Campus Alive

പരമാധികാരവും ഹിന്ദു, മുസ്‌ലിം സൗഹൃദവും ഇന്ത്യയിൽ

യംങ് ഇന്ത്യ റിസേർച്ച് കൗൺസിൽ ‘Sovereignty and Hindu Muslim Friendship In India’ എന്ന ടൈറ്റിലിൽ തന്റെ പുതിയ പുസ്തകമായ ‘Perilous Intimacies: Debating Hindu-Muslim Friendship After Empire’ മായി ബന്ധപെട്ട് നടത്തിയ പരിപാടിയിൽ ഷേർ അലി തരീൻ നടത്തിയ പ്രഭാഷണത്തിന്റെ ഒന്നാം ഭാഗം.

(പ്രൊഫ. തരീൻ നിലവിൽ ഫ്രാങ്ക്‌ളിൻ ആൻഡ് മാർഷൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറാണ്. അദ്ദേഹത്തിൻ്റെ രണ്ട് കൃതികളും, വ്യത്യസ്ത ട്രാൻസ് പൊളിറ്റിക്കൽ തിയോളജികളുമായുള്ള ഇൻട്ര മുസ്ലിം സംവാദങ്ങളുടെയും മത്സരങ്ങളുടെയും ചട്ട കൂടുകൾക്കിടയിലാണ് അവ നില കൊള്ളുന്നത്. ആദ്യത്തെ കൃതി പ്രവാചകന്മാരെ ആരാധിക്കുന്നതിനെ കുറിച്ചുള്ള ഇൻട്ര മുസ്ലിം സംവാദവും, ഈ പുസ്തകം (Perilous Intimacies: Debating Hindu-Muslim Friendship After Empire) ഹിന്ദു മുസ്ലിം സൗഹൃദത്തെ കുറിച്ചുള്ള ഇൻട്ര മുസ്ലിം സംവാദവുമാണ് കൈകാര്യം ചെയ്യുന്നത്. ഈ രണ്ട് വിഷയങ്ങളും രാഷ്ട്രീയ പരമാധികാരം നഷ്ടപ്പെട്ട ഒരു ചരിത്രഘട്ടത്തിലാണുള്ളത്. അദ്ദേഹത്തിന്റെ രണ്ട് കൃതികളും അടിസ്ഥാനപരമായി രാഷ്ട്രീയ പരമാധികാരം നഷ്ടപ്പെടുന്നതിന് എതിരാണ്. സമൂഹത്തിന് അകത്ത് നടക്കുന്ന സംവാദങ്ങളെ കുറിച്ച് പറയുന്ന വ്യത്യസ്ത കൃതികൾ ലഭ്യമാണ്. ഇത്തരത്തിലുള്ള സംവാദങ്ങളിൽ ഏർപ്പെടുമ്പോൾ നമ്മൾ നടത്തിയ ഇടപെടലുകളുടെ സ്വഭാവം പ്രത്യേകിച്ചും വിഭാഗീയ മാതൃകകൾ അല്ലെങ്കിൽ വിഭാഗീയ തർക്കങ്ങൾ എന്ന് മുദ്ര കുത്തപെട്ടിരിക്കുന്നു. മിക്കപ്പോഴും മതേതര നിയന്ത്രണങ്ങളോ മതേതര വാഗ്ദാനങ്ങളോ അർത്ഥശൂന്യമായ ഇത്തരം സംവാദങ്ങൾക്കുള്ള അവസാനത്തെ പ്രതീക്ഷയും പരിഹാരവും നൽകുന്ന രക്ഷകൻ എന്ന നിലയിൽ ഈ സംവാദങ്ങളിൽ പ്രവേശിക്കുന്നു. എന്നാൽ ഈ ശ്രമങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി തരീന്റെ കൃതികളിൽ നാം കാണുന്നത് കുറച്ചുകൂടി സങ്കീർണമായ ഒരു ശ്രമമാണ്. ഈ സംവാദങ്ങളെ നോക്കി കാണുമ്പോൾ അവ എങ്ങനെയാണ് പൊളിറ്റിക്കൽ തിയോളജിയുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നും, എങ്ങനെയാണ് ഈ സംവാദങ്ങളെ താഴ്ത്തികെട്ടുന്നതെന്നും അന്വേഷിക്കുമ്പോൾ അവ രാഷ്ട്രീയ പരമാധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. പ്രത്യേകിച്ചും രാഷ്ട്രീയ പരമാധികാരം നിയമത്തെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ എങ്ങനെ മതവും ദൈനംദിന ആചാരങ്ങളും വേദിയാകുന്നു അല്ലെങ്കിൽ മതാചരങ്ങളിലൂടെ പരമാധികാരം സ്ഥാപിക്കാനുള്ള ഇഛാശക്തി മുസ്ലിം പണ്ഡിതന്മാർ ഒരു സംവാദമായി അവതരിപ്പിക്കുന്നു.
