‘കൊളോണിയലിസം ചിന്തിക്കുന്ന യന്ത്രമല്ല, യുക്തിയധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ശരീരവുമല്ല. ഹിംസയാണ് അതിന്റെ സ്വാഭാവിക പ്രകൃതം, ഉയര്‍ന്ന ഹിംസയുമായി ഏറ്റുമുട്ടുമ്പോള്‍ മാത്രമേ അത് കീഴടങ്ങുകയുള്ളൂ’ ഫാനന്‍

സ്വ-നിഷേധത്തോടൊപ്പമുള്ള വൈരുധ്യാത്കമ സഞ്ചാരം എല്ലായ്‌പ്പോഴും സാധ്യമാകുന്നു എന്നതാണ് ശക്തി/ശേഷിയുടെ കൊളോണിയല്‍ സമവാക്യത്തിന്റെ ഏറ്റവും വലിയ വൈരുധ്യം. തുടക്ക കാലം തൊട്ടു തന്നെ, കോളനിവത്കൃത പ്രദേശങ്ങളില്‍ കൊളോണിയല്‍ ശക്തികള്‍ കോളനിവിരുദ്ധ പ്രതിരോധങ്ങള്‍ക്കും വിത്തുപാകിയിട്ടുണ്ട്. അപകോളനീകരണശക്തി/ശേഷിയെ അടിച്ചമര്‍ത്തുവാനായി എല്ലായ്‌പ്പോഴും കൊളോണിയല്‍ ശക്തികള്‍തങ്ങളുടെ ശക്തി/ശേഷിയെ പുതുക്കിക്കൊണ്ടിരുന്നിട്ടുമുണ്ട്. കൊളോണിയല്‍ ശക്തി ഓരോതവണ പുതുക്കപ്പെടുമ്പോഴും കൊളോണിയല്‍ വിരുദ്ധ ശക്തി പുനരാവിര്‍ഭവിക്കപ്പെടുകയും തങ്ങളുടെ തിരിച്ചുവരവിന് അടുത്തെത്തുകയും ചെയ്യുന്നു. ഫനന്റെ ഭാഷയില്‍ ‘ഉയര്‍ന്നഹിംസ’ ക്ക് മാത്രമേ കോളണൈസറെ തകര്‍ക്കാന്‍ കഴിയുകയുള്ളൂ.
ഇസ്രായേലിന്റെ ലബനാന്‍ അക്രമണത്തിലും അധിനിവേശത്തിലും ഇത് വെളിവായിവരുന്നതായി കാണാം. PLO യെ നിരായുധീകരിക്കാന്‍ ഉപയോഗപ്പെടുത്തിയ കൊളോണിയല്‍ യുദ്ധ തന്ത്രങ്ങള്‍-ബോംബിംഗും, ഉപരോധവും എല്ലാം തന്നെ- കൂടുതല്‍ ആഴത്തിലുള്ള പ്രതിരോധ മൂവ്‌മെന്റുകള്‍ക്ക് വിത്തുപാകിയതായി കാണാം. ഇസ്രായേലിന്റെ കൊളോണിയല്‍ യുദ്ധത്തിന് ഇരയായവരില്‍ പലസ്തീനികളോടൊപ്പം തന്നെ ലബനാനിലെ ഷിയാ വിഭാഗവും ഉള്‍പ്പെട്ടിരുന്നു, ഈ രണ്ടു വിഭാഗവും ചേര്‍ന്നുകൊണ്ട് പിന്നീട് ഇസ്രായേലി ശക്തി/ശേഷി സമവാക്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശേഷിയുള്ള പ്രതിരോധ മുന്നേറ്റമായി വികസിച്ചതായി കാണാം. PLO ക്ക് ഒപ്പം ചേര്‍ന്നു നിന്നുകൊണ്ട് രൂപപ്പെട്ട ലബനീസ്പ്രതിരോധ മുന്നേറ്റങ്ങളും തുടര്‍ന്ന് ഇസ്രായേലിനെ പരാജയപ്പെടുത്താന്‍ പാകത്തിനുള്ള ശക്തിയായി അവര്‍ വികസിച്ചതും, സയണിസ്റ്റ് കൊളോണിയലിസത്തിനെതിരായി പതിറ്റാണ്ടുകളായി പോരാട്ടങ്ങളിലൂടെ പലസ്തീനികള്‍ നേടിയെടുത്ത യുദ്ധതന്ത്രങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് സാധ്യമായതാണ്.

ഇസ്രായേലി അധീശത്വത്തിനെതിരെ ലബനാനില്‍ രൂപം കൊണ്ട് സായുധ പ്രതിരോധം, ശിയാ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ സംഘടനയായ ഹിസ്ബുള്ളയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ത്. ലബനാനില്‍ നിന്നും ഇസ്രായേലിനെ ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട ഹിസ്ബുള്ള, അടിസ്ഥാനപരമായി പലസ്തീന്‍ വിമോചനത്തിലൂടെ ഇസ്രായേല്‍ കൊളോണിയല്‍ പദ്ധതികളെ തകര്‍ത്തെറിയാന്‍ ലക്ഷ്യം വെക്കുന്നു. സായുധ ഇസ്രായേല്‍/നിരായുധ പലസ്തീന്‍ സമവാക്യങ്ങള്‍ക്ക് മേലാണ് ഓസ്ലോ കരാര്‍ സംവിധാനിക്കപ്പെട്ടതെങ്കില്‍, അപകോളനീകരണ പ്രത്യയശാസ്ത്രത്തെ മുന്‍നിര്‍ത്തി സായുധ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പിന്തുടരാനാണ് ഹിസ്ബുള്ള രണ്ട് പതിറ്റാണ്ട് ശ്രമിച്ചത്. വിപ്ലവാനന്തര ഇറാനിയന്‍ സ്റ്റേറ്റിന്റെ സഹായത്തോടു കൂടി പ്രാദേശിക പ്രതിരോധ സംഘാടനം വികസിപ്പിച്ചുകൊണ്ടാണ് ഹിസ്ബുള്ള തങ്ങളുടെ ‘ആഴത്തിലുള്ള’ യുദ്ധതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്.
