Campus Alive

ഇസ്‌ലാമിലെ ലിംഗ-ലൈംഗിക നൈതികതയും വ്യത്യസ്തതകളും

(നോർത്ത് അമേരിക്കയിലെ മുസ്‌ലിം പണ്ഡിതരുടെ സംയുക്ത പ്രസ്താവന)


കഴിഞ്ഞ കുറച്ച് ദശകങ്ങളായി ലൈംഗികതയെ പറ്റിയുള്ള പൊതു വ്യവഹാരങ്ങൾ വിശ്വാസി സമൂഹങ്ങൾക്ക് നേരെ ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇന്ന്, ഇസ്‌ലാമിന്റെ ലിംഗ – ലൈംഗിക നൈതികതയുമായി ഇടഞ്ഞു നിൽക്കുന്ന അടുത്ത കാലത്ത് ജനപ്രീതിയാർജ്ജിച്ച സമൂഹത്തിലെ ചില വീക്ഷണങ്ങൾ മുസ്‌ലിങ്ങളിൽ അവരുടെ മത വിശ്വാസങ്ങൾക്കും സമൂഹത്തിന്റെ പ്രതീക്ഷകൾക്കും ഇടയിൽ വൈരുദ്ധ്യമുണ്ടാക്കാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, എൽ.ജി.ബീ.ടി.ക്യൂ പ്രയോഗങ്ങളോടും വിശ്വാസങ്ങളോടും വക്താക്കളോടുമുള്ള പരസ്യമായ വിയോജിപ്പ് അസഹിഷ്ണുത, മതപരമായ കുടിലത തുടങ്ങിയ അനുചിതമായ ആരോപണങ്ങൾക്ക് ഇടയാവുകയും ചെയ്യുന്നു. പക്ഷേ, എൽ.ജി.ബി.ടി.ക്യൂ കേന്ദ്രീകൃത മൂല്യങ്ങൾ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടികൾക്കിടയിൽ നിയമ-നിയന്ത്രണങ്ങളിലൂടെ പ്രോത്സാഹിപ്പിക്കാനുള്ള ബാഹ്യ സമ്മർദ്ദങ്ങളും അതിനോട് കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള മനസാക്ഷിപ്രകാരമുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരം നിഷേധിക്കലുമാണ് ഇതിനേക്കാളൊക്കെ പ്രശ്നകരമായത്. തങ്ങളുടെ കുട്ടികളെ മതാധിഷ്ഠിത ലൈംഗിക ധാർമ്മികത പഠിപ്പിക്കാനുള്ള മുസ്‌ലിം രക്ഷിതാക്കളുടെ കർതൃത്വത്തെ ഇല്ലായ്മ ചെയ്യുന്നതും, സ്വതന്ത്രമായ മതാനുഷ്ഠാനത്തിനുള്ള അവരുടെ ഭരണഘടനാവകാശത്തെ ലംഘിക്കുന്നതും, വിശ്വാസി സമുദായങ്ങൾക്ക് നേരെ അസഹിഷ്ണുത വളർത്തുന്നതുമാണ് ഇത്തരം നയങ്ങൾ.

വ്യത്യസ്ത ദൈവശാസ്ത്ര ധാരകളെ പ്രതിനിധീകരിക്കുന്ന മുസ്‌ലിം പണ്ഡിതരാണ് ഞങ്ങൾ. ലിംഗ – ലൈംഗിക വിഷയത്തിലുള്ള ഇസ്‌ലാമിന്റെ നിലപാടാണ് ചുവടെ. ആക്ഷേപങ്ങളും പുറന്തള്ളലുകളും അടിക്കടി നേരിടുന്ന ഒരു മത ന്യൂനപക്ഷമെന്ന നിലയിൽ, ധാർമ്മിക വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസം അക്രമവും അസഹിഷ്ണുതയും ഉണ്ടാക്കും എന്ന സങ്കല്പത്തെ ഞങ്ങൾ തള്ളിക്കളയുന്നു. ഞങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ വിശ്വാസം വെച്ചു പുലർത്തുന്നവരുമായി സമാധാനപരമായി സഹവർത്തിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തത്തെ മാനിക്കുമ്പോൾ തന്നെ ഞങ്ങളുടെ വിശ്വാസത്തെ പ്രകടിപ്പിക്കാനുള്ള അവകാശത്തെയും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു.

ധാർമ്മികതയുടെ ഉറവിടം; മുസ്‌ലിംകളിൽ

ഇസ്‌ലാം സ്വീകരിക്കാൻ ഏറ്റവും അനിവാര്യമായി വേണ്ടത് പരപ്രേരണ കൂടാതെ സന്തോഷത്തോടെ പരിപൂർണമായി ദൈവത്തിന് വിധേയപ്പെടുക എന്നതാണ്. അല്ലാഹു പറയുന്നു, “അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അക്കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ ഒരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ല” (ഖുർആൻ, അൽ-അഹ്സാബ്: 36). ദൈവത്തിന് വിധേയപ്പെടുക വഴി അവന് മാത്രമാണ് പരമമായ അറിവും ജ്ഞാനവും ഉള്ളതെന്ന് പ്രഖ്യാപിക്കുക കൂടിയാണ് നാം ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ഈ വിധേയത്വത്തിന്റെ പിന്തുടർച്ചയിൽ നമ്മുടെ ധാർമ്മികതയുടെ അടിത്തറയും സ്രോതസ്സുമായി മാറുന്നത് ദൈവീകമായ മാർഗ്ഗോപദേശങ്ങളാണ്, അല്ലാതെ കേവല യുക്തിയോ സമൂഹത്തിലെ പ്രവണതകളോ അല്ല.

വ്യത്യസ്ത സാംസ്കാരിക സങ്കല്പങ്ങളെയും വീക്ഷണങ്ങളെയും ഉൾച്ചേർക്കാനും അനുവദിക്കാനും ഉതകുന്ന സമ്പന്നമായൊരു നിയമശാസ്ത്ര പാരമ്പര്യം ഇസ്‌ലാമിനുണ്ട്. എന്നിരുന്നാലും, വെളിപാടിൽ സ്പഷ്ടമായി പറഞ്ഞിരിക്കുന്ന, ഇസ്‌ലാമിന്റെ മൂലതത്വങ്ങൾ എന്നറിയപ്പെടുന്നതും യോഗ്യരായ പണ്ഡിതർ ഐക്യകണ്ഡേന അംഗീകരിച്ചതുമായ ചില തത്വങ്ങൾ മാറ്റത്തിരുത്തലുകൾ പാടില്ലാത്തതും ഉന്നത മതാധികാരികൾ അടക്കമുള്ള ആർക്കും തന്നെ പുനഃപരിശോധന നടത്താൻ സാധിക്കാത്തതും ആണ്. അല്ലാഹു പറയുന്നതു പോലെ, “നിന്റെ രക്ഷിതാവിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂർണമായിരിക്കുന്നു. അവന്റെ വാക്കുകൾ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവനല്ലോ സർവ്വം അറിയുന്നവനും കേൾക്കുന്നവനും,” (ഖുർആൻ, അൽ-അൻആം: 115).

ലിംഗം – ലൈംഗികത: ഇസ്‌ലാമിന്റെ നിലപാട്

അല്ലാഹുവിന്റെ ഒരു കൽപന പ്രകാരം വിവാഹ ബന്ധത്തിനകത്തുള്ള ലൈംഗിക ബന്ധം അനുവദീയമാക്കപ്പെട്ടിരിക്കുന്നു, വിവാഹമാവട്ടെ ഒരു സ്ത്രീക്കും പുരുഷനുമിടയിൽ മാത്രമേ പാടുള്ളു താനും. സ്വവർഗ്ഗ ലിംഗവുമായുള്ള ലൈംഗിക ബന്ധത്തെ ഖുർആനിലൂടെ അല്ലാഹു സ്പഷ്ടമായി കുറ്റകരമാക്കിയിരിക്കുന്നു (ഉദാ: ഖുർആൻ, അൽനിസാഅ്: 16, അൽ-അഅ്റാഫ്: 80–83, അൽ-നംല്: 55–58. എന്നീ വചനങ്ങൾ കാണുക). മാത്രമല്ല, വിവാഹത്തിന് മുമ്പും അവിഹിതവുമായ ലൈംഗിക ചേഷ്ടകളും ഇസ്‌ലാമിൽ നിഷിദ്ധമാണ്. അല്ലാഹു പറയുന്നത് പോലെ, “വ്യഭിചാരത്തോട് അടുക്കുകയേ അരുത്, അത് വളരെ അധാർമ്മികവും ദുഷിച്ച മാർഗ്ഗവും ആവുന്നു,” (ഖുർആൻ, അൽ-ഇസ്റാഅ്: 32). ഇസ്‌ലാമിന്റെ ഈ മാനങ്ങൾ ഖുർആനിലും പ്രവാചകൻ മുഹമ്മദ് (സ്വ) യുടെ അധ്യാപനങ്ങളിലും പതിനാല് നൂറ്റാണ്ടോളം നീണ്ടു നിൽക്കുന്ന പണ്ഡിത പാരമ്പര്യത്തിൽ സ്പഷ്ടമായി സ്ഥാപിതവുമായ കാര്യമാണ്. തദ്ഫലമായി, ഇവ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായം  (ഇജ്മാഅ്) ഉള്ളതും മുസ്‌ലിം ജന സാമാന്യത്തിന് അറിവുള്ള വിശ്വാസത്തിന്റെ അവിഭാജ്യ ഘടകവുമായി മാറി.

