്പുറം എല്ലാമൊത്ത റിയലിസ്റ്റിക്കായ ഒരു കഥ പറയുന്നതാണോ താങ്കളുടെ കൃതി?

ഭാവനാത്മകമായാണ് കൂടുതലും എഴുതാറെങ്കിലും ഞാനൊരു സാംസ്‌കാരിക എഴുത്തുകാരന്‍ കൂടിയാണ്. എന്നാല്‍ മുഖ്യധാരയില്‍ കടന്നുവരാനായി എനിക്ക് ഒരുപാട് റിയലിസ്റ്റിക്കായി എഴുതേണ്ടി വന്നു എന്നതാണ് ഈ രചനക്ക് കാരണം. ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ഈ കൃതി ജപ്പാനിലെ ബെസ്റ്റ് സെല്ലറാകുകയും ചെയ്തു.

ഈയടുത്ത് രണ്ട് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച കാഫ്ക ഓണ്‍ ദ ഷോര്‍ എന്ന എന്റെ കൃതി മൂന്ന് ലക്ഷം പ്രതികളാണ് വിറ്റു പോയത്. ഈ കൃതിയിലെ കഥ ഏറെ ദുര്‍ഗ്രാഹ്യമാണെങ്കിലും നര്‍മവും നാടകീയതയും കലര്‍ന്ന എന്റെ ശൈലിയും ആന്റി നരേറ്റീവായ രീതിയും വായനക്കാര്‍ക്ക് ലളിതമായി തോന്നുന്നു. പലപ്പോഴും ആന്റി-നരേറ്റീവായ നോവലുകളെഴുതണമെന്നു തന്നെയാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. നര്‍മ്മത്തിനും നാടകീയതക്കിടയിലുമുള്ള മായികമായൊരു സന്തുലന ശേഷിയാണ് പലപ്പോഴും എന്റെ വിജയത്തിനാധാരം. നാലു വര്‍ഷത്തിനിടെ ഞാന്‍ പ്രസിദ്ധീകരിക്കുന്ന ഒരു നോവലിന് വേണ്ടി വായനാ ലോകം കാത്തിരിക്കുന്നു എന്നത് വിശ്വസിക്കാനേറെ പ്രയാസകരമാണ്. ജോണ്‍ ഇര്‍വിംഗുമായുള്ള ഒരു അഭിമുഖ സംഭാഷണത്തിനിടെ അദ്ദേഹം എന്നോട് പറഞ്ഞത് നല്ല പുസ്തകം വായിക്കുന്നതാണ് ഉത്തമം, അതുകൊണ്ട് തന്നെ വായനക്കാര്‍ അതില്‍ ഉന്മത്തരാവുകയും അത്തരം പുസ്തകങ്ങള്‍ക്കായി സദാ കാത്തിരിക്കുകയും ചെയ്യുമെന്നാണ്.

വായനക്കാരെ ഉന്മത്തരാക്കുക എന്നതാണോ നിങ്ങളുടെ കൃതികളുടെ പ്രാഥമിക ലക്ഷ്യം?

അത് ജോണ്‍ ഇര്‍വിംഗിന്റെ മാത്രം അഭിപ്രായമാണ്.

സംഭ്രമാത്മകമായ കഥാവസ്തുവും വളച്ചുകെട്ടില്ലാത്തതും സുഗ്രാഹ്യവുമായ വിവരണരീതിയും താങ്കളുടെ ബോധപൂര്‍വമായ ഒരു തീരുമാനമായിരുന്നോ?

അപ്രകാരമല്ല, കഥ എഴുതി തുടങ്ങുമ്പോള്‍ എനിക്ക് യാതൊരു മുന്‍ധാരണയുമുണ്ടാകാറില്ല. റിയലിസ്റ്റിക്കായി എഴുതാന്‍ തീരുമാനിച്ചത് കൊണ്ട് തന്നെ നോര്‍വീജിയിന്‍ വുഡിന്റെ കാര്യം ഇതില്‍ നിന്ന് വ്യത്യസ്തമാണ്.

നേരത്തെ സൂചിപ്പിച്ച ലളിതവും നിര്‍വികാരവുമായ രചനാ രീതിയാേേണാ താങ്കള്‍ തിരഞ്ഞെടുക്കുന്നത്?

എനിക്ക് ലഭിക്കുന്ന ഓരോ ബിംബങ്ങളെയും ഞാന്‍ പരസ്പരം കൂട്ടിയോജിപ്പിക്കുന്നു. അങ്ങനെയാണ് ഇതിവൃത്തങ്ങള്‍ രൂപപ്പെടുന്നത്. ശേഷം യഥോചിതം ഇതിവൃത്തം വായനക്കാരന് പരിചയപ്പെടുത്തുകയും ചെയ്യുന്നു. ലളിതമായ പദങ്ങളും നല്ല ഉപമകളും ബിംബങ്ങളും ഉപയോഗിച്ച് വളരെ ശ്രദ്ധയോടെയാണ് ഞാന്‍ ഇതിവൃത്തം വിശദീകരിക്കുന്നത്.

ഞാനൊരു സമര്‍ഥനല്ല, എന്റെ വായനക്കാര്‍ എന്നെ മനസ്സിലാക്കുന്നത് പോലെയാണ് ഞാന്‍. ജാസ് ക്ലബ്ലില്‍ കോക്ടെയിലും സാന്‍ഡ് വിച്ചും പാകം ചെയ്ത് ജീവിതം നയിച്ച ഞാനൊരു എഴുത്തുകാരനായത് തികച്ചും യാദൃശ്ചികമായാണ്.

എഴുതിത്തുടങ്ങിയതോടെ അതൊരു ആസ്വാദനമായി മാറി?

അര്‍ധരാത്രിക്ക് ശേഷവും ഞാന്‍ തീന്‍മേശയില്‍ ഇരുന്ന് എഴുതാറുണ്ടായിരുന്നു. എന്റെ ആദ്യകൃതി ഒമ്പത് മാസം കൊണ്ടാണ് പൂര്‍ത്തിയായത്. എനിക്ക് ചില പുരസ്‌കാരങ്ങള്‍ ലഭിച്ചതിനാല്‍ തന്നെ വായനക്കാര്‍ ഏറെ ആവേശത്തോടെയാണ് എന്റെ ആദ്യ കൃതിക്ക് വേണ്ടി കാത്തിരുന്നത്. ആദ്യ പുസ്തകം പ്രസിദ്ധീകൃതമായപ്പോള്‍ എഴുത്ത് വളരെ ലളിതമായ ജോലിയാണെന്ന് തോന്നി.

