Campus Alive

ഫലസ്തീൻ വംശഹത്യയിൽ ഇസ്രായേൽ അക്കാദമിയെയും പങ്കാളികളാണ്

‘രാഷ്ട്രീയം വൈജ്ഞാനികതക്ക് പുറത്തായിരിക്കണം!’ പലസ്തീന്‍ ഭൂമിക്കുമേലുള്ള അധീശത്വത്തിലും, പലസ്തീനിയന്‍ ജനതയെ അടിച്ചമര്‍ത്തുന്നതിലും ഗസ്സക്കുമേല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ പരമ്പരകളിലും പങ്കാളിത്തമുള്ള ഇസ്രായേലി അക്കാദമിക സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാനുള്ള തങ്ങളുടെ സഹപ്രവർത്തകരുടെയും വിദ്യാര്‍ഥികളുടെയും ആഹ്വാനങ്ങളോടുള്ള പാശ്ചാത്യ അക്കാദമിയയുടെ പ്രതികരണം ഇങ്ങനെയാണ്.

സര്‍വ്വകലാശാലകള്‍ ‘പൗര വ്യവഹാരങ്ങളുടെയും’ ‘സ്വതന്ത്ര ആവിഷ്‌കാരങ്ങളുടെയും’ ‘തുറന്ന അന്വേഷണങ്ങളുടെയും’ ഇടങ്ങളാണെന്ന് അവര്‍ വാദിക്കുന്നു. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം പോലെ ഖണ്ഡിതമായ ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അക്കാദമിക ബഹിഷ്‌കരത്തില്‍ പങ്കാളിത്തം വഹിക്കുന്നത് രാഷ്ട്രീയമായി നിഷ്പക്ഷമാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്നുമില്ല. മാത്രമല്ല, യുദ്ധ കുറ്റകൃത്യങ്ങളിൽ ഇസ്രായേലിലെ  അക്കാദമിയക്ക് പങ്കില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍, ഒരു രാഷ്ട്രം നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധക്കുറ്റങ്ങളും അന്താരാഷ്ട്ര നിയമ ലംഘനങ്ങളും മുന്‍നിര്‍ത്തി ആ രാജ്യത്തെ ‘സ്വതന്ത്ര’ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പഴിചാരുന്നത് ശരിയല്ലെന്നും അത് ക്രിയാത്മകമല്ലെന്നും അവർ വാദിക്കുന്നു. 

 തീര്‍ച്ചയായും ഈ വാദങ്ങളെ ഇഴകീറി പരിശോധിക്കുകയും വിമര്‍ശന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.  അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice)  ‘വ്യക്തമായ വംശഹത്യ’ (പ്ലസ്സിൽ Genocide) എന്ന് വിധിച്ച, തീര്‍ത്തും ദുരന്ത പൂര്‍ണമായ സാഹചര്യത്തില്‍, സര്‍വ്വകലാശാലകള്‍ ‘നിഷ്പക്ഷമാണെന്നും’ ആയിരിക്കണമെന്നുമുള്ള പാശ്ചാത്യ അക്കാദമിക്കുകളുടെ നിഷ്‌കളങ്കമായ (അല്ലെങ്കില്‍ അജ്ഞത മൂലമുള്ള?) കാഴ്ച്ചപ്പാടിനെ പരിശോധിക്കുന്നത് അര്‍ഥശൂന്യമായ കാര്യമാണ്. എന്നാല്‍, ഔദ്യോഗിക കണക്കുകള്‍ പ്രകാരം പലസ്തീനില്‍ മരണപ്പെട്ടവരുടെ എണ്ണം 40000 എന്ന ഭീകര സംഖ്യ കടക്കുകയും ആയിരക്കണക്കിനാളുകളുടെ മൃതദേഹങ്ങള്‍ ഇനിയും രേഖപ്പെടുത്തപ്പെടാതിരിക്കുകയും, ഗസ്സയിലെ ഓരോ സര്‍വ്വകലാശാലകളും കാഴ്ച്ച പോലും അസാധ്യമാവും വിധം അവശിഷ്ടങ്ങളായി തീര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍, നടന്നുകൊണ്ടിരിക്കുന്ന ഭരണകൂട ഹിംസകളിലെ ഇസ്രായേലി അക്കാദമിയയു ടെ പങ്ക് തീര്‍ച്ചയായും അന്വേഷിക്കേണ്ടിയിരിക്കുന്നു. 

പലസ്തീനിയന്‍ അവകാശങ്ങളെയും ഇസ്രായേലി അധിനിവേശത്തെയും കുറിച്ച് ധൈര്യപൂർവ്വം സംസാരിക്കുന്നവര്‍ക്കെതിരെ പതിറ്റാണ്ടുകളായി, സവിശേഷമായും ഒക്ട്‌ടോബര്‍ 7 ലെ ഹമാസ് അക്രമണത്തിന് ശേഷം, ഇസ്രയേലി സർവ്വകലാശാലകള്‍ വ്യവസ്ഥാപിതമായി പ്രയോഗിക്കുന്ന ആയുധമാണ് സെന്‍സര്‍ഷിപ്പ്. 

ജറൂസലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ (HUJI) പ്രഫസര്‍ നാദെറ ശാല്‍ഹോബ്-കെവോര്‍കിയാനാണ് (Nadera Shalhoub-Kevorkian) അടുത്ത കാലത്തായി സെൻസർഷിപ്പിന് ഇരയായത്. സയണിസത്തെയും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഗസ്സ വംശഹത്യയെയും വിമര്‍ശിച്ചതിന് ഈ വര്‍ഷം ഏപ്രില്‍ മധ്യത്തില്‍ ഇസ്രായേലി പോലീസ് അവരെ അറസ്റ്റു ചെയ്യുകയുണ്ടായി. 

Nadera Shalhoub-Kevorkian

അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പു തന്നെ ശാല്‍ഹോബ്കെ-വോര്‍കിയാന്റെ പ്രഭാഷണങ്ങളും എഴുത്തുകളും ഇസ്രായേലി സ്റ്റേറ്റിനെതിരായ ‘ഹിംസക്ക് ആഹ്വാനം’ ചെയ്യുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അവര്‍ക്കെതിരെ നടന്നിരുന്നു. ഇസ്രായേലി ഭരണകൂടവും മാധ്യമങ്ങളുമാണ് ഇത്തരം പ്രചാരങ്ങള്‍ പൊതുമധ്യത്തില്‍ നടത്തിയിരുന്നതെങ്കിലും അവയുടെ വേരുകള്‍ ശാല്‍ഹോബ്-കെവോര്‍കിയാൻ ജോലി ചെയ്തിരുന്ന സർവ്വകലാശാലയിൽ നിന്നും ഉയര്‍ന്നുവന്നതാണെന്ന് കാണാം.

 ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അധിനിവേശവും വംശീയ വിവേചനവും ഇല്ലാതാക്കാനായി ഇസ്രായേലി-പലസ്തീനിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷനില്‍ ഒപ്പുവെക്കാനുള്ള ശാല്‍ഹോബ്-കെവോര്‍കിയാന്റെ തീരുമാനത്തില്‍ ‘നടുക്കവും, അത്യധികം നിരാശയും’ രേഖപ്പെടുത്തിക്കൊണ്ട് HUJI അധികാരികള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനത്തില്‍ അവര്‍ക്ക് കത്തയക്കുകയുണ്ടായി. സര്‍വ്വകലാശാലയിലെ പദവിയിലിരുന്ന് കൊണ്ട് ശാല്‍ഹോബ്-കെവോര്‍കിയാൻ മുന്നോട്ടുവെച്ച ആശയങ്ങളില്‍ പ്രസിഡന്റും റെക്റ്ററും ലജ്ജിക്കുന്നതായി പറയുന്ന കത്തില്‍, അവര്‍ സ്ഥാപനത്തിലെ തൻറെ സ്ഥാനം സ്വയം ഒഴിയണമെന്നും നിര്‍ദേശിച്ചിരുന്നു. സ്ഥാപനാധികാരികള്‍ തന്നെ പിന്നീട് ഈ കത്ത് രസ്യമായി വിതരണം ചെയ്യുകയും അതിലൂടെ അവര്‍ക്കെതിരെ പരസ്യ പ്രചരണം ആരംഭിക്കുകയും ചെയ്തു.  ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍, ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ശാല്‍ഹോബ്-കെവോര്‍കിയാന്‍ സയണിസത്തെ ഇല്ലായ്മ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ, സര്‍വ്വകലാശാല നേതൃത്വം അവരെ സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള കത്ത് അവർക്കയച്ചു. ശാല്‍ഹോബ്-കെവോര്‍കിയാനെ ദേശീയ-അന്തര്‍ദേശീയ Embarassment ആയിവിശേഷിപ്പിക്കുന്ന കത്തില്‍ HUJI ‘ഇസ്രായേലി, പബ്ലിക് സയണിസ്റ്റ് സ്ഥാപനം’ ആണെന്നതില്‍ സ്വയം അഭിമാനിക്കുന്നതായും കൂട്ടിച്ചേര്‍ക്കുന്നു. ഒരിക്കല്‍ കൂടി സ്ഥാപനത്തില്‍ നിന്നുള്ള കത്ത് ഇസ്രായേലി പൊതുമണ്ഡലത്തില്‍ പ്രചരിപ്പിക്കുകയും സെനറ്റിലെ ചില അംഗങ്ങള്‍ക്ക് പോലും നേരിട്ട് അത് ലഭിക്കുകയും ചെയ്തു. തന്നെയും തന്റെ കുടുംബത്തെയും ‘ഭീകരമായി വേട്ടയാടാന്‍’ പ്രേരിപ്പിക്കുന്ന കാംപയിനായി ഈ കത്ത് മാറിയതായി ശാല്‍ഹോബ്-കെവോര്‍കിയാന്‍ പറയുന്നു.

പലസ്തീന് അനുകൂലമായി ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദമാക്കാനും, ഡോക്‌സിങ്ങിനു വിധേയമാക്കാനും, അച്ചടക്ക നടപടികള്‍ കൈക്കൊള്ളാനുമാണ് പൊതുവിൽ ഇസ്രായേലിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 7 മുതല്‍ തന്നെ ഇസ്രായേലിലെ പലസ്തീന്‍ വിദ്യാര്‍ഥികളുടെ മേല്‍വിലാസങ്ങളും വീടുകളുടെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹമാസ്, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പോലുള്ള സംഘടനകളോട് അനുകമ്പയോടു കൂടിയ നിലപാടുകളെടുക്കുന്നു എന്നു കരുതപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരായ ‘എല്ലാ പരാതികളും അന്വേഷിക്കണമെന്ന്’ ഇസ്രായേലി സര്‍വ്വകലാശാലകളോട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (The Counsil of higher Education) നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, തീർച്ചയായും എല്ലാ തരത്തിലുമുള്ള പലസ്തീന്‍ അനുകൂല ശബ്ദങ്ങളും പ്രതികരണങ്ങളും ഇസ്രായേലിനെതിരായ ഹിംസക്കുള്ള ആഹ്വാനങ്ങളായാണ് കണക്കാക്കപ്പെടുന്നത്.

ഇസ്രായേല്‍ വിമര്‍ശനങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ, ഗസ്സയിലെ സൈനിക അതിക്രമ കാലത്ത്, ഇസ്രായേലിനായി ആഗോള പിന്തുണ ഉറപ്പാക്കുന്നതില്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടേതായ പങ്ക് നിർവഹിക്കുന്നുണ്ട്. ഒക്ടോബര്‍ 7 ന് ശേഷമുള്ളതൊട്ടടുത്ത ദിവസങ്ങളില്‍ തെല്‍ അവീവ്സ ര്‍വ്വകലാശാലയുടെ (TAU) അധ്യക്ഷന്‍ ‘തങ്ങളുടെ മുഴുവന്‍ ശക്തിയും ശേഷിയും ദേശ സുരക്ഷക്കായി പ്രയോജനപ്പെടുത്തു’മെന്ന് റഞ്ഞു കൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇസ്രായേലി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നവരെ വിമര്‍ശിക്കുന്ന ഈ പ്രസ്താവന ലോകത്തിലെ പല ഭാഗത്തു നിന്നുമുള്ള ‘ അക്കാദമിക സ്ഥാപനങ്ങളുടെ നേതൃത്വം’ Boycott Divestment and Sanctions (BDS) കാംപയ്‌നുകളെ ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍, TAU ‘Media Outreach’ ആരംഭിച്ചതായും, ‘തങ്ങളുടെ ശത്രുക്കള്‍ തങ്ങളോട് കാണിച്ച അതിക്രമങ്ങളെ കുറിച്ച് ജ്ഞരായ ആളുകള്‍ക്കിടയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന കള്ളങ്ങളെ പൊളിക്കാനായി’ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടാന്‍ വിദ്യാര്‍ഥികളെ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

പ്രസിഡൻറിൻറെ പ്രസ്താവനക്ക് ശേഷം ഒരാഴ്ച്ചക്കുള്ളില്‍ TAU-വിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ നേതൃത്വത്തിൽ ഇസ്രായേലിനെ അനുകൂലിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചു. ‘തങ്ങള്‍ സത്യങ്ങളും യാഥാര്‍ഥ്യങ്ങളുമാണ് നങ്ങളിലേക്ക് എത്തിക്കുന്നതെന്ന്’ പറയുന്ന ഈ വിദ്യാര്‍ഥികള്‍ ‘ഭീകരതക്കും നീചത്വത്തിനുമെതിരായ മാനവിക, വിശുദ്ധ യുദ്ധമാണ്’ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെടുന്നു. 

ഹൈഫ സര്‍വ്വകലാശാലയും (university of Haifa) ഇസ്രായേല്‍ സൈന്യത്തെയും ഗസ്സയില്‍ രാവിലെ അവര്‍ നടത്തുന്ന അതിക്രമങ്ങളെയും ശക്തമായി പിന്തുണച്ചിട്ടുണ്ട്. യുദ്ധ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ‘വിദ്യാര്‍ഥി സൈനികരെ’ അടക്കം സഹായിക്കാനായി അവര്‍ ധന ശേഖരണ കാംപയിനുകള്‍ സംഘടിപ്പിച്ചിരുന്നു. സൈന്യത്തിലെ സ്‌പെഷ്യല്‍ ഫോര്‍സസിനായി സര്‍വ്വകലാശാല ബുള്ളറ്റ്പ്രൂഫ് പടച്ചട്ടകള്‍ സംഭാവന നല്‍കി. TAU ചെയ്തതു പോലെ ഹൈഫ സര്‍വ്വകലാശാലയും ഇസ്രായേല്‍ അനുകൂല കാംപയ്‌നുകള്‍ ആരംഭിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തെ വിമര്‍ശിക്കുന്നത് നീതിയാണെന്നും പലസ്തീനിയന്‍ അവകാശങ്ങള്‍ക്കായി വാദിക്കുന്നവര്‍ ഒന്നുങ്കിൽ തെറ്റിദ്ധിക്കപ്പെട്ടവരോ അല്ലെങ്കില്‍ ഭീകരവാദത്തെ പിന്തുണക്കുന്നവരോ ആണെന്ന് ന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനാണ് കാംപയ്ന്‍ ലക്ഷ്യം വെച്ചത്. ഈ കാംപയ്‌ന്റെ ഭാഗമായി തങ്ങളുടെ വിദ്യാര്‍ഥികളും അധ്യാപകരും ഒക്ടോബര്‍ 7-ലെ സംഭവത്തെ കുറിച്ച് ‘സത്യസന്ധമായി’ സംസാരിക്കുന്ന ‘ബഹുഭാഷാ വീഡിയോ സീരീസ്’വർ പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോകളില്‍ അധികവും ഇസ്രായേലി ഭരണകൂട ആഖ്യാനങ്ങളുടെ ആവര്‍ത്തനങ്ങൾ മാത്രമാണ്. പലസ്തീന്‍ അനുകൂല ആക്റ്റിവിസം യഥാര്‍ഥത്തില്‍ ഹമാസ് അനുകൂല ആഖ്യാനങ്ങളാണെന്നും ‘From the river to the sea, Palastine will be free’ മുദ്രാവാക്യം ജൂത ജനതക്കെതിരായ രണ്ടാം ഹോളോകോസ്റ്റിനുള്ള ആഹ്വാനമാണെന്നും അവര്‍ വാദിക്കുന്നു. 

Prof. Mouna Maroun

BDS മൂവ്‌മെന്റിനും ഇസ്രായേലി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കുന്നതിനുമെതിരായ ഇസ്രായേലി കാംപയ്‌ന്റെ മുന്‍പന്തിയില്‍ ഹൈഫ സര്‍വ്വകലാശാലയുടെ നേതൃത്വവും പങ്കാളികളായാതായി കാണാം. ഹൈഫയുടെ ഇപ്പോഴത്തെ റെക്ടര്‍ പ്രഫസര്‍ മൗന മറൂണ്‍ (Mouna Maroun), ഹൈഫയിലെയും, വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫ് സയന്‍സിലെയും, HUJI-യിലെയും മറ്റു അക്കാദമീഷ്യന്‍മാരോടൊപ്പം ചേര്‍ന്ന് nature ജേര്‍ണലില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്രായേലി അക്കാദമിയയെ ബഹിഷ്‌കരിക്കുന്നത് വിപരീത ഫലങ്ങളുണ്ടാക്കുമെന്ന് വാദിക്കുന്ന ലേഖനം, അത്തരം ബഹിഷ്‌കരണാഹ്വാനങ്ങള്‍ ഇസ്രായേലിലെ ‘അറബ് അല്ലെങ്കില്‍ പലസ്തീനിയന്‍’ വിദ്യാര്‍ഥികളെ കാണാതെ പോവുകയും, ഇസ്രായേലി അക്കാദമിയയുടെ ‘മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും ഭരണകൂട നയ നിലപാടുകളോടുള്ള വിമര്‍ശനങ്ങളെയും’ അവഗണിക്കുകയും ഇസ്രായേലി സയന്റിഫിക് കമ്യൂണിറ്റിയുടെ ‘ഇന്‍ക്ലൂസിവിറ്റിക്കായുള്ള ശ്രമങ്ങളെ’ വിലകുറച്ചു കാണിക്കുകയും ചെയ്യുന്നതായി അഭിപ്രായപ്പെടുന്നു. 

Maya Wind

 തീര്‍ച്ചയായും ഇവയൊന്നും തന്നെ സത്യമാണെന്ന് കാണാന്‍ കഴിയില്ല. ആന്ത്രോപ്പോളജിസ്റ്റായ മായാ വിന്റിന്റെ (Maya Wind) Towers of Ivory and Steel എന്ന പുസ്തകം വരച്ചുകാട്ടുന്നതു പോലെ, പലസ്തീനിയന്‍ അധിനിവേശത്തിന് കാലങ്ങളായി ഇസ്രായേലി സര്‍വ്വകലാശാലകള്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കുന്നതായി കാണാം. ‘അക്കാദമിക വിഷയങ്ങള്‍, ബിരുദ പ്രോഗ്രാമുകള്‍, കാംപസ് സംവിധാനങ്ങള്‍, ഗവേഷണ ലാബുകള്‍, എല്ലാം തന്നെ ഇസ്രായേലി അധീശത്വത്തിലും വിവേചനത്തിലും പങ്കാളികളാകുന്നുണ്ട്. സര്‍വ്വകലാശാലകള്‍ പലസ്തീനികളുടെ വിദ്യാഭ്യാസത്തിനായുള്ള അവകാശങ്ങളെ നിഷേധിക്കുകയും, വിമര്‍ശനാത്മക പഠനങ്ങളെ നിരാകരിക്കുകയും വിദ്യാര്‍ഥി പ്രതിപക്ഷ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്നുണ്ട്’. 

മുമ്പില്ലാത്ത വിധം, ഇപ്പോൾ ഇസ്രായേലി അക്കാദമിയയുടെ അധിനിവേശത്തലെ പങ്കാളിത്തം ചര്‍ച്ചയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി അതിക്രമങ്ങള്‍ ലോകമെമ്പാടും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുകയും, ഇസ്രായേലി അക്കാദമിയ യുദ്ധത്തെ ന്യായീകരിക്കുകയും അതിക്രമങ്ങളെ സാധൂകരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍, അക്കാദമിയ ‘നിഷ്പക്ഷമാണെന്നും’ സ്വതന്ത്ര സ്ഥാപനമാണെന്നുമുള്ള വാദം സ്വയം അപ്രസക്തമാവുകയാണ്. ഇസ്രായേലി ഭരണകൂടം അത് മനസ്സിലാക്കുകയും അതിