Campus Alive

ഇസ്‌ലാമോ ഫോബിയയുടെ സാമൂഹിക പ്രതിഫലനങ്ങൾ

കഴിഞ്ഞയാഴ്ച ഹേഗില്‍, പടിഞ്ഞാറിന്റെ ഇസ്ലാമികവത്കരണത്തിനെതിരെ യൂറോപ്യന്‍ വലതുപക്ഷ പ്രസ്ഥാനത്തിന്റെ (Patriotic Europeans Against the Islamisation of the Wets) ഡച്ച് നേതാവായ എഡ്വിന്‍ വാഗന്‍സ്വീഡ് ഇസ്ലാമിക മൂലഗ്രന്ഥമായ ഖുര്‍ആന്‍ പിച്ചിചീന്തുകയും അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആഴ്ചാന്ത്യത്തില്‍ ഡെന്‍മാര്‍ക്ക് തീവ്രവലത് പക്ഷപ്രസ്ഥാനമായ സ്ട്രാംകുര്‍സ് (ഹാര്‍ഡ് ലൈന്‍) നേതാവ് റാംസസ് പലൂഡാന്‍ സ്‌റ്റോക്‌ഹോമിലെ തുര്‍ക്കിഷ് എംബസിക്കടുത്ത് വെച്ച് പരിശുദ്ധ ഗ്രന്ഥത്തെ കത്തിച്ചുകളയുകയും ചെയ്തു.

സ്വീഡിനിലെയും നെതര്‍ലാന്‍ഡിലെയും മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം ഹീനകൃത്യങ്ങള്‍ ഇസ്ലാമിനെതിരെയുള്ള വിദ്വേഷപ്രചരണങ്ങളുടെ ഭാഗമാണെന്ന് തുറന്ന് കാട്ടിക്കൊണ്ട് വാഗന്‍സ്വീഡ് ഈ സംഭങ്ങളെ കുറിച്ച് പ്രതികരിച്ചത് ഇസ്ലാമിന്റെ അവഹേളനങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സമയമായെന്നാണ്.

വിരോധാഭാസമെന്നോണം ഈ സാഹചര്യത്തില്‍ മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളില്‍ ഉടലെടുത്ത പ്രതിഷേധങ്ങളെ പശ്ചാത്യനേതൃത്വം നേരിട്ടത് മുസ്ലിംകളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ ഉണര്‍ത്തികൊണ്ടായിരുന്നു.

കേവലം മുസ്‌ലിം മത വികാരം വ്രണപ്പെടുത്തുക എന്നതിലുപരി മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ഇസ്ലാമോഫോബിക് യത്‌നങ്ങള്‍ക്ക് അവരധിവസിക്കുന്ന സമുദായത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഫലനങ്ങളുണ്ടോയെന്നും, കേവലം തങ്ങൾ വിശ്വസിക്കുകപോലും ചെയ്യാത്ത ഒരു മതകീയ ഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ പാശ്ചാത്യസമൂഹത്തിലെ ഇതരമതസ്ഥരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എത്തരത്തില്‍ ബാധിക്കുന്നുവെന്നും ആഴത്തില്‍ ചര്‍ച്ചാവിധേയമാക്കപ്പെടേണ്ടതുണ്ട്.

ഇത്തരം സംശയങ്ങൾക്കുള്ള മറുപടി അവ അമുസ്ലിംകളെ വ്യത്യസ്ത തരത്തിൽ ബാധിക്കുന്നുണ്ട് എന്നാണ്. കാരണം ഇസ്ലാമോഫോബിയയുടെ പ്രചുരപ്രചരണം ജനാധിപത്യരീതികളെ അപകടത്തിലാക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

അമേരിക്കൻ മുസ്ലിംകളെ കുറിച്ചും അവരെ ബാധിക്കുന്ന നയങ്ങളെ കുറിച്ചും ഗവേഷണം ചെയ്യുന്ന, വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Institute for Social Policy and Understanding (ISPU) യില്‍ റിസർച്ച് ഹെഡാണ് ഞാൻ.