1990കളുടെ അവസാനത്തോടുകൂടി ഇസ്രായേലി സൈനിക ശേഷിയുടെ പരിമിതികളെ തുറന്നുകാട്ടാന്‍ ഹിസ്ബുള്ളക്ക് കഴിഞ്ഞു. മെര്‍കാവാ ടാങ്ക് അടക്കമുള്ള ഇസ്രായേലിന്റെ സായുധ ശേഷിയെ വെല്ലുവിളിക്കാന്‍ കഴിയുന്ന, ടാങ്കുകള്‍ പൊളിക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ വികസിപ്പിച്ചും പ്രയോഗിച്ചും, കൊളോണിയല്‍ വിരുദ്ധ ‘മഹത്തായഹിംസയുടെ’ സമവാക്യങ്ങള്‍ ഹിസ്ബുള്ള രൂപീകരിച്ചു. മെര്‍ക്കാവകളുടെ ആര്‍മറുകളില്‍(Armour) ആയുധങ്ങള്‍ തുളച്ചു കയറ്റിയതിലൂടെ കൊളോണിയല്‍ ശക്തി/ശേഷിയുടെ ഭൗതിക സമവാക്യങ്ങളെ തകിടം മറിക്കുക മാത്രമല്ല ഹിസ്ബുള്ള ചെയ്തത്. ശക്തിയുടെ ഭൗതിക പരിവര്‍ത്തനം ഒരേ സമയം പ്രത്യയശാസ്ത്രപരവും മനഃശാസ്ത്രപരവുമായ മാറ്റത്തിന് കൂടി സാഹചര്യം ഒരുക്കിയിട്ടുണ്ട്. തങ്ങള്‍ അജയ്യരാണെന്നും തങ്ങള്‍ കൈയേറിയ ഭൂപ്രദേശത്തിനുമേല്‍ ശിക്ഷാഭയമില്ലാതെ എന്തും ചെയ്യാമെന്നുമുള്ള ഇസ്രായേലി സൈന്യത്തിന്റെ ധാരണകൾ ഇവിടെ പൊളിക്കപ്പെടുന്നുണ്ട്. ഇതിന് ഫലമായി, ഇസ്രായേലീ സൈനികര്‍ യുദ്ധക്കളത്തില്‍ എപ്പോഴെല്ലാം ഹിസ്ബുള്ള യോദ്ധാക്കളുമായി ഏറ്റുമുട്ടിയോ, അപ്പോഴെല്ലാം തങ്ങളുടെ ഭൗതിക ശക്തിയിലുള്ള ഇസ്രായേലി പട്ടാളത്തിന്റെ മാനസികമായ വിശ്വാസക്കുറവ് പ്രകടമായിക്കൊണ്ടിരുന്നു. മറുവശത്ത്, ഹിസ്ബുള്ളയുടെ യോദ്ധാക്കള്‍ യുദ്ധക്കളങ്ങളില്‍ വര്‍ധിത വീര്യത്തോടെ പോരാട്ടം തുടരുകയും ചെയ്തു. ഇസ്രായേലിന്റെ ശക്തി/ശേഷിയെ കുറിച്ച ഭൗതികവും പ്രത്യയശാസ്ത്രപരവുമായ സമവാക്യങ്ങളെ ഫലപ്രദമായി ഹിസ്ബുള്ളക്ക് വെല്ലുവിളിക്കാന്‍ കഴിഞ്ഞതിന് ഫലമായി ദക്ഷിണ ലബനാനിലെ തങ്ങളുടെ അധിനിവേശം തുടരാന്‍ ഇസ്രായേലിന് കഴിയാതെ വന്നു. ഇതിനു വിരുദ്ധമായി, ഈ നൂറ്റാണ്ടിന് തുടക്കമാവുമ്പോഴേക്കും ഓസ്ലോ കരാര്‍ഉപാധികളിലൂടെ പലസ്തീനെ പൂര്‍ണമായും കൊള്ളയടക്കാന്‍ ഇസ്രായേലിന് കഴിഞ്ഞു. ലബനാനില്‍ നിന്നും ഇസ്രായേലിനെ പൂര്‍ണമായും പുറന്തള്ളാന്‍ ഹിസ്ബുള്ള മുന്നോട്ടുവെച്ച പ്രതിരോധ മാര്‍ഗം, തങ്ങളുടെ ഭൂമിയെ എങ്ങനെ തിരിച്ചുപിടിച്ച് പരമാധികാര തിരികെ കൊണ്ടുവരണം എന്ന് പലസ്തീനികൾക്ക് കാണിച്ചുകൊടുക്കുന്നതുകൂടിയായിരുന്നു.
ദക്ഷിണ ലബനാനിലെ ഹിസ്ബുള്ളയുടെ കൈകളാലുള്ള ഇസ്രായേലിന്റെ പരാജയം ഓസ്ലോ ഉടമ്പടിക്കെതിരായി പലസ്തീന്‍ ജനവികാരം വ്യാപിക്കാന്‍ കാരണമായി. തീര്‍ച്ചയായും ഇത്ദേശീയ വിമോചനം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഓസ്ലോ-ആനന്തര സായുധ പ്രതിരോധമുന്നേറ്റമായി രൂപം പ്രാപിച്ചു. തങ്ങള്‍ അജയ്യരാണെന്നും, എല്ലാതരം പ്രതിരോധമുന്നേറ്റങ്ങളെയും ഏതുവിധത്തിലും കര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നുമുള്ള ഇസ്രായേലിന്റെ ഭൗതിക-പ്രത്യയശാസ്ത്ര ധാരണകളെ പാടേ ഇല്ലാതാക്കികളയുന്നതായിരുന്നു ലബനാനിലെ അവരുടെ പരാജയം. പലസ്തീനിലെ പ്രാദേശിക ജനവിഭാഗത്തെ അവരുടെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കാനുള്ള സയണിസ്റ്റ് പദ്ധതിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ പ്രതിരോധത്തിനുമേല്‍ അജയ്യരായി നിലകൊള്ളുന്ന സൈന്യത്തെ അവര്‍ക്ക് അത്യാവശ്യമായിരുന്നു. പുറത്താക്കപ്പെട്ട മാതൃഭൂമിയിലേക്ക് തിരികെയെത്താനുള്ള പലസ്തീനീ അഭിനിവേശം ഒരിക്കലും ഒടുങ്ങാത്തതാണെന്ന് സയണിസ്റ്റുകള്‍ കാലങ്ങളായി തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ തന്നെ, തങ്ങളുടെ ഭൂമിയിലേക്ക് തിരിച്ചുവരാനുള്ള പലസ്തീനിയന്‍ അഭിനിവേശത്തിന് തടയിടാനും, തങ്ങള്‍ കൊള്ളയടിച്ച ഭൂമിയില്‍ ഇസ്രായേലികള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുമായി ഭൗതികവും മാനസികവുമായശക്തമായ പ്രതിരോധ സംവിധാനം ഇസ്രായേലിന് അനിവാര്യമായി വന്നു. ഈ പ്രതിരോധശേഷിയെ ഫലപ്രദമായി കാര്‍ന്നുതിന്നുകൊണ്ട്, ഹിസ്ബുള്ള സയണിസ്റ്റ്കൊളോണിയലിസത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരുന്നു.

