Campus Alive

ജെ.എന്‍.യു വില്‍ ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യം; അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം സാധ്യമാണ്‌

(ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി 2019-20 വിദ്യാര്‍ത്ഥി യൂണിയന്‍ ഇലക്ഷനില്‍ മത്സര രംഗത്തുള്ള ബാപ്‌സ-ഫ്രറ്റേണിറ്റി സംഖ്യം പുറത്തിറക്കിയ ലഘുലേഖ)

ഹിന്ദുത്വ ഫാസിസം കരുത്താർജിക്കുന്ന കാലത്ത്, അധസ്ഥിത വിഭാ​ഗങ്ങൾ ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഇരയാകുകയും, അവരുടെ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന കാഴ്ച്ചയാണ് രാജ്യത്തെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. പാർശ്വവത്കൃത ജനവിഭാ​ഗങ്ങളെ അടിച്ചമർത്തുകയും, വെറുപ്പിന്റെയും നിന്ദ്യതയുടെ രാഷ്ട്രീയം അവർക്കുമേൽ പ്രയോ​ഗിക്കുകയുമാണ് നിലവിലെ ഭരണകൂടം. ജാതിയുടെയും മതത്തിന്റെയും ആചാരങ്ങളുടെയും സാംസ്കാരിക വെെവിധ്യങ്ങളുടെയും ഭക്ഷണ ശീലങ്ങളുടെയും പേരിൽ അരികുവത്കരിക്കപ്പെട്ട ജനസമൂഹങ്ങൾ രാജ്യത്ത് തെരഞ്ഞു പിടിച്ച് ആക്രമിക്കപ്പെടുന്നു. കീഴാള വിഭാ​ഗങ്ങൾക്ക് ഭരണഘടന നൽകിയ അവകാശങ്ങൾ, പാർലമെന്റെിനെയും വ്യവ്യസ്ഥിതികളെയും അപഹാസ്യരാക്കി കൊണ്ട് വളരെ വ്യവസ്ഥാപിതമായ രീതിയിലൂടെ ഇന്ന് അട്ടിമറിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. ഇ.വി.എസ് സംവരണം, ആർട്ടിക്കിൾ 370 പിൻവലിക്കൽ, ട്രാൻസ് ബിൽ, യു.എ.പി.എ ഭേദ​ഗതി, എൻ.ഐ.എ ബിൽ എന്നിവ നിഷ്പ്രയാസം പാസാക്കിയെടുത്തതിന്റെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