അല്ലാഹു മനുഷ്യ സമൂഹത്തെ ആണും പെണ്ണും അടങ്ങിയ ഒന്നായി നിർവചിക്കുകയും ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു, “ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നും [മനുഷ്യരെ] സൃഷ്ടിക്കുകയും പിന്നെ, പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി അവരെ ഗോത്രങ്ങളും സമുദായങ്ങളുമാക്കി,” (ഖുർആൻ, അൽ-ഹുജ്റാത്ത്: 13; ഖുർആൻ, ന്നജ്മ്: 45). ആണിനും പെണ്ണിനും വ്യത്യസ്തമായ സ്വഭാവഗുണങ്ങളും വെവ്വേറെ കർത്തവ്യങ്ങളുമാണ് ഉള്ളതെങ്കിലും ആത്മീയമായി ദൈവത്തിങ്കൽ ഇരു കൂട്ടരും തുല്യരാണെന്ന് ഇസ്‌ലാം ഖണ്ഡിതമായി പറയുന്നു. പ്രവാചകൻ (സ്വ) സ്ത്രീയെ പുരുഷന് തുല്യമായ മറ്റൊരു പതിപ്പായി വിശേഷിപ്പിച്ചിട്ടുണ്ട്. അപ്പോഴും, എതിർ ലിംഗത്തിന്റെ വേഷ ഭാവങ്ങളെ അനുകരിക്കുന്നതിനെ പ്രവാചകൻ (സ്വ) തുറന്നെതിർക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സൃഷ്ടിപ്പിലുള്ള തന്റെ ജ്ഞാനത്തെ ആദരിക്കാൻ വേണ്ടി മനുഷ്യ കുലത്തോട് അല്ലാഹു പറയുകയും ചെയ്യുന്നു (ഉദാ; ഖുർആൻ, അന്നിസാഅ്: 119 കാണുക). അത്തരത്തിൽ, ആരോഗ്യവാന്മാരായ വ്യക്തികൾ ലിംഗമാറ്റത്തിന് വേണ്ടി സ്വീകരിക്കുന്ന എല്ലാ വൈദ്യശാസ്ത്ര നടപടികളെയും ഇസ്‌ലാം നിഷിദ്ധമാക്കുന്നു, അത്തരം നടപടികള gender “affirming” എന്നോ gender “confirming” എന്നോ എന്ത് വിളിച്ചാലും ശരി. ലൈംഗിക വളർച്ചാ പ്രശ്നം പോലെയുള്ള ജീവശാസ്ത്രപരമായ പ്രശ്നങ്ങളുമായി ജനിക്കുന്ന വ്യക്തികൾക്ക് അവ പരിഹരിക്കാൻ വൈദ്യസഹായം തേടുന്നതിനെ ഇസ്‌ലാം അനുവദിക്കുന്നു.

മനോവികാരങ്ങളും പ്രവർത്തിയും സ്വത്വവും തമ്മിൽ ഇസ്‌ലാം കൃത്യമായി വേർതിരിക്കുന്നുണ്ട്. ദൈവം വ്യക്തികളുടെ വാക്കുകൾക്കും പ്രവർത്തികൾക്കും മാത്രമേ അവരെ ഉത്തരവാദികളാക്കുകയുള്ളൂ, അനൈഛികമായ വികാര വിചാരങ്ങൾക്ക് അത് ബാധകമല്ല. നമ്മുടെ പ്രവാചകൻ (സ്വ) പറഞ്ഞതു പോലെ, “മുസ്‌ലിങ്ങൾ ചിന്തിക്കുന്നതിനെ തൊട്ട് അല്ലാഹു അവർക്ക് പൊറുത്തു നൽകിയിരിക്കുന്നു, അവർ അതുപ്രകാരം സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാത്ത പക്ഷം” (ബുഖാരി, 2528). ഇസ്‌ലാമിൽ ഒരു വ്യക്തിയുടെ പാപകരമായ പ്രവർത്തി അവന്റെ/അവളുടെ സ്വത്വത്തെ നിർണയിക്കില്ല അല്ലെങ്കിൽ നിർണയിക്കരുത്. അത്തരത്തിൽ തങ്ങൾ ചെയ്ത പാപത്തിന്റെ അടിസ്ഥാനത്തിൽ അറിയപ്പെടുന്ന ഒരു സ്വത്വ വിഭാഗത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്നത് മുസ്‌ലിംകൾക്ക് അുവദനീയമല്ല. നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തെ പറ്റിയുള്ള ഇസ്‌ലാമിന്റെ നിലപാട് ഇസ്‌ലാമിലെ വ്യക്തി അവകാശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കൂടി നിലനിൽക്കുന്നതാണ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ എത്തിനോക്കുന്നതിനെ ഇസ്‌ലാം നിഷിദ്ധമാക്കുകയും ലൈംഗിക പെരുമാറ്റം പരസ്യമായി പ്രദർശിപ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു (ഉദാ, ഖുർആൻ, അൽ-ഹുജ്റാത്ത്: 12; അൽ-നൂർ: 19 കാണുക).