എന്നാൽ തരീൻ ഈ സംവാദം നല്ല ആർക്കിവൽ ബാക്കപ്പ് ഉപയോഗിച്ചും വിഷയത്തിന് അനുയോജ്യമായ ഗ്രന്ഥങ്ങൾ ഉപയോഗിച്ചും വളരെ സമർത്ഥിച്ച് വിശദീകരിക്കുന്നതായി കാണാം.വളരെയധികം സംവദിക്കപ്പെട്ട അലീഖഡ് ദിയോബന്ദ് വിഭജനം ഈ ചർച്ചയുടെ ഭാഗമാണ്. അതിനെകുറിച്ചും കൂടാതെ ഹിന്ദു മുസ്ലിം ബന്ധങ്ങൾ ചർച്ചചെയ്യാനുള്ള ഒരു വ്യവഹാരമായി മതാന്തര (ഇന്റർ റിലീജിയസ്) വിവർത്തനത്തെ അവതരിപ്പിക്കുന്നതിനെകുറിച്ചും അദ്ദേഹം പറയുന്നുണ്ട് . നസീർ അഹ്‌മദ്‌ ദഹ്ലവിയുടെ രചനയും കൂടി ഉൾകൊള്ളിച്ചാണ് ഈ കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്യുന്നത്. ഒരു മതേതര ചടങ്ങായ പോലെമിക് ഓഫ് ഷാജഹാൻപുർ നെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ വ്യത്യസ്ത പണ്ഡിതന്മാർക്കിടയിൽ നടന്ന സംവാദങ്ങളെയും അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്)

എന്റെ രണ്ട് പുസ്തകങ്ങളും തമ്മിൽ രസകരമായ ചില സാമ്യതകൾ ഉണ്ട്. അതുപോലെ തന്നെ വ്യത്യാസങ്ങളും. ആദ്യകാല ദക്ഷിണേഷ്യയിലെയും, ആധുനിക ദക്ഷിണേഷ്യയിലെയും മുസ്ലിം ബൗദ്ധിക പാരമ്പര്യങ്ങളുടെ ആഴം, അവ്യക്തത, സവിശേഷതകൾ, സങ്കീർണതകൾ എന്നിവ എടുത്തുകാട്ടുകയും പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പുസ്തകത്തിലും എന്റെ പ്രാഥമിക ലക്ഷ്യം.
മതങ്ങൾ തമ്മിലുള്ള സൗഹൃദം, പ്രത്യേകിച്ച് ഹിന്ദു മുസ്ലിം സൗഹൃദത്തിന്റെ പരിമിതി എന്ന വിഷയത്തിൽ ഉണ്ടായിട്ടുള്ള ഇൻട്ര മുസ്ലിം സംഭാഷണങ്ങളും സംവാദങ്ങളും പരിശോധിച്ചാണ് ഞാൻ ഈ പുസ്തകം എഴുതിയിട്ടുള്ളത്. അതിലൂടെ ദക്ഷിണേഷ്യൻ പണ്ഡിത പാരമ്പര്യത്തിന്റെ സങ്കീർണതകൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു, പ്രത്യേകിച്ചും പരമ്പരഗതമായി പരിശീലനം ലഭിച്ച വിദ്യാസമ്പന്നരായി അറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്മാരുടെയും ഉലമകളുടെയും. ഈ പുസ്തകത്തിൽ ആധുനികവാദികൾ ഉലമകളുമായി ഏർപ്പെട്ടിട്ടുള്ള സംഭാഷണങ്ങൾക്കും ഊന്നൽ നൽകിയിട്ടുണ്ട്. അതിനാൽ ഈ പുസ്തകത്തിന്റെ പ്രമേയമായ മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ചുറ്റിപറ്റിയുള്ള ചോദ്യങ്ങളെ ഒരു വാഗ്ദാനമായും അതെ പോലെ ഒരു വിപത്തായും നിരീക്ഷിക്കുന്നതിൽ ഞാൻ താല്പര്യം കണ്ടെത്തിയിരുന്നു. നിങ്ങൾ പശ്ചാത്യ ദാർശനികതയിലും പശ്ചാത്യ മാനവികതയിലും പിന്നീട് മുസ്ലിം ഭൗതിക ചിന്തയിലും സൗഹൃദത്തെ കുറിച്ച് പറയുന്ന ഭാഗങ്ങൾ നോക്കിയാൽ വ്യക്തിതലത്തിലും സാമുദായികതലത്തിലും എല്ലാത്തരത്തിലുള്ള ആനുകൂല്യങ്ങളും സാധ്യതകളും നൽകുന്ന ഒരു വാഗ്ദാനമായാണ് സൗഹൃദത്തെ സങ്കല്പിക്കുകയും സമീപിക്കുകയും ചെയ്യുന്നതെന്ന് വ്യക്തമാകുന്ന കാര്യമാണ്. എന്നാൽ ഉപദ്രവകാരിയായ ഒരു സുഹൃത്തുമായി ബന്ധം പുലർത്തുന്നത് സ്വന്തത്തിനും സമുദായത്തിനും ആപത്താണ്. ഉലമ ഗ്രന്ഥങ്ങളും, ദഷിണേഷ്യയിൽ നിന്നുള്ള മുസ്ലിം ഭൗതിക ഗ്രന്ഥങ്ങളും വായിക്കുമ്പോൾ ഞാൻ മനസിലാക്കിയ ഒരു കാര്യം മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള ചോദ്യങ്ങളെ ഒരേ സമയം മുമ്പ് പറഞ്ഞ പോലെ ഒരു വാഗ്ദാനമായും വിപത്തായും ആണ് സംവദിക്കുന്നതും ചർച്ച ചെയ്യുന്നതും. ഉദാഹരണത്തിന്, പശ്ചാത്യ ദാർശനിക ചിന്തയിൽ സൗഹൃദത്തെ കുറിച്ച് വളരെ രസകരമായ, വിശാലമായ ബൗദ്ധിക ചരിത്ര ഗവേഷണം നടത്തിയ തത്വചിന്തകനാണ് അലക്സാണ്ടർ നേഹാമസ്. അദ്ദേഹം ഇതിനെ സൗഹൃദത്തിന്റെ ഇരട്ട മുഖമെന്നാണ് വിശേഷിപ്പിക്കുന്നത്. സൗഹൃദത്തിന് നന്മയുടെ പരമോന്നത ഭാവം നൽകാൻ കഴിയും. അതേപോലെ ഒരു ഉപദ്രവകാരിയായ വ്യക്തി ആയിട്ടുള്ള സൗഹൃദം ദുരന്തങ്ങൾക്കും കാരണമാകും. സൗഹൃദത്തിന്റെ രാഷ്ട്രീയത്തിൽ, അത് ശത്രുതയുടെ മുറിപ്പാടുകളുമായി അഭേദ്യമായി ബന്ധപെട്ടിരിക്കുന്നുവെന്നാണ് ഴാക് ദറീദ പറയുന്നത്.ഇനി മുസ്ലിം വൈജ്ഞാനിക പാരമ്പര്യത്തിലേക്ക് തിരിയുമ്പോൾ സൗഹൃദത്തിന്റെ കേന്ദ്രബിന്ദു ആയി സമീപിക്കുന്നത് മുവാലാത്ത് എന്നതിനെയാണ്. അത് അറബി പദമായ വലിയ്യ് ൽ നിന്നും ഉരുത്തിരിഞ്ഞതാണ്. അതിൽ നിന്നാണ് വലി (ദൈവത്തിന്റെ സുഹൃത്ത് ) ഔലിയ (സൂഫി ആചാര്യൻ) എന്നീ പദങ്ങൾ ഉടലെടുക്കുന്നത്.

വിലായത്, വലായത് എന്നീ പദങ്ങൾ ശ്രദ്ധിച്ചാൽ അവ രണ്ടും അർത്ഥ പൂരകങ്ങളാണ്, അവയിൽ നിന്നാണ് നമുക്ക് വലിയ്യ്, ഔലിയ എന്നീ പദങ്ങൾ ലഭിക്കുന്നത്. ഒരു വശത്ത് ഈ രണ്ട് വാക്കുകൾക്കും ഒരു ദ്വയ പാദോല്പത്തിയാണുള്ളത്, ഈ വാക്കുകളുടെ വേരുകൾക്ക് ഒരു ദ്വയ അർത്ഥവുമുണ്ട്. ഒരർത്ഥത്തിൽ അവ ദൈവത്തിന്റെ സുഹൃത്ത്, ഔലിയ എന്നൊക്കെ അർത്ഥമാകുന്നു, മറുഭാഗത്ത് വിലായ, വലായ എന്നിവക്ക് പരമാധികാരം എന്നും അർത്ഥമുണ്ട്. വലി നിങ്ങളോട് അടുപ്പം ഇല്ലാത്ത ഒരാൾ എന്ന് വിശേഷിപ്പിക്കാം, എന്നാൽ നിങ്ങൾക്കു മേൽ അധികാരവും ശക്തിയും ഉള്ള ഒരാളാണ്, സൂറ അൽ ബഖറയിൽ സമുദായത്തിന്റെ രക്ഷകർത്താവ് എന്നാണ് ഈ പദത്തെ പരിചയപ്പെടുത്തുന്നത്. സൗഹൃദത്തെ കുറിച്ചും, ആശയങ്ങളുടെ ബന്ധത്തെ കുറിച്ചും, സംഘർഷങ്ങളെ കുറിച്ചും, അതോടൊപ്പം പരമാധികാരത്തെ കുറിച്ചും ചിന്തിക്കുന്നതിൽ ഞാൻ തല്പരനായിരുന്നു. അതായത്, ഒരാൾ മറ്റു മതത്തിൽ ഉള്ള ഒരാളുമായി സൗഹൃദത്തിൽ ഏർപ്പെടുമ്പോൾ അവിടെയുണ്ടാവുന്ന ബന്ധത്തിന്റെ സങ്കീർണത, സ്വന്തത്തിൽ പരമാധികാരത്തിന്റെ അഭാവം ഉണ്ടാവാൻ തക്ക കാരണമാകുന്നു.അതിനാൽ നൂറ്റാണ്ടുകളായുള്ള മുസ്ലിം രാഷ്ട്രീയ ഭരണത്തിന്റെ ദക്ഷിണേഷ്യയിലെ ശോഷണത്തിന്റെയും തകർച്ചയുടെയും അനന്തരഫലമായി മുസ്ലിം രാഷ്ട്രീയ പരമാധികാരം നഷ്ടപ്പെട്ടതിന് ശേഷം എങ്ങനെയാണ് മതേതര സൗഹൃദങ്ങൾ രാഷ്ട്രീയ പരമാധികാരത്തിന്റെ ആഭാവത്തിൽ മുസ്ലിം പണ്ഡിതന്മാർക് ഒരു പരമാധികാരത്തിന്റെ വാഗ്ദാനമായി കാണാൻ കഴിയുന്നു എന്നതിനെ കുറിച്ചറിയാൻ എനിക്ക് തികഞ്ഞ ആകാംഷ ഉണ്ടായിരുന്നു.