ആൾക്കൂട്ട കൊലപാതകങ്ങളിലൂടെ ഭയം തിങ്ങി നിൽക്കുന്ന അന്തരീക്ഷം ഇന്നിവിടെ രൂപപ്പെട്ടിരിക്കുന്നു. കൊലപാതകികൾ സുരക്ഷിതരായി വാഴുന്നതും, ഭരണകൂടം തന്നെ അവരുടെ രക്ഷാധികാരകളായി രം​ഗത്ത് വരികയും ചെയ്യുന്നു. തബ്രേസ് അൻസാരി ക്രൂരമായി കൊല്ലപ്പെട്ടു. പെഹ്‍ലുഖാന്റെ കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുന്നു. തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നതിനിടെ യു.പി സോൻഭാദ്രയിൽ 10 ആദിവാസി കർഷകരെ വെടിവെച്ച് കൊന്നത് നാം കാണുകയുണ്ടായി. കത്വ, ഉന്നോവോ പീഡനക്കേസിലെ പ്രതികൾക്ക് രക്ഷയും പിന്തുണയുമായി ബി.ജെ.പി‍ ആർ.എസ്.എസ് രംഗത്ത് വരുന്നു. കശ്മീരിനെ ഒന്നടങ്കം നിശബ്ദമാക്കുന്നു, ആൾക്കൂട്ട കൊലപാതകങ്ങളിൽ നീതി ലഭിക്കാത്ത, ദേശീയ പൗരത്വ പട്ടികയെന്ന പൊള്ളയായ സംവിധാനം കൊണ്ടുവന്ന, രാജ്യത്തെ മുസ്‍ലിങ്ങളെയും അരികുവത്കരിക്കപ്പെട്ടവരെയും ഭീകരവാദത്തിന്റെ നിഴലിൽ നിർത്താൻ യു.എ.പി.എ – എൻ.ഐ.എ നിയമം കൊണ്ടുവന്ന, ട്രാൻസ് സമൂഹങ്ങളുടെ അവകാശങ്ങൾക്ക് മേൽ കത്തി വെക്കുന്ന ട്രാൻസ് ബിൽ അവതരിപ്പിച്ച ഈ കെട്ടകാലത്ത്, അടിച്ചമർത്തപ്പെട്ട വിഭാ​ഗങ്ങളെല്ലാം ചേർന്നു നിന്ന് കൊണ്ട് അവകാശങ്ങൾക്കായും ആത്മാഭിമാനത്തിനായും ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഇത്തരം സംഭവങ്ങൾ ഇന്ന് കലാലയ മുറ്റത്തേക്കും കടന്നിരിക്കുന്നു. എച്.സി.യുവിലെ രോഹിത്ത് വെമുലയുടെ കൊലപാതകവും, ജെ.എൻ.യുവിലെ നജീബ് അഹമ്മദിന്റെ ഇന്നും ഉത്തരം കിട്ടാത്ത തിരോധാനവും ഇതിന് ഉദാഹരണമാണ്. അക്കാദമിക് കാര്യങ്ങളെ കുറിച്ചും, സാമൂഹ്യ നീതിയെ കുറിച്ചും, തങ്ങളുടെ ഫെല്ലോഷിപ്പുകളെക്കുറിച്ചും ചോദ്യങ്ങളുന്നയിക്കുന്ന ദലിത് – മുസ്‍ലിം വിദ്യാർഥികളെ ഭീഷണിപ്പെടുത്തി വായ അടപ്പിക്കുന്ന കാഴ്ച്ചയാണ്യൂ ണിവേഴ്സിറ്റി കാമ്പസുകളിൽ കാണാൻ സാധിക്കുന്നത്. രാജ്യത്ത് വംശീയാതിക്രമങ്ങളും, അടിച്ചമർത്തലും നേരിടുന്ന അധസ്ഥിത വിഭാ​ഗങ്ങൾക്ക് അതേ തരത്തിലുള്ള അനുഭവങ്ങൾ തന്നെയാണ് യൂണിവേഴ്സിറ്റികൾക്കുള്ളിലും നേരിടാനുള്ളത് എന്ന് ചുരുക്കം. കാമ്പസുകളിലെ പുരോ​ഗമന സംഘങ്ങൾ ഈ അനീതകളോട് മൗനം പാലിക്കുകയോ, അരികുവത്കരിക്കപ്പെട്ടവരുടെ രക്ഷാധികാരികളായി സ്വയം ചമയുകയോ ആണ് ഇവിടെ ചെയ്യുന്നത്. വെറുപ്പിന്റെയും, ആൾക്കൂട്ട കൊലകളുടെയും വക്താക്കളായ വലതുപക്ഷ രാഷ്ട്രീയത്തിനും, അധസ്ഥിത വിഭാ​ഗങ്ങളുടെ രക്ഷാധികാരികളായി സ്വയം ചമയുന്ന ഇടത് രാഷ്ട്രിയത്തിനും എതിരായികൊണ്ടാണ്, അധസ്ഥിതർ തന്നെ അധസ്ഥിതരുടെ രാഷ്ട്രീയം പറയുന്ന ലക്ഷ്യത്തിനായി ബാപ്സ-ഫ്രറ്റേണിറ്റി മുന്നോട്ട് വരുന്നത്. ഈയൊരു അവസരത്തിലാണ് ബാപ്സയും ഫ്രട്ടേണിറ്റി മൂവ്‍മെന്റും ചേർന്ന് നിന്നുകൊണ്ട് ജെ.എൻ.യു 2019-20 തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അടിച്ചമർത്തപ്പെട്ടവരുടെ വിശാല ഐക്യത്തിലേക്കുള്ള ചരിത്രപരമായ ചുവടുവെപ്പാണ് ഇത്. അധസ്ഥിത സമൂഹത്തിന് തുല്യ പ്രാധിനിത്യവും, അവകാശങ്ങളും നേടിയെടുക്കുന്നതിനും, ആത്മാഭിമാനത്തിനും തങ്ങളുടേതായ വ്യക്തമായ രാഷ്ട്രീയത്തെ കുറിച്ച് സംവദിക്കുന്നതിനും, കാമ്പസിനകത്തും പുറത്തും അരികുവത്ക്കരിക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്തുന്നതിനും വേണ്ടി 2015 ലാണ് ബാപ്സ രൂപം കൊള്ളുന്നത്. എ.ബി.വി.പിയുടെ വലതുപക്ഷ രാഷ്ട്രീയത്തെയും, കാമ്പസുകളിൽ നിലനിൽക്കുന്ന സാമൂഹ്യ – രാഷ്ട്രിയ വെെവിധ്യങ്ങൾക്ക് നേരെ മുഖം തിരിച്ച് കീഴാളരുടെ രക്ഷാധികാരി വേഷം ചമയുന്ന ഇടതുരാഷ്ട്രീയത്തെയും ഒരു പോലെ എതിർക്കുന്ന ബാപ്സ, സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്ക് കാമ്പസിൽ അവരുടേതായ ഇടവും, സ്വതന്ത്രമായ കീഴാള രാഷ്ട്രീയം പറയാൻ പാകത്തിലുള്ള പരിസരവുമൊരുക്കുക എന്ന
ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ജെ.എൻ.യുവിലെ വിദ്യാർഥികളുടെ അവകാശങ്ങൾക്കും, നീതിക്കും വേണ്ടി പോരാടുകയാണ് ബാപ്സ.