ഓസ്ലോ സമാധാന ഉടമ്പടിയുടെ അന്ത്യവും, സായുധ പോരാട്ടങ്ങളിൽ ഹിസ്ബുള്ളയുടെ തന്ത്രങ്ങള്‍ വിജയം കണ്ടതും രണ്ടാം പലസ്തീനിയന്‍ ഇന്‍തിഫാദ രൂപം കൊള്ളുന്നതിനുള്ള പ്രധാന ഘടകങ്ങളായി. ദക്ഷിണ ലബനാനില്‍ നിന്നുമുള്ള ഇസ്രായേലി പിന്‍വാങ്ങലിന്നാലുമാസത്തിനുള്ളില്‍ പൊട്ടിപ്പുറപ്പെട്ട രണ്ടാം ഇന്‍തിഫാദക്ക് മറുപടിയായി, പലസ്തീനികളെ തീര്‍ത്തും ഇല്ലാതാക്കാന്‍ ശേഷിയുള്ള സുരക്ഷാ സംവിധാനം തങ്ങള്‍ക്ക്ഇപ്പോഴുമുണ്ടെന്ന് പലസ്തീനെ ഇസ്രായേലിന് ബോധ്യപ്പെടുത്തേണ്ടിയിരുന്നു. ഇതിനായി, മാര്‍ച്ചുകള്‍, പരസ്യ പ്രചരണങ്ങള്‍ തുടങ്ങിയ രണ്ടാം ഇന്‍തിഫാദയുടെ ആദ്യഘട്ടത്തില്‍പലസ്തീനികള്‍ വ്യാപകമായി നടത്തിയ അഹിംസാപൂര്‍ണമായ പ്രതിരോധആവിഷ്‌കാരങ്ങള്‍ ഇസ്രായേല്‍ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്തു. എന്നിരുന്നാലും, ഒരിക്കല്‍കൂടി ഇവിടെയും ശക്തി/ശേഷിയെ കുറിച്ചുള്ള കൊളോണിയല്‍ സമവാക്യങ്ങളുടെപരസ്പര വൈരുധ്യം പ്രകടമാവുകയായിരുന്നു. അഥവാ ഹമാസ്, പലസ്തീനിയന്‍ ഇസ്ലാമിക്ജിഹാദ് പോരലുള്ള കൂടുതല്‍ സായുധമായ വിഭാഗങ്ങള്‍ ഇസ്രായേലിനുമേല്‍ നടത്തിയചെറുത്തുനില്‍പ്പുകള്‍ ഇസ്രായേലിന് വലിയ നഷ്ടങ്ങള്‍ വരുത്തിവെച്ചിട്ടുണ്ട്. യുദ്ധത്തിനായിചിലവഴിച്ച ഭൗതിക വിഭവങ്ങളുടെ ആധിക്യം ഗസ്സയില്‍ തങ്ങള്‍ കൈയേറിയ പ്രദേശങ്ങളെഉപേക്ഷിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിതരാക്കി. തീര്‍ച്ചയായും ഇത് ഗസ്സയിലെഇസ്രായേലീ അധിനിവേശത്തിന്റെ അവസാനമായിരുന്നില്ല, മറിച്ച് പലസ്തീന്‍ ഭൂമിയുടെയുംആകാശത്തിന്റെയും കടലിന്റെയും അതിര്‍ത്തികളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന അധികാരംഉപയോഗിച്ച് പലസ്തീനെ തകര്‍ത്തില്ലാതാക്കും വിധമുള്ള ഉപരോധം തീര്‍ക്കാന്‍ഇസ്രായേലിന് കഴിഞ്ഞു. എന്നാല്‍, തങ്ങളുടെ ഭൂമിക്കുമേലുള്ള പലസ്തീനിയന്‍പരമാധികാരം തിരികെ കൊണ്ടുവരുന്നതില്‍ കൊളോണിയല്‍ ശക്തി/ശേഷി സമവാക്യത്തെഅപനിര്‍മിക്കുന്നതിന്റെ പങ്ക് എത്രത്തോളം വലുതാണ് എന്നാണ് തീര്‍ച്ചയായും ഇവിടെകാണാന്‍ കഴിയുന്നത്.
2006 ലെ സമവാക്യം
2000 ത്തില്‍ ലബനാനില്‍ നിന്നും ഇസ്രായേലിനെ തുരത്തിയതിന് ശേഷവും ഇസ്രായേലിന്റെസായുധ അധിനിവേശം തിരികെ സ്ഥാപിക്കപ്പെടുമെന്ന ബോധ്യത്തോടെ ഹിസ്ബുള്ളതങ്ങളുടെ ആയുധശേഖരവും സൈനിക ശേഷിയും വികസിപ്പിച്ചുകൊണ്ടിരുന്നു. 2006-ല്‍ തടവുകാരുടെ കൈമാറ്റത്തിനായുള്ള ഹിസ്ബുള്ളയുടെ ആവശ്യത്തെ നിരാകരിച്ചഇസ്രായേല്‍ പകരമായി ഹിസ്ബുള്ളയുടെ സൈനിക ശേഷിയെ ഇല്ലാതാക്കാനായിലബനാനില്‍ യുദ്ധം ആരംഭിച്ചു. ലബനാന്‍ ആക്രമണവേളയില്‍ ഹിസ്ബുള്ളയെതകര്‍ക്കുന്നതില്‍ ഒരിക്കല്‍ കൂടി ഇസ്രായേല്‍ പരാജയപ്പെട്ടപ്പോള്‍, യുദ്ധത്തില്‍ ഇസ്രായേല്‍സൈന്യത്തെ ഒരിക്കല്‍ കൂടി മുട്ടുകുത്തിക്കാന്‍ ഹിസ്ബുള്ളക്ക് കഴിഞ്ഞു. ശക്തി/ശേഷിസമവാക്യങ്ങളുടെ പ്രത്യയശാസ്ത്രപരവും മാനസികവുമായ പരിവര്‍ത്തനം (Reversal) , ഭൗതികശേഷിയിലും പ്രതിഫലിക്കുകയും ഇസ്രായേലിനകത്ത് പോലുമുള്ള ഇസ്രായേലീസൈനികവിഭവങ്ങളെയും റോക്കറ്റുകളെയും തകര്‍ക്കാന്‍ ഹിസ്ബുള്ളക്ക് കഴിയുകയുംചെയ്തു. ഹിസ്ബുള്ളയെ ഇല്ലാതാക്കാനുള്ള ഇസ്രായേലീ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടൊപ്പംതന്നെ, ഇസ്രായേലീ ശക്തി/ ശേഷി സമവാക്യത്തെ എന്നെന്നേക്കുമായി തകര്‍ത്തെറിയാന്‍പ്രാപ്തിയുള്ളവരായി പ്രാദേശിക പ്രതിരോധ മുന്നേറ്റങ്ങള്‍ മാറിയതും ഇസ്രായേലിനേറ്റകനത്ത പ്രഹരമായി.