പല ഉപദേശകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്വത്തോടെ പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ ISPU Islamophobia Index അമേരിക്കയിലെ വിവിധ വിഭാഗക്കാർ മുസ്‌ലിം വിരുദ്ധ സമീപനങ്ങളെ ഒരവസ്ഥ വരെ അംഗീകരിക്കുന്നുണ്ട് എന്ന് നിരീക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഞങ്ങള്‍ അമേരിക്കയിലെ വ്യത്യസ്ത പ്രായത്തിലും ,വിശ്വാസത്തിലും, അവിശ്വാസത്തിലുമൊക്കെയുളള വിഭാഗങ്ങള്‍ക്കിടയിലെ ഇസ്ലാമോഫോബിയ ഇന്‍ഡക്‌സ് നിരീക്ഷിക്കുന്നുണ്ട്. എങ്ങനെയാണ് സമൂഹത്തില്‍ മുസ്ലിം വിരുദ്ധാശയങ്ങൾ രൂപപ്പെട്ട് വരുന്നതെന്നും, ഇസ്ലാമോഫോബിക് പക്ഷപാത സമീപനത്തെ എന്തെല്ലാമാണ് സംരക്ഷിക്കുകയും പ്രവചിക്കുകയും ചെയ്യുന്നതെന്നും ഞങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലങ്ങള്‍ സങ്കീര്‍ണ്ണമാണെങ്കിലും ഇസ്ലാമോഫോബിയ ജനാധിപത്യത്തെ തുരങ്കം വെക്കുന്നുണ്ടെന്ന പ്രാഥമിക സത്യം അവിടങ്ങളില്‍ രൂപപ്പെട്ട് വരുന്നുണ്ട്.

പള്ളികളുമായി ബന്ധപ്പെട്ടും ‘Muslim Ban’ (മുസ്ലിം ഭൂരിപക്ഷ നാടുകളില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രാവിലക്ക്) സമീപനവുമടങ്ങുന്ന മുസ്ലിം വിരുദ്ധ സങ്കല്‍പങ്ങള്‍, മുസ്ലിംകളെ ലക്ഷ്യം വെക്കുന്ന ഭരണകൂട നയങ്ങളുമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചു.

എന്നാല്‍ ഇസ്ലാമോഫോബിക് ആശയങ്ങളെ അംഗീകരിക്കുന്നവര്‍ മുസ്ലിംകളുടെ അവകാശങ്ങളെ പൂർണമായി നിഷേധിക്കുന്നതിന് പകരം അവർ താല്പര്യപ്പെടുന്ന അവകാശങ്ങൾ മാത്രം വകവെച്ച് നൽകി ഒരു അതോറിറ്റേരിയനിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുകയാണവർ. അഥവാ തങ്ങൾ നിഷ്ക്കർഷിക്കുന്നതാകണം മുസ്‌ലിംകളുടെ അവകാശ പരിധി എന്ന നിലപാട്.

മുസ്ലിംകള്‍ ചെയ്യുന്ന അക്രമാസക്ത പ്രവര്‍ത്തനങ്ങളുടെ ഹേതു ഭാഗികമായി അവർ തന്നെയാണെന്നും, മറ്റുള്ളവരെ സംബന്ധിച്ചടത്തോളം മുസ്ലിംകള്‍ പരിഷ്‌കാരമില്ലാത്തവരാണെന്നുമുള്ള മുസ്ലിം വിരുദ്ധ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ മാധ്യമസ്വാതന്ത്ര്യത്തെ നിരാകരിക്കുകയും ഭീകരാക്രമണ പശ്ചാത്തലത്തില്‍ ചെക്ക് ആൻഡ് ബാലൻസ് സിസ്റ്റത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.