എൽ.ജി.ബി.ടി.ക്യൂ പ്രത്യയശാസ്ത്രത്തെ ഉൾക്കൊള്ളുന്നതിന് വേണ്ടി ചില മത വിഭാഗങ്ങൾ മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ പുനർവ്യാഖ്യാനം ചെയ്തിരിക്കുന്നതായി നാം തിരിച്ചറിയുന്നു. അത്തരം സമ്മർദ്ദങ്ങളിൽ നിന്ന് മുസ്‌ലിം സമുദായം മുക്തമല്ല. ചിലരെങ്കിലും ഇസ്‌ലാമിക പ്രമാണങ്ങളെ എൽ.ജി.ബി.ട്ടി.ക്യൂ വാദങ്ങൾക്ക് അനുകൂലമായി പുനർവ്യാഖ്യാനിക്കാൻ തീർച്ചയായും ശ്രമിച്ചിട്ടുണ്ട്. ദൈവശാസ്ത്രപരമായ സാധൂകരണമില്ലാത്ത ഇത്തരം ശ്രമങ്ങളെ ഞങ്ങൾ പൂർണമായും നിരാകരിക്കുന്നു. കാരണം, ലൈംഗിക ധാർമ്മികയുമായി ബന്ധപ്പെട്ട ഇത്തരം മാനങ്ങൾ ഇസ്‌ലാമിലെ മാറ്റത്തിരുത്തലുകൾ സാധ്യമല്ലാത്ത തത്വങ്ങളുടെ കീഴിൽ വരുന്നതും അതിനാൽ ഇനിയൊരു പുനഃപരിശോധനക്ക് സാധ്യതയില്ലാത്തതുമാണ്.

നമ്മുടെ വീക്ഷണങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഭരണഘടനാവകാശം

എൽ.ജി.ബി.ടി.ക്യൂ വക്താക്കളുടെ ലക്ഷ്യങ്ങളുമായി ഇടയുന്നതാണ് നമ്മുടെ ധാർമ്മിക ചട്ടങ്ങളെന്ന് നാം തിരിച്ചറിയുന്നു. ഒപ്പം നിന്ദകളേൽക്കാതെ സ്വതന്ത്രവും സമാധാനവുമായി ജീവിക്കാനുള്ള അവരുടെ ഭരണഘടനാ അവകാശത്തെയും ഞങ്ങൾ അംഗീകരിക്കുന്നു. എന്നിരുന്നാലും, നിയമപരമായ പ്രതികാരനടപടികളുടെയോ വ്യവസ്ഥാപരമായ പാർശ്വവൽക്കരണത്തിന്റെയോ ഭയമില്ലാതെ ഞങ്ങളുടെ മത വിശ്വാസത്തെ പ്രോത്സാഹിപ്പിക്കാനും അതിനെ മുറുകെ പിടിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള ദൈവ ദത്തവും ഭരഘടനാപരവുമായ അവകാശത്തെ ഞങ്ങൾ ഉയർത്തിക്കാട്ടുന്നു (ഖുർആൻ, അൽ-നഹ്ൽ: 125). സമാധാനപരമായ സഹവർത്തിത്വത്തിന് യോജിപ്പോ, അംഗീകാരമോ പ്രചാരണമോ ആഘോഷമോ അനിവാര്യമല്ല. ഞങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ വീക്ഷണങ്ങൾ സ്വീകരിക്കാനുള്ള സാമൂഹ്യ സമ്മർദ്ദത്തോട് കീഴടങ്ങുക അല്ലെങ്കിൽ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഏറ്റുവാങ്ങുക എന്നീ തെറ്റായ രണ്ട് സാധ്യതകളെയും ഞങ്ങൾ തള്ളിക്കളയുന്നു. ബലാൽക്കാരമായ അത്തരം ആത്യന്തിക വാദങ്ങൾ സമാധാനപരമായ സഹവർത്തിത്വത്തിന്റെ സാധ്യതകൾക്ക് തുരങ്കം വെക്കുന്നവയാണ്.