2006-ലെ യുദ്ധത്തില്‍ ചരിത്രപരമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇസ്രായേല്‍, സംഘര്‍ഷവേളയില്‍ തങ്ങളുടെ അധികാരം പുനഃസ്ഥാപിക്കാനായി നിരായുധരായ പൗരന്മാരെ ലക്ഷ്യംവെക്കുകയും ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശമായ ദഹ്യ(Dahya) തകര്‍ക്കുകയും ആളുകളെകൊന്നൊടുക്കുകയും ചെയ്തു. ഹിസ്ബുള്ളയുടെ പ്രതിരോധ ശേഷിയെ സാധ്യമാക്കുന്നജനപിന്തുണ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത് ചെയ്തിട്ടുള്ളത്. ദഹ്യയിലെതങ്ങളുടെ ചെയ്തികളെ ഒരു ഇസ്രായേലീ കമാന്റര്‍ ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്, തങ്ങള്‍ ‘പരിധികളില്ലാതെ അധികാരം പ്രയോഗിക്കുക തന്നെ ചെയ്യും…എന്നിട്ട് വലിയനാശങ്ങള്‍ വിതക്കും. ഞങ്ങളുടെ കാഴ്ച്ചപ്പാടില്‍ ഇവയെല്ലാം [ജനവാസ കേന്ദ്രങ്ങള്‍] മിലിട്ടറിബേസുകളാണ്… നസ്‌റുള്ളയെ തടയാനുള്ള ഏകവഴി ജനങ്ങള്‍ക്ക് നാശം വിതക്കലാണ്’. ഗസ്സക്കെതിരെ തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ട് ഇസ്രായേല്‍ നടത്തിയിട്ടുള്ള യുദ്ധങ്ങളിലെല്ലാംതന്നെ ഇസ്രായേല്‍ ഈ തത്വം പിന്തുടര്‍ന്നിട്ടുണ്ട്.

ഇസ്രായേലിന്റെ കൊളോണിയല്‍ പദ്ധതിയെ സാധ്യമാക്കുന്ന ശക്തി/ശേഷി സമവാക്യത്തെഎതിര്‍ത്തുനില്‍ക്കാനായി രൂപം കൊണ്ടിട്ടുള്ള സായുധ പ്രതിരോധ മൂവ്‌മെന്റുകളുടെവികാസവും ശക്തിപ്പെടലുമാണ് 2006 മുതല്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈസമവാക്യത്തെ ഇല്ലായ്മചെയ്യാനായി സായുധ പ്രതിരോധം വിമോചന പാതകള്‍വെട്ടിത്തുറന്നപ്പോള്‍, ഇസ്രായേല്‍ തങ്ങളുടെ വംശഹത്യാ തത്വങ്ങളിലേക്ക്തിരിച്ചുപോയിക്കൊണ്ടാണ് ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. ഗസ്സക്കുമേല്‍ ഇസ്രായേല്‍വിതച്ച ദുരന്തങ്ങളും മരണങ്ങളും യുദ്ധത്തിന്റെ സ്വാഭാവിക നാശനഷ്ടങ്ങളല്ല; മറിച്ച്പൂര്‍ണമായും നിഷ്‌കാസനം ചെയ്യുന്നതിലൂടെ മാത്രം തിരികെ കൊണ്ടുവരാന്‍ കഴിയുന്നകൊളോണിയല്‍ അധികാര യുക്തിയുടെ പ്രതിഫലനമായി മനപ്പൂര്‍വ്വം ചെയ്തുകൂട്ടിയതാണ്.
ഇസ്രായേലീ കൊളോണിയല്‍ വംശഹത്യാ യുദ്ധത്തിനെതിരായ പലസ്തീനിയന്‍വിമോചന യുദ്ധം.
ചരിത്രപരമായി രണ്ടാം ഇന്‍തിഫാദയിലൂടെ തുടക്കം കുറിക്കപ്പെട്ട പലസ്തീനിയന്‍ ദേശീയവിമോചന യുദ്ധത്തിന് മധ്യേയാണ് നാം ഇപ്പോഴുള്ളത്. പലസ്തീനിയന്‍ പ്രതിരോധത്തിന്റെചരിത്രപരമായ കളിത്തൊട്ടിലായ ഗസ്സയിലാണ് ഈ വിമോചനയുദ്ധംകേന്ദ്രീകരിക്കപ്പെടുന്നത്. എണ്‍പതുശതമാനത്തോളം ആളുകള്‍ സ്വന്തം വീടുകളില്‍ നിന്നുംകുടിയിറക്കപ്പെട്ടുകൊണ്ട് അഭയാര്‍ഥികളായിത്തീര്‍ന്ന പ്രദേശമാണ് ഗസ്സ. 1948ല്‍പുറത്താക്കപ്പെട്ട തങ്ങളുടെ ഭൂമിയിലേക്ക് തിരികെ വരാനുള്ള പലസ്തീനിയന്‍ പരമാധികാരഅവകാശങ്ങളെ ഇല്ലാതാക്കാനുള്ള എല്ലാവിധത്തിലുമുള്ള ശ്രമങ്ങളെയും നിര്‍ഭയരായിപ്രതിരോധിച്ചുനിര്‍ത്തുന്ന ഇടം കൂടിയാണത്. ഇക്കാരണത്താല്‍, സയണിസത്തിന്റെഅടിച്ചമര്‍ത്തലുകള്‍ ഏറ്റവും ക്രൂരമായി നടത്തപ്പെട്ട പ്രദേശമാണ് ഗസ്സ. സായുധമാര്‍ഗംവെടിയാന്‍ വിസമ്മതിച്ച ഹമാസിനെ ‘ഇല്ലാതാക്കാനായി’ 2000 ളുടെ മധ്യത്തോടുകൂടിഇസ്രായേലും പാശ്ചാത്യലോകവും ഗസ്സക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധവും ഇതില്‍ഉള്‍പ്പെടുന്നു. ഒക്‌റ്റോബര്‍ ഏഴിന് ശേഷം ഉപരോധം കടുപ്പിക്കുന്നതിന് മുമ്പുതന്നെ, ഗസ്സക്കുമേലുള്ള ഉപരോധം വലിയ അളവിലുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക്കാരണമായിരുന്നു, പല അന്താരാഷ്ട്ര സംഘടനകളും ആ പ്രദേശം ഉടന്‍ തന്നെവാസയോഗ്യമല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഉപരോധത്തോടൊപ്പം തന്നെ, കഴിഞ്ഞ പതിനഞ്ചുവര്‍ഷക്കാലത്തിടയില്‍ ഗസ്സയില്‍ ഇസ്രായേല്‍നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളില്‍ പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയുംജനങ്ങളുടെ വാസസ്ഥലങ്ങള്‍ തകര്‍ക്കപ്പെടുകയും