പരമാധികാരത്തെയും പരമാധികാര ശക്തിയെയും കുറിച്ചുള്ള പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാവുന്നത് പരിവർത്തനത്തിന്റെയും രാഷ്ട്രീയ വ്യതിയാനത്തിന്റെയും ഘട്ടത്തിലാണ്.അതേപോലെ ഈ പുസ്തകത്തിന്റെ പ്രധാന വാദങ്ങൾ വളരെ ചുരുക്കി, സംക്ഷിപ്തമായി, വ്യക്തമായി പറയുന്നത് ഇൻട്ര മുസ്ലിം സംവാദങ്ങളെ കുറിച്ച് തന്നെയാണ്. അതിലെ പ്രധാന ഭാഗങ്ങളെയും, വിഷയങ്ങളെയും കുറിച്ച് സംസാരിക്കാം, പക്ഷെ അതിന് മുമ്പ് ഈ പുസ്തകത്തിൽ ഞാൻ നടത്തിയ സൈദ്ധാന്തിക, ആശയപരമായ ഇടപെടലുകളെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നുന്നു. മതങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ, പ്രത്യേകിച്ച് ഹിന്ദു മുസ്ലിം സൗഹൃദത്തിന്റെ അതിർവരമ്പുകളിലുള്ള, ഈ ഇൻട്ര-മുസ്ലിം സംവാദങ്ങളിൽ, മുസ്ലിം രാഷ്ട്രീയ പരമാധികാരത്തിന്റെ അഭാവത്തിലും, മുസ്ലിം പരമാധികാരത്തെ കുറിച്ചുള്ള മത്സര ധാരണകളും സങ്കൽപ്പങ്ങളും നിലവിലുണ്ട്. ആ വാദത്തെ കൂടുതൽ വ്യക്തമാക്കുവാൻ ഞാൻ മുന്നോട്ട് വെക്കുന്ന വാദം ദക്ഷിണേഷ്യയിലെ ആധികാരികവും പ്രധാനവുമായ നിരവധി തലമുതിർന്ന മുസ്ലിം പണ്ഡിതന്മാർക്ക് പൊതുസമൂഹത്തിൽ വ്യതിരക്തതയുടെ അടയാളങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും വാഗ്ദാനവുമാണത്. ഇത് ശിയാരി ഇസ്ലാം എന്ന് അറിയപ്പെടുന്നു. അതായത്,പൊതു മണ്ഡലത്തിലെ മുസ്ലിം സ്വത്വത്തിന്റെ വ്യതിരക്തമായ അടയാളങ്ങൾ അഥവാ ഷിയാരി ഇസ്ലാം നിത്യ ജീവിതത്തിലെ ബലി, പ്രാർത്ഥനകൾ, ആചാരനുഷ്ടിതമായ ജീവിതം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അപ്പോൾ ഇത് പരമാധികാരം, വിഭാവനം ചെയ്യുന്നതിനുള്ള പ്രധാന മാർഗമായി തീരുന്നു. ഹിന്ദു മുസ്ലിം സൗഹൃദം സംവദിക്കുന്നതിന്റെയും പ്രതികൂലിക്കുന്നതിന്റെയും പ്രധാന മാർഗമായി തീരുന്നു. പക്ഷെ ഈ വിഷയത്തിൽ ഇത്രയും പറഞ്ഞു വെച്ചപ്പോളും എന്റെ വാദഗതിയെ പരിഷ്കരിക്കുകയാണെങ്കിൽ, എല്ലാ ദക്ഷിണേഷ്യൻ മുസ്ലിം പണ്ഡിതന്മാരും ഇത്തരത്തിലുള്ള പരമാധികാര സങ്കല്പത്തിൽ ഉറച്ചു നില്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. ഉദാഹരണത്തിന്, കൃത്യം ഒരു നൂറ്റാണ്ടു മുമ്പുള്ള ഖിലാഫത് നേതാക്കൾ. ഖിലാഫത് പ്രസ്ഥാനത്തെ കേന്ദ്രീകരിച്ചുള്ള പുസ്തകത്തിലെ രണ്ട് പ്രധാന അധ്യയായങ്ങളുണ്ട്. അവ ഹിന്ദു മുസ്ലിം സൗഹൃദത്തെകുറിച്ചുള്ള