Campus Alive

ഗണിതത്തെ അപകോളനീകരിക്കുമ്പോൾ

ഗണിതത്തിന്റെ വികാസത്തിനു പിറകിൽ ഇന്ത്യ, ചൈന, അറേബ്യ, മൊസപ്പൊട്ടേമിയ, ഈജിപ്ത്, ഗ്രീസ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പലതരം ജനവിഭാഗങ്ങളുടെ പ്രത്യക്ഷമോ, പരോക്ഷമോ ആയ പങ്കാളിത്തം ഉണ്ട്. ശാസ്ത്രജ്ഞാനത്തിന് കേന്ദ്രം ഇല്ല. ശാസ്ത്ര വിദ്യാ ബഹുത്വം ഉണ്ട്. സാർവലൗകികതയില്ല. ബഹു ലൗകികതയുണ്ട്. സാംസ്ക്കാരാന്തര ശാസ്ത്രങ്ങൾ(Intercultural sciences) ആണ് ഉള്ളത്.ഗണിതത്തിന് പലേ ഇണർച്ചങ്ങളുണ്ട്. അങ്കഗണിതം, ബീജഗണിതം, ജ്യാമിതി, ത്രികോണമിതി, സർവേ, സ്റ്റാറ്റിസ്റ്റിക്സ്,സംഖ്യാ ശാസ്ത്രം, കാൽക്കുലസ്, ലോഗരിതം, ഗ്രാഫ് തിയറി, ഗണ സിദ്ധാ ന്തം,ഗ്രൂപ്പ് തിയറി, ഗെയിംതിയറി, മാട്രിക്സ്, ടോപ്പോളജി, കയോസ് തിയറി …….

ആഭ്യന്തര കോളനിവത്ക്കരണം

ശാസ്ത്രത്തിന്റെ മേഖലയില്‍ ഇരട്ട കോളനിവത്ക്കരണം നിലനിൽക്കുന്നു ണ്ട്. ബ്രാഹ്മണിക കോളനിവത്ക്കര ണവും യൂറോപ്യൻ കോളനിവത്ക്കര ണവും. ബ്രാഹ്മണിക കോളനിവത്ക്കരണം ജാതിവ്യവസ്ഥയുടെ ഏറ്റിറക്ക ക്രമം ഉള്ള തൊഴിൽ വിഭജനം സൃഷ്ടിക്കുന്ന തു വഴി അക്ഷരവിദ്യയും ശാസ്ത്ര വിദ്യകളും ബ്രാഹ്മണരുടെ കുത്തകയാക്കി. ബ്രഹ്മവിദ്യയും ആത്മവിദ്യയും വിദ്യകളിൽ സമുന്നതമാണ്. ബ്രഹ്മവിദ്യ വിശുദ്ധവും മറുവിദ്യകൾ ലൗകികവുമാണ്. ക്ഷത്രിയർക്ക് ആയോധന വിദ്യകളും വൈശ്യർക്ക് കച്ചവട വിദ്യകളും ശൂദ്രർക്ക് സേവന അടിമത്ത വിദ്യകളും ഐങ്കുടികമ്മാളർക്ക് വാസ്തുവിദ്യയും ഇരുമ്പ് നിർമ്മാണ വിദ്യയും നാട്ടുവൈദ്യവിദ്യയും പകുത്തു നൽകി. ചെയ്തറിവുകൾക്ക് പ്രമാണ ജ്ഞാനം ഉണ്ടാക്കാനുള്ള അവകാശം ബ്രാഹ്മണർക്കേയുള്ളൂ. എഴുത്തധികാര കുത്തകയും അറിവധികാര കുത്തകയും വിശുദ്ധാ വിശുദ്ധ വിവേചനാധികാര കുത്തകയും ബ്രാഹ്മണർക്ക് ആണ്. മനുഷ്യരെയും സ്ത്രീകളെയും ഗ്രഹങ്ങളെയും മണ്ണുകളെയും മരങ്ങളെയും സാത്വികരാജസ താമസ സത്തകളായി വിഭജിച്ചു. ബ്രാഹ്മണരിൽ അഫ്ഫൻമാരെന്ന വിമത ബ്രാഹ്മണരാണ് ശാസ്ത്ര കലാ വിദ്യകളിൽ പ്രതിഭ പ്രകടിപ്പിച്ചിട്ടുള്ളത്. ബുദ്ധജൈന ശൈവ ദേവി വ്യവഹാരങ്ങളിലും നാട്ടു സംസ്ക്കാരങ്ങളിലും എതിർ ശാസ്ത്ര വ്യവഹാരങ്ങളുണ്ടായിട്ടുണ്ട്. ഇസ്ലാമിക- ക്രിസ്ത്യൻ പാരമ്പര്യങ്ങളിലും ശാസ്ത്ര പ്രതിഭകൾ ഉണ്ടായിട്ടുണ്ട്. ചികിത്സാ വിദ്യകൾ, ധ്യാന വിദ്യകൾ, ആയോധന വിദ്യകൾ, ലോഹ വിദ്യകൾ, രസതന്ത്ര വിദ്യകൾ, വാസ്തുവിദ്യകൾ, കാർഷിക വിദ്യകൾഎന്നീ മേഖലകളിൽ ബ്രാഹ്മണേതര വിഭാഗങ്ങളുടെ ചെയ്ത റിവുകളെ പ്രമാണ ജ്ഞാനം കൂട്ടിച്ചേർത്തും സങ്കരവത്ക്കരിച്ചും ബ്രാഹ്മണർ കട്ടെടുത്തിട്ടുണ്ട്.