ലക്ഷക്കണക്കിനുപേര്‍അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. പലസ്തീനിയന്‍ ജനതക്കുമേല്‍ ശിക്ഷാഭയമില്ലാതെ(Impunity) കുറ്റകൃത്യങ്ങള്‍ നടത്താനുള്ള അവകാശം പാശ്ചാത്യ ലോകം ഇസ്രായേലിന്വകവെച്ച് നല്‍കിയിട്ടുണ്ട്. പാശ്ചാത്യ ഭരണകൂടങ്ങളും മാധ്യമങ്ങളും പലസ്തീനികളെയുക്തിരഹിത അപരിഷ്‌കൃത വിഭാഗമായി വംശീയവത്‌രിക്കുകയും അതിനാല്‍സ്വാഭാവികമായും കൊല്ലപ്പെടേണ്ടവരാണെന്ന് വരുത്തിക്കൊണ്ടുമാണ് ഇസ്രായേലിനെസ്വാഭാവികവത്കരിക്കുന്നത്. മറുവശത്ത്, ഇസ്രായേലികള്‍ ആന്തരികമായിനിഷ്‌കളങ്കരാണെന്നും അവര്‍ പലസ്തീനികളുടെ യുക്തിരഹിത അപരിഷ്‌കൃതത്വത്തെതടയാനാണ് ശ്രമിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു.
സ്വയം നിരായുധീകരിച്ചുകൊണ്ട്, തങ്ങളുടെ ദേശീയ- മാനവികതയെഅംഗീകരിച്ചുതരണമെന്ന് ആവശ്യപ്പെടുന്നതിന് പകരം, ഗസ്സയിലെ ഹമാസും മറ്റു സായുധപ്രതിരോധ വിഭാഗങ്ങളും ഇസ്രായേലീ കൊളോണിയലിസത്തെ സാധ്യമാക്കുന്ന ശക്തി/ശേഷി സമവാക്യത്തെ ഇല്ലായ്മ ചെയ്യാനായി തങ്ങളുടെ ശേഷിയെവികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ശക്തി/ശേഷിയുടെ ഭൗതിക സമവാക്യത്തെ ഇല്ലായ്മചെയ്തതിന് ശേഷം, പലസ്തീനിയന്‍ പ്രതിരോധത്തിന്റെ രാഷ്ട്രീയ യുക്തിയെ, യുക്തിരഹിത അപരിഷ്‌കൃതത്വത്തെ അല്ല, അംഗീകരിക്കാന്‍ അവര്‍ ഇസ്രായേലീകൊളോണിയലിസത്തെയും പാശ്ചാത്യ സാമ്രാജ്യത്വത്തെയും നിര്‍ബന്ധിതരാക്കുന്നു.

2014ലെ ഗസ്സയിലെ ഇസ്രായേലീ സായുധ അതിക്രമ കാലത്താണ് കൊളോണിയല്‍ വിരുദ്ധശക്തി/ശേഷി സമവാക്യത്തെ മുന്നോട്ടുവെക്കാനുള്ള പലസ്തീനിയന്‍ സായുധ പ്രതിരോധശേഷി ആദ്യമായി പ്രകടമാവുന്നത്. 2014ല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അതിക്രമങ്ങള്‍ശക്തിപ്പെടുത്തിയ ഘട്ടത്തില്‍, പ്രത്യേകിച്ചും നൂറുകണക്കിന് പലസ്തീനികള്‍ തടവിലാക്കപ്പെട്ടപ്പോൾ, ഗസ്സയിലെ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ഇസ്രായേലിലേക്ക്റോക്കറ്റുകള്‍ അയച്ചുകൊണ്ട്, ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് തിരിച്ചടികള്‍നേരിടേണ്ടിവരുമെന്ന് ഇസ്രായേലിനെ ബോധിപ്പിച്ചു. തങ്ങളുടെ കൊളോണിയല്‍ പദ്ധതികളെ നിലനിര്‍ത്താനായി സായുധ പ്രതിരോധത്തെ അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ ഗസ്സയില്‍ സൈനിക അധിനിവേശം നടത്തി. അധിനിവേശത്തിനെതിരായ പ്രതിരോധത്തിനായി ഇവിടെ പലസ്തീനിയന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ഹിസ്ബുള്ള ഇസ്രായേലിനെതിനെ പ്രയോഗിച്ച ആയുധങ്ങളും യുദ്ധതന്ത്രങ്ങളും പ്രയോഗിക്കുകയുംശക്തി/ശേഷിയുടെ പുതിയ സമവാക്യം ഇസ്രായേലിന് കാണിച്ചുകൊടുക്കുകയും ചെയ്തു. മെര്‍കാവാ ടാങ്കറുകളുടെ ആര്‍മറുകളില്‍ തുളച്ചുകയറ്റുന്ന ആയുധങ്ങള്‍ ആദ്യമായിപ്രയോഗിച്ച പലസ്തീനികള്‍ ഇസ്രായേലീ സായുധ വിഭാഗങ്ങളുമായുള്ള നേരിട്ടുള്ളഏറ്റുമുട്ടലില്‍ വിജയങ്ങള്‍ കൈവരിച്ചു. ഇസ്രായേലീ അധിനിവേശ കാലത്ത് ശുജൈയഅഭയാര്‍ഥി ക്യാമ്പില്‍ നടന്ന യുദ്ധത്തില്‍ പുതിയ ശക്തി സമവാക്യം ശക്തമായിപ്രയോഗിക്കപ്പെടുകയും പലസ്തീനിയന്‍ ഗറില്ലാ യോദ്ധാക്കള്‍ ഒറ്റയുദ്ധത്തില്‍ തന്നെ ഒരുഡസനിലധികം ഇസ്രായേലീ പട്ടാളക്കാരെ ഇല്ലാതാക്കുകയും ചെയ്തു. പ്രതിരോധമുന്നേറ്റങ്ങളെ തടയാനുള്ള തങ്ങളുടെ ശേഷിയില്ലായ്മ ഇസ്രായേലികള്‍ക്കിടയില്‍പ്രകടമായപ്പോള്‍, തങ്ങളുടെ ശക്തി/ശേഷി സമവാക്യത്തെ പുനഃസ്ഥാപിക്കാനായി അവർദഹ്യ മാതൃകയില്‍ കൂട്ടക്കുരുതിക്ക് വീണ്ടും തുടക്കമിട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട അന്ന്രാത്രിയില്‍ ശുജയ്യ ക്യാമ്പില്‍ അതിശക്തമായ അക്രമണം ആരംഭിച്ച ഇസ്രായേല്‍ നിരായുധരായ ജനങ്ങളെ കൊന്നൊടുക്കുകയും അവരുടെ സംവിധാനങ്ങള്‍ തകര്‍ക്കുകയുംചെയ്തു. ശുജയ്യയിലെ ഇസ്രായേലിന്റെ ക്രൂരമായി അക്രമണങ്ങളില്‍ നൂറുകളക്കിനാളുകള്‍ കൊല്ലപ്പെട്ടു, 2014ൽ ഉടനീളം നടന്ന യുദ്ധത്തില്‍ ആയിരങ്ങള്‍ വീണ്ടുംമരണപ്പെടുകയുമുണ്ടായി.