ഉപദ്രവങ്ങളുടെ ഭയമില്ലാതെ സ്വതന്ത്രമായി ഞങ്ങളുടെ മതം അനുഷ്ഠിക്കാനുള്ള ഭരണഘടനാ അവകാശത്തെ സംരക്ഷിക്കാനും വിശ്വാസി സമുദായങ്ങളുടെ മത സ്വാതന്ത്രത്തെ ഹനിക്കുന്ന എല്ലാ തരം നിയമനിർമ്മാണ ശ്രമങ്ങളെയും എതിർക്കാനും നിയയ നിർമ്മാണം നടത്തുന്നവരോട് ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങൾ നിഷ്പക്ഷത അവകാശപ്പെട്ട പ്രകാരം, മത വിധി പ്രകാരം ജീവിക്കാനുള്ള വിശ്വാസി സമുദായങ്ങളുടെ ഭരണഘടനാ അവകാശത്തിനും എല്ലാവരുടെയും നീതിക്കു വേണ്ടിയും എല്ലാ രാഷ്ട്രീയത്തിലും മതത്തിലും പെട്ട വ്യക്തികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ സന്നദ്ധരാണ്.

മുസ്‌ലിം സമുദായത്തോട്

നമ്മുടെ വിശ്വാസത്തിന്റെ പരിശുദ്ധിയെ ഉയർത്തിപ്പിടിക്കാനും ഇസ്‌ലാമിന്റെ ഭാഗത്ത് നിന്ന് തെറ്റായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടു നിൽക്കാനും മുസ്‌ലിം പൊതു വ്യക്തിത്വങ്ങളോട് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇസ്‌ലാമിന്റെ ഖണ്ഡിതമായ അധ്യാപനങ്ങൾക്ക് വിരുദ്ധമായ ലിംഗ – ലൈംഗിക ധാർമ്മികതയുമായി ബന്ധപ്പെട്ട നിലപാടുകളെ ഇസ്‌ലാമിനോട് ചേർത്തു കെട്ടാനുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ തള്ളിക്കളയുന്നു. വ്യക്തമായി പറഞ്ഞാൽ, അല്ലാഹുവിന്റെ താൽപര്യത്തെ മനഃപൂർവ്വം നിഷേധിച്ച അല്ലെങ്കിൽ നിഷേധത്തെ ഉയർത്തിപ്പിടിച്ച അല്ലെങ്കിൽ അല്ലാഹുവിന്റെ താൽപര്യത്തെ തെറ്റായി പ്രതിനിധീകരിച്ച തങ്ങളുടെ വിശ്വാസത്തെ തന്നെ അപകടത്തിലാക്കുന്ന പ്രവർത്തി ചെയ്യുന്നവരുടെ ആത്മീയമായ അനന്തരഫലങ്ങളെ കുറിച്ച് മുൻകൂട്ടി പറയുക സാധ്യമല്ല (ഖുർആൻ, അൽ-അൻആം: 121).

നമുക്കിടയിലെ അല്ലാഹു നിശ്ചയിച്ച പരിധികൾക്ക് പുറത്തുള്ള കാമനകളുമായി പ്രയാസപ്പെടുന്നവരോട്: ഏറ്റവും സൽവൃത്തരായ ആളുകൾ പോലും പാപം ചെയ്യാറുണ്ട്, എല്ലാ മുസ്ലിമിന്റെയും ഏത് വലിയ പാപവും പൊറുക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. അല്ലാഹുവിനോടുള്ള ഭക്തി മാർഗത്തിൽ സ്വയം നിയന്ത്രിക്കുക എന്നുള്ളത് വീരോചിതമാണ്. അതിനായി നാം അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ആനുപാതികമായി അതിന്റെ ആത്മീയ പ്രതിഫലവും വർദ്ധിക്കും. നമ്മുടെ കാമനകൾക്ക് മേൽ ദൈവ ഭക്തി മുൻഗണന നൽകുകയും വിശ്വാസം ത്യജിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ആദർശങ്ങൾക്കൊത്ത് ജീവിതം നയിക്കാൻ അനിവാര്യമായ കരുത്തും അചഞ്ചലമായ സമർപ്പണവും അല്ലാഹു പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവങ്കലുള്ള സമർപ്പണത്തെ സ്നേഹിക്കുന്നതിലൂടെ ആന്തരികമായ ശാന്തിയും സമാധാനവും നമുക്ക് കണ്ടെത്താൻ കഴിയട്ടെ, സ്ഥാനമാനങ്ങളിൽ അത്യുന്നതമായ വിശ്വാസികളുടെ കൂട്ടത്തിൽ ദൈവം നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.