യൂറോപ്യൻ കോളനിവത്ക്കരണം

യൂറോപ്പ് ആധുനികത, ജനാധിപത്യം, വികസനം, സാർവലൗകികത, യുക്തി, ശാസ്ത്രീയത, മാനവികതാവാദം, മതേതരത്വം എന്നിവയുടെ കുത്തക അവകാശപ്പെടുന്നുണ്ട്. കോളനിവത്ക്കരണം വഴി ദക്ഷിണാ ർദ്ധഗോളത്തിലെ വൻകരകളിലെ പ്രകൃ തിവിഭവങ്ങളും സംസ്കൃതി വിഭവ ങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യകളും കട്ടെടുത്തു കൊണ്ടാണ് യൂറോപ്പിന് ലോക വ്യവസ്‌ഥയുടെ കേന്ദ്രമാകാൻ കഴിഞ്ഞത്. ഇന്ന് വികസനാനന്തരവും മതേതരാ നന്തരവും മാനവികവാദാനന്തരവും യുക്ത്യനന്തരവും ആയ പാരഡൈം ഷിഫ്റ്റ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. യൂറോ സെൻട്രിക് സാർവലൗകികത ബഹുലൗകികത(Pluriversality) യിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ആധുനികത യൂറോ കേന്ദ്രിതമല്ല. പല വൻകരകളിലെ മനുഷ്യ സമൂഹങ്ങൾക്കിടയിൽ സംഭവിച്ചു കൊണ്ടേയിരിക്കുന്ന നവീനതയും ജനാധിപത്യവത്ക്കരണവും ആണ് ആധുനികതയെങ്കിൽ അത് സാംക്രമിക ആധുനികതയാണ്. ആധുനികതാന്തരത(Transmodernity) ആണ്. യുക്തിയെ യൂറോപ്യൻ വെള്ളക്കാരൻ പുരുഷ ഗുണമായി കരുതുന്ന അധിനിവേശ ശക്തികൾ അപരര അവികസിതരും അയുക്തികരും അന്ധവിശ്വാസികളും പ്രാകൃതരുമാ യാണ് കാണുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകൾ യഥാർത്ഥത്തിൽ സംസ്ക്കാരാന്തര വിദ്യകൾ(Intercultural technics) ആണ്. ബഹുസാംസ്ക്കാരികവും ബഹുവംശീയവും ബഹു ദേശീയവും ആയ സംക്രമണം വഴിയാണ് ഇവ ജനിച്ച് വളർന്നിട്ടുള്ളത്. അതുകൊണ്ട് ശാസ്ത്രം സാംക്രമിക ശാസ്ത്രം (Transscience) ആണ്.