ലബനാനില്‍ സംഭവിച്ചതുപോലെ, ദഹ്യ മാതൃകയില്‍ പലസ്തീനില്‍ നടത്തപ്പെട്ടഅതിക്രമങ്ങളും കൊലപാതകങ്ങളും പലസ്തീനികളുടെ പ്രതിരോധ ഇഛയെഇല്ലാതാക്കുന്നതില്‍ വിജയിച്ചിട്ടില്ല. നേര്‍വിപരീതമായി, ഇസ്രായേലീ അധിനിവേശത്തെചെറുക്കുന്നതില്‍ വിജയിച്ച പലസ്തീനികള്‍ വെടിനിര്‍ത്തലിന്റെ ഭാഗമായി ഉപരോധത്തില്‍അയവുവരുത്തണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ ഇസ്രായേലിനെ കൊണ്ട്അംഗീകരിപ്പിക്കുകയും ചെയ്തു. 2021ലെ യൂണിറ്റി ഇന്‍തിഫാദ കാലത്ത് കൂടുതല്‍ വികാസംപ്രാപിച്ച ഈ പ്രതിരോധ മുന്നേറ്റത്തിന്, ജറൂസലമിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രായേല്‍നടത്തുമായിരുന്ന ഭൂമിക്കൊള്ള ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിഞ്ഞു. ജറൂസലേമിന്റെഅടുത്തപ്രദേശമായ ഷെയ്ഖ് ജറയില്‍ നടന്നുകൊണ്ടിരുന്ന വംശീയ ഉന്മൂലനത്തെയും അല്‍അഖ്‌സ പള്ളിയില്‍ ആരാധനക്കായി എത്തിയവര്‍ക്കുമേലുള്ള അതിക്രമങ്ങളെയുംതടയാനായി ഗസ്സയില്‍ നിന്നും റോക്കറ്റുകള്‍ വിക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്നു. വെസ്റ്റ്ബാങ്കിലെയും ജറൂസലേമിലെയും പലസ്തീനികള്‍ക്കെതിരായ ഇസ്രായേലീ അതിക്രമങ്ങള്‍ക്ക് മറുപടിയായി പലസ്തീനെ ഒറ്റപ്പെടുത്താനായി ഇസ്രായേലീ വംശീയ-കൊളോണിയല്‍ സ്‌റ്റേറ്റ് ഉണ്ടാക്കിയെടുത്ത അതിര്‍ത്തികളെയും സായുധ പ്രതിരോധമൂവ്‌മെന്റുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. അധിനിവേശ പലസ്തീനിലെ വിഭജിത പ്രദേശങ്ങളിലെ പ്രതിരോധ മുന്നേറ്റങ്ങളെ ഭൗതികമായി ഒറ്റക്കെട്ടാനുള്ള വഴി തുറക്കാനാണ്’അല്‍ അഖ്‌സ വാള്‍’ ഓപറേഷന്‍ ശ്രമിച്ചത്. ഗസ്സയിലെ സായുധ പ്രതിരോധത്തെഇല്ലാതാക്കാനായി ഇസ്രായേല്‍ നടത്തിയ എയര്‍സ്‌ട്രൈക്കുകള്‍ നൂറുകണക്കിന്പലസ്തീനികളുടെ ജീവനപഹരിച്ചെങ്കിലും, 2014ല്‍ തങ്ങള്‍ നേരിട്ടതുപോലുള്ള പരാജയം മുന്നില്‍ കണ്ട് കരയുദ്ധം നടത്താന്‍ അവര്‍ ധൈര്യപ്പെട്ടില്ല. ശക്തി/ശേഷി സമവാക്യത്തിലുള്ളഈ പരിവര്‍ത്തനം ഹമാസിന്റെ വ്യക്തമായ വിജയം തന്നെയായിരുന്നു, ശൈഖ് ജറയിലെവംശീയ ഉന്മൂലനവും അല്‍-അഖ്‌സയിലെ ആരാധക്കായെത്തിയവര്‍ക്കു മേലുള്ള അതിക്രമവും അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതരായി.