പ്രസ്താവനയിൽ ഒപ്പ് വെച്ചവർ

Shaykh Tameem Ahmadi
Nur Institute

Shaykh Hatem al-Haj, PhD
Assembly of Muslim Jurists of America

Shaykh Salah al-Sawy, PhD
Assembly of Muslim Jurists of America

Shaykh Ammar Alshukry
AlMaghrib Institute

Professor Ovamir Anjum, PhD
Ummatics Institute

Ustadha Zaynab Ansari
Tayseer Seminary

Imam Navaid Aziz
Islamic Information Society of Calgary

Shaykh Jamal Badawi, PhD
Fiqh Council of North America

Professor Ihsan Bagby, PhD
Fiqh Council of North America

Shaykh Nomaan Baig
Institute of Knowledge

Shaykh Waleed Basyouni, PhD
AlMaghrib Institute

Shaykh Ahmed Billoo
Institute of Knowledge

Imam Yaser Birjas
Valley Ranch Islamic Center

Professor Jonathan Brown, PhD
Georgetown University

Canadian Council of Imams
Representing 80 Canadian Imams

Professor Sharif El-Tobgui, PhD
Boston Islamic Seminary

Shaykh Alauddin Elbakri
Tawasaw

Shaykh Shadee Elmasry, PhD
NBIC Safina Society

Shaykh Mohammad Elshinawy
Mishkah University

Imam Tom Facchine
Yaqeen Institute for Islamic Research

Shaykh Yasir Fahmy
Prophetic Living

Shaykh Mohammed Faqih
Memphis Islamic Center

Shaykh Yassir Fazzaga
Memphis Islamic Center

Shaykha Hanaa Gamal
Fiqh Council of the Islamic Society of Greater Houston

Professor Abdullah Bin Hamid Ali, PhD
Zaytuna College

Shaykh Suleiman Hani
AlMaghrib Institute

Shaykh Asif Hirani, PhD
Islamic Circle of North America

Shaykh Omar Husain, PhD, LPC

Shaykh AbdulNasir Jangda
Qalam Institute

Shaykh Abdur Rahman Khan
The Shariah Council of Islamic Circle of North America

Shaykh Ahmad Kutty

Ustadha Fatima Lette
Qalam Institute

Shaykh Mohammed Amin Kholwadia
Darul Qasim College

Shaykh Hamzah Maqbul
Ribat Institute

Ustadh AbdelRahman Murphy
Roots Community

Shaykha Ieasha Prime
Barakah Inc. Leadership Institute

Shaykh Yasir Qadhi, PhD
Islamic Seminary of America

Shaykh Yahya Rhodus, PhD
Al-Maqasid Islamic Seminary

Imam Jihad Saafir
Islah LA

Ustadha Aatifa Shareef, LPC
Qalam Institute

Shaykh Muzzamil Siddiqi, PhD
Fiqh Council of North America

Imam Syed Soharwardy
Islamic Supreme Council of Canada

Shaykh Zulfiqar Ali Shah, PhD
Fiqh Council of North America

Shaykh Omar Suleiman, PhD
Yaqeen Institute for Islamic Research

Ustadh Amjad Tarsin
Al-Maqasid Islamic Seminary

Shaykh Saad Tasleem
AlMaghrib Institute

Shaykh Mustafa Umar
California Islamic University

Ustadh Mobeen Vaid

Shaykh Abdullah Waheed
Miftaah Institute

Mufti Abdul Rahman Waheed
Miftaah Institute

Imam Siraj Wahhaj
Al-Taqwa Mosque (Brooklyn, NY)

Shaykh Dawud Walid

Shaykha Aysha Wazwaz, PhD
Gems of Light Institute

Imam Suhaib Webb
Institute of Sacred Sciences

Shaykh Tahir Wyatt, PhD
United Muslim Masjid

Shaykha Haifaa Younis, MD
Jannah Institute

Shaykh Jamaal Zarabozo

Shaykh Abu Zayd, PhD
Quran Literacy Institute

Shaykh Furhan Zubairi
Institute of Knowledge

Signatures Added On May 24, 2023

Imam Qutaibah Abbasi
DeSoto House of Peace Mosque

Shaykh Taha Abdul-Basser

Imam Yusuf Abdulle
Islamic Association of North America

Imam AbdurRahman Ahmad
Islamic Center of New England.