ജോർജ് ഗീവർഗീസ് ജോസഫ്

മലയാളിയായ ഈ ഗണിത ശാസ്ത്രജ്ഞൻ “മയൂരശിഖ, അനന്തതയിലേക്ക് ഒരു പാത, Indian mathematics, Kerala mathematics” എന്നീ പുസ്തകങ്ങളിലൂടെ ഗണിതത്തിന്റെ മേഖലയിലെ കോളനി വത്ക്കരണത്തെ പ്രശ്നവത്ക്കരിക്കുന്നു. സംസ്ക്കാരാന്തര ശാസ്ത്ര വ്യവഹാരങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നു. 1മയൂരശിഖ,2006, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് യൂറോപ്പ് ശാസ്ത്ര സാങ്കേതിക വിദ്യ യുടെ അറിവധികാര കുത്തക അവകാശപ്പെടുന്നത് ഗ്രീക്ക് ശാസ്ത്ര പാരമ്പര്യത്തിന്റെ അനന്തരാവകാശി കൾ എന്ന നിലയ്ക്കാണ്. ബിസി600 മുതൽ എഡി400 വരെ ജ്വലിച്ചു നിന്ന ഗ്രീക്ക് ശാസ്ത്ര വിദ്യയുടെ സുവർണ്ണകാലത്തിന്റെ വികാസത്തിനു പുറകിൽ ഈജിപ്ത്യൻ ജ്ഞാന-ശാസ്ത്രവിദ്യയുടെ സംക്രമ ണം ഉണ്ടെന്ന് മാർട്ടിൻ ബർണൽ ബ്ലാക്ക് അഥീന(1987) എന്ന പുസ്തകത്തിൽ കണ്ടെത്തുന്നു. ഈജിപ്തിലെ പാപ്പിറസ്, മൊസപ്പൊ ട്ടോമിയയിലെ കളിമൺ ഫലകങ്ങൾ, ഇന്ത്യയിലെ ബിസി800-500 കാലഘട്ട ത്തിലെ ശുൽബസൂത്രങ്ങൾ എന്നീ തെളിവുകളെ അവഗണിച്ചു കൊണ്ടാ ണ് യൂറോപ്പ് ചൈന, ഇന്ത്യ, അറേബ്യ, മൊസപ്പൊട്ടേമിയ എന്നിവിടങ്ങളിലെ ഗണിത പാരമ്പര്യങ്ങളെ തമസ്ക്കരി ക്കുന്നത്. ഗ്രീക്ക് ശാസ്ത്രജ്ഞരായ ഥെയ്ലിസ്, പൈതഗോറസ് എന്നിവർ ഈജിപ്തിലും മൊസപ്പൊട്ടേമിയയിലും സഞ്ചരിച്ചിട്ടുണ്ട്. പൈതഗോറസ് ഇന്ത്യയിലും എത്തിച്ചേർന്നു. ബി.സി രണ്ടാം സഹസ്രാബ്ദത്തിന്റെ കാലത്ത് ഈജിപ്തിലും മൊസപ്പൊ ട്ടേമിയയിലുംഗണിതജ്ഞാനത്തിന്റെ വസന്തകാലമായിരുന്നു. അറേബ്യൻ-ഇസ്ലാമിക് ശാസ്ത്ര വിദ്യകളും കണ്ടെത്തലുകളും കട്ടെടുത്തിട്ടാണ് യൂറോപ്യൻ ശാസ്ത്ര വിദ്യാ വികാസം സംഭവിയ്ക്കുന്നത്. ഇബ്ൻ അൽ റാഫിസ് ഹാർവിയ്ക്കു മുമ്പേ രക്തചംക്രമണം കണ്ടെത്തി. പ്രകാശത്തിന്റെ അപവർത്തനം ന്യൂട്ടനു മുമ്പേ ഇബ്ൻ അൽ സിയാഥം കണ്ടെത്തി. ഡാർവിനുമുമ്പേ ഇബ്ൻ മിസ്കത്ത് പരിണാമം കണ്ടെത്തി. ശാസ്ത്രീയ സമ്പ്രദായം ദെക്കാർത്തെ യ്ക്കും ഫ്രാൻസിസ് ബേക്കണുംമുമ്പേ ഇബ്ൻ സിനാ, ഇബ്ൻ അൽ ശെയ്ഥം, അൽബി റൂണി എന്നിവർ കണ്ടെത്തി. ചൈനക്കാരിൽ നിന്നാണ് അച്ചടിയും വെടിമരുന്നും യൂറോപ്പിലെത്തിയത്. ഈജിപ്തിലെ ലിഖിത ഗണിതത്തിന്റെ ആരംഭം എന്ന അധ്യായത്തിൽ സംഖ്യാ ആലേഖനം, അങ്കഗണിതം, ബീജഗണി തം, ജ്യാമിതി എന്നീ മേഖലകളിലെ ഈജിപ്ത്യൻ കണ്ടെത്തലുകളെ വിവരിക്കുന്നു.

ഉഗാണ്ടയിലെ ഇഷാംഗോ എല്ല്, തെക്കേ അമേരിക്കയിലെ കെട്ടിട്ട ചരടുകൾ എന്നീ ഗണിത വിദ്യകളെ വിവരിക്കുന്നു. ബാബിലോണിയ, ഇന്ത്യ, ചൈന, അറേബ്യ എന്നിവിടങ്ങളിലെ ഗണിതത്തിന്റെ വളർച്ചയും പകർച്ചയും പടർച്ചയും അപഗ്രഥിയ്ക്കുന്നു. ഭൂഗോളത്തിലെ പല വൻകരകൾ തമ്മിൽ പരസ്പര സംക്രമണം വഴിയാണ് സംസ്ക്കാരാന്തര ഗണിതം വികസിച്ചതെന്ന് ചരിത്രപരമായി ജോർജ് ജോസഫ് സാക്ഷ്യപ്പെടുത്തു ന്നു. അറിവധികാരത്തെ ജനാധിപത്യ വത്ക്കരിക്കുന്നു. എല്ലാ ജനങ്ങളെയും ജ്ഞാനവകാശികളാക്കുന്നു. ഗണിത ത്തിന്റെ ബഹുസാംസ്ക്കാരികവും ബഹുവംശീയവുമായ ഉറവിടങ്ങൾ കണ്ടെത്തുന്നു. 2 അനന്തതയിലേക്ക് ഒരു പാത, ഡിസി ബുക്സ് മാർച്ച് 2012 യൂറോപ്പിനെ ശാസ്ത്രജ്ഞാനത്തിന്റെ യും യുക്തിയുടെയും പ്രബുദ്ധതയുടെ യും തലസ്ഥാനവും മറു വൻകരകളെ വാൽ സ്ഥാനങ്ങളും സ്വീകരണ സ്ഥാന ങ്ങളും ആയി കാണുന്ന യൂറോകേന്ദ്രിത ശാസ്ത്ര പരിപ്രേക്ഷ്യത്തെ ചോദ്യം ചെയ്യുകയാണ് ഈ പുസ്തകം. കേരളത്തിൽ മധ്യകാല ഗണിതത്തിലു ണ്ടായ സംഗ്രാമ മാധവന്റെ അനന്തശ്രേ ണികളെ കുറിച്ചുള്ള കണ്ടെത്തലുകൾ ജസ്യൂട്ട് മിഷ്യനറിമാർ വഴി യൂറോപ്പിലെ ത്തി ന്യൂട്ടൺ, ലീബ്നീറ്റ്സ്, ഗ്രിഗറി, ടെയ്ലർ എന്നിവരെ സ്വാധീനിച്ചതിന്റെ ഫലമാണ് അവരുടെ അനന്തശ്രേണി സമ്പ്രദായത്തെ കുറിച്ചുള്ള കണ്ടെത്ത ലുകൾ എന്നതിന് ലോക ജ്ഞാന കോട തി  മുമ്പാകെ തെളിവുകളും നിഗമന ങ്ങളും സമർപ്പിക്കുകയാണ് ഗ്രന്ഥകാ രൻ കേരളീയ പദ്ധതിയുടെ സാമൂഹ്യ സ്രോതസ്സുകൾ എന്ന അധ്യായത്തിൽ ശാസ്ത്ര വിദ്യകളുടെ വികാസത്തിന്റെ സാമൂഹ്യ ബന്ധങ്ങളെ വിശകലനം ചെയ്യുന്നു. നമ്പൂതിരിമാർ, ബൗദ്ധർ, ജൈനർ, ഐങ്കുടി കമ്മാളർ, കണിയാൻമാർ എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നു. ഒമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ കുലശേഖര ആഴ് വാർ ആധിപത്യമു റപ്പിച്ചു. ഈ പരമ്പരയിലെ രവി വർമ്മന്റെ കാലത്ത് ജ്യോതിശാസ്ത്ര പഠനം പുഷ്ടിപ്പെട്ടു. ബൗദ്ധരും ജൈനരും പഠനത്തിനായി എത്തി. ശാലകൾ എന്ന വിദ്യാലയങ്ങൾ പിന്നീട് ബ്രാഹ്മണർക്കു മാത്രമായി ചുരുങ്ങി. കുലശേഖര വാഴ്ചയുടെ അറുതി യ്ക്കും പോർച്ചുഗീസ് അധിനിവേശ ത്തിനും ഇടയ്ക്കുള്ള കാലഘട്ട ത്തിൽ(1102-1496) കേരളത്തിലുണ്ടായ ഗണിതപ്രതിഭകളാണ് ശ്രീധരൻ, ഭാസ്കരാചാര്യർ, സംഗ്രാമ മാധവൻ, വടശ്ശേരി പരമേശ്വരൻ, വടശ്ശേരി ദാമോ ദരൻ, ശങ്കരനാരായണൻ, തലക്കുള ത്തൂർ ഗോവിന്ദ ഭട്ടതിരി (1237-1295) സൂര്യദേവൻ, ദാമോദരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ചേന്നാസ് നാരായണൻ നമ്പൂതിരി, കേളാല്ലൂർ നീലകണ്ഠ സോമയാജി(1465-1515) പറങ്ങോട്ട് ജ്യേഷ്ഠദേവൻ(1540-1610) മഴമംഗലം നാരായണൻ നമ്പൂതിരി (1540-1610) മാത്തൂർ നമ്പൂതിരിപ്പാട് ചന്ദ്രഭാനു നമ്പൂതിരിപ്പാട് എന്നിവർ ഇവരിൽ ഭൂരിഭാഗവും നമ്പൂതിരിമാരായിരുന്നു.

മധ്യകാല ക്ഷേത്ര കേന്ദ്രിത അധികാര വ്യവസ്ഥയിൽ ഊരാളരായിരുന്ന നമ്പൂതിരിമാർക്ക് പരമാധികാരം ഉണ്ടായിരുന്നു. പണ്ഡിതർ, പുരോഹിതർ എന്നീ ഉന്നത സ്ഥാനങ്ങളിൽ നമ്പൂതിരിമാരായിരു ന്നു. വാര്യർ, പിഷാരടി, എന്നീ അന്തരാള വിഭാഗക്കാരിലും ഗണിതജ്ഞർ ഉണ്ടായിരുന്നു. ബാക്കിയുള്ളവർക്ക് അക്ഷരജ്ഞാനം നിഷിദ്ധമായിരുന്നു. ശാലകളിലും മഠങ്ങളിലും നമ്പൂതിരിമാർക്കേ പഠിക്കാനാകൂ. നായൻമാരുടെ കളരികളിൽ സംസ്കൃത പഠനം നിരോധിച്ചു. നമ്പൂതിരിമാരിൽ മൂത്ത മകനു മാത്രമേ വിവാഹവും കുടുംബഭരണാവകാശവും ഉള്ളൂ. ബാക്കിയുള്ള അഫ്ഫൻ മാർക്ക് സംബന്ധവും നേരമ്പോക്കുകളുമായി കഴിയാം. ഈ വിമത നമ്പൂതിരിമാരിലെ പ്രതിഭകളാണ് കലാകാരൻമാരും ശാസ്ത്രജ്ഞരുമായി തീർന്നത്. കേരളീയ ഗണിതപ്രതിഭകളുടെ ഊർജ്ജ സ്രോതസ്സുകളായത് ആര്യഭടൻ, ഭാസ്കരൻ ഒന്നാമൻ, ബ്രഹ്മഗുപ്തൻ എന്നീ ജ്യോതിശാസ്ത്ര-ഗണിതപ്രതിഭകളാണ്. കേരളീയ ഗണിത-ജ്യോതിശാസ്ത്ര ശാഖകളിലെ പ്രമുഖാംഗങ്ങൾ എന്ന അധ്യായത്തിൽ നീലകണ്ഠന്റെ തന്ത്ര സംഗ്രഹം, ജ്യേഷ്ഠദേവന്റെ യുക്തി ഭാഷ, പുതുമന സോമയാജിയുടെ കരണ പദ്ധതി, ശങ്കര വർമ്മന്റെ ഷട് രത്നമാല, എന്നീ ഗ്രന്ഥങ്ങളെ വിശകലനം ചെയ്യുന്നു. ഭാരതീയ ത്രികോണമിതി. വൃത്തം ചതുരമാക്കുന്നത്, സൈനുകളുടെയും കോസൈനുകളുടെയും ഘാതശ്രേണികൾ, കേരളത്തിന്റെ ഉത്തരം എന്നീ അധ്യായങ്ങളിൽ ഗണിതത്തെ ചരിത്രവത്ക്കരിക്കുന്നു. ഋഷികൾ തപസ്സു കൊണ്ടാണ് സത്യം കണ്ടെത്തിയതെന്നും അണുബോംബ് വിമാനം, എന്നിവ കണ്ടെത്തിയത് ഭാരതീയരാണെന്നും ഉള്ള സവർണ്ണ മിത്തുകൾ പടച്ചുവിടുന്ന സംഘ പരിവാർ ശക്തികൾ ചരിത്രത്തെ കെട്ടുകഥയാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഗണിതത്തെ ബഹുസാംസ്ക്കാരികമായി ചരിത്രവത്ക്കരിക്കുകയാണ് ജോർജ് ജോസഫ് ഭാരതീയ ഗണിതം – മാറുന്ന കാഴ്ചപ്പാടുകൾ എന്ന അധ്യായത്തിൽ കേരളീയ ഗണിതത്തിന്റെ സംക്രമണ സാധ്യതകളെക്കുറിച്ചുള്ള യൂറോ കേന്ദ്രിത എതിർവാദങ്ങളെ അപനിർമ്മിക്കുന്നു.

രാജൻ കാരാട്ടിൽ