ജനാധിപത്യത്തിന്റെയും, സാമൂഹ്യ നീതിയുടെയും, സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് വിദ്യാർഥി – യുവജനവിഭാ​ഗങ്ങൾക്കിടയിൽ 2017 മുതൽ സാമൂഹ്യ – രാഷ്ട്രീയ ആക്ടിവിസം നടത്തികൊണ്ടിരിക്കുകയാണ് ഫ്രറ്റേണിറ്റി മൂവ്‍മെന്റ്. സംസ്ഥാന കമ്മറ്റികളും കാമ്പസ്യൂ ണിറ്റുകളുമായി പ്രവർത്തനം തുടങ്ങിയ സംഘടന, കീഴാള, അധസ്ഥിത, പിന്നാക്ക വിഭാഗങ്ങളുമായി കെെകോർത്ത് രാജ്യത്തുടനീളം വിശാലാർഥത്തിലുള്ള സാഹോദര്യ സഖ്യത്തിനായി പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. രണ്ടര വർഷത്തിനിടെ ഇൻക്ലൂസീവ് വിദ്യഭ്യാസത്തിനും കാമ്പസ് ജനാധിപത്യത്തിനും റിസർവേഷന് വേണ്ടിയും ഫ്രട്ടേണിറ്റി ശബ്ദിച്ചു കൊണ്ടിരിക്കുന്നു. ഇസ്‍ലാം ഭീതിക്കെതിരായും, ഉന്നതവിദ്യഭ്യാസ രം​ഗങ്ങളിലെ പ്രശ്നങ്ങളിലും സംഘടന സമരപരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. രാജ്യത്തെ അധസ്ഥിത വിഭാ​ഗങ്ങളുടെ കൂട്ടയ്മ രൂപീകരിക്കുന്നതിന്റെ ഭാ​ഗമായി വിവിധ കേന്ദ്ര യൂണിവേഴ്സിറ്റികളിലെ സമാന സംഘങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് യോജിച്ച് പ്രവർത്തിക്കുന്നുണ്ട്.