Shaykh Tanweer Ahmed
Hillside Islamic Center

Shaykh Abdullah Al-Mahmudi
Muslim Unity Center

Imam Mowlid Ali
As-Sadique Islamic Center

Shaykh Umer Ansari
Northside Islamic Center of San Antonio

Imam Akram Baioumy

Imam Nadim Bashir
East Plano Islamic Center

Imam Kemal Cecunjanin

Shaykh Ismaeel Chartier
Sunna Institute

Sheikh Aqib Choudhury

Shaykh Chad Earl
Islamic Center of Maryland

Imam John Ederer
Muslim Community Center of Charlotte

Imam Ismail Fenni
Yusuf Mosque

Ustadh Ayman Hammous, PhD
Executive director of Muslim American Society

Shaykh Ikramul Haq
Masjid Al-Islam (Rhode Island)

Shaykh Abdullah Hatia
Halton Islamic Association

Imam Mohamed Herbert
Legacy International High School

Ustadh Iyad Hilal
Alarqam Institute

Imam Ibrahim Hindy

Ustadh Shakiel Humayun
NYC Muslim Center

Shaykh Noman Hussain
Oasis Chicago

Professor Muzammil Hussain, PhD

Shaykh Osama Ibrahim
Islamic Society of Palm Springs

Professor Seema Imam, EdD

Shaykh Auda Jasser, PhD
Muslim Association of Canada

Shaykh AbdulRazzak Junaid
Islamic Center of Nashville

Imam Umar Kabiruddin
Al Salaam Academy

Shaykh Zubair Kahir
Al hikmah Institute

Imam Abdirahman Kariye
Dar Al Farooq Center

Imam Musleh Khan
Islamic Institute of Toronto

Shaykh Zaid Khan
Institute of Knowledge

Imam Salah Mahmoud
Islamic Center of Frisco

Shaykh Mamdouh Mahmoud, PhD
Islamic society of greater Houston

Imam Fuad Mohamed
Muslim American Society (Bay Area)

Shaykh Rihabi Mohamed Rihabi, PhD

Shaykh Ahmed Mohamed, PhD
Islamic Society of Central Jersey

Mufti Wahaajuddin Mohammed
Tawheed Center (TN)

Sheikh Uzair Mohsin
Islamic Association of Collin County

Shaykh Suhail Mulla
Islamic Society of West Valley

Shaykh Abdullah Mullanee
Lubab Academy

Imam Irshad Osman
Danforth Islamic Centre

Mufti Nayef Patel
Masjid Arqam

Chaplain Tricia Pethic
Muslim Prisoner Project

Shaykh Usman Qamar
Wijhah Initiative

Imam Hamid Raza
Al-Ansar Center

Ustadh Zuhair Shaath
Chino Valley Islamic Center

Imam Farhan Siddiqi
Dar Al-Hijrah Islamic Center

Shaykh Khalil Skafi
Sunni Muslim

Shaykh Mikaeel Ahmed Smith
Qalam Institute

Ustadh Ahmed Soboh
Islamic Shura Council of Southern California

Ustadh Fahad Tasleem
Sapience Institute

Shaykh Suhel Teli
Darul Uloom New York

Shaykh Azfar Uddin
Islamic Foundation North

Shaykh Osman Umarji, PhD
Yaqeen Institute

Shaykh Ibad Wali
Sacred Knowledge Inc.

Signatures Added On May 26, 2023

Shaykh Ramzy Ajem
Masjid Vaughan

Shaykh Yasser Albaz
DAR Foundation

Shaykh Rizwan Ali, PhD
Islamic Center of Naperville

Imam Mohamed Badawy
Islamic Association of Raleigh

Shaykh Osama Bahloul, PhD
Fiqh Council of North America

Imam Mohamed Bendame, PhD
MAC, Kitchener Masjid

Shaykh Mongy El-Quesny
Northwest Indiana Islamic Center

Shaykh Mohammed ElFarooqui
Islamic Society of Greater Houston

Imam Mohamed Elghobashy
Muslim Association of Greater Rockford

Imam Sulaimaan Hamed
Atlanta Masjid of Al-Islam

Imam Ameer Hamza
Islamic Society of Milwaukee

Imam Muhammad Haq
American Society for Islamic Awareness

Imam Taha Hassane
Islamic Center of San Diego

Shaykh Omar Hedroug
Islamic Center of Naperville

Imam Majed Jarrar
Siraj Institute

Ustadh Waheed Jensen, MD, PhD
A Way Beyond the Rainbow

Imam Ali Jomha
Canadian Islamic Center

Imam Muhammad Kamruzzaman
Danforth Community Centre

Imam Hasan Khalil
Islamic School of Irving

Shaykha Zakia Khalil
Hajar Institute

Imam Ahmad Khalil
MAC, Ottawa

Imam Mustapha Kifah
Council of Imams and Scholars of Greater Chicago

Mufti Wasim Khan
ISRA Foundation (Plano, TX)

Imam Safi Khan
Roots Community

Ustadh Adrian Ashir Kirk
Measured Tones Institute of Quran

Professor Rihabi Mohamed, PhD
Quranic Performance

Shaykh Ahmed M. Mohamed, PhD
Islamic Society of Central Jersey

Mufti Abdullah Nana
Islamic Society of Mill Valley

Shaykh Abdullah Oduro
Coppell Islamic Center

Shaykh Sadique Pathan
Al Rashid Mosque

Imam Omer Rangoonwala, Esq.

Shaykh Abdulaziz Rasoul
ISNA Schools and I3 Institute

Shaykh Osama Salama
Islamic Society of Palm Springs

Shaykh Ahmad Saleem
Hamzah Islamic Center (Atlanta, GA)

Mawlana Mushtaq Shaikh
Masjid Bilal Muslim Association

Shaykh Huzaifah Siddiqui
Islamic Society of Akron and Kent

Mufti Mohammad Shibli Siddiqui
Humble Islamic Center

Shaykh Essam Tawfik
Islamic Leadership Institute of America

Shaykh Mehmet Usta
i3 Institute

Signatures Added On May 30, 2023

Imam Aladin Abulhassan, PhD
Council of Shia Muslim Scholars of North America

Shaykh Hussein Afeefy, PhD

Shaykh Hashim Ahmad
Institute of Knowledge

Imam Haroon Ahmed
Masjid Uthman (IL)

Imam Moustafa Al-Qazwini, PhD
Islamic Educational Center of Orange County

Shaykh Ali Ali, PhD
Muslim Community of Western Suburbs (MI)

Shaykh Saber Alkilani, Phd
Islamic Association of Sault Ste Marie (ON)

Shaykh Main Alqudah, PhD
Guidance College

Shaykh Anwar Arafat
Islamic Association of Greater Memphis

Shaykh Tarik Ata
Orange County Islamic Foundation

Ustadh Abdullatif Bakbak
Muslim Association of Canada

Shaykh Sheryar Bashir
Al-Ihsan Educational foundation

Shaykh Jamel Ben Ameur, PhD

Imam ShemsAdeen Ben-Masaud
Crescent View Academy

Ustadha Tuscany Bernier

Imam Hamza Bilgic
Salaam Islamic Center

Shaykh Numaan Cheema
Darul Uloom Central Jersey

Shaykh Mukhtar Curtis, PhD

Imam Bachir Djehiche, PhD
Guidance Collage

Professor Abdelhafid Djemil, PhD
President Majlis Ash-Shura of NY

Imam Imad Enchassi, PhD
Islamic Society of Greater Oklahoma City

Ustath Mohammed Hannini
Alarqam Institute

Shaykh Saad Haque
Zakaria Islamic Academy

Shaykh Anisul Haque

Shaykh Samir Hussain
Fahm Education

Shaykh Ismaael Iqbal
Ihya Foundation

Shaykh Hussain Kamani
Qalam Institute

Imam Faisal Khan
Quba Institute of New York

Imam Muhammad Kolila
Denver Islamic Society

Shaykh Ibrahim Ma
Chinese Muslim Association of North America

Ustadh Feras Marish
DAR Foundation

Shaykh Taha Masood
Al-Ihsan Educational Foundation

Ustadha Yasmin Mogahed

Shaykh Abdulhakim Mohamed, PhD
North American Imams Federation

Imam Yahya Momla
The BC Muslim Association

Imam Salahuddin Muhammad, DMin
As Salaam Islamic Center

Shaykh Saifullah Muhammad
Northwest Islamic Community Center (MN)

Imam Bashir Mundi
West Cobb Islamic Center (GA)

Shaykh Mohamed Mursal
Islamic Association Of North America

Imam Abdus-Salaam Musa, DMin
South East Queens Muslim Collective

Shaykh Tariq Musleh
The Mecca Center

Ustadh Muneeb Nasir
Olive Tree Foundation

Shaykh Shakib Nawabi
Darululoom San Diego

Shaykh Hamza Palya
Sacred Knowledge Institute

Shaykh Rizwaan Patel
Darul Ifta Rockford

Ustath Yousef Salam
Straight Struggle

Imam Mohamed Sayed
Islamic Center of Bloomington

Shaykh Ali Sbeiti

Imam Hafiz Shafique
Masjid AlQuran (WI)

Imam Jamal Shah
Nabvi Mosque (NY)

Shaykh Zubair Sidyot
Lethbridge Muslim Association

Imam Jamal Taleb, PhD
Canadian Islamic Center

Imam Sami Zaharna
Muslim Family Center (MD)


വിവർത്തനം: മൻഷാദ് മനാസ്

Admin Admin