എല്ലാത്തരം ഇൻട്ര മുസ്ലിം പുനരുല്‍പാദനപരമായ (ജനറേറ്റീവ്) സംവാദങ്ങളിലേക്കും നയിക്കുന്നു. മൗലാന അബുൽ കലാം ആസാദ്, ഫിരാങ്ങി മഹൽ ശാഖയിലെ മൗലവി അബ്ദുൽ ബാരി, തുടങ്ങിയവരെ സംബന്ധിച്ചെടത്തോളം പരമാധികാരത്തെ കുറിച്ചുള്ള അവരുടെ പ്രാഥമിക സങ്കൽപം ഇതായിരുന്നില്ല. പക്ഷെ അവരുടെ പരമാധികാരത്തെ കുറിച്ചുള്ള സങ്കൽപം ഖിലാഫത് ഭരണത്തോട് ബന്ധപെട്ടതായിരുന്നു. അവർ അത് ഒട്ടോമാൻ ദേശവുമായി ബന്ധപെടുത്തി. അക്കാലത്തു ബ്രിട്ടീഷ് കൊളോനിയൽ ശക്തിയുടെ അക്രമണങ്ങൾക്കും സാമ്രാജ്യത്വ രൂപകല്പനകൾക്കും കീഴിലായിരുന്നു ഓട്ടോമാൻ സാമ്രാജ്യം. എല്ലാ മുസ്ലിം പണ്ഡിതന്മാർക്കും ബാധകമായ ഒരു വിപുലമായ സൈദ്ധാന്തിക പ്രസ്താവന ഞാൻ നൽകുന്നതുപോലെയല്ല ഇത് . പക്ഷെ പരമാധികാരത്തെ കുറിച്ചുള്ള ഈ രണ്ട് സങ്കൽപ്പങ്ങളിലും പരമാധികാരത്തെ ചർച്ച ചെയ്യാനും സംവദിക്കാനും പ്രതികൂലിക്കാനുമൊക്കെയുള്ള പ്രധാന മാർഗമായി ഹിന്ദു മുസ്ലിം സൗഹൃദത്തെ തന്നെയാണ് കാണുന്നത് എന്നത് എന്റെ ശ്രദ്ധ ആകർഷിച്ച ഒന്നാണ്. ചിലർക്ക് അത് ഖിലാഫത്തുമായി ബന്ധപ്പെട്ടതാവാം, മറ്റു ചിലർ അത് പൊതുമണ്ഡലത്തിലെ ദൈനംദിന ജീവിത ആചാരനുഷ്ടങ്ങളിലെ മുസ്ലിം വ്യതിരക്തതയുടെ അടയാളങ്ങളോടാണ് ബന്ധപ്പെടുത്തിയിരുന്നത്. പക്ഷെ ഈ വിഭാഗങ്ങളുടെയൊക്കെ ഈ വിഷയത്തിലെ അഭിപ്രായങ്ങൾക്ക് പുറമെ മറ്റൊരു ചോദ്യം കൂടി ഞാൻ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതിലേക്ക് ഞാൻ വരാം. അതിന് മുമ്പ് ഈ രണ്ട് സങ്കൽപ്പങ്ങളിലും നമ്മൾ കാണുന്നത് മുസ്ലിം രാഷ്ട്രീയ പരമാധികാരത്തിന്റെ അനന്തരഫലങ്ങളാണ്. അവ പരമാധികാരത്തെ ഇൻട്ര മുസ്ലിം സംവാദങ്ങളുടെ മതേതര സൗഹൃദങ്ങളെ ചുറ്റിപറ്റിയുള്ള ചോദ്യങ്ങളെ അഭിസംബോധനം ചെയ്തുകൊണ്ട് കൂട്ടിച്ചേർക്കുന്നതായി കാണാം.അതിനാൽ പ്രാഥമികമായി ഈ പുസ്തകം പരമാധികാരവും സൗഹൃദവും തമ്മിലുള്ള ബന്ധവും അവ സൃഷ്ടിക്കുന്ന സങ്കീർണതകളെയും ആകുലതകളെയും അവ്യക്തതകളെയും കുറിച്ചാണ്. സൗഹൃദത്തെ കുറിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ പോയിന്റ്, ഞാൻ പുസ്തകത്തിൽ സൗഹൃദത്തെ അവതരിപ്പിക്കുന്നത് ഇംഗ്ലീഷിലെ സൗഹൃദത്തെ കുറിച്ചുള്ള സാധാരണ സങ്കൽപ്പങ്ങളായ പരസ്പരബന്ധം, പരിചയം, മിത്രഭാവം എന്നിവയിൽ നിന്നൊക്കെ വ്യത്യസ്ഥമായി വളരെ വലിയൊരു ക്യാൻവാസിലൂടെ കൂടുതൽ വിശാലമായ ഒരു സങ്കല്പമായാണ് എന്നതാണ്.