എഴുത്തില്‍ ആരെയെങ്കിലും റോള്‍ മോഡല്‍ ആയി സ്വീകരിച്ചിരുന്നോ?

ബാല്യ കാലത്ത് ജപ്പാനീ രചനകളൊന്നും എന്റെ വായനാലോകത്ത് കടന്നുവന്നിരുന്നില്ല. മടുപ്പായി തോന്നിയ ഒരു സംസ്‌കാരത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷ നേടാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.

n

താങ്കളുടെ പിതാവൊരു ജപ്പാനീസ് സാഹിത്യാധ്യാപകനായിരുന്നില്ലേ?

തീര്‍ച്ചയായും, അതുകൊണ്ട് തന്നെ ഇതൊരു പിതൃ-പുത്ര ബന്ധത്തിന്‍െ ഫലം കൂടിയായിരുന്നു. ജാസ് സംഗീതം, ദസ്തവേഴ്‌സ്‌കി, കാഫ്ക, റയമണ്ട് ഷാന്‍ലര്‍ തുടങ്ങിയ പാശ്ചാത്യ സംസ്‌കാരത്തോടായിരുന്നു എനിക്ക് പ്രിയം. എന്റെ സ്വപ്ന ലോകമായിരുന്നു അതെല്ലാം. നോവലുകളിലൂടെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്, വെസ്റ്റ് ഹോളിവുഡ് തുടങ്ങിയ ലോകത്തെ അനേകം സ്ഥലങ്ങളിലേക്ക് നമുക്ക് യാത്ര ചെയ്യാനാവുന്നു. 1960കളില്‍ ഇത് തീര്‍ത്തും അസ്വാഭാവികമായിരുന്നു. സംഗീതം ആസ്വദിക്കുമ്പോഴും നോവല്‍ വായിക്കുമ്പോഴും എനിക്ക് അകലങ്ങള്‍ പിന്നിടാനാകുന്നു. സ്വപ്‌നത്തിലെന്ന പോലെ ഇത് മനസ്സിന്റെ ഒരുതരം അവസ്ഥയാണ്.

പലപ്പോഴും ഈയവസ്ഥ താങ്കളുടെ എഴുത്തുകള്‍ക്ക് പ്രചോദനമായി വര്‍ത്തിച്ചിട്ടുണ്ടോ?

അതെ, എനിക്ക് ഇരുപത്തി ഒമ്പത് വയസ്സാകുമ്പോഴാണ് അവിചാരിതമായി ഞാന്‍ എഴുത്ത് തുടങ്ങുന്നത്. എഴുത്തില്‍ കാര്യമായ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും ജാപ്പനീസ് ഒന്നും വായിക്കാത്തത് കാരണം ജപ്പാനീസ് ഭാഷയിലെ എഴുത്തിനെക്കുറിച്ച് ധാരണകളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ പരിചയിച്ച പടിഞ്ഞാറിലെയും അമേരിക്കയിലെയും പുസ്തകങ്ങളിലെ രചനാ രീതികള്‍ കടമെടുത്ത് കൊണ്ടാണ് എന്റെ എഴുത്തിന് തുടക്കം കുറിച്ചത്. തല്‍ഫലമായാണ് എന്റേതായ ഒരു രചനാരീതി ഞാന്‍ സൃഷ്ടിച്ചെടുക്കുന്നത്.

താങ്കളുടെ ആദ്യകൃതി തന്നെ ഒരുപാട് പുരസ്‌കാരങ്ങള്‍ നേടുകയും അതുവഴി താങ്കള്‍ രചനാ ലോകത്ത് സ്വന്തം വഴി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് എഴുത്തുകാരുമായി കൂടിയാലോചനകള്‍ നടത്താറുണ്ടോ?

ഇല്ല.

അക്കാലത്ത് താങ്കള്‍ക്ക് എഴുത്തുകാരായ സുഹൃത്തുക്കളാരെങ്കിലും ഉണ്ടായിരുന്നോ?

ഇല്ല

താങ്കളുടെ രചന പുരോഗമിച്ച് കൊണ്ടിരിക്കുമ്പോള്‍ മറ്റാരെയെങ്കിലും കാണിക്കാറുണ്ടോ?

ഇല്ല

ജീവിതത്തില്‍ ഇന്നുവരെ ഒരു സാഹിത്യ സമിതിയിലും താങ്കള്‍ അംഗമായിട്ടില്ലേ?

ഏകാന്തനായിരിക്കാനാണ് എനിക്ക് എപ്പോഴും താല്‍പര്യം. സാഹിത്യ സംഘങ്ങളിലും സമിതികളിലുമൊന്നും ഒട്ടും താല്‍പര്യമില്ല. പ്രിന്‍സ്റ്റണിലെ ഒരു റസ്റ്റോറന്റില്‍ എനിക്ക് ഒരു വിരുന്നിന് ക്ഷണം ഉണ്ടായിരുന്നു. ആവലാതി കാരണം എനിക്കൊന്നും തിന്നാന്‍ കഴിഞ്ഞില്ല. എന്റെ സമപ്രായക്കാരിയായ Marry Morris യുമായി ഞാന്‍ സൗഹൃദ ബന്ധം സ്ഥാപിച്ചു. എങ്കിലും ജപ്പാനില്‍ എനിക്ക് എഴുത്തുകാരനായ ഒരു സുഹൃത്തും ഉണ്ടായിരുന്നില്ല.

The Wind-Up Bird Chronicle എന്ന നോവല്‍ പ്രധാനമായും താങ്കള്‍ അമേരിക്കയില്‍ വെച്ചാണല്ലോ എഴുതിയത്. അവിടുത്തെ ജീവിത സാഹചര്യങ്ങള്‍ ഈ രചനയില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്?

യു. എസില്‍ അപരിചതനായി ജീവിച്ച നാലു വര്‍ഷത്തിനിടക്കാണ് ദി വിന്റപ്പ് ബേര്‍ഡ് ക്രോണിക്ക്ള്‍ എന്ന നോവല്‍ എഴുതുന്നത്. ആ അപരിചിതത്വം ജീവിതത്തില്‍ ഒരു നിഴലു പോലെ എന്നെ പിന്തുടര്‍ന്നിരുന്നു. അത് തന്നെയാണ് നോവലിലെ കേന്ദ്ര കഥാപാത്രങ്ങളുടെ അനുഭവവും. ജപ്പാനില്‍ നിന്നാണ് ഞാനിതെഴുതുന്നതെങ്കില്‍ തീര്‍ത്തും ഇത് വ്യത്യസ്തമായൊരു കൃതിയായേനെ.

w

അമേരിക്കയില്‍ ഞാന്‍ അനുഭവിച്ച അപരിചിതത്വം ജപ്പാനിലെ അപരിചിതത്വത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. യു. എസിലാവുമ്പോള്‍ അപരിചിതത്വം ശരിക്കും അനുഭവിക്കാം. ഈ നോവലിന്റെ രചന ഒരര്‍ത്ഥത്തില്‍ ഞാന്‍ എന്നെ തന്നെ അപരിചിതനാക്കുന്നതിന് തുല്യമാണ്.

Hard-Boiled എന്ന താങ്കളുടെ അമേരിക്കന്‍ അപസര്‍പ്പക കഥ ഏറെ നിലവാരമുള്ളതാണ്. താങ്കള്‍ ഇത്തരം രചനാ രീതിയുമായി പരിചയിച്ച സാഹചര്യം ഏതാണ്?.

ഒരു തുറമുഖ നഗരമായ കോബെയില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഞാന്‍ അപസര്‍പ്പക കഥകള്‍ ആദ്യമായി അടുത്തറിയുന്നത്. പോര്‍ട്ടിലൂടെ കടന്നു പോകുന്ന വ്യാപാരികളും സഞ്ചാരികളും ഉപേക്ഷിച്ച് പോകുന്ന വിലകുറഞ്ഞ പുസ്തകങ്ങളില്‍ നിന്നാണ് ഞാന്‍ ഇംഗ്ലീഷ് പരിജ്ഞാനം കരസ്ഥമാക്കുന്നത്.

ജപ്പാനീസ് ഭാഷയില്‍ പുതുതായി ഇറങ്ങുന്ന സാഹിത്യ രചനകള്‍ വായിക്കാറുണ്ടോ?

ഇപ്പോള്‍ ജപ്പാനീസില്‍ എഴുതിക്കൊണ്ടിരിക്കുന്ന ചിലരെ വായിക്കാന്‍ ശ്രമിക്കാറുണ്ട്. റിയു മുറകാമി, ബനാന്‍ യൊഷിമോട്ടൊ എന്നിവരുടെ ചില കൃതികള്‍ എനിക്ക് ഇഷ്ടപ്പെട്ടവയുമാണ്. എന്നാല്‍ ആരെയും നിരൂപിക്കുന്നത് എനിക്ക് ഇഷ്ടമില്ല.

അപ്പോള്‍ നിരൂപണങ്ങളെ ഇഷ്ടപ്പെടുന്നില്ലേ?

ലോകത്തെയും ജനങ്ങളെയും വിലയിരുത്തുന്നതിനു പകരം അവരെ നിരീക്ഷിക്കലാണ് എന്റെ ദൗത്യമെന്ന് ഞാന്‍ മനസിലാക്കുന്നു. ലോകത്തിലെ എല്ലാ വസ്തുതകള്‍ക്കും സാധ്യതകളുടെ വഴികള്‍ തുറന്നു നല്‍കാനാണ് എനിക്കിഷ്ടം. നിരൂപണത്തേക്കാള്‍ മൊഴിമാറ്റം ചെയ്യുന്നതിനാണ് എന്റെ മുന്‍ഗണന, കാരണം മൊഴിമാറ്റം ചെയ്യുമ്പോള്‍ എനിക്കാരെയും വിലയിരുത്തേണ്ടി വരില്ല. എന്റെ ഇഷ്ടകൃതികളെ ഞാന്‍ മനസ്സാന്നിധ്യത്തോടെ മൊഴിമാറ്റം ചെയ്യുന്നു. നിരൂപകന്മാരെയും ഈ ലോകത്തിന് ആവശ്യം തന്നെ, പക്ഷെ അതെന്റെ കര്‍ത്തവ്യമല്ല എന്നുമാത്രം.

ഇംഗ്ലീഷില്‍ താങ്കള്‍ വായിച്ച ആദ്യ പുസ്തകം എന്താണ്?.

റോസ് മക്‌ഡൊണാള്‍ഡിന്റെ The name is archer ആണ് ഞാന്‍ ആദ്യമായി വായിച്ചത്. ടോള്‍സ്‌റ്റോയി, ദസ്തയേവസ്‌കി എന്നിവരുടെ കൃതികളും ഞാന്‍ ഒരുപാട് വായിച്ചിട്ടുണ്ട്. ദസ്തവേയസ്‌കി, റോമണ്ട് ശാണ്ട്‌ലര്‍ എന്നിവരുടെ രചനാ രീതികള്‍ സമന്വയിപ്പിക്കുന്നതാണ് എന്റെ ശൈലി.

എത്രാം വയസ്സിലാണ് താങ്കള്‍ ആദ്യമായി കാഫ്കയെ വായിച്ചത്?.

എന്റെ പതിനഞ്ചാം വയസ്സിലാണ് അദ്ധേഹത്തിന്റെ The castle, The trial എന്നീ കൃതികള്‍ ഞാന്‍ വായിക്കുന്നത്.

ഈ രണ്ട് കൃതികള്‍ പോലെ തന്നെ താങ്കളുടെ കൃതികളും അപൂര്‍ണ്ണമാണ്, പ്രത്യേകിച്ചും The wind up Bird Chronicle. ഇതില്‍ കാഫ്കയുടെ സ്വാധീനമാണോ വ്യക്തമാകുന്നത്?.

റേമണ്ട് ഷാണ്ട്‌ലറിന്റെ കൃതികളും പൂര്‍ണ്ണമല്ല. ഹവാര്‍ഡ് ഹോകിന്‍സ് കാഫ്കയുടെ The Big Sheep എന്ന കൃതി സിനിമയാക്കുന്നതിനിടയില്‍ നായക കഥാപാത്രം ഷോഫിയറിന്റെ ഘാതകന്‍ ആരാണെന്ന് ചോദിച്ച് കൊണ്ട് കാഫ്കയ്ക്ക് ഫോണ്‍ വിളിക്കുന്നുണ്ട്. ഘാതകന്‍ ആരായാലും അതെന്നെ ബാധിക്കുന്ന വിഷയമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

k

അതിമനോഹരമായ ഒരു സ്വപ്നത്തെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും അരോചകമായത് പോലെ താങ്കളുടെ പുസ്തകങ്ങള്‍ വിശദീകരിക്കേണ്ടതില്ല എന്നാണോ?

ഉണര്‍ന്നിരിക്കെ തന്നെ സ്വപ്നം കാണാന്‍ സാധിക്കുന്നു എന്നതാണ് പുസ്തക രചനയുടെ ഏറ്റവും വലിയ പ്രത്യേകത. സ്വപ്നം യഥാര്‍ഥമാകുമ്പോള്‍ അത് അനിയന്ത്രിതമായി തുടരുന്നു. എന്നാല്‍ പുസ്തക രചനയില്‍ നമുക്ക് സമയവും സ്ഥലവും തീരുമാനിക്കാനാകുന്നുണ്ട്. അതിരാവിലെ നാലോ അഞ്ചോ മണിക്കൂര്‍ മാത്രം എഴുതി ഞാനന്റെ എഴുത്ത് മതിയാക്കുന്നു. ബാക്കി അടുത്ത ദിവസമേ എഴുതാറുള്ളൂ. ഒരു യഥാര്‍ഥ സ്വപ്നമാണെങ്കില്‍ അത് ഒരിക്കലും സാധ്യമല്ല തന്നെ.

ഒരു പുസ്തകത്തിനായി താങ്കള്‍ എത്ര ഡ്രാഫ്റ്റുകള്‍ ചെയ്യാറുണ്ട്?.

ഞാന്‍ അഞ്ചോ ആറോ ഡ്രാഫ്റ്റുകള്‍ ചെയ്യാറാണ്ട്. ആദ്യ ഡ്രാഫ്റ്റിനായി എട്ടു മാസം ചിലവഴിക്കാറുണ്ട്.

ഇതു വളരെ വേഗമാണല്ലോ?.

എഴുത്ത് തുടങ്ങിയാല്‍ പിന്നെ അതില്‍ മാത്രം ശ്രദ്ധ കൊടുക്കുകയും അതിനായി സര്‍വ്വം സമര്‍പ്പിക്കുകയും ചെയ്യുന്നു.

ആഖ്യാനത്തില്‍ നിന്ന് സ്വതന്ത്ര്യമായൊരു ജീവിതമുണ്ടോ താങ്കളുടെ കഥാപാത്രങ്ങള്‍ക്ക്?.

എന്റെ ജീവിത പരിസരങ്ങളിലെ സാങ്കല്‍പ്പികമോ യാഥാര്‍ത്ഥ്യമോ ആയ കാര്യങ്ങളെ നിരീക്ഷിച്ച് കൊണ്ടാണ് ഞാന്‍ എന്റെ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കുന്നത്.

കഥാപാത്രങ്ങളില്‍ താങ്കളുടെ നിലപാടുകള്‍ സ്വാധീനിക്കാറുണ്ടോ?.

രണ്ടാം വയസ്സില്‍ തന്നെ എന്നില്‍ നിന്ന് ആരോ തട്ടിക്കൊണ്ട് പോയ എന്റെ സഹോദരനാണ് എന്റെ കഥാപാത്രങ്ങള്‍ക്കാധാരം. ഏതോ വിദൂരത്താണെങ്കിലും അവന്‍ പലപ്പോഴും എന്റെ സ്വത്വത്തില്‍ ലയിച്ച് നില്‍ക്കുന്നു.

താങ്കളുടെ നായക കഥാപാത്രം പൊതുവേ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് പോലെ താങ്കളുടെ പല രചനകളും പല സ്വഭാവങ്ങളിലും നില നില്‍ക്കുന്നുണ്ടെങ്കിലും പലതും മാറ്റത്തിന് വിധേയമാകുന്നുണ്ടല്ലോ?.

എന്റെ കഥകളുടെ രീതികളും സ്വഭാവങ്ങളും അനുഭവവേദ്യമാക്കാനുള്ള ഒരു ഉപാധിയാണ് എന്റെ കൃതികളിലെ സ്ത്രീ.

വിക്ടോറിയന്‍ സാഹിത്യ രീതിയിലെ ഉപാധിയാണോ?.

ലൈംഗികത ഒരു ആത്മീയ സംസര്‍ഗ്ഗമാണ്. അത് ഉദാത്തമാകുമ്പോള്‍ ആത്മീയവും ഭൗതികവുമായ ഇടങ്ങളില്‍ അത് അത്യുന്നതങ്ങളിലേക്കുള്ള വഴി തുറക്കുന്നു. എന്റെ കൃതികളിലെ സ്ത്രീകള്‍ വരും കാലത്തിന്റെ വര്‍ത്തമാനങ്ങളാണ്.

നായക കഥാപാത്രവുമായി അഗാധമായ ബന്ധം സ്ഥാപിക്കുകയും വ്യത്യസ്തങ്ങളായ കാരണങ്ങളാല്‍ അയാളില്‍ നിന്ന് അകന്നു പോവുകയും ചെയ്യുന്ന സ്ത്രീ, അപ്രത്യക്ഷമായ സ്ത്രീയെ അന്വേഷിക്കാനോ മറക്കാനോ നായക കഥാപാത്രത്തെ സഹായിക്കുന്ന സ്ത്രീ എന്നിങ്ങനെ രണ്ട് രീതികളിലാണ് താങ്കളുടെ സ്ത്രീകഥാപാത്രങ്ങള്‍ കാണപ്പെടുന്നത്. രണ്ടാമതായി പറഞ്ഞ സ്ത്രീ കൂടുതല്‍ ബഹിര്‍മുഖിയും ലൈംഗികാസക്തയുമാണ്. നായകകഥാപാത്രം അവളോട് കൂടുതല്‍ സംവേദനാത്മകമായി ഇടപെടുന്നു. എന്തൊക്കെയാണ് ഈ രണ്ട് രൂപങ്ങളുടെ പ്രതിനിധാനങ്ങള്‍?.

എന്റെ കഥാപാത്രങ്ങള്‍ ആത്മീയവും ഭൗതികവുമായ രണ്ട് ലോകങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ആത്മീയ ലോകത്തില്‍ മനുഷ്യര്‍ ശാന്തരും സമാധാന കാംക്ഷികളുമാണെങ്കില്‍ ഭൗതിക ലോകത്ത് അവര്‍ കൂടുതല്‍ ഹാസ്യാത്മകവും കാര്യപ്രാപ്തിയുള്ളവരുമാണ്. ഈ രണ്ട് ലോകത്തിനുമിടയില്‍ ആകുലനായിരിക്കുകയാണ് എന്റെ കഥാപാത്രം. Hard Boild, Norwegian Wood എന്നീ കൃതികളില്‍ ഇത് വ്യക്തമാകുന്നുണ്ട്.

l

താങ്കളെപോലെ തന്നെ പല സാഹിത്യകാരന്മാരും അവരുടെ ചിന്തകള്‍ രചനാ വിഷയമാക്കിയിട്ടുണ്ട്. Hard-Boiled Wonderland, Dance Dance Dance, Sputnik Sweetheart, The Wind-Up Bird Chronicle എന്നീ കൃതികള്‍ മിക്കവാറും ഒരേ കഥാവസ്തുവിന്റെ വകഭേദങ്ങള്‍ തന്നെയാണ്. ഇത്തരം കഥാപാത്ര നിര്‍മിതികളുമായി നിങ്ങള്‍ യോജിക്കുന്നുണ്ടോ?

അതെ

താങ്കളുടെ ചിന്തകള്‍ എഴുത്തില്‍ സ്വാധീനിക്കാറുണ്ടോ?

ജോണ്‍ ഇര്‍വിംഗിന്റെ കൃതികളില്‍ ”നഷ്ടപ്പെട്ട കഥാപാത്രങ്ങള്‍” (Missing Body Part) നിരന്തരം കടന്നുവരുന്നുണ്ട്. എന്തിനാണിത്തരം പ്രതീകങ്ങളെ കേന്ദ്രമാക്കുന്നത് എന്ന് അദ്ദേഹത്തിന് പോലും ധാരണയില്ല എന്നത് പോലെ എന്റെ കൃതികളില്‍ കടന്നുവരുന്ന അത്തരം കഥാപാത്രങ്ങളെക്കുറിച്ച് എനിക്കും കൃത്യമായ ധാരണകളൊന്നുമില്ല. ചില നഷ്ടപ്പെടലുകളെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണങ്ങിലൂടെയാണ് എന്റെ മിക്ക കഥാപാത്രങ്ങളും രൂപപ്പെടുന്നത്. ഹോളി ഗ്രൈലിന്റെയും ഫിലിപ്പ് മാര്‍ലോവിന്റെയും കൃതികളില്‍ ഇത്തരം ആഖ്യാനരീതികള്‍ സാധാരണയാണ്.

നഷ്ടപ്പെടലുകളിലൂടെയല്ലാതെ ഒരു കുറ്റനാന്വേഷക കഥാപാത്രത്തെ നിര്‍മിക്കുക അസാധ്യമാണോ?

അതെ, നഷ്ടപ്പടലുകളുണ്ടാകുമ്പോഴാണ് ഒഡീസിയെ പോലുള്ള എന്റെ നായക കഥാപാത്രങ്ങള്‍
അന്വേഷണത്തിലേര്‍പ്പെടുന്നത്. അന്വേഷണത്തിനിടയില്‍ അയാള്‍ വിചിത്രമായ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോകുന്നു.

സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടയിലെ അനുഭവങ്ങളാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?

ഇത്തരം വിചിത്രമായ ധാരാളം അനുഭവങ്ങള്‍ക്കിടയില്‍ നിന്ന് അദ്ദേഹം ലക്ഷ്യം നേടുന്നുണ്ടെങ്കിലും നേടിയ ലക്ഷ്യത്തില്‍ വീണ്ടും അനിശ്ചിതത്വം തുടരുന്നു. ഈയവസ്ഥയാണ് എന്റെ കൃതികളിലെ കാതല്‍. അന്വേഷണങ്ങളിലേക്ക് നയിക്കുന്ന ഒറ്റപ്പെടലുകളും നിരന്തരം നിരാശകളില്‍ എത്തുന്ന കെണ്ടത്തലുകളുമാണ് എന്റെ കഥകളില്‍ കഥാവസ്തുവായി വര്‍ത്തിക്കുന്നത്.

താങ്കള്‍ എങ്ങനെയാണ് കൃതികള്‍ക്കായി വിവര്‍ത്തകരെ തിരഞ്ഞെടുക്കുന്നത്

ആല്‍ഫ്രഡ് ബിര്‍നാബ്, ഫിലിപ് ഗബ്രിയേല്‍, ജൈ റുബിന്‍ എന്നീ മൂന്ന് പേരാണ് പ്രധാനമായും എന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യുന്നത്.അവര്‍ എന്റെ കൃതികള്‍ വായിക്കുന്നു. കൃതിയില്‍ താല്‍പര്യം തോന്നുന്നവര്‍ അത് മൊഴിമാറ്റത്തിനായി തിരഞ്ഞെടുക്കുന്നു. ഒരു നല്ല വിവര്‍ത്തകന്‍ ചെയ്യുന്ന ജോലിയില്‍ സ്ഥിരോത്സാഹിയായിരിക്കണം. പുസ്തകങ്ങളില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഒരു നല്ല വിവര്‍ത്തകനാകാന്‍ സാധിക്കില്ല. കൂടുതല്‍ സമയമെടുക്കുന്ന ശ്രമകരമായ ഒരു ജോലിയാണ് കൃതികള്‍ മൊഴിമാറ്റം ചെയ്യല്‍.

വിവര്‍ത്തനപ്രക്രിയയില്‍ താങ്കള്‍ ഏതൊക്കെ രീതിയില്‍ അവരെ സഹായിക്കാറുണ്ട്?

മൊഴിമാറ്റത്തിനിടയില്‍ അവര്‍ സംശയങ്ങള്‍ ചോദിക്കാറുണ്ട്.ആദ്യ ഡ്രാഫ്റ്റ് പൂര്‍ണമായാല്‍ ഞാന്‍ അവ അപഗ്രഥനം നടത്തി തിരുത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നു. മിക്ക രാജ്യങ്ങിലും എന്റെ കൃതികള്‍ ജാപ്പനീസില്‍ നിന്നാണ് വിവര്‍ത്തനം ചെയ്യുന്നതെങ്കിലും സ്ലോവേനിയ, ക്രൊയേഷ്യ തുടങ്ങിയ പല രാജ്യങ്ങളിലും ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്യുന്നതിനാല്‍ ഇംഗ്ലീഷിന് കൂടുതല്‍ കൃത്യത നല്‍കല്‍ അനിവാര്യമാണ്.

b

Carver, Fitzgerald, Irving തുടങ്ങിയ റിയിലിസ്റ്റുക്കുകളുടെ കൃതികളാണ് പ്രധാനമായും താങ്കളുടെ വിവര്‍ത്തനങ്ങള്‍. താങ്കളുടെ എഴുത്തുകളില്‍ ഇത്തരം രചനാരീതികള്‍ സ്വാധീനം ചെലുത്തുന്നുണ്ടോ?

റിയലിസ്റ്റിക്കായ രചനകളില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. അതു കൊണ്ടാണ് മൊഴിമാറ്റത്തിനായി ഞാന്‍ അത്തരം രചനകള്‍ തിരഞ്ഞെടുക്കുന്നത്. Don DeLillo, John Barth, Thomas Pynchon തുടങ്ങിയ ഉത്തരാധുനിക സാഹിത്യകാരന്മാരുടെ കൃതികള്‍ ഞാന്‍ മൊഴിമാറ്റത്തിനെടുക്കുകയാണെങ്കില്‍ അത് എന്നിലെ അനിശ്ചിതത്വവും അവരിലെ അനിശ്ചിതത്വവും തമ്മില്‍ ഒരു സംഘട്ടനം സാധ്യമാക്കും. അത്തരം കൃതികളും എന്റെ ഇഷ്ട വിഷയമാണെങ്കില്‍ കൂടി വിവര്‍ത്തനത്തിനായി റിയലിസ്റ്റിക്കായ കൃതികള്‍ തിരഞ്ഞെടുക്കുന്നു എന്നു മാത്രം.

The Wind-Up Bird Chronicle എന്ന കൃതി സൂചിപ്പിച്ചുകൊണ്ട് താങ്കളുടെ പിതാവ് അദ്ദേഹത്തിന്റെ തലമുറയും നിങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയതായി ഒരു പരാമര്‍ശം നടത്തുകയുണ്ടായി. എന്നാല്‍ താങ്കളുടെ കഥകളിലും നോവലുകളിലും പിതാവിന്റെ രൂപകങ്ങളൊന്നും തന്നെ കാണാന്‍ സാധിച്ചില്ല. താങ്കളുടെ ഏതെങ്കിലും കൃതികള്‍ ഈ സ്വാധീനം വ്യക്തമാക്കുന്നുണ്ടോ?

ആത്മപരമായി അഥവാ ഞാന്‍, നാം എന്ന ആഖ്യാനരീതിയാണ് എന്റെ കഥകളില്‍ മുഖ്യമായും ഞാന്‍ അവലംബിക്കുന്നത്. നായക കഥാപാത്രം തന്റെ പരിസരങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളെ തല്‍സമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്റെ നായക കഥാപാത്രത്തിന് നിഷ്പക്ഷ വാദിയും തന്റെ നിലപാടിന് പിന്‍ബലം നല്‍കാനായി തിരശ്ചീനമായ കുടുംബ വ്യവസ്ഥയില്‍ നിന്നും സ്വതന്ത്രനാവുകയും ചെയ്യുന്ന the great gatsby എന്ന നോവലിലെ nick carraway എന്ന കഥാപാത്രവുമായി ഏറെ സമാനതകളുണ്ട്.

കുടുംബം എന്ന സ്ഥാപനം പരമ്പരാഗത ജപ്പാനീസ് സാഹിത്യത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്റെ നായക കഥാപാത്രം തീര്‍ത്തും വ്യക്ത്യാധിഷ്ടിതവും സ്വതന്ത്രനുമാകുന്നു. ഒരു നഗര നിവാസി എന്ന നിലയില്‍ സ്വകാര്യ ബന്ധങ്ങള്‍ക്കപ്പുറം സ്വാതന്ത്ര്യവും ഏകാന്തതയും ആസ്വദിക്കുന്ന ഒരുപാട് സവിശേഷതകളുള്ള ഒരാളാണ് എന്റെ കഥാപാത്രം.

ടോക്കിയോയിലെ വിനാശകാരിയായ ഒരു ജീവിയെക്കുറിച്ച് പ്രതിപാദിക്കുന്ന Super-frog saves Tokyo എന്ന താങ്കളുടെ പുതിയ കഥാസമാഹാരം വായി്ച്ചപ്പോള്‍ എനിക്ക്‌ മാങ്ക (ഒരു പുരാതന ജപ്പാനീ സാഹിത്യ ശാഖ) യും പഴഞ്ചന്‍ ജപ്പാനീസ്‌ സിനിമകളുമാണ് ഓര്‍മ്മയായത്. ടോക്കിയോ തുറമുഖത്തിനടിയില്‍ നിദ്രയിലാണ്ട ഒരു ഭീകര മത്സ്യം അമ്പത് വര്‍ഷത്തിലൊരിക്കല്‍ ഉണരുകയും അത് ഒരു ഭൂകമ്പത്തിന് വഴിവെക്കുകയും ചെയ്യുന്നു എന്നൊരു ഐതിഹ്യമുണ്ട്. ഇത്തരം ഐതിഹ്യങ്ങള്‍ താങ്കളുടെ രചനകളെ സ്വാധീനിക്കുന്നുണ്ടോ?.

എനിക്ക് ഇത്തരം കഥകളോട് ഒരു പ്രത്യേക ആഭിമുഖ്യമില്ലാത്തതിനാല്‍ തന്നെ അവ എന്റെ രചനകളില്‍ കാര്യമായ സ്വാധീനങ്ങളൊന്നും ഉണ്ടാക്കുന്നില്ല.

ജപ്പാനീസ് നാടോടിക്കഥകളെക്കുറിച്ച് എന്ത് പറയുന്നു?.

ആദ്യ കാലങ്ങളില്‍ കേട്ട കഥകള്‍ പലതും പുരോഗമിച്ച കാലത്ത് തീര്‍ത്തും നിരൂപണാത്മകമാണ്. ഓരോ ദേശക്കാര്‍ക്കും അവരുടേതായ കഥാരീതി നില നില്‍ക്കുമ്പോള്‍ തന്നെ The little prince, Mc Donald, The Beatles എന്നീ രചനകള്‍ പോലെ പരസ്പര ധാരണയുള്ള കഥകളും നിലവിലുണ്ട്.

പദശേഖരത്തേക്കാളും തിയറികളേക്കാളും രചനകളിലെ ആഖ്യാന രീതിയാണ് എനിക്ക് പ്രധാനം. പരസ്പരം ആദാനപ്രദാനങ്ങളുള്ള ലോകക്രമം കാരണമായി ഒരു പുതിയ ആഖ്യാന രീതി തന്നെ രൂപമെടുത്തിട്ടുണ്ട്. പലര്‍ക്കും വിരസമായി തോന്നുന്ന Matrix എന്ന സിനിമ പുതിയ ലോകത്തിന്റെ നാടോടി കഥാരീതിയാണ്.

u

ഹയാവൊ മിയാസാകിയുടെ Spirited Away എന്ന ആനിമേഷന്‍ സിനിമയിലെ പല എലമെന്റുകളും താങ്കളുടെ കൃതികളുമായി സാമ്യത പുലര്‍ത്തുന്നുണ്ട്. അദ്ദേഹവും പുതിയ രീതിയില്‍ കഥ പറയാന്‍ ശ്രമിക്കുകയാണ്. താങ്കള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ആസ്വദിക്കാറുണ്ടോ?.

ആനിമേഷന്‍ സിനിമകള്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ ആ സിനിമയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് കണ്ടത്. അത് എന്റെ സാഹിത്യ ശൈലിയല്ല. സ്ഥിരതയുള്ള ബിംബങ്ങള്‍ക്കാണ് ഞാന്‍ രചനയില്‍ പ്രാമുഖ്യം നല്‍കാറുള്ളത്.

സിനിമ കാണാറുണ്ടോ?.

കാണാറുണ്ട്. എശിഹമിറയില്‍ നിന്നുള്ള അകി കൗരിസ്മാകിയാണ് എന്റെ ഇഷ്ട സംവിധായകന്‍. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്. അദ്ദേഹം ഒരു അസാധാരണ പ്രതിഭയാണ്. നര്‍മ്മം കലര്‍ന്ന ആഖ്യാന രീതിയാണ് അദ്ദേഹത്തിന്റേത്.

നര്‍മം മന:സ്ഥിരത നല്‍കുന്നതാണെന്ന് താങ്കള്‍ പറഞ്ഞു. എന്നാല്‍ നര്‍മം കൊണ്ട് മറ്റെന്തെങ്കിലും പ്രയോജനമുണ്ടോ?

ഞാന്‍ എന്റെ വായനക്കാരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മിക്ക ജപ്പാനീ വായനക്കാരും ട്രെയിന്‍ യാത്രക്കിടയിലാണ് പുസ്തകം വായിക്കുന്നത്. ഒരു ശരാശരി വേതനം പറ്റുന്നയാള്‍ ദിനം പ്രതി രണ്ട് മണിക്കൂറാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ആ അവസരം അവര്‍ വായനക്കായി ചിലവഴിക്കുന്നു. അവര്‍ക്ക് ഭാരമാവാതിരിക്കാനാണ് എന്റെ പുസ്തകങ്ങളെല്ലാം രണ്ട് വാള്യങ്ങളിലായി പ്രസിദ്ധപ്പെടുത്തുന്നത്. താങ്കളുടെ പുസ്തകം വായിക്കുമ്പോള്‍ ചിരിക്കുന്നു എന്ന് പലരും പരാതിയായി കത്തെഴുതാറുണ്ട്, എന്റെ വായനക്കാര്‍ ഇടക്കിടെ ചിരിച്ച് കൊണ്ടിരിക്കും.

അതായത് താങ്കളുടെ വിജയത്തില്‍ ഹാസ്യത്തിന് അതിയായ പങ്കുണ്ട്?

അങ്ങനെ ഒരു പ്രത്യേക രീതിയൊന്നുമില്ല. ഈ രചനാ രീതിയില്‍ എഴുതുകയാണെങ്കില്‍ അത് നന്നാവും. എന്റെ പഠനകാലത്ത് നര്‍മ്മം കലര്‍ന്ന ആഖ്യാനവും അതേ സമയം ഗൗരവതരമായ കഥാതന്തുവുമുള്ള കര്‍ട്ട് പൊണ്ണഗട്ടിന്റെയും റിച്ചാര്‍ഡ് ബ്രോട്ടിഗന്റെയും കൃതികളായിരുന്നു ഇഷ്ട വിഷയങ്ങള്‍. ഒരു പുതിയ ലോകം തന്നെ തുറന്നുവെക്കുന്ന പൊണ്ണഗട്ടിന്റെയും ബ്രോട്ടിഗന്റെയും കൃതികള്‍ ഞാന്‍ ആദ്യമായി വായനക്കെടുത്തപ്പോള്‍ തന്നെ എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

താങ്കള്‍ ഈ രചനാ രീതി പരീക്ഷിച്ചിട്ടുണ്ടോ?.

അസംഖ്യം ചാനലുകളുള്ള ടെലിവിഷനും സാമാന്യ ബോധമില്ലാത്ത ഭരണാധികാരികളുമുള്ള ഈ നഗര ജീവിതം സ്വയം തന്നെ ഒരു നര്‍മ്മ രേഖയാണ്. അവിടെ കാര്യങ്ങള്‍ ഗൗരവമാവുമ്പോള്‍ അത് കൂടുതല്‍ നര്‍മ്മ ഹേതുവാകുന്നു. ജനങ്ങള്‍ മൗലിക വാദികളും കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ വീക്ഷിക്കുന്നവരുമായ 1968,1969 കളില്‍ ഞാനും കാര്യങ്ങളെ ഗൗരവത്തോടെയാണ് വീക്ഷിച്ചിരുന്നത്..

മാജിക്കല്‍ റിയലിസത്തിന്റെ പല പ്രധാന രീതികളേയും താങ്കളുടെ രചനകള്‍ നിരാകരിക്കുന്നുണ്ടല്ലോ?.

ഈ ലോകം എത്രത്തോളം അന്യമാണെന്ന എന്റെ നിരീക്ഷണങ്ങളുടെ ഭാഗമാണ് എന്റെ രചനാരീതി. എന്റെ അനുഭവങ്ങളുടെ പ്രതിബിംബങ്ങളാണ് എന്റെ കഥാപാത്രങ്ങളും വായനക്കാരും. കാഫ്കയും മാര്‍ക്കേസും ക്ലാസിക്കല്‍ സാഹിത്യമാണ് എഴുതിയത്. എന്നാല്‍ എന്റെ രചനകള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യവും കാലികവും ഉത്തരാധുനികവുമായ അനുഭവങ്ങളെയാണ് വിഷയമാക്കുന്നത്. സകലതും വ്യാജങ്ങളാല്‍ നിര്‍മ്മിതമായ ഒരു സിനിമ ലൊക്കേഷനെ പോലെയാണിത്. എന്റെ രചനയില്‍ വ്യാജമായതെന്തെങ്കിലും വരികയാണെങ്കില്‍ യഥാര്‍ത്ഥമെന്ന് നടിക്കുന്നതിന് പകരം അത് വ്യജമാണെന്ന് ഞാന്‍ വ്യക്തമാക്കുന്നു.

o

ആളുകള്‍ക്ക് ഏറെ പരിചിതവും അതീവ ലളിതവുമായ കാര്യങ്ങളാണ് പലപ്പോഴും താങ്കളുടെ നോവലുകളില്‍ കടന്നുവരാറുള്ളത്?

ടോള്‍സ്‌റ്റോയുടെ വിവരണങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതായിരുന്നു. എന്റെ വിവരണ രീതി കൃത്യമായ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ളതാണ്. കൃത്യതയുള്ള കാര്യങ്ങള്‍ വിശകലന വിധേയമാക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തത കൈവരിക്കുന്നു. എന്നാല്‍ ടോള്‍സ്‌റ്റോയിയുടെ വിവരണ രീതി കാര്യങ്ങളെ കൂടുതല്‍ സാങ്കല്‍പികമാക്കുന്നു.

മാര്‍കേസും കാഫ്കയും താങ്കളുടെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന സാഹിത്യകാരന്‍മാരാണെന്ന്‌ പരാമര്‍ശിക്കുകയുണ്ടായി. നിങ്ങള്‍ സ്വയം ഒരു സാഹിത്യകാരനെല്ലന്നാണോ പറയുന്നത്?

ഞാന്‍ തീര്‍ത്തും വ്യത്യസ്തനായ ഒരു ആധുനിക എഴുത്തുകാരനാണ്. സംഗീതവും പുസ്തകങ്ങളും രംഗ വേദികളും അരങ്ങുതകര്‍ത്തിരുന്ന കാലത്താണ് കാഫ്ക എഴുതിയിരുന്നത്. എന്നാല്‍ സിനിമകളും ഇന്റെര്‍നെറ്റും വീഡിയോകളുമുള്ള ഈ ലോകത്ത് നമ്മള്‍ സമയത്തിനായി മത്സരിക്കേണ്ടി വരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒപേറയും പുസ്തകങ്ങളുമായി ജീവിച്ചിരുന്ന ഒരു സമൂഹമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വായനാ രസമുള്ള ഒരുപാട് പുസ്തകങ്ങളുണ്ടെങ്കിലും എല്ലാവര്‍ക്കും തിരക്കാണ്. വായനക്കാരെ ആകര്‍ഷിക്കാനായി രചനകള്‍ സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

അവസാനമായി, കാഫ്ക ദാണ്‍ ദ ഷോര്‍ എന്ന കൃതിയെക്കുറിച്ച്?.

ഞാന്‍ എഴുതിയതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണവും ദുര്‍ഗ്രാഹ്യവുമായ കൃതിയാണ് കാഫ്ക ദാണ്‍ ദ ഷോര്‍. സമാന്തരമായി നീങ്ങുന്ന രണ്ട് കൃതികളുണ്ട് ഇതില്‍. കാഫ്ക എന്ന പതിനഞ്ച് വയസ്സുള്ള ബാലനാണ് ഒരു പ്രധാന കഥാ പാത്രം രണ്ടാം കഥയില്‍ നിരക്ഷരനും മാനസിക ചാപല്യങ്ങളുമുള്ള ഒരു വയോധികനാണ് പ്രധാന കഥാപാത്രം. സ്വന്തം മാതാവില്‍ ഭോഗാസക്തിത്തമാരോപിക്കപ്പെടുന്ന കാഫ്ക തന്റെ പിതാവിന്റെ ശാപത്തില്‍ നിന്നും രക്ഷ നേടാനായി നാടു വിടുന്നു. കാഫ്ക എത്തിപ്പെട്ട അതിവിദൂരവും ഏകാന്തവുമായ സ്ഥലത്ത് ലോകം തനിക്ക് കൂടുതല്‍ അപരിചിതവും സാങ്കല്‍പ്പികവും സ്വപ്‌ന തുല്യവുമായി അനുഭവപ്പെടുന്നു.

campusadmin