ജെ.എൻ.യു 2019-20 ലെ തെരഞ്ഞെടുപ്പിൽ ഈ രണ്ട് വിദ്യാർഥി സംഘടനകളും യോജിച്ച് മത്സര രം​ഗത്ത് വരുന്നത്, അധസ്ഥിത വിഭ​ഗങ്ങളുടെ ഐക്യത്തെ അടയാളപ്പെടുത്തുന്നതിനും, യോജിച്ച പോരാട്ടം കാഴ്ച്ചവെക്കുന്നതിന്റെ ഭാ​ഗമായിട്ടുമാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹ്യ നീതി എന്നീ ആശയങ്ങളിൽ യോജിച്ചുകൊണ്ടുള്ളതാണ് ബാപ്സ – ഫ്രട്ടേണിറ്റി സഖ്യം. കലാലയങ്ങൾക്ക് അകത്തും പുറത്തുമായി പിന്നാക്ക വിഭാ​ഗങ്ങൾക്ക് വേണ്ടിയുള്ള അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളിൽ ഇരു പാർട്ടികളും പ്രതിബദ്ധത പുലർത്തുന്നു. രോഹിത് വെമുലയുടെ കുപ്രസിദ്ധമായ സ്ഥാപനവത്കൃത കൊലപാതകത്തെ തുടർന്ന് നടന്ന പ്രക്ഷോഭങ്ങൾക്കും, ജെ.എൻ.യു വിദ്യാർഥിയായ നജീബ് അഹമദിന്റെ തീരോധാനവുമായി ബന്ധപ്പെട്ട് നടന്ന സമരപരിപാടികളിലും, വെെവ വിവേചനത്തിനും സംവരണ സീറ്റകൾ അട്ടിമറിക്കുന്നതിനും ഉന്നത വിദ്യഭ്യാസ രം​ഗത്തെ വിവേചനങ്ങൾക്കുമെതിരായ പോരാട്ടങ്ങളിലും ബാപ്സയും ഫ്രട്ടേണിറ്റിയും മുന്നണിയിൽ നിന്ന് തന്നെ ഒരുമിച്ച് നിന്ന് പോരാടി.

ജെ.എൻ.യുവിൽ അപകടകാരികളായ വലതുപക്ഷ ശക്തികൾ ശക്തിയാർജിച്ചു വരുന്നത്, അധസ്ഥിത – പിന്നോക്ക വിഭാ​ഗക്കാരുടെ അവകാശ സംരക്ഷണത്തിലും സുരക്ഷയിലും ഇവിടെയുള്ള പുരോ​ഗമന ഇടത് പാർട്ടികൾക്ക് പരാജയം സംഭവിച്ചു എന്ന് വ്യക്തമാക്കുന്നതാണ്. ഈ പരിതസ്ഥിതിയിൽ, പാർശ്വവത്കൃത സമൂഹം ഭയന്നിരിക്കുകയോ, വലതുപക്ഷ ശക്തികൾക്ക് മുന്നിൽ ജീവൻ ഹോമിക്കുകയോ ചെയ്യുകയല്ല വേണ്ടത്. നമ്മുടെ അവകാശങ്ങളും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനും, നിലവിലെ ഭയത്തിന്റെയും അക്രമത്തിന്റെയും ഭരണം താഴെയിറക്കി അധസ്ഥിതരുടെ ഐക്യം സ്ഥാപിക്കുന്നതിനുമായി ബാപ്സ – ഫ്രട്ടേണിറ്റി മൂവ്മെന്റ് തമ്മിൽ കെെകോർത്തിരിക്കുകയാണ്. ജെ.എൻ.യുവിലെ വിദ്യാർഥി സമൂഹത്തോട് ഈ സഖ്യത്തിന് വോട്ടുകൾ നൽകി വിമോചന രാഷ്ട്രീയത്തിന് കരുത്ത് പകരാൻ ഞങ്ങൾ അഭ്യർഥിക്കുന്നു.

Admin Admin