ഇസ്ലാമിക ബൗദ്ധിക ചിന്തയിലും ചരിത്രത്തിലുമുള്ള സൗഹൃദം എന്ന സംവേദനത്തോട് കൂടുതൽ അടുത്ത് നിൽക്കുന്ന, വിപുലമായ ഒരു ലെൻസിലൂടെയാണ് ഞാൻ സൗഹൃദത്തെ സമീപിക്കുന്നത്. ഇത് കൂടാതെ ദൈനംദിന ജീവിതത്തിലെ സൗഹാർദ്ദവും എന്റെ ചർച്ചയുടെ ഭാഗമാണ്. പക്ഷെ അതോടൊപ്പം ഞാൻ രാഷ്ട്രീയ സഹകരണങ്ങളും, മതങ്ങൾ തമ്മിലുള്ള വിവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.ആദ്യ അദ്ധ്യായം മുസ്ലിം പ്രേഷകർക്കായി ഹിന്ദു മതത്തെ കുറിച്ചുള്ള മുസ്ലിം പണ്ഡിതന്മാരുടെ വിവർത്തനങ്ങളെ കുറിച്ചാണ് പറയുന്നത്. ഴാക്ക് ദറീദ സൗഹൃദമാണ് എല്ലാ തരത്തിലുള്ള ആതിഥ്യ മര്യാദകളുടെയും അടിസ്ഥാനമെന്ന് പറഞ്ഞു വെച്ചിട്ടുണ്ട്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തിന്റെ തന്നെ അടയാളപ്പെടുത്തലായാണ് ഞാൻ മതങ്ങൾക്ക് ഇടയിലുള്ള വിവർത്തനങ്ങളെ സമീപിക്കുന്നത്. ഉദാഹരണത്തിന്, ശീലങ്ങൾ, ആചാരങ്ങൾ, ദൈനംദിന അനുഷ്ടാനങ്ങൾ എന്നിവയുടെ ഒക്കെ അനുകരണം തശബ്ബൂഹ് എന്നറിയപെടുന്ന അന്യമതങ്ങളുടെ നിന്ദ്യമായ അനുകരണത്തിന് കാരണമാകുന്നു. 18ആം നൂറ്റാണ്ടിൻ്റെ, അഥവാ 18ആം നൂറ്റാണ്ടിൻ്റെ മധ്യ കാലം മുതൽ 20 ആം നൂറ്റാണ്ടിന്റെ മധ്യം വരെയും മുസ്ലിം പണ്ഡിതന്മാർ ഇടപെടൽ നടത്തിയ മതങ്ങൾക്കിടയിലുള്ള സൗഹൃദത്തെ കുറിച് ചിന്തിക്കാൻ കഴിയുന്ന തരത്തിൽ വിശാലവും വിപുലവുമായ ഒരു വിശകലന സ്വഭാവത്തിലാണ് ഞാൻ സൗഹൃദമെന്ന സങ്കല്പത്തെ സമീപിക്കുന്നത്. അടിസ്ഥാനപരമായി ഈ പുസ്തകം 18ആം നൂറ്റാണ്ടിന്റെ പകുതി മുതൽ 20ആം നൂറ്റാണ്ടിന്റെ പകുതി വരെ 6 അദ്ധ്യായങ്ങളിലായി പറയുന്നു. അതൊരു കാലാനുസൃതമായ ബൗദ്ധിക ചരിത്രമല്ല പറയുന്നത്. ഓരോ അദ്ധ്യായവും വ്യത്യസ്ത വിഷയങ്ങളെയും ആളുകളെയും കൈകാര്യം ചെയ്യുന്നു. ആ കാലയളവിൽ ഉണ്ടായിട്ടുള്ള ഖിലാഫത് പ്രസ്ഥാനത്തിന്റെ സംവാദങ്ങളാണ് അതിൽ രണ്ട് അദ്ധ്യായങ്ങളിൽ വിശദീകരിക്കുന്നത്. പക്ഷെ ഈ വ്യത്യസ്ത രംഗങ്ങൾ എല്ലാം തന്നെ മുസ്ലിം പരമാധികാര ശക്തിയും മതങ്ങൾ തമ്മിലുള്ള സൗഹൃദങ്ങളുമായുള്ള ബന്ധത്തെയുമാണ് വിശദീകരിക്കുന്നത്. ഒരു പ്രധാനപെട്ട പോയിന്റ് കൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഈ പുസ്തകത്തിന്റെ ആശയപരമായ മറ്റൊരു വിഷയം ഈ പുസ്തകത്തിലൂടനീളം പ്രാധാന്യം അർഹിക്കുന്നതും എന്നാൽ ആദ്യത്തെ പുസ്തകത്തെ അപേക്ഷിച്ച് വ്യത്യസ്തവുമായ ഒന്നാണ്. രണ്ട് പുസ്തകങ്ങളും അവയിൽ പ്രതിപാദിക്കുന്ന ആളുകൾ, വിഷയങ്ങൾ, പുസ്തകങ്ങളുടെ തന്നെ ഘടന, ആശയപരമായ ഇടപെടലുകൾ എന്നിവയിലെല്ലാം വ്യത്യസ്തമാണ്.അതിൽ കുറച്ച് സാമ്യതകളുമുണ്ട്. ഡിഫെൻഡിംഗ് മുഹമ്മദ്‌ ഇൻ മോഡേനിറ്റിയിൽ ഇൻട്ര മുസ്ലിം സംവാദങ്ങളിലെ മുസ്ലിം രാഷ്ട്രീയ പരമാധികാരത്തെ കുറിച്ചുള്ള നിയമങ്ങളെക്കുറിച്ചാണ്. എന്നാൽ ആദ്യത്തെ പുസ്തകത്തേക്കാൾ കുറച്ചുകൂടി വ്യക്തമായ ഒരു ആശയ സങ്കൽപം ഈ പുസ്തകത്തിലുണ്ട്.