ചുരുക്കത്തില്‍, ഇസ്ലാമോഫോബിയയുടെ പ്രചാരകവര്‍ദ്ധനം നിര്‍വീര്യമാക്കുന്നത് അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള കാര്യബോധമുള്ള പൗരാവലിയുടെ സ്വാതന്ത്ര്യ ബോധത്തെയാണ്. കൂടാതെ അത് ആന്റി-സെമിറ്റിസം, ബ്ലാക്ക് റേസിസം പോലുള്ള മറ്റു വിമുഖാശയങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

ഞങ്ങളുടെ ഗവേഷണപ്രകാരം ഇസ്ലാമോഫോബിയ ജനാധിപത്യ സംവിധാനങ്ങളെ പരിമിതപ്പെടുത്തുകമാത്രമല്ല ചെയ്യുന്നത്, മറിച്ച് അപ്രതീക്ഷിതമായ രീതിയില്‍ അരക്ഷിതമാക്കുന്നുകൂടിയുണ്ട്.
പാശ്ചാത്യ മുസ്ലിം വിരുദ്ധ രാഷ്ട്രീയം വിളമ്പിക്കൊണ്ടാണ് ഇസ്ലാമിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ തങ്ങളുടെ വിധ്വംസക ഉദ്യമങ്ങളിലേക്ക് ജനങ്ങളെ റിക്രൂട്ട് ചെയ്യുന്നത്. പക്ഷെ അത് വ്യാപകമായ അപകടസാധ്യത വെച്ച് പുലര്‍ത്തുന്നില്ല. മറ്റുള്ളവരേക്കാള്‍ മുസ്ലിംകള്‍ കൂടുതല്‍ കലാപപ്രിയരാണെന്നും, മിക്ക മുസ്ലിംകളും അമേരിക്കയോട് വിദ്വേഷസമീപനമാണ് കൈകൊള്ളുന്നതെന്നുമുള്ള മുസ്ലിംവിരുദ്ധ ചിന്തകളും, ഭീകരവാദ ലേബലിൽ ഉപര്യുക്ത സമീപനം വെച്ചുപുലർത്തുന്നവർ മുസ്‌ലിംകളുടെ മേൽ മനപൂർവ്വം അക്രമ പ്രവർത്തികൾ ചർത്തികൊടുക്കുന്നതും തമ്മിൽ യാദൃച്ഛികത്വമുണ്ട്. അതുകൊണ്ട് തന്നെ ട്രമ്പ് യുഗത്തിലെ അമേരിക്കന്‍ജനങ്ങള്‍ക്ക് നേരെയുള്ള ഏറ്റവും വലിയ ഭീകരവാദഭീഷണിയെന്ന നിലക്ക് യുഎസിലെ വെളുപ്പാധിപത്യവിപ്ലവങ്ങളില്‍ അത്ഭുതപ്പെടേണ്ടതില്ല.

ചിലര്‍ വാദിക്കുന്നത് പോലെ ഈ പറഞ്ഞതൊന്നുകൊണ്ടും യൂറോപ്പിൽ ഇത്തരം വിദ്വേഷപ്രവൃത്തികള്‍ നിയമവിരുദ്ധമാക്കപ്പെടണം എന്നര്‍ഥമാക്കുന്നില്ല. ദിവസവും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരു വിശ്വാസിയെന്ന നിലക്കും ഒരു ചരിത്രവിദ്യാര്‍ഥിയെന്ന നിലക്കും ഖുര്‍ആനിന് നമ്മുടെ ദുര്‍ബലമായ സംരക്ഷണം ആവശ്യമാകുന്നില്ല. മറിച്ച് നമ്മെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഖുര്‍ആന്‍ അവതരിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് ഇത്തരം അപ്രസക്തരായ നിയമലംഘകരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിപ്ലവനായകരായി നാം ചിത്രീകരിക്കരുത്. ഇസ്ലാമോഫോബിയ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ പ്രസംഗങ്ങളെ സമൂഹം വീക്ഷിക്കുന്നത് ജനാധിപത്യ സംവിധാനത്തിനുള്ള പ്രതിരോധപടമായിട്ടല്ല മറിച്ച് അതിനെ തുരങ്കം വെക്കുന്ന ഹീനപ്രവൃത്തിയായിട്ടാണ്.

വിവർത്തനം : സല്‍മാന്‍ കൂടല്ലൂര്‍

കടപ്പാട് : അൽ ജസീറ

ദാലിയ മുജാഹിദ്