യൂണിറ്റി ഇന്‍തിഫാദക്ക് ശേഷമുള്ള രണ്ടുവര്‍ഷങ്ങളില്‍, ബൈഡന്‍ സര്‍ക്കാറിന്റെഡിപ്ലോമാറ്റിക് സഹായത്തിന്റെ പിന്‍ബലത്തില്‍, വെസ്റ്റ്ബാങ്കിലെ തങ്ങളുളുടെകോളനിവത്കരണം ഇസ്രായേല്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ഇക്കാലയളവില്‍നൂറുകണക്കിന് പലസ്തീനികള്‍ ഇസ്രായേല്‍ സൈന്യത്താല്‍ വധിക്കപ്പെടുകയുംആയിരക്കണക്കിനാളുകള്‍ വംശീയ ഉന്മൂലനത്തിനും തടവിനുംവിധേയരാക്കപ്പെടുകയുമുണ്ടായി. യൂണിറ്റി ഇന്‍തിഫാദയുടെ ഘട്ടത്തില്‍ സംഘടിക്കപ്പെട്ടപലസ്തീനി പ്രതിരോധങ്ങളുടെ ഭൗതിക ഏകീകരണത്തിന് ഫലമായി വെസ്റ്റ് ബാങ്കിലെജെനിന്‍ പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതിരോധ സംഘടനകള്‍ ഇസ്രായേലീകൊളോണിയലിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2023 ജൂലൈയില്‍ക്യാമ്പിലേക്കുള്ള ഇസ്രായേലീ സൈനിക നീക്കത്തെ ജെനിനിലെ സായുധ പ്രതിരോധംതടഞ്ഞുനിര്‍ത്തി: ജെനിന്‍ ബ്രിഗേഡ്‌സ് റെസിസ്റ്റന്‍സ് ഓര്‍ഗനൈസേഷനെഇല്ലാതാക്കാനുള്ള തങ്ങളുടെ ലക്ഷ്യം നേടാതെ ഇസ്രായേലിന് പിന്തിരിയേണ്ടിയും വന്നു. ഇസ്രായേലിന്റെ ഭൗതിക ശക്തി/ശേഷി സമവാക്യത്തെ പരാജയപ്പെടുത്തിയതോടൊപ്പം തന്നെ, കാലങ്ങളായി തങ്ങളെ സംരക്ഷിച്ചുപോരുന്ന ‘അന്താരാഷ്ട്ര സമൂഹത്തിനു’ മേലുള്ളഇസ്രായേലീ പ്രത്യയശാസ്ത്ര കവചത്തിന് ഇളക്കം തട്ടിക്കാനും ജെനിന്‍ പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞു. യുദ്ധക്കളത്തില്‍ തങ്ങളേറ്റ പരാജയത്തിന് മറുപടിയായിഇസ്രായേല്‍ മുന്നോട്ടുവെച്ച, ദഹ്യ മാതൃകയിലുള്ള, നിരായുധരായ ജനങ്ങളെതീവൃവത്കരിച്ചുകൊണ്ടുള്ള അതിക്രമങ്ങളിലൂടെ, തങ്ങള്‍ വംശീയ ഉന്മൂലനതത്വത്തിലധിഷ്ഠിതമായ യുദ്ധക്കുറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇസ്രായേല്‍ സ്വയം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി. സാധാരണയായി ഇസ്രായേലീആവശ്യങ്ങളോടൊപ്പം നിലകൊള്ളുന്ന യു.എന്‍, ഇ.യു ഒഫീഷ്യലുകള്‍ ജെനിനിലെ ഇസ്രായേലീ അതിക്രമങ്ങളില്‍ നടുക്കം പ്രകടിപ്പിക്കുയും, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ ജൂലൈയില്‍ ജെനിന്‍ ബ്രിഗേഡ് കൈവരിച്ച് വിജയം, ഇസ്രായേലിന്റെ ശക്തി/ശേഷിസമവാക്യത്തിനെതിരായ ഗസ്സയിലെ സായുധ പ്രതിരോധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അത് കഴിഞ്ഞുള്ള മാസങ്ങളില്‍, ഗസ്സയിലെ സതേണ്‍ കമാന്റില്‍ നിന്നുള്ള തങ്ങളുടെസൈനിക വിഭവങ്ങളെ വെസ്റ്റ് ബാങ്കിലേക്ക് മാറ്റി തകര്‍ന്നുകൊണ്ടിരിക്കുന്ന തങ്ങളുടെശക്തിയെ തിരികെ പിടിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചു. ഒക്‌റ്റോബര്‍ 7ന് ഗസ്സയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട അല്‍ അഖ്‌സ Flood ഒപറേഷന്‍ ഇതിനു ഫലമായി കൂടി സാധ്യമായ ഒന്നാണ്. ഗസ്സക്കുമേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ തടവറ സമാനമായ അവസ്ഥയില്‍ ഇളവുവന്നതിലൂടെ ഗസ്സയിലെ സായുധ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ പദ്ധതികള്‍ ആസൂത്രണംചെയ്യാനും നടപ്പില്‍ വരുത്താനും വലിയ സാധ്യതകള്‍ കൈവന്നു.
അല്‍ അഖ്‌സ Flood മുന്നോട്ടുവെച്ച രാഷ്ട്രീയ ആവശ്യങ്ങള്‍, പലസ്തീനിലെ ദേശീയവിമോചന പോരാട്ടത്തിന്റെ ഭൗതിക ഏകീകരണത്തിന് ഫലമായി സാധ്യമായ ഓപറേഷനാണ്നടന്നിട്ടുള്ളത് എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. ഇസ്രായേലീ ഇംപ്യൂനിറ്റി അവസാനിപ്പിക്കണമെന്നും, ഇസ്രായേലീ തടവറകളില്‍ പീഠിപ്പിക്കപ്പെടുന്ന പലസ്തീനികളെമോചിപ്പിക്കണമെന്നും, വെസ്റ്റ് ബാങ്കിലെ വംശീയ ഉന്മൂലനവും, അല്‍ അഖ്‌സ പള്ളിയിലെആരാധനക്കായെത്തുന്നവര്‍ക്കുമേലുള്ള അതിക്രമവും, ഗസ്സക്കുമേലുള്ള ഉപരോധവുംഅവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അല്‍ അഖ്‌സ Flood ആരംഭിച്ചത്. ഇസ്രായേലീ കൊളോണിയല്‍ പരമാധികാരത്തെ സാധ്യമാക്കുന്ന ഭൗതിക ശക്തി/ശേഷിസമവാക്യത്തെ ശാശ്വതമായി ഇല്ലാതാക്കാനുള്ള തങ്ങളുടെ ശേഷിയെവെളിപ്പെടുത്തുന്നതായിരുന്നു അല്‍ അഖ്‌സ് Flood ഓപ്പറേഷന്‍. 1948ല്‍ സ്വന്തം നാട്ടില്‍നിന്നും പുറന്തള്ളപ്പെട്ട പലസ്തീനികളുടെ തിരിച്ചുവരവിനെ തടഞ്ഞുനിര്‍ത്താനുതകുന്നബലതന്ത്രങ്ങള്‍ പ്രയോഗവത്കരിച്ചുകൊണ്ടാണ് ഇസ്രായേലിന്റെ ശക്തി/ശേഷിസമവാക്യങ്ങള്‍ നിലനില്‍ക്കുന്നതെങ്കില്‍, തിരിച്ചുവരവിനുള്ള അവകാശവും, അപഹരിക്കപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനും, വെസ്റ്റ് ബാങ്കിലെ തടവറവത്കരണവും വംശീയഉന്മൂലനവും അവസാനിപ്പിക്കാനും പലസ്തീനികളെ പ്രാപ്തരാക്കുന്ന പലസ്തീനിയന്‍പരമാധികാരത്തിനായുള്ള ഭൗതിക ശേഷിയെയാണ് അല്‍ അഖ്‌സ Flood മുന്നോട്ടുവെക്കുന്നത്. ഈ ഒപറേഷന്‍, പ്രത്യേകിച്ചും ഇസ്രായേലിന്റെ സതേണ്‍ കമാന്റിനെപെട്ടെന്ന് പരാജയപ്പെടുത്തിയത്, കൊളോണിയൽ ശക്തി/ശേഷിയുടെ പ്രത്യയശാസ്ത്രസമവാക്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ തന്നെപലസ്തീനികള്‍ക്കുമേല്‍ പ്രയോഗിക്കേണ്ടുന്ന തങ്ങളുടെ അജയ്യമായ അധികാരം ഇനിഎങ്ങനെയാണ് ഇസ്രായേലിന് തിരിച്ചുപിടിക്കാന്‍ കഴിയുക എന്നത് വളരെ ബുദ്ധിമുട്ടേറിയകാര്യം തന്നെയാണ്
അല്‍ അഖ്‌സ Flood നു മറുപടിയായി അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ യുക്തിയെഅംഗീകരിക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി സമാധാന ഉടമ്പടി സ്ഥാപിക്കാനുംഇസ്രായേലിനും ഇസ്രായേലിനെ പിന്തുണക്കുന്ന പാശ്ചാത്യ ലോകത്തിനുംകഴിയുമായിരുന്നു. എന്നാല്‍, നിലനില്‍ക്കുന്ന ശക്തി/ശേഷി സമവാക്യങ്ങളെഇല്ലാതാക്കിക്കൊണ്ടുള്ള ദേശീയ വിമോചനത്തെ സാധ്യമാക്കുന്ന യുദ്ധയുക്തി അല്‍ അഖ്‌സFlood പിന്തുടരുന്നതിനാല്‍, അത്തരം അംഗീകാരം ഇസ്രായേലിന്റെ സെറ്റ്‌ലര്‍കൊലോണിയല്‍ പദ്ധതികളുടെ അടിത്തറ ഇളക്കുന്നതായിരിക്കും. കൊളോണിയലിസത്തിന്റെ തകര്‍ച്ചയില്‍ ഭയപ്പെടുന്നതുകൊണ്ടാണ് ഇസ്രായേലിനുംപാശ്ചാത്യ ലോകത്തിനും അല്‍ അഖ്‌സ യുക്തിശൂന്യവും ക്രൂരമായ അപരിഷ്‌കൃതത്വവുംആവുന്നതും അതിനാല്‍ തന്നെ പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെടേണ്ടുന്ന വിഭാഗമായി പലസ്തീനികള്‍ മാറുന്നതും. യുദ്ധക്കളത്തില്‍ പലസ്തീനികളെ പരാജയപ്പെടുത്താന്‍കഴിയാതെ വരുമ്പോള്‍ അവര്‍, തങ്ങളുടെ നിലനില്‍പ്പിന് അനിവാര്യമായ ശക്തി/ശേഷിസമവാക്യത്തെ പുനഃസ്ഥാപിക്കാനായി ദഹ്യ മാതൃകയില്‍ പരിമിതികളില്ലാത്ത-പൈശാചികഹിംസ പ്രയോഗിക്കുന്നു. അല്‍ അഖ്‌സക്ക് മറുപടിയായി ഇസ്രായേല്‍ ആരംഭിച്ച വംശഹത്യാകൊളോണിയല്‍ യുദ്ധം ദേശീയ ജനതയെന്ന നിലക്ക് രാഷ്ട്രീയ ആവശ്യങ്ങള്‍മുന്നോട്ടുവെക്കാനുള്ള പലസ്തീനികളുടെ ശേഷിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേല്‍ബോംബുവര്‍ഷിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിനാളുകളെകൊന്നൊടുക്കുകയും അതോടൊപ്പം ഉപരോധം കടുപ്പിച്ച് ഗസ്സയിലെ പലസ്തീനികളെ കൊടുംപട്ടിണിയിലും ക്ഷാമത്തിലും ആക്കിത്തീര്‍ക്കുകയും ചെയ്യുന്ന ഇസ്രായേലി യുദ്ധനയം, പലസ്തീനികളുടെ പ്രതിരോധിക്കാനുള്ള ശേഷിയെ മാത്രമല്ല, പരമാധികാരത്തെതിരിച്ചുപിടിക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള അവരുടെ ഇഛയെ കൂടി തകര്‍ത്തെറിയാന്‍ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. യുക്തിരഹിത-അപരിഷ്‌കൃത വിഭാഗമായി പലസ്തീനികളെവംശീയമായി മുദ്രകുത്തി അവരെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതില്‍ പാശ്ചാത്യമാധ്യമങ്ങളും രാഷ്ട്രീയ മണ്ഡലവും ഇസ്രായേലിനൊപ്പം നിലകൊള്ളുമ്പോള്‍, പലസ്തീനിയന്‍ പ്രതിരോധം മഹത്തായ മറ്റൊരു തലത്തിലേക്കാണ്നീങ്ങിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പാശ്ചാത്യസാമ്ര്യാജ്യത്വത്തോടും ഇസ്രായേല്‍ കൊളോണിയലിസത്തോടും അപേക്ഷിക്കുന്നതിന്പകരം, ഗസ്സയിലെ യുദ്ധക്കളങ്ങളില്‍ ഇസ്രായേലിനെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നപലസ്തീനിയന്‍ പ്രതിരോധ പോരാട്ടങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ കര്‍തൃത്വത്തിന്റെഅംഗീകാരത്തിനായി ആവശ്യങ്ങളുന്നയിക്കുകയും അതിലൂടെ ‘യുക്തിരഹിതഅപരിഷ്‌കൃതത്വത്തിന്റെ’ വംശീയ ചട്ടക്കൂടിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നുണ്ട്. അതിലൂടെ, പാശ്ചാത്യ ലോകക്രമത്തെ നിര്‍മിച്ചെടുത്ത ഉന്മൂലന കൊളോണിയലിസത്തിന്റെഅമാനവികതക്കപ്പുറമുള്ള മറ്റൊരു പാത വെട്ടിത്തുറക്കുകയാണവര്‍.