ഈ പുസ്തകത്തിൽ എന്നെ ആകർഷിച്ച ഒരു ചോദ്യമുണ്ട്. അത് ഒരേസമയം കൗതകകരവും, രസകരവും എന്നാൽ ഉന്നയിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെകുറിച്ചുള്ള മുസ്ലിം നിയമ പാരമ്പര്യത്തിന്റെ സമീപനങ്ങളെകുറിച്ചുള്ള ചോദ്യമാണ്. അതിന്റെ രൂപീകരണ ഘട്ടത്തിനും ക്ലാസിക്കൽ ഘട്ടത്തിനും മുസ്ലിം സാമ്രാജ്യത്തിന്റെ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്, പ്രത്യേകിച്ച് അബ്ബാസി കാലഘട്ടത്തിൽ. അതിനെ തുടർന്ന് ദക്ഷിണേഷ്യയിൽ, പ്രധാനമായും ഉത്തരേന്ത്യയിൽ, പ്രബലമായുള്ള ഹനഫി നിയമ പാരമ്പര്യത്തിലേക്ക് എത്തുമ്പോൾ അതിന്റെ മതങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ നിന്നുണ്ടാവുന്ന സൗഹൃദത്തെ ചോദ്യം ചെയ്യുന്ന സിദ്ധാന്തങ്ങളും നിബന്ധനകളും മുസ്ലിം സാമ്രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ ഉൾകൊള്ളിച്ച് കൊണ്ടുള്ള അനുമാനങ്ങൾ ആയിരുന്നു. അപ്പോൾ എന്നെ ആകർഷിച്ച ചോദ്യം, എങ്ങനെയാണ് ഇസ്ലാമിക നിയമത്തിന്റെയും അതിന്റെ നിയമശാസ്ത്രത്തിന്റെയും അല്ലെങ്കിൽ ഫിഖ്ഹിന്റെയും നിയമപരമായ ചർച്ചാപാരമ്പര്യം ആദ്യകാലങ്ങളിലെയും ആധുനികകാലങ്ങളിലെയും ദക്ഷിണേഷ്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പശ്ചാത്തലങ്ങളിലും അതെങ്ങനെയാണ് വ്യാപൃതമായിരുന്നത് എന്നാണ്.
ആ പാരമ്പര്യത്തിന്റെ രൂപീകരണ സാഹചര്യം, ഇസ്ലാമിക പാരമ്പര്യം പിന്നീട് മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെകുറിച്ചുള്ള സംഭാഷണങ്ങളും, വ്യവഹാരങ്ങളും അതിനോട് ബന്ധമുള്ളവയാണ്. അങ്ങനെയുള്ള രൂപീകരണ രാഷ്ട്രീയ സാഹചര്യം ഇല്ലാതെയായപ്പോൾ, അതാണ് അടിസ്ഥാനപരമായി സാമ്രാജ്യത്തിന് ശേഷമുള്ള ഹിന്ദു മുസ്ലിംസൗഹൃദങ്ങളെകുറിച്ചുള്ള സംവാദങ്ങൾ ഒരു ചർച്ചപരമായ നിയമ പാരമ്പര്യവുമായി ബന്ധപെട്ടുകിടക്കുന്ന ചോദ്യമാണ്. മുസ്ലിം പണ്ഡിത വ്യവഹാരങ്ങളിലും സംവാദങ്ങളിലുമുള്ള ഹിന്ദു മുസ്ലിം സൗഹൃദത്തെകുറിച്ചുള്ള ചോദ്യത്തെയാണ് ഈ പുസ്തകത്തിലൂടനീളം ഞാൻ വാദിക്കുന്നത്.
മുസ്ലിം സാമ്രാജ്യത്തിന്റെ പരമാധികാരത്തെ കുറിച് ഒരു അനുമാനമുണ്ട്. മിക്കപ്പോഴും മുസ്ലിങ്ങൾ കോളനിവത്കരിക്കപ്പെട്ടിരുന്നു, അവർക്ക് പരമാധികാരം നഷ്ടപ്പെട്ടിരുന്നു, എങ്കിലും മുസ്ലിം സാമ്രാജ്യത്വ പരമാധികാരത്തിന്റെ അടിസ്ഥാന പശ്ചാത്തലം ഇപ്പോഴും പ്രവർത്തനക്ഷമമാണ്. പക്ഷെ ഇവിടെ ശ്രദ്ധ കൊടുക്കേണ്ട പ്രാധാനപെട്ട കാര്യം ദക്ഷിണേഷ്യയിലെ മുസ്ലിം പണ്ഡിതന്മാർ പ്രാചീന കാലഘട്ടത്തിൽ തങ്ങി നില്കുകയാണെന്ന് അതിനർത്ഥമില്ല. വാസ്തവത്തിൽ കോളനിവത്കരിക്കപ്പെട്ടതിൽ നിന്നുണ്ടായ ഒരവസ്ഥയാണത്. കോളനിവത്കരിക്കപ്പെട്ട വിഭാഗത്തിന് ഒരു സാമ്രാജ്യത്ത പരമാധികാര ശക്തി ഉടനടി തന്നെ നടപ്പിലാകുവാൻ ആക്കാലത്തെ മുസ്ലിം പണ്ഡിതന്മാർ ആഗ്രഹിച്ചിരുന്നു. പക്ഷെ മുസ്ലിം രാഷ്ട്രത്തിന്റെ പുനരുത്ഥാനത്തിന് പകരം ദൈനംദിന മുസ്ലിം ആചാര ജീവിതത്തിന്റെ നിയന്ത്രണങ്ങളിലും ക്രമങ്ങളിലുമാണ് അവർ മുസ്ലിം സാമ്രാജ്യത്വ പരമാധികാരത്തെയും മുസ്ലിം പരമാധികാര ശക്തിയെയുംകുറിച്ചുള്ള വാഗ്ദാനമായി നിർണയിച്ചത്.

ഇവിടെ വിരോധാഭാസമായി നമ്മൾക്ക് കാണാൻ കഴിയുന്നത് രാഷ്ട്രീയ പരമാധികാരത്തിന്റെ അഭാവത്തിൽ ആധുനിക ഭരണകൂടത്തിന്റെ അതിർത്തികളോട് ബന്ധമില്ലാത്തതും, ദൈനംദിന ജീവിതത്തിലെ ആചാരനുഷ്ടനങ്ങൾ ഉൾകൊള്ളുന്നതുമായ വിശാലമായ ഒരു പരമാധികാര ശക്തിയെന്ന് സങ്കൽപം ഉടലെടുക്കുന്നതാണ്. കുറച്ചുകൂടി വിശാലവും വഴക്കമുള്ളതുമായ ഈ സങ്കല്പം 18 ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ, 19,20 നൂറ്റാണ്ടുകളിലും പൊതുമണ്ഡലത്തിൽ കൂടുതൽ ദൃശ്യമായിരുന്നു. പക്ഷെ എല്ലാ മുസ്ലിം പണ്ഡിതന്മാരും ഇത്തരത്തിലുള്ള ഒരു വീക്ഷണം അംഗീകരിച്ചിരുന്നില്ല.
ഈ പാരമ്പര്യങ്ങൾ തുടങ്ങി വെച്ച രാഷ്ട്രീയ സന്ദർഭങ്ങളുടെ അഭാവത്തിലും , ഒരു നിയമ പാരമ്പര്യത്തിൽ, ഏർപ്പെടേണ്ടി വരുന്ന വിരോധാഭാസമായ അവസ്ഥയെ കുറിച്ചുള്ള ആകുലതകളുമായി മല്ലിടുകയായിരുന്നു മുസ്ലിം പണ്ഡിതന്മാർ എന്നതാണ് ഞാൻ ഈ പുസ്തകത്തിലുടനീളം ചൂണ്ടികാണിക്കാൻ ശ്രമിക്കുന്ന പ്രധാന വാദം.
ഈ ചോദ്യത്തിനുള്ള മുസ്ലിം പണ്ഡിത പാരമ്പര്യത്തെ കുറിച്ചുള്ള വളരെ ക്രിയാത്മകമായ സങ്കീർണമായ ഒരു വായന സാധ്യതയിലേക്കാണ് ഇത് നയിക്കുന്നത്. സങ്കീർണമായ ഈ വായനകളും സംവാദങ്ങളും ഞാൻ ഈ പുസ്തകത്തിലെ എല്ലാ അദ്ധ്യായങ്ങളിലും വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ പുസ്തകത്തിന്റെ അടിസ്ഥാന വാദവും ലക്ഷ്യവും, ദക്ഷിണേഷ്യയിലെ മുസ്ലിം പണ്ഡിത പാരമ്പര്യത്തെ ഇതേ ഗൗരവത്തോട് കൂടി തന്നെ സമീപിക്കുക എന്നതോടൊപ്പം ഇത്തരത്തിലുള്ള സംവാദങ്ങളെ ലിബറൽ, യാഥാസ്ഥിക, എക്സ്ക്ലൂസീവ്, ഇൻക്ലൂസീവ്, പ്യുരിട്ടൻ, പോറസ് എന്നീ പൊതു ബൈനറികളിലേക്കു ചുരുക്കാതിരിക്കുക എന്നത് കൂടിയാണ്. ഈ പണ്ഡിതന്മാരും അവരുടെ സംവാദങ്ങളും ഇത്തരത്തിലുള്ള ബൈനറി നിർമിതികളെ ക്കാൾ ഗൗരവമുള്ളതും ജിജ്ഞാസ ജനിപ്പിക്കുന്നതുമായ സംഘർഷങ്ങൾ അടങ്ങിയിട്ടുള്ളവയുമാണ്. മുസ്ലിം സാമ്രാജ്യത്വ പരമാധികാരത്തെ സംവദിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോടൊപ്പം ഈ പുസ്തകത്തിന്റെ മറ്റൊരു പ്രധാനപെട്ട വാദം ഇതാണ്.മുസ്ലിം പരമാധികാര ശക്തിയെ കുറിച്ചുള്ള എല്ലാത്തരം വാദങ്ങളും ഞാൻ കുറച്ചു നിമിഷങ്ങളായി വിവരിക്കുന്നു. ഈ പുസ്തകത്തിലെ അവസാനത്തെ വാദം, ഹിന്ദു മുസ്ലിം സൗഹൃദത്തെ കുറിച്ചുള്ള ഇൻട്ര മുസ്ലിം സംവാദങ്ങളിലോ അല്ലെങ്കിൽ 18ആം നൂറ്റാണ്ട് മുതൽ ബ്രിട്ടീഷ് കൊളോണിയൽ ശക്തി അധികാരമേൽകുന്ന, മുസ്ലിം രാഷ്ട്രീയ പരമാധികാരത്തിന്റെ ശോഷണം സംഭവിക്കുന്ന സമയത്തെ ധാർമിക, രാഷ്ട്രീയ അസ്ഥിരതകളിൽ ഇസ്ലാമിന്റെ ഇടപെടലുകളെ സംബന്ധിച്ച ഇതു വരെയും പരിഹരിക്കപ്പെടാത്ത ചോദ്യങ്ങളിലുമാണ്.

(തുടരും…)

തയ്യാറാക്കിയത് : ഹിശാം, ഹാജിറ ടി പി എസ്

ഷേർ അലി തരീൻ