Campus Alive

യുദ്ധത്തിന്റെ ഇരു യുക്തികള്‍: വംശഹത്യക്കെതിരായ വിമോചനം

 പാശ്ചാത്യ ഇസ്രായേലി ഭരണകൂടങ്ങള്‍ അല്‍-അഖ്‌സ Flood-ൻ്റെ തുടക്കം മുതല്‍ നടത്തിപ്പോരുന്ന അതിക്രമങ്ങളും മാധ്യമ പ്രോപഗണ്ടകളും സുവ്യക്തമായ പലസ്തീനിയന്‍അവകാശ പോരാട്ടങ്ങളെ സംശയത്തിൻ്റെ നിഴലിലാക്കാനും തെറ്റായി പ്രതിനിധീകരിക്കുവാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊളോണിയൽ ശക്തികളും കോളനിവത്കരിക്കപ്പെട്ടവരും, അധിനിവേശം നടത്തുന്നവരും അധീശത്വവത്കരിക്കപ്പെട്ടവരും തമ്മിലെ സംഘര്‍ഷം അവസാനം തുറന്ന ‘യുദ്ധാവസ്ഥയില്’ എത്തിച്ചേര്‍ന്നിരിക്കുന്നു. ഖണ്ഡിതമായ രണ്ടുതരം ‘യുദ്ധ യുക്തികളുടെ’ ഏറ്റുമുട്ടലാണ് ടെയുള്ളതെന്ന് കാണാം.

Bikrum Gill

ഒരു വശത്ത്, ഇസ്രായേലി കൊളോണിയലിസത്തില്‍ നിന്നും പാശ്ചാത്യ സാമ്രാജ്യത്വ ലോകക്രമത്തില്‍ നിന്നും സ്വന്തം ജനതയെയും തങ്ങളുടെ ഭൂമിയെയും സ്വതന്ത്രമാക്കാനുള്ള കൊളോണിയല്‍ വിരുദ്ധ ദേശീയ വിമോചനമാണ് ലസ്തീനിയന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മറുവശത്ത്, പസ്തീനിയന്‍ വിമചന പോരാട്ടം പ്രതിരോധിച്ചു നിര്‍ത്തുന്ന കൊളോണിയല്‍ വ്യവസ്ഥിതിയെ തിരികെ സ്ഥാപിക്കാനുള്ള തുറന്ന വംശഹത്യാ പദ്ധതിയാണ് ഇസ്രായേല്‍ മുന്നോട്ടുവെക്കുന്നത്. യുദ്ധക്കളത്തില്‍ പലസ്തീനിയന്‍ സായുധ പ്രതിരോധ പോരാട്ടങ്ങളെഅതിജയിക്കുന്നതില്‍ ഇസ്രായേലീ സൈന്യം പരാജയപ്പെടുന്നതിന്റെ തെളിവാണ്, ഇസ്രായേലും പാശ്ചാത്യ ശക്തികളും ചേര്‍ന്ന് നിരായുധരായ പലസ്തീനി ജനതക്കുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊണോളിയല്‍ വംശഹത്യാ പദ്ധതികള്‍. ഗസ്സയില്‍ നിന്നും പലസ്തീനികളെ ഇല്ലായ്മ ചെയ്യാന്‍ ഇസ്രായേലി കൊളോണിയല്‍ വംശഹത്യാ യുദ്ധത്തിന് കഴിയാതെ വരുമ്പോഴാണ് അവര്‍ പരിധികളില്ലാത്ത വിധം കൂട്ടക്കൊലകള്‍ നടത്തുന്നതും ജനങ്ങളുടെ സാമൂഹിക സംവിധാനങ്ങള്‍ തകര്‍ത്തില്ലാതാക്കുന്നതും. 

കൊളോണിയലിസത്തെയും വിശാലമായ സാമ്രാജ്യത്വ ലോകക്രമത്തെയും അടയാളപ്പെടുത്തുന്ന ശക്തി/ ശേഷി (Force) ഭൗതിക സമവാക്യത്തെ ഇല്ലാതാക്കുന്നതിലാണ് ദേശീയ വിമോചനത്തിന്റെ യുദ്ധ-യുക്തി നിലനില്‍ക്കുന്നത്. ഇവിടെ, കൊളോണിയലിസവും സാമ്രാജ്യത്വം ആത്യന്തികമായി കോളനിവത്കരിക്കപ്പെട്ടവരുടെ പരമാധികാരം ബലാല്‍ക്കാരമായി കൈവശപ്പെടുത്തുന്ന ‘മഹാ-ഹിംസ’ (Greater Violence) യെയാണ് ലക്ഷ്യംവെക്കുന്നത്. ശക്തി/ശേഷിയെ നിര്‍വ്വചിക്കുന്ന ഭൗതിക ക്രമീകരണങ്ങള്‍ കോളനിവത്കരിക്കപ്പെട്ടവരുമായുള്ള ഏറ്റുമുട്ടലില്‍ കൊളോണിയല്‍ ശക്തികളെ അദൃശ്യമാക്കുകയും അതിലൂടെ ശിക്ഷാഭയമില്ലാതെ (Impunity) ഏതുതരം ഹിംസയും സാധ്യമാക്കുന്ന ഒരു തരം പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കപ്പെടുകയും ചെയ്യുന്നു.

കൊളോണിയല്‍ ഹിംസയുമായി ചേര്‍ന്നു നില്‍ക്കുന്ന Impunity യുടെ പ്രത്യയശാസ്ത്ര സാധൂകരണം നിര്‍മിതമായ ‘മഹത്തായ യുക്തി’ (ഉദാഹരണത്തിന്, ഭീകരവിരുദ്ധ, നാഗരികവത്കരണ, ജനാധിപത്യ, മാനവിക പദ്ധതി എന്ന നിലയില്‍) യെ നേടിയെടുക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പ്രയോഗവത്കരിക്കപ്പെടുന്നത്. മറുവശത്ത്, തങ്ങള്‍നടത്തിക്കൊണ്ടിരിക്കുന്ന സായുധ പോരാട്ടങ്ങൾ ആന്തരികമായി ‘യുക്തിരഹിത’ കാടത്തത്തെ (Irrational Savagery) പേറുന്നതിനാല്‍ കൊളോണിയല്‍ ശക്തികളുടെ കൈകളാല്‍ കൊല്ലപ്പെടേണ്ട ആളുകളായി കോളനിവത്കൃത ജനവിഭാഗം മാറുന്നു. അവരുടെപ്രവൃത്തികളില്‍ യാതൊരുവിധ ‘യുക്തിയും’ ഉണ്ടായിരിക്കുകയില്ല, മറിച്ച് ‘മാനവരാശിക്ക്’ മുഴുവന്‍ ഭീഷണിയാവുന്ന ഹിംസാത്കത മാത്രമാണ് അവര്‍ കാഴ്ച്ച വെക്കുന്നത്. അതിനാല്‍തന്നെ കോളനിവത്കരിക്കപ്പെട്ടവര്‍ ഭൗതികമായും പ്രത്യയശാസ്ത്രപരവുമായ അധികാരബന്ധങ്ങള്‍ക്കകത്ത് സ്ഥാനപ്പെടുകയും അതിലൂടെ കൊളോണിയല്‍ പരമാധികാരവ്യവസ്ഥയില്‍ തങ്ങളുടെ ജനതയുടെ മാനവിക അവകാശങ്ങൾ അംഗീകരിക്കണമെന്ന് പേക്ഷിക്കുന്ന വിഭാഗമായി അവര്‍ മാറുകയും ചെയ്യുന്നു. ഓസ്ലോ ‘സമാധാന ഉടമ്പടി’ മുന്നോട്ടുവെക്കുന്നത് ഇത്തരമൊരു “മാനവിക” ചട്ടക്കൂടാണ്. 

Israeli prime minister Yitzhak Rabin (Left), American president Bill Clinton (middle), and Palestinian political leader Yasser Arafat (right) at the White House in 1993, after signing the Oslo Accord

തങ്ങളുടെ ജനതയെയും ഭൂമിയെയും സംരക്ഷിക്കാനുള്ള പലസ്തീനിയന്‍ അവകാശങ്ങളെ അംഗീകരിക്കുന്നതിൽ ഒസ്ലോ കരാര്‍ പരാജയപ്പെട്ടതാണ്, പലസ്തീനിയന്‍ പരമാധികാരത്തെ നിരാകരിക്കുന്ന ശക്തി/ശേഷിയെ കുറിച്ചുള്ള ഭൗതിക നിര്‍വ്വചനങ്ങളെ വെല്ലുവിളിക്കും വിധം സായുധ പ്രതിരോധത്തിലേക്ക് അവരെ തിരിച്ചെത്തിച്ചത്. ഓസ്ലോ-ആനന്തര കാലത്ത് പലസ്തീനില്‍ വികസിച്ചുവന്ന, ഒരേ സമയം ഗറില്ലാ യുദ്ധമുറകളും വ്യവസ്ഥാപിതവും സുസജ്ജവുമായ പട്ടാളവും ചേര്‍ന്ന, ശക്തമായ സൈനിക സംവിധാനം സയണിസ്റ്റ് കൊളോണിയലിസത്തിന്റെ അന്തസത്തയെ അസന്തുലിതമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ അക്രമണങ്ങളിലൂടെ പോലും പലസ്തീനിയന്‍ സായുധ പ്രതിരോധത്തെ തകര്‍ക്കാന്‍ കഴിയാതെ വന്ന ഇസ്രായേലിന്, തങ്ങളുടെ ഭൗതിക-പ്രത്യയശാസ്ത്ര ശക്തി/ശേഷിയെ പുനഃസ്ഥാപിക്കാനായി നിരായുധരായ പലസ്തീനികള്‍ക്കുമേല്‍ വംശഹത്യകള്‍ നടത്തേണ്ടി വന്നു. അഥവാ, രണ്ടുതരം യുദ്ധ-യുക്തികളാണ് ഇന്ന് പലസ്തീനില്‍ കാണാന്‍കഴിയുക: ഒരുവശത്ത് വിമോചന യുദ്ധത്തിന്റെ യുക്തിയും, മറുവശത്ത് അതിനെതിരായ കൊളോണിയല്‍ വംശഹത്യാ യുദ്ധ-യുക്തിയും. 

 കോളനിവത്കരണം, ഹിംസാത്മകത, പരമാധികാരം

പലസ്തീനില്‍ ചുരുളഴിക്കപ്പെടുന്ന ഇരു യുക്തികളും ഔദ്യോഗിക അപകോളനീകരണത്തിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നിലനില്‍ക്കുന്ന ഭൗതിക, പ്രത്യയശാസ്ത്ര കൊളോണിയല്‍ ലോകക്രമവുമായി ഘടനാപരമായി തന്നെ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിലുടനീളം യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ അമേരിക്കയിലെ പ്രാദേശിക ജനവിഭാഗത്തിന്റെ പരമാധികാരം ഹിംസാത്മകമായി പിടിച്ചെടുക്കുന്നതു മുതല്‍കൊളോണിയല്‍ ലോകക്രമത്തിന് അടിത്തറ രൂപം കൊള്ളുന്നുണ്ട്. കോളനിവത്കരിക്കപ്പെട്ടവര്‍ക്കുമേല്‍ ശിക്ഷിക്കപ്പെടുമെന്ന് ഭയമില്ലാതെ ഹിംസാത്മകത സാധ്യമാക്കുന്ന ശക്തി/ശേഷി സമവാക്യത്തെ മുന്‍നിര്‍ത്തിയാണ് കൊളോണില്‍ പരമാധികാരം വികാസം പ്രാപിച്ചത്. ഈ നിര്‍വ്വചനങ്ങള്‍ക്കിടയില്‍ തന്നെ, കോളനിവത്കൃത ജനവിഭാഗത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക, സാമൂഹിക അവകാശങ്ങളെ കുറിച്ച് അനുകമ്പാപൂര്‍വ്വം സംസാരിക്കാന്‍ കൊളോണിയലിസ്റ്റുകള്‍ക്ക് നുവാദമുണ്ടായിരുന്നു.

Bartolome de las Casas

പ്രാദേശിക ജനവിഭാഗത്തിന്റെ അവകാശങ്ങളെ കുറിച്ച് ടത്തപ്പെട്ട വയ്യാഡോളിഡ് സംവാദങ്ങളില്‍ (Valladolid Debates) ബര്‍തലോമെ ഡെ ലാസ് കസാസിന്റെ നിലപാട് ഇവിടെ പ്രധാനമാണ്. പ്രാദേശിക ജനത യുക്തിപൂര്‍വ്വം ചിന്തിക്കുന്നവരാണെന്നും സ്പാനിഷ് രാജാവ് അവര്‍ക്ക് പരിമിത-അവകാശങ്ങള്‍ (Protected right) വകവെച്ച് നല്‍കണമെന്നും ലാ കസാസ് വാദിച്ചു. കൊളോണിയല്‍ ലോകക്രമത്തിലെആദ്യത്തെ മനുഷ്യാവകാശ മാതൃക (Human rights paradigm) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നിലപാട്, പ്രത്യക്ഷത്തില്‍ പ്രയോജനകരമെന്ന് തോന്നുമെങ്കിലും പരോക്ഷമായി മറ്റൊരു കാര്യത്തിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുണ്ട്: പ്രാദേശിക ജനതക്ക് അവകാശങ്ങളും സുരക്ഷയും വകവെച്ചുനല്‍കുന്ന സ്പാനിഷ് രാജാവിന്റെ പരമാധികാരത്തെ ലാസ് കസാസ് ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല. മറിച്ച് , കൊളോണിയല്‍ സാമ്രാജ്യം വക വെച്ചു നല്‍കുന്ന അവകാശങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടുന്ന, സ്വയം പരമാധികാരമില്ലാത്ത വിഭാഗമായി കോളനിവത്കൃത ജനതയെ നിലനിര്‍ത്തുന്ന മാതൃകയാണ് ലാ കസാസ് മുന്നോട്ട് വെച്ചത്. തീര്‍ച്ചയായും ഇത് കൊളോണിയല്‍ ശക്തി/ശേഷി സമവാക്യത്തിനകത്ത് സ്ഥിരമായി കാരുണ്യം തേടുന്നവരായി കോളനിവത്കരിക്കപ്പെട്ടവരെ നിലനിര്‍ത്തുന്നു.  

 കോളനിവത്കൃത ജനവിഭാഗം കൊളോണിയല്‍ പരമാധികാരത്തെ നിരാകരിക്കുകയും തങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വയം പരമാധികാരം പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഏതൊരുവിധ കൊളോണിയല്‍ അവസ്ഥയുടെയും അനിവാര്യതയാണ്. ഈ സാഹചര്യത്തില്‍ ലാ കസാസ് മാതൃക പ്രതിസന്ധിയിലാവുകയും കൊളോണിയല്‍ കാഴ്ച്ചപ്പാടില്‍ ഉന്മൂലന യുദ്ധ സാഹചര്യം (War of Elimination) സുനിശ്ചിതമാവുകയും ചെയ്യുന്നു. അന്താരാഷ്ര നിയമ രൂപീകരണങ്ങളുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുന്ന തന്റെ പുസ്തകത്തില്‍, തങ്ങളുടെ ഭൂമികയില്‍ താമസമുറപ്പിക്കാനുള്ള യൂറോപ്യന്‍ ക്രിസ്ത്യാനികളുടെ പരമാധികാരത്തെ നിരാകരിച്ച അമേരിക്കയിലെ തദ്ദേശീയ ജനതക്കെതിരായ വംശഹത്യാ യുദ്ധത്തിന് സ്പാനിഷ് നിയമജ്ഞര്‍ അംഗീകാരം നല്‍കിയതായി ആന്റണി ആംഗി (Anthony Anghie) വിവരിക്കുന്നുണ്ട്. മറ്റൊരര്‍ഥത്തില്‍, പ്രാദേശിക ജനവിഭാഗങ്ങള്‍ യൂറോപ്യന്‍ ശക്തികള്‍ക്ക് പരമാധികാരം വകവെച്ചു നല്‍കുകയാണെങ്കില്‍ അവര്‍ക്ക് പരിമിതമായ സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ നല്‍കപ്പെടും. മറിച്ച്, തദ്ദേശീയ വിഭാഗങ്ങള്‍ യൂറോപ്യരുടെ പരമാധികാരം അംഗീകരിക്കാതിരിക്കുകയും ശക്തി/ശേഷിയെ കുറിച്ചുള്ള യൂറോപ്യന്‍ നിര്‍വ്വചനങ്ങളെ പ്രതിരോധിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ ‘യുക്തിരഹിതരായി’ വിധിക്കപ്പെടുകയുംഅതിലൂടെ പൂര്‍ണമായി ‘ഇല്ലാതാക്കപ്പെടാന്‍’ വിധിക്കപ്പെട്ടവരായി തീരുകയും ചെയ്യുന്നു. 

Antony Anghie

 കോളനിവത്കൃതരുടെ കാഴ്ച്ചപ്പാടില്‍, കൊളോണിയല്‍ ശക്തികളുമായി രണ്ടു തരത്തിലുള്ള ബന്ധങ്ങള്‍ ഇവിടെ സാധ്യമാവുന്നതായി കാണാം. ആദ്യത്തേത് ‘ലാ കസാസ്’ മാതൃകയിലുള്ള മാര്‍ഗ്ഗമാണ്. അത് പരിധിളില്ലാത്ത കൊളോണിയല്‍ പരമാധികാരത്തെ സാധ്യമാക്കുന്ന ശക്തി/ശേഷി സമവാക്യത്തെ അംഗീരിച്ചു കൊണ്ടുള്ള തദ്ദേശീയ അവകാശങ്ങളുടെ സ്വാഭാവികവത്കരണമാണ്. കോളനിവത്കൃതര്‍ കൊളോണിയല്‍ അധികാരത്തോട് തങ്ങളുടെ അവകാശങ്ങളെയും സാമൂഹിക സുരക്ഷയെയും ആവശ്യപ്പെടുകയാണിവിടെ. പ്രത്യേക തരത്തില്‍ കൊളോണിയല്‍ ശക്തികളുടെ കാരുണ്യം പ്രതീക്ഷിച്ചുകൊണ്ട് തങ്ങളുടെ സാമൂഹികതയെ സ്വയം ചിട്ടപ്പെടുത്തലാണത്. രണ്ടാമത്തെവഴി, വിമോചനത്തിന്റേതും അപകോളനീകരണത്തിന്റേതുമാണ്. അവിടെ, ഒരിക്കല്‍ കൂടി, കോളനിവത്കൃതര്‍ കൊളോണിയല്‍ പരമാധികാരം അടിസ്ഥാനപ്പെടുത്തിയുള്ള ശക്തി/ശേഷി സമവാക്യവുമായി ഏറ്റുമുട്ടുന്നു. ശക്തി/ശേഷി നിര്‍വ്വചനങ്ങളെ നിരാകരിക്കാനായി, തങ്ങളുടെ മേലുള്ള പരമാധികാരം തങ്ങള്‍ക്കു തന്നെ ലഭ്യമാകുന്ന ഭാവിയെ സ്വപ്‌നം കാണുകയും അതിലൂടെ കൊളോണിയല്‍ ശക്തികളില്‍ നിന്നും തങ്ങളുടെ ഭൂമിയെ പ്രതിരോധിച്ചു നിര്‍ത്തുകയും അതിനുമേല്‍ അവകാശം സ്ഥാപിക്കുകയും ചെയ്യുന്നു. ഇവിടെ കൊളോണിയലിസത്തെ സാധ്യമാക്കുന്ന ശക്തി/ശേഷി ബന്ധങ്ങളെ കോളനിവത്കൃതര്‍ ചോദ്യം ചെയ്യുമ്പോള്‍, ആ ശക്തി/ശേഷിയെ പുനഃസ്ഥാപിക്കാനായി കൊളോണിയല്‍ അധികാരികള്‍ വംശഹത്യാ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. 

പലസ്തീനു മേലുള്ള സയണിസ്റ്റ്- സാമ്രാജ്യത്വ അധീശത്വം

 ‘ജനവാസമുള്ള ഒരു പ്രദേശത്തെ നിങ്ങള്‍ക്ക് കോളനിവത്കരിക്കണമെങ്കില്‍, നിങ്ങള്‍ ആ ഭൂമിയില്‍ ഒരു സൈനിക കോട്ട കണ്ടെത്തേണ്ടിരിയിരിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്കായിസൈനിക കോട്ട നല്‍കാന്‍ കഴിയുന്ന ഒരാളെ, സയണിസം ഒരു കോളനീകരണപദ്ധതിയാണ്, അതിനാല്‍ തന്നെ അത് സായുധ സൈന്യത്തിനുമേലാണ് നിലകൊള്ളുന്നത്’-Ze-ev Jabotinsky. 

Ze’ev Jabotinsky

ഒട്ടോമന്‍ സാമ്രാജ്യത്തിനു മേലുള്ള തങ്ങളുടെ സായുധ വിജയത്തിനായി പലസ്തീനിയന്‍ ഭൂപ്രദേശം പിടിച്ചെടുത്തതിലൂടെ ബ്രിട്ടീഷ് സാമ്രാജ്യമാണ് ആദ്യമായി പലസ്തീനില്‍ കൊളോണിയലിസ്റ്റ് അധിനിവേശത്തിന് തുടക്കം കുറിക്കുന്നത്. ഗസ്സ അധീനപ്പെടുത്താനുള്ളആദ്യത്തെ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിന് ശേഷം 1917ലെ മൂന്നാം ‘ഗസ്സ യുദ്ധത്തില്‍’ ആണ് ബ്രിട്ടീഷ് സൈന്യം വിജയം കാണുന്നത്. പസ്തീനിയന്‍ സമൂഹത്തിനു മേൽ ഹിംസാത്മകമായ നശീകരണം നടത്തിയതിലൂടെയാണ് ബ്രിട്ടീഷ് സേന തങ്ങളുടെ ‘വിജയം’ സാധ്യമാക്കിയത്. ശക്തി/ശേഷിയുടെ ഈ പുതിയ നിര്‍വ്വചനത്തിലൂടെയും പലസ്തീനികളെ നിരായുധരാക്കിയും ബ്രിട്ടീഷ് സാമ്രാജ്യത്തിന് അധീനപ്പെടുത്തിയുമാണ് ബാല്‍ഫര്‍ പ്രഖ്യാപനം, അഥവാ വാഗ്ദത്ത ‘ജൂത-സ്വരാജ്യം’ പലസ്തീനുമേല്‍ സ്ഥാപിക്കപ്പെടുന്നത്. ബാല്‍ഫര്‍ പ്രഖ്യാപനത്തിന് ശേഷം സയണിസ്റ്റ് സെറ്റ്‌ലര്‍ കൊളോണിയലിസം ദ്രുതഗതിയിൽ വികസിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്തതോടെ കൊളോണിയല്‍ കടന്നുകയറ്റത്തില്‍ നിന്നും തങ്ങളുടെ ഭൂമിയെ സംരക്ഷിക്കാന്‍ കഴിയാത്ത വണ്ണം പലസ്തീനികള്‍ ദുര്‍ബലരായി. 

 ‘തന്റെ ഉരുക്കു മതില്‍’ സിദ്ധാന്തം രൂപപ്പെടുത്തുന്ന വേളയിൽ, സയണിസ്റ്റ് കൊളോണിയല്‍പദ്ധതിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ പങ്കിനെ ജൂത സൈദ്ധാന്തികന്‍ Ze-ev Jabotinsky തിരിച്ചറിയുന്നുണ്ട്. ജബോട്ടിന്‍സ്‌കിയെ സംബന്ധിച്ചിടത്തോളം പലസ്തീനികളുടെസാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങള്‍ക്ക് പകരമായി തങ്ങളുടെ പരമാധികാരം അവര്‍ അംഗീകരിക്കണമെന്ന് ഒരിക്കലും സയണിസത്തിന് പലസ്തീനികൾക്കുമേൽ സ്വാധീനം ചെലുത്താൻ കഴിയുകയില്ല. മറിച്ച്, തങ്ങളുടെ ഭൂമിക്കുമേല്‍ സയണിസ്റ്റ് പരമാധികാരം സ്ഥാപിച്ചെടുക്കാന്‍ പലസ്തീനികള്‍ക്കുമേല്‍ ‘മഹാ ഹിംസ (Greater Violence) നടപ്പിലാക്കുക മാത്രമാണ് പരിഹാരം. ബ്രിട്ടീഷ് സാമ്രാജ്യം ആദ്യം പലസ്തീനികളെ അധീനപ്പെടുത്തുകയുംബാല്‍ഫര്‍ പ്രഖ്യാപനം നടത്തുകയും പിന്നീട് അവര്‍ നടത്തിയ ‘വലിയ ഹിംസ’ സയണിസ്റ്റ് കോളോണിയല്‍ കടന്നു കയറ്റത്തിനെതിരായ പലസ്തീനിയന്‍ സായുധ പ്രതിരോധത്തെ തകര്‍ക്കുകയും, അതിലൂടെ സയണിസത്തെ വേരുറപ്പിക്കുകയും ചെയ്തു. 

Arthur Balfour and Balfour declaration

പലസ്തീനില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ആരംഭം കുറിച്ച, ‘ഭൂപ്രദേശത്തിനായുള്ള സൈനിക കോട്ട’ അല്ലെങ്കില്‍, ശക്തി/ശേഷി സമവാക്യങ്ങള്‍, നേരത്തെ വിവരിച്ച തരത്തിലുള്ള കൊളോണിയലിസത്തിനെതിരായ രണ്ട് മാര്‍ഗ്ഗങ്ങള്‍ക്ക് വഴി തുറന്നു: സ്വാഭാവികവത്കരണത്തിന്റെ ‘ലാ കസാസ്’ മാര്‍ഗ്ഗവും, പ്രതിരോധത്തിന്റെ മാര്‍ഗ്ഗവും. ബാല്‍ഫര്‍ പ്രഖ്യാപനത്തിന് തൊട്ടുടനെ തന്നെ പലസ്തീനിയന്‍ പ്രമാണിവര്‍ഗ്ഗം (Elites) സ്വാഭാവിവത്കരണത്തിന്റെ മാര്‍ഗ്ഗം സ്വയം തുറന്നിട്ടിരുന്നു. പലസ്തീനിലെ ഭൂവുടമകളും മധ്യവര്‍ഗ്ഗവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് എതിർത്തു നിൽക്കാതെ, തങ്ങളുടെ സാമൂഹിക സാംസ്‌കാരിക അവകാശങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ഈ സമീപനത്തിന്റെ വ്യക്തമായപരിമിതികള്‍ അധികം വൈകാതെ തന്നെ സായുധ പ്രതിരോധ മാര്‍ഗ്ഗത്തിന് വഴി തുറന്നു. 1920-കളില്‍ തന്നെ സയണിസത്തിനെതിരായ ഒറ്റപ്പെട്ട പ്രതിരോധ മുന്നേറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങിയെങ്കിലും 1936-1939 കാലഘട്ടത്തില്‍ നടത്തപ്പെട്ട പലസ്തീനിലെ മഹത്തായ അറബ് പ്രക്ഷോഭങ്ങളിലൂടെ പ്രതിരോധ പോരാട്ട മാർഗ്ഗം പൂര്‍ണമായും തുറക്കപ്പെട്ടു. സായുധ പ്രതിരോധത്തിലൂടെ മാത്രമേ പലസ്തീനികള്‍ക്ക് കൊളോണിയല്‍ ശക്തി സമവാക്യങ്ങളുടെ തകർച്ചയും ദേശീയ വിമോചനവും സാധ്യമാവുകയുള്ളൂ എന്ന് റച്ചു വിശ്വസിച്ച ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിനെ പോലുള്ളവരാണ് ഈ പ്രക്ഷോഭങ്ങള്‍ക്ക് നെതൃത്വം കൊടുത്തതും പ്രചോദനമേകിയതും. 

ബ്രിട്ടീഷ് സാമ്രാജ്യത്വം ഇക്കാലത്ത് അനിവാര്യമായ ‘യുദ്ധക്കോട്ട’യായി പ്രവര്‍ത്തിക്കുകയുംപ്രക്ഷോഭങ്ങളെ തങ്ങളുടെ ശക്തമായ സൈന്യത്തെ ഉപയോഗപ്പെടുത്തി ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു. പലസ്തീനിയന്‍ പ്രതിരോധങ്ങളെ അടിച്ചമര്‍ത്തുന്നതോടൊപ്പം തന്നെ മറുവശത്ത് സയണിസ്റ്റ് പട്ടാളത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും ബ്രിട്ടീഷ് സാമ്രാജ്യം ഊന്നല്‍ നല്‍കി. തത്ഫലമായി കൃത്യമായി സംഘടിക്കപ്പെടുകയും ശക്തമായ ആയുധ ശേഖരമുള്ളവരുമായി മാറിയ സയണിസ്റ്റ് സൈന്യം അസംഘടിതവും ദുര്‍ബലവുമായ പലസ്തീനികള്‍ക്കുമേല്‍ 1948-ലെ യുദ്ധകാലത്ത് നടത്തിയ കൂട്ടക്കൊലകളുടെ ഫലമായി പതിനായിരക്കണക്കിന് പലസ്തീനികള്‍ക്ക് തങ്ങളുടെ മാതൃദേശം നഷ്ടമാവുകയും, അതിലൂടെ സയണിസ്റ്റ് കൊളോണിയല്‍ പദ്ധതി പൂര്‍ണാര്‍ഥത്തില്‍ രൂപം പ്രാപിക്കുകയും ചെയ്തു. പിന്നീടുള്ള കാലഘട്ടത്തില്‍ തുടര്‍ച്ചയായിനടത്തപ്പെട്ട യുദ്ധങ്ങളിലൂടെ, പ്രത്യേകിച്ചും 1967-ലെ യുദ്ധമടക്കം, തങ്ങളുടെ ശക്തി സമവാക്യങ്ങളെ സ്ഥാപിച്ചുകൊണ്ട് ചരിത്രപരമായ പലസ്തീനിയന്‍ ഭൂമികയിലെല്ലായിടത്തുംതങ്ങളുടെ പരമാധികാരം വ്യാപിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 

പലസ്തീനിലെ ആദ്യകാല പ്രതിരോധ മുന്നേറ്റങ്ങൾ കൊളോണിയല്‍ ശക്തി സമവാക്യങ്ങളാല്‍ നിര്‍മൂലനം ചെയ്യപ്പെട്ടു എന്നതുകൊണ്ട് പലസ്തീനിയന്‍ വിമോചന ചരിത്രത്തില്‍ അവയ്ക്ക് പങ്കില്ല എന്ന് പറയുന്നത് ശരിയല്ല. ഫായിസ് സായെഗ് (Fayez Sayegh) വാദിക്കുന്നതുപോലെ ആദ്യകാല പലസ്തീനിയന്‍ സായുധ പ്രതിരോധം എന്നത്, തങ്ങളുടെ ഭൂമിക്കുമേലുള്ള പരമാധികാരം തിരിച്ചുപിടിക്കാന്‍ ശേഷിയുള്ളവരാണ് ലസ്തീനികള്‍ എന്നതിനെ ചരിത്രപരമായി അടയാളപ്പെടുത്തുന്നുണ്ട്.   പലസ്തീനിയന്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ സയണിസ്റ്റ് കൊളോണിയലിസത്തിന്റെ ശക്തി സമവാക്യങ്ങളുമായി ഏറ്റുമുട്ടുമ്പോഴൊക്കെ ആദ്യകാല പ്രക്ഷോഭങ്ങള്‍ തുറന്നിട്ട പ്രതിരോധവാതിലുകള്‍ നിരന്തരം പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.

Fayez Sayegh

 The disarmed premise of Oslo road

കഴിഞ്ഞ ഒരുപാടു മാസങ്ങളിലായി ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യാ അതിക്രമങ്ങള്‍ 1982-ലെ ബെയ്‌റൂത്ത് അധിനിവേശത്തെയും ഉപരോധത്തെയും ഓര്‍മിപ്പിക്കുന്നുണ്ട്.  തങ്ങളുടെ കൊളോണിയല്‍ അധികാരം ലബനാന്റെ ദക്ഷിണ ഭാഗത്തേക്ക് വികസിപ്പിക്കാനും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (PLO) ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇസ്രായേല്‍ ബെയ്‌റൂത്തിനു മേല്‍ അധിനിവേശം നടത്തിയത്. പലസ്തീനിയന്‍ ദേശീയ അവകാശങ്ങളെ ആന്തരികവത്കരിച്ചുകൊണ്ട് കൊളോണിയല്‍ ശക്തി/ശേഷി സമവാക്യങ്ങളെ തകര്‍ക്കാനും പലസ്തീനിയന്‍ പരമാധികാരത്തെ തിരിച്ചു പിടിക്കാനുമുള്ള സായുധ ശ്രമങ്ങളാണ് PLO നടത്തിക്കൊണ്ടിരുന്നത്.

സയണിസ്റ്റ് പ്രൊജക്റ്റിനെതിരായ PLO ഭീഷണിയെ തിരിച്ചറിഞ്ഞ ഇസ്രായേല്‍ PLO-യെ തകര്‍ക്കാനും ഇസ്രായേലി താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഭരണം നടത്തുന്ന പാവ സര്‍ക്കാര്‍ ലബനാനില്‍ സ്ഥാപിക്കാനും ഉദ്ദേശിച്ചുകൊണ്ട് ബെയ്‌റൂത്തില്‍അക്രമണം നടത്തി. വിയറ്റ്‌നാമിലും അള്‍ജീരിയയിലും ക്യൂബയിലും നടത്തപ്പെട്ടതു പോലുള്ള ക്രമരഹിതമായ ഗറില്ലാ യുദ്ധ തന്ത്രങ്ങളിലൂടെ പരമ്പരാഗതമായ കൊളോണിയല്‍ യുദ്ധ രീതിയെ വെല്ലുവിളിക്കാനാണ് PLO ശ്രമിച്ചത്. ഇവിടെ, പുതുതായി ഉയര്‍ന്നുവന്നിട്ടുള്ള കൊളോണിയല്‍ വിരുദ്ധ ശക്തി/ശേഷി സമവാക്യത്തെ ഇല്ലായ്മ ചെയ്യുന്നതിലുള്ള തങ്ങളുടെ പരിമിതികളെ തിരിച്ചറിഞ്ഞ ഇസ്രായേല്‍ വീണ്ടും ഉന്മൂലന യുദ്ധ യുക്തിയിലേക്ക് തിരിച്ചു പോവുകയുണ്ടായി. കൊളോണിയല്‍ പരമാധികാരത്തോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള തദ്ദേശീയ ഭൗതിക പ്രതിരോധ മുന്നേറ്റങ്ങൾ വികാസം പ്രാപിച്ച ഘട്ടം മുതല്‍, കൊളോണിയല്‍ പ്രത്യയശാസ്ത്രത്തിനകത്ത്, തദ്ദേശീയര്‍ ‘യുക്തിരഹിത- അപരിഷ്‌കൃത’ വിഭാഗമായി മുദ്രകുത്തപ്പെടുകയും, പാശ്ചാത്യ ലോക ക്രമത്തെ വളരെ കാലം നിര്‍ണയിക്കുകയും നിലനിര്‍ത്തുകയും ചെയ്ത കൊളോണിയല്‍ യുദ്ധ നിയമങ്ങള്‍ തിരികെ വിളിക്കപ്പെടുകയും, തദ്ദേശീയര്‍ ഇല്ലായ്മ ചെയ്യപ്പെടേണ്ടവരായി മാറുകയും ചെയ്തു. 

ഇന്ന് ഗസ്സയില്‍ ചെയ്തു കൂട്ടുന്നതു പോലെ, ഇസ്രായേല്‍ ബെയ്‌റൂത്തിനെ അതിക്രമിക്കുകയും ഉപരോധിക്കുകയും പത്താഴ്ച്ചക്കിടെ ബോംബിങ്ങുകളിലൂടെ പതിനായിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കുകയും ചെയ്തു. കൂടാതെ, ഇന്ന് നാം കാണുന്നതു പോലെ തന്നെ, ബെയ്‌റൂത്തിനെ തകര്‍ത്തെറിയുകയും ജനങ്ങളെ കൊന്നുടുക്കുകയും ചെയ്തിട്ടുംഅതൊന്നും പ്ലോ-ക്കെതിരായ സായുധ വിജയമായി മാറിയിരുന്നില്ല. PLO-യെ ഒറ്റപ്പെടുത്താനും ലബനാനില്‍ നിന്നും തുനീഷ്യയിലേക്ക് അവരെ നാടുകടത്താനുമുള്ള യു.എസ് സാമ്രാജ്യത്വശ്രമങ്ങളുടെ ഫലമായാണ് പലസ്തീനിയന്‍ പ്രതിരോധത്തെ നിരായുധീകരിക്കാനുള്ള ഇസ്രായേല്‍ ശ്രമങ്ങള്‍ വിജയം കാണുന്നത്. ബെയ്‌റൂത്ത് വിടാന്‍ സമ്മതിച്ച PLO അതിനു പകരമായി ബെയ്‌റൂത്തിലെ പലസ്തീനി അഭയാര്‍ഥികളെ ഹിംസാത്മക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍, PLO-യെ പുറത്താക്കി തൊട്ടുടനെ ഇസ്രായേലി പിന്തുണയുള്ള സായുധ സംഘങ്ങള്‍ ബെയ്‌റൂത്തിനടുത്തുള്ള സബ്ര, ശാതില പ്രദേശങ്ങളില്‍ അതിക്രങ്ങള്‍ നടത്തുകയും പലസ്തീനി-ലബനീസ് ജനതയെ കൊന്നൊടുക്കുകയും ചെയ്തു. പലസ്തീനികളെ നിരായുധരാക്കുകയും അവരെ സായുധസയണിസ്റ്റ് ശക്തിയുടെ കാരുണ്യം കടാക്ഷിക്കുന്നവരായി മാറ്റുകയും ചെയ്യുന്ന രാഷ്ട്രീയ മാതൃകയാണ് ഇവിടെ നാം കണ്ടത്. വെടിനിര്‍ത്തലിനായി ഗസ്സയിലെ പലസ്തീന്‍ പ്രതിരോധത്തെ മുഴുവന്‍ നിരായുധീകരിക്കണമെന്ന ഇപ്പോഴത്തെ പാശ്ചാത്യ സാമ്രാജ്യത്വആവശ്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് നാം ബോധവാന്മാരാവേണ്ടതുണ്ട്. 

വിമോചന പോരാട്ടത്തെ നിരായുധീകരിക്കുക എന്നത്, പലസ്തീനികള്‍ക്ക് പ്രത്യേക തരത്തിലുള്ള ക്വാസി-പരമാധികാരം വകവെച്ചു നല്‍കുകയും അതിലൂടെ സയണിസത്തിന്റെ യഥാര്‍ത്ഥ പരമാധികാരത്തെ എല്ലാ കാലത്തും ആശ്രയിക്കുന്നവരാക്കി അവരെ മാറ്റുകയും ചെയ്യുന്ന രാഷ്ട്രീയ ചട്ടക്കൂടാണ് മുന്നോട്ടു വെക്കപ്പെടുന്നത്. ആദ്യത്തെ ഇന്‍തിഫാദ പലസ്തീനിയന്‍ ദേശീയ വിമോചന സമരങ്ങളെ ഉണര്‍ത്തുകയും ആഗോള ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തെങ്കിലും, ഭൗതിക ആയുധ ശേഷിയുടെ അഭാവം ഓസ്ലോ ‘സമാധാന കരാറിലൂടെ’ ഇസ്രായേലും അമേരിക്കയും മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ അംഗീകരിക്കാന്‍ പലസ്തീനികളെ നിര്‍ബന്ധിതരാക്കി. സമാധാന ഉടമ്പടിയില്‍ പങ്കുചേരാന്‍ പ്രാപ്തരായ രാഷ്ട്രീയ കര്‍തൃത്വമുള്ളവരാകുവാന്‍ വേണ്ടി സയണിസ്റ്റ് കൊളോണിയലിസത്തില്‍ നിന്നുംവിമോചനത്തിനായി സായുധ മാര്‍ഗം PLO കൈയൊഴിയേണ്ടി വന്നു.

ഓസ്ലോ കരാറില്‍ പങ്കു ചേരാനായി ഇസ്രായേലിന് സ്വയം ഡി-മിലിറ്ററൈസ് ചെയ്യേണ്ടിയിരുന്നില്ല, അതിനാല്‍തന്നെ സായുധ സമരത്തെ കൈയൊഴിയാനുള്ള PLO-യുടെ തീരുമാനത്തിലൂടെ പലസ്തീനിയന്‍ പരമാധികാരത്തിന്റെ ഭൗതിക അടിത്തറ അടിയറവെക്കപ്പെടുകയാണുണ്ടായത്. ഓസ്ലോ കരാര്‍ മുന്നോട്ടുവെച്ച ചട്ടക്കൂടനുസരിച്ച് ഹിംസക്കുമേല്‍ ഇസ്രായേലിന് സര്‍വ്വാധികാരം ലഭിക്കപ്പെടുകയും ഇസ്രായേലി കൊളോണിയല്‍ പരമാധികാരത്തിന്റെ ഇഛകള്‍ക്കനുസൃതമായി നിലനില്‍ക്കുന്ന രാഷ്ട്രീയകര്‍തൃത്യങ്ങളായി പലസ്തീനികള്‍ മാറുകയും ചെയ്തു. ഓസ്ലോ കരാറിലൂടെ രൂപം കൊണ്ട പലസ്തീനിയന്‍ ഭരണകൂടത്തിന് ക്വാസി-പരമാധികാര പദവി ലഭിക്കുകയും അതിലൂടെ അവര്‍ക്ക് കൈവന്ന പരിമിതമായ ഭൗതിക വിഭവങ്ങള്‍, സയണിസ്റ്റ് കോളോണിയലിസത്തിനെതിരെയല്ല, മറിച്ച പലസ്തീനിയന്‍ പ്രതിരോധത്തെ പോലീസിങ്ങിന് വിധേയമാക്കാന്‍ ഉപയോഗിക്കപ്പെടുകയും ചെയ്തു. കൊളോണിയല്‍ശക്തി/ശേഷി സമവാക്യം കൂടുതല്‍ ആഴത്തിലായതിലൂടെ പലസ്തീന്‍ ഭൂമികയെ കൊള്ളയടിക്കാനും ഓസ്ലോ-ആനന്തര കാലഘട്ടത്തില്‍ പലസ്തീനിയന്‍ നിലനില്‍പ്പിനും ചരിത്ര-ഭൂമികക്കുമേലുള്ള സഞ്ചാരത്തിനും മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്താനും ഇസ്രായേലിനു കഴിഞ്ഞു. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി, ആയിരക്കണക്കിന് ലസ്തീനികളെ കുടിയൊഴിപ്പിക്കാനും, ആയിരക്കണക്കിനാളുകളെ ജയിലിലടക്കാനും, നൂറുകണക്കിന് പലസ്തീനികളെ കൊന്നൊടുക്കാനും ഇസ്രായേലിന് കഴിഞ്ഞു. 

Ghassan Kanafani

ഓസ്ലോ കരാറിലൂടെ രൂപപ്പെട്ടുവന്ന രാഷ്ട്രീയ സാഹചര്യം പലസ്തീനികളെ കൊളോണിയല്‍ കണ്ടീഷനിംഗിലേക്ക് ശാശ്വതമായി തിരികെ സ്ഥാപിക്കുന്നുണ്ട്. അഥവാ, ഹിംസക്കുമേലുള്ളകൊളോണിയല്‍ സര്‍വ്വാധികാരം എന്നെന്നും നിലനില്‍ക്കുന്നതാണെന്നും കൊളോണിയല്‍ചട്ടക്കൂടിനകത്ത് പരിമിതമായ അവകാശങ്ങളുള്ളവരാണ് തദ്ദേശീയരെന്നുമുള്ള ‘ലാ കസാസ്’ മാതൃകയാണ് അത് മുന്നോട്ടു വെക്കുന്നത്. പലസ്തീനിയന്‍ വിപ്ലവകാരിയായ ഗസാ ന്‍ കനാഫാനി (Ghassan Kanafani) മുന്നറിയിപ്പ് നല്‍കുന്നതു പോലെ, ‘തങ്ങളുടേതല്ലാത്തൊരു ലോകത്ത്’ ജീവിക്കാൻ പലസ്തീനികള്‍ നിര്‍ബന്ധിതരാകുന്നു. തങ്ങളുടെ സ്വയം വികാസത്തിനെതിരായിക്കൊണ്ട് (Flourishng) തങ്ങളുടെ വർത്തമാനത്തെയും ഭാവിയെയുംചിട്ടപ്പെടുത്താനാണ് ഭൗതിക ശേഷി മുഴുവന്‍ കൈവശപ്പെടുത്തിയിട്ടുള്ള ഇസ്രായേല്‍, പലസ്തീനികളെ നിര്‍ബന്ധിതരാക്കുന്നത്. ഗ്ലോബല്‍ സൗത്തില്‍ ഉടനീളം നടന്നതു പോലെ, സ്ഥായിയായ കൊളോണിയല്‍-സാമ്രാജ്യത്വ ഭരണത്തെ സാധ്യമാക്കുന്ന ‘ചരിത്രാവസാന’ ആഖ്യാനത്തെ പലസ്തീനില്‍ ഇല്ലാതാക്കാനായി പ്രതിരോധ മാര്‍ഗം അനിവാര്യമായിരുന്നു. ‘ചരിത്രാവസാന’ത്തിനപ്പുറമുള്ള കാലത്ത്, കൊളോണിയല്‍ ശക്തി/ശേഷിസമവാക്യത്തിനെതിരായ പുതിയ വെല്ലുവിളികള്‍ അനിവാര്യമാവുകയും അത് വിമോചിത പലസ്തീനായുള്ള പാത ക്യത്യമായി തുറന്നിടുകയും ചെയ്തു.

ബിക്രം ഗിൽ