Campus Alive

ദേശം എന്നത് ഒരു സ്ഥാപനവല്‍കൃത ഹിംസയാണ്

ജയില്‍മോചിതനായ ഷാന്‍ മുഹമ്മദ് സംസാരിക്കുന്നു….

അല്ലാഹുവിന് നന്ദി. ജയില്‍ ജീവിതം എനിക്ക് നല്ലൊരനുഭവമായിരുന്നു. ദലിത് ചോദ്യത്തിന് ഒരു പോപ്പുലര്‍ ഭാഷ കൈവന്നിരിക്കുന്ന രാഷ്ട്രീയ സന്ദര്‍ഭമാണിത്. ഈ മഹത്തായ പോരാട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ദലിതര്‍ ഉയര്‍ത്തിയ ഈ രാഷ്ട്രീയ ചോദ്യത്തെ മുക്കിക്കളയാന്‍ സ്‌റ്റേറ്റിന്റെ സ്ഥാപനങ്ങള്‍ കഴിവതും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ രോഹിതിന്റെ രക്തസാക്ഷിത്വം അവരുടെ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കുകയാണുണ്ടായത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ എക്കാലത്തും മരണം എന്ന രോഹിതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ഓര്‍മ്മിക്കപ്പെടും എന്ന കാര്യം തീര്‍ച്ചയാണ്. ഒരുപാട് രാഷ്ട്രീയ രൂപീകരണങ്ങള്‍ക്ക് അത് പ്രചോദനമാകും. നമുക്കെല്ലാവര്‍ക്കും പ്രചോദനമാകുന്ന പോപ്പുലര്‍ അംബേദ്കറേറ്റ് ഭാഷയെയാണ് അത് ഉത്തേജിപ്പിക്കുന്നത്. നമുക്കൊരിക്കലും വിശദീകരിക്കാനാകാത്ത ചില കാര്യങ്ങളുണ്ട് എന്ന് വിറ്റ്‌ഗെന്‍സ്റ്റെയ്ന്‍ പറയുന്നുണ്ട്. അത്തരം കാര്യങ്ങള്‍ നേരിട്ട് കാണിക്കപ്പെടാന്‍ മാത്രമേ കഴിയുകുള്ളൂ. അവയെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന പക്ഷം അത് അബദ്ധമായിത്തീരും. എന്നെ സംബദ്ധിച്ചിടത്തോളം ഇന്ത്യ എന്നത് അത് തന്നെയാണ്. ദേശത്തെ ഒരിക്കലും വിശദീകരിക്കാനാവില്ല. അരുണ്‍ ജെയ്റ്റ്‌ലി അതിന് ശ്രമിച്ചപ്പോള്‍ അത് അബദ്ധമായിത്തീര്‍ന്നത് നാം കണ്ടതാണ്. ഹൈദരാബാദ് പ്രശ്‌നം സംവാദത്തിന് സാധ്യതയുള്ള ഒരു വ്യവഹാരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതൊരിക്കലും സംവാദമല്ല.

ദേശം എന്ന ആശയം അടിച്ചമര്‍ത്തലും അതിനെതിരായ ചെറുത്തുനില്‍പ്പുമാണ്. അതിനപ്പുറം ഒന്നുമല്ല. ദലിത് വിദ്യാര്‍ത്ഥികളുടെ കൊലപാതകങ്ങളിലൂടെയും ലാത്തിച്ചാര്‍ജിലൂടെയും പോലീസ് വയലന്‍സിലൂടെയുമാണ് ദേശം എന്ന ആശയം പ്രകടിപ്പിക്കപ്പെടുന്നത്. ഇങ്ങനെയാണ് നാം ദേശത്തെ അനുഭവിക്കുന്നത്. ബി.ജെ.പി സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്: ദയവ് ചെയ്ത് ദേശത്തിന്റെ പ്രിവിലേജിനെക്കുറിച്ചും ഔദാര്യത്തെക്കുറിച്ചും ഞങ്ങളോട് സംസാരിക്കരുത്. കാരണം, ഞങ്ങളെസംബദ്ധിച്ചിടത്തോളം, നോര്‍ത്തീസ്റ്റിലേയും കാശ്മീരിലെയും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ദേശം എന്നത് സ്ഥാപനവല്‍കൃത ഹിംസയാണ്. വയലന്‍സിനെ വ്യാപകമാക്കുന്നതിലൂടെയാണ് ദേശത്തിന്റെ നിലനില്‍പ്പ് സാധ്യമാകുന്നത്. അത് കൊണ്ടാണ് ദേശം എന്ന ഒന്നില്ല എന്ന് അംബേദ്കര്‍ പറഞ്ഞത്. അരികുവല്‍ക്കരിക്കപ്പെട്ട ശബ്ദങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടല്ലാതെ ദേശത്തിന് നിലനില്‍ക്കാന്‍ കഴിയില്ല. ആ ശബ്ദങ്ങളുടെ ഭാഗമാന്‍ കഴിഞ്ഞതില്‍ ഞാനഭിമാനിക്കുന്നു.

അവസാനമായി ഞാനൊരു കാര്യം കൂടി പറയാനാഗ്രഹിക്കുന്നു. ഗാന്ധിയും സര്‍ദാര്‍ വല്ലേഭായി പട്ടേലും തമ്മിലുള്ള ഒരു സംഭാഷണം ഞാന്‍ വായിക്കുകയുണ്ടായി. തൊട്ടുകൂടാത്ത തെമ്മാടികള്‍ മുസ്‌ലിം തെമ്മാടികളുമായി ചേര്‍ന്ന് ജാതിഹിന്ദുക്കള്‍ക്കെതിരെ സംഘടിക്കുന്നു എന്നൊരു പരാമര്‍ശം ഗാന്ധി ആ സംഭാഷണത്തില്‍ നടത്തുന്നുണ്ട്. ജാതി ഹിന്ദുക്കള്‍ക്കെതിരെ തൊട്ട്കൂടാത്ത തെമ്മാടികളുമായി മുസ്‌ലിം തെമ്മാടികള്‍ ഒരുമിച്ച് ചേര്‍ന്ന് പോരാടുന്ന ആനന്ദകരമായ ഒരു രാഷ്ട്രീയ സന്ദര്‍ഭമാണിത്. ആ മുസ്‌ലിം തെമ്മാടികളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാനേറെ അഭിമാനിക്കുന്നു… ജയ്ഭീം

 

മുഹമ്മദ് ഷാ