Campus Alive

മദ്ഹബീ ഇശ്ഖ്: ഫിലോസഫിയും സൗന്ദര്യശാസ്ത്രവും

ഹാഫിസ്, നിസാമി, സഅദി, റൂമി, അത്താര്‍, ജാമി തുടങ്ങിയവരുടെയെല്ലാം കവിതകളെയും സൗന്ദര്യശാസ്ത്രത്തെയും വിശേഷിപ്പിച്ചിരുന്നത് പ്രണയത്തിന്റെ മദ്ഹബ് (madhhab-i ishq) എന്നായിരുന്നു. മദ്ഹബ് എന്ന പദത്തിനര്‍ത്ഥം way of going എന്നാണ്. ഇവിടെ പ്രണയത്തിന്റെ മദ്ഹബ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് a way of going about being muslim എന്നാണ്. ദൈവസാമിപ്യം കൈവരിക്കുക, ദൈവികസത്യത്തിന്റെ മൂല്യങ്ങളെയും അര്‍ത്ഥത്തെയും തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ആശയം. ഭൗതികമായ പ്രണയം (മനുഷ്യസൗന്ദര്യത്തോടുള്ള പ്രണയം) എന്നത് മെറ്റഫറിക്കലായ പ്രണയമാണ് (ishqi-i majazi). അതിലൂടെയാണ് ദൈവികപ്രണയത്തെ നാം അനുഭവിക്കുന്നത്. ജാമി എഴുതുന്നു:

Try even a hundred different things in this world
It is love alone that will free you from your self.

Do not turn from love of a fair-face, even if it be metaphorical (majazi)
Though it be not Real (haqiqi), it is a preparatory.

For, if you do not first study A and B on a slate,
How, then, will you take lessons in the Qur’an?

It is said that a disciple went to a sufi master
That he might guide him upon his journey:

The master said, ‘if you have not yet set foot in the real of love;
Go! First, become a lover-and only after that come back to us!

For, without having emptied the wine-cup of the form (surat),
you will not attain to taste the draught of meaning (ma’ni)

Do not, though, tarry overlong with the figure (surat),
But bring yourself swift across this bridge!

അതേസമയം മെറ്റഫോറിക്കലായ പ്രണയവും ദൈവികപ്രണയവും തമ്മിലുള്ള ബന്ധം എന്നത് രേഖീയമായ ഒരു പുരോഗതിയാണ്. ഒന്നിന്റെ തന്നെ തുടര്‍ച്ചയായാണ് മറ്റേതിനെ മനസ്സിലാക്കേണ്ടത്. എന്നാല്‍ ഈ ബന്ധത്തെ (ഏതൊരു മെറ്റഫറും അതിന്റെ അര്‍ത്ഥവും തമ്മിലുള്ള ബന്ധത്തെപ്പോലെ) കൃത്യമായി നിര്‍വ്വചിക്കുക സാധ്യമല്ല. മദ്ഹബീ ഇശ്ഖില്‍ പ്രണയഭാജനം എന്നത് ഒരേസമയം മെറ്റഫോറിക്കല്‍ പ്രണയത്തിന്റെ ഒബ്ജക്ടും ദൈവികയാഥാര്‍ത്ഥ്യത്തിന്റെ ഉറവിടവുമാണ്. ജലാലുദ്ദീന്‍ റൂമി എഴുതുന്നത് നോക്കൂ:

Shams-i Tabriz: Your form (surat) is beautiful!
And in meaning (ma’ni): what a beautiful source!

ഭൗതികവും ആത്മീയവുമായ പ്രണയത്തെ ആവിഷ്‌കരിക്കുന്ന മദ്ഹബീ ഇശ്ഖിനെക്കുറിച്ച് അദ്ദേഹം എഴുതുന്നുണ്ട്. ഭൂമിലോകത്തുള്ള തന്റെ പ്രണയഭാജനത്തെ റൂമി അഭിമുഖീകരിക്കുന്നതിങ്ങനെയാണ്:

If anyone asks you about the houris; show your cheek, say:
‘Like this!’
If anyone asks you about the moon, ascend to the roof; say:
‘Like this!’

If anyone is in the search of a fairy; show your own face;
If anyone speaks of the scent of musk; loosen your hair, say:
‘Like this!’

If anyone asks, ‘How do the clouds reveal the moon?’
Untie your shirt, knot by knot, say: ‘Like this!’
If anyone asks, ‘How did Jesus raise the dead?’
Kiss me on the lips and say: Like this!’

ഭൗതികവും ആത്മീയവുമായ (മജാസിയും ഹഖീഖിയുമായ) പ്രണയത്തെക്കുറിച്ചാണ് റൂമി സംസാരിക്കുന്നത്. ഇവിടെ കവിയുടെ ചുണ്ടുകളിലുള്ള റൂമിയുടെ കാമുകന്റെ ചുംബനം മെസ്സീഹയുടെതാണ്.

പ്രണയത്തിന്റെ കോസ്‌മോളജിക്കല്‍ വാല്യൂ എന്ന ആശയത്തിന്റെ ഫിലോസഫിക്കലായ അടിത്തറയെക്കുറിച്ച് ഇബ്‌നുസീന സംസാരിക്കുന്നുണ്ട്. തന്റെ Epistle of Love എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നത് പ്രണയം സത്തയുടെയും (essence) നിലനില്‍പ്പിന്റെയും (existence) മാനിഫെസ്റ്റേഷനാണ് എന്നാണ്. അഥവാ, പ്രണയം അല്ലാഹുവിന്റെ മാനിഫെസ്റ്റേഷനാണ്. ഇബ്‌നുസീന പറയുന്നത് essence ഉം existence ഉം അല്ലാഹുവില്‍ അന്തര്‍ലീനമാണ് എന്നാണ്. പ്രണയത്തിന്റെ സാമൂഹികവും മാനുഷികവുമായ മൂല്യത്തെക്കുറിച്ച് നാസിറുദ്ദീന്‍ തൂസി അഖ്‌ലാഖ് (ethics) എന്ന ഗ്രന്ഥത്തില്‍ എഴുതുന്നുണ്ട്. On the virtue of love, by means of which societies are bound together എന്ന ചാപ്റ്ററിനു കീഴിലാണ് അതുവരുന്നത്. Refinement of ethics (Tahdhib al-akhlaq) എന്ന ഗ്രന്ഥത്തിലെ love and friendship എന്ന അധ്യായത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം അതെഴുതിയിട്ടുള്ളത്. മുസ്‌ലിം ഐഡന്റിറ്റിയുടെ നിര്‍ണ്ണായക ഘടകമായാണ് അദ്ദേഹം പ്രണയത്തെ അവതരിപ്പിക്കുന്നത്. മാത്രമല്ല, നീതിയെപ്പോലും മറികടക്കുന്ന ധര്‍മ്മമെന്നാണ് അദ്ദേഹം പ്രണയത്തെ വിശേഷിപ്പിക്കുന്നത്. കേവലമായ വികാരം എന്ന അര്‍ത്ഥത്തിലല്ല മുസ്‌ലിംകള്‍ പ്രണയത്തെ മനസ്സിലാക്കുകയും ആവിഷ്‌കരിക്കുകയും ചെയ്തിട്ടുള്ളത്. പ്രണയത്തെക്കുറിച്ച മുസ്‌ലിം ആലോചനകള്‍ അതിനുമപ്പുറത്തേക്ക് സഞ്ചരിക്കുന്നുണ്ട്. മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രത്തില്‍ പ്രണയം എന്ന സങ്കല്‍പ്പത്തിന്റെയും അതിന്റെ പ്രാക്ടീസിന്റെയും അര്‍ത്ഥത്തെയും പ്രാധാന്യത്തെയും കുറിച്ച് ഹെല്‍മട്ട് റിട്ടെര്‍ (Helmut Ritter) എഴുതുന്നുണ്ട് (The Ocean of the soul: Men, the world, and God in the stories of farid al-Din Attar).

ഹെല്‍മട്ട് റിട്ടെര്‍

മദ്ഹബീ ഇശ്ഖിന്റെ സാഹിത്യത്തിലുടനീളം ദൈവികസൗന്ദര്യത്തോടുള്ള (ഭൗതിക സൗന്ദര്യമായാണ് അത് മാനിഫെസ്റ്റ് ചെയ്യുന്നത്) മനുഷ്യപ്രണയം എന്നത് ഏറ്റവും ഉന്നതമായ ഇന്ദ്രീയാനുഭവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ദൈവിക യാഥാര്‍ത്ഥ്യം എന്ന അനുഭവമാണ് പ്രണയത്തിലൂടെ സാധ്യമാകുന്നത്. അതിലൂടെയാണ് സമൂഹങ്ങള്‍ തമ്മിലുള്ള ആഴമേറിയ ബന്ധം യാഥാര്‍ത്ഥ്യമാകുന്നത്. എന്നാല്‍ മുസ്‌ലിം ചരിത്രത്തില്‍ പ്രണയം എന്ന ആശയത്തിനും അതിന്റെ പ്രാക്ടീസിനുമുള്ള കേന്ദ്രസ്ഥാനത്തെക്കുറിച്ച് ആരും വേണ്ടത്ര ബോധവാന്‍മാരല്ല. അതേസമയം വില്ല്യം ചിറ്റിക്ക് മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രത്തിലുടനീളം പ്രണയത്തിനുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്: ‘ഇസ്‌ലാമിക സമൂഹങ്ങളുടെ ചരിത്രത്തെക്കുറിച്ചറിയുന്നവര്‍ക്ക് പ്രണയത്തിന് മതത്തിലുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ച് തീര്‍ച്ചയായും ബോധ്യമുണ്ടാകും. പ്രണയമാണ് ഇസ്‌ലാമിക ആത്മീയതയുടെ ആകെത്തുക. ഖുര്‍ആനിക സന്ദേശത്തിന്റെ ഹൃദയമാണത്. ഞാന്‍ വിചാരിച്ചിരുന്നത് വിജ്ഞാനമാണ് ഏറ്റവും പ്രധാനം എന്നായിരുന്നു. എന്നാല്‍ ദൈവികാന്വേഷണത്തിന്റെ സ്വഭാവത്തെ വഹിക്കുന്നത് പ്രണയമാണ് എന്നാണ് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത്’. വിജ്ഞാനത്തില്‍ നിന്ന് വേറിട്ട ഒന്നായി പ്രണയത്തെ മനസ്സിലാക്കുന്നതിനേക്കാള്‍ നല്ലത് അനുഭവപരമായ ജ്ഞാനമായി അതിനെ വായിക്കലാണ്. മദ്ഹബീ ഇശ്ഖില്‍ അങ്ങനെയാണ് പ്രണയം ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. അഥവാ, പ്രണയത്തെ അനുഭവിക്കുന്നതിലൂടെ പ്രണേതാവ് മൂല്യത്തെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. അതിലൂടെ വ്യക്തിയുടെയും സമൂഹത്തിന്റെയും നിര്‍മ്മാണമാണ് അവന്‍\അവള്‍ സാധ്യമാക്കുന്നത്. എന്നാല്‍ നമ്മില്‍ ചിലരെ സംബന്ധിച്ചിടത്തോളം പ്രണയത്തെ അനുഭവപരമായ ജ്ഞാനമായും അര്‍ത്ഥോല്‍പ്പാദനമായും മനസ്സിലാക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്.

മദ്ഹബീ ഇശ്ഖിന്റെ സാഹിത്യ വ്യവഹാരങ്ങളിലെല്ലാം ആത്മീയതയും ഭൗതികതയും സൂഫി-ഫിലോസഫിക്കല്‍ പദാവലിയിലൂടെ പരസ്പരം ഒന്നാവുകയാണ് ചെയ്യുന്നത്. ലിറ്ററലും മെറ്റഫോറിക്കലുമായ നിരവധി കണ്‍സപ്റ്റുകളും ഇമേജുകളുമടങ്ങിയവയായിരുന്നു അത്. ഡിക്ക് ഡേവിസ് അതിനെ പൊതുഭാഷ (lingua franca) എന്നായിരുന്നു വിളിച്ചിരുന്നത്. പേര്‍ഷ്യന്‍ കവിതയുടെ പരമ്പരാഗതമായ സംവേദനരീതിയായിരുന്നു അത്. മദ്ഹബീ ഇശ്ഖിന്റെ പ്രധാനപ്പെട്ട കൃതികളെല്ലാം ബാല്‍ക്കന്‍ മുതല്‍ ബംഗാള്‍ വരെയുള്ള മേഖലകളില്‍ വ്യാപകമായി വായിക്കപ്പട്ടിരുന്നു. ചിന്തിക്കാനും വായിക്കാനും സംവേദനം നടത്താനുമുള്ള ഭാഷയാണ് അവ നമുക്കു നല്‍കിയത്. സങ്കീര്‍ണ്ണമായ മൂല്യങ്ങളെയും അര്‍ത്ഥങ്ങളെയുമാണ് അവ മുമ്പോട്ടുവെച്ചത്. അതിനാല്‍ തന്നെ ഒരു ഗസല്‍ ആലപിക്കുക, ഗസ്സല്‍ സദസ്സില്‍ പങ്കാളിയാവുക, ഗസലുകളില്‍ ഉപയോഗിക്കപ്പെടുന്ന മെറ്റഫറുകളെ (വൈന്‍ പാനീയം, പ്രണയം തുടങ്ങിയവ) ഇമാജിന്‍ ചെയ്യുകയോ അനുഭവിക്കുകയോ ചെയ്യുക എന്നിവയെല്ലാം മദ്ഹബീ ഇശ്ഖ് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളുമായും അര്‍ത്ഥങ്ങളുമായും എന്‍ഗേജ് ചെയ്യലാണ്. ഇവിടെ മദ്ഹബ് എന്നത് ഇസ്‌ലാമിക നിയമത്തിലെ വിവിധങ്ങളായ കൈവഴികളെ (ശാഫിഇ, ഹനഫി, മാലികി, ഹമ്പലി) സൂചിപ്പിക്കാനുപയോഗിക്കുന്ന പദം തന്നെയാണ്. സ്‌കൂള്‍ എന്നാണ് ആ പദത്തിനര്‍ത്ഥം. മദ്ഹബീ ഇശ്ഖ് പ്രാക്ടീസ് ചെയ്തിരുന്നവരെല്ലാം ഏതെങ്കിലുമൊരു ഫിഖ്ഹീ ധാരയെ പിന്തുടര്‍ന്നിരുന്നവരായിരുന്നു. അതേസമയം പ്രണയത്തെയായിരുന്നു അടിസ്ഥാന മൂല്യമായി മദ്ഹബീ ഇശ്ഖ് (sufi-philosophical-aesthetical amalgom) സ്വീകരിച്ചിരുന്നത്.

വില്ല്യം ചിറ്റിക്ക്

എങ്ങനെയാണിതെല്ലാം ‘ഇസ്‌ലാമികമാകുന്നത്’? ഒമിദ് സാഫി എഴുതുന്നു: ‘സൂഫികള്‍ ഒരിക്കലും ശരീഅത്തിനെ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. മാത്രമല്ല, മിക്ക സൂഫികളും ഏതെങ്കിലുമൊരു ഫിഖ്ഹീ ധാരയെ പിന്തുടരുന്നവരായിരുന്നു. ഒരു പുതിയ മതത്തെ ആയിരുന്നില്ല അവര്‍ മുന്നോട്ടുവെച്ചത്. മറിച്ച്, പ്രണയത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തത്തെയും അല്ലാഹുവെയും പ്രപഞ്ചത്തെയും മനസ്സിലാക്കാനായിരുന്നു അവര്‍ ശ്രമിച്ചത്’. ഇനി അവര്‍ ഫിഖ്ഹീ സ്‌കൂളുകളുടെ പ്രാധാന്യത്തെ തള്ളിപ്പറഞ്ഞാലും ഇല്ലെങ്കിലും (മിക്ക സൂഫികളും ഫിഖ്ഹീ ധാരകളെ അംഗീകരിക്കുന്നവരായിരുന്നു) ചോദ്യമിതാണ്: പ്രണയത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തത്തെയും അല്ലാഹുവെയും പ്രപഞ്ചത്തെയും നോക്കിക്കാണാന്‍ ശ്രമിക്കുന്നവരെ നോര്‍മാറ്റീവ് ആയി ഇസ്‌ലാമിനെ പിന്തുടരുന്നവര്‍ എങ്ങനെയാണ് മനസ്സിലാക്കുന്നത്? കവിയും സൂഫിയും ഫവാഇദുല്‍ ഫുവാദ് എന്ന കവിതാസമാഹാരത്തിന്റെ രചയിതാവുമായ ഹസന്‍ സിജ്‌സി (ഡല്‍ഹി) തന്റെ ദിവാന്‍ ഉപസംഹരിച്ചു കൊണ്ടെഴുതിയ ഈ വരികളെ നോര്‍മാറ്റീവ് ഇസ്‌ലാം എങ്ങനെയാണ് വായിക്കുക?:

The work of the lover is the work of the heart:
Those meanings are beyond Belief (din) and Unbelief (kufr).

‘വിശ്വാസത്തിനും അവിശ്വാസത്തിനുമപ്പുറമുള്ള അര്‍ത്ഥങ്ങള്‍’ എന്ന ആശയം ബാല്‍ക്കന്‍ മുതല്‍ ബംഗാള്‍ വരെയുള്ള സാഹിത്യലോകത്ത് ചിരപരിചിതമായിരുന്നു. അതിനെക്കുറിച്ച് അഞ്ചാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മുസ്‌ലിംകളുടെ സാഹിത്യവ്യവഹാരങ്ങളെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള ക്രിസ്റ്റഫ് ബര്‍ഗല്‍ പറയുന്നത് ഹാഫിസിന്റെ കവിതകള്‍ വായിക്കുമ്പോള്‍ മതത്തിനെതിരായ എന്തോ ഒന്ന് വായിക്കുന്നതു പോലെയാണ് അനുഭവപ്പെടുക എന്നാണ്. മതത്തിനെതിരെ (counter-religion) എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ലെങ്കിലും സംസ്‌കാരത്തിനെതിരെ (counter-culture) എന്ന ആശയവുമായി അതിനെ സമീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ഉദ്ദേശിക്കുന്നത് ഹാഫിസിന്റെ കവിതകള്‍ സ്ഥാനവല്‍ക്കരിക്കപ്പെട്ട സോഷ്യല്‍ പ്രാക്ടീസുകള്‍ക്കും മൂല്യങ്ങള്‍ക്കും എതിരായിരുന്നു എന്നാണ്. അഥവാ, അധീശമായ സംസ്‌കാരത്തെയും മൂല്യത്തെയും വെല്ലുവിളിക്കുന്ന ഉപസംസ്‌കാരമാണ് ഹാഫിസിന്റെ കവിതകള്‍ മുമ്പോട്ടു വെച്ചത്. എന്നാല്‍ മുഖ്യധാരാ സംസ്‌കാരത്തിന്റെയും മൂല്യത്തിന്റെയും പരിസരത്തില്‍ ഹാഫിസിന്റെ കവിതകളെയും മദ്ഹബീ ഇശ്ഖിനെയും നോക്കിക്കാണാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് മതത്തിനെതിരായ (couner-religion) എന്ന പദം നമുക്ക് അപ്രിയമായി തോന്നുന്നത്. മാത്രമല്ല, മുസ്‌ലിംകളുടെ മതകീയ യാഥാര്‍ത്ഥ്യത്തിന്റെ പരസ്പര വിരുദ്ധമായ മൂല്യങ്ങളുടെ യോജിപ്പിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും അതുകൊണ്ടാണ്. (തുടരും)

 

വിവ: സഅദ് സല്‍മി

ശഹാബ് അഹ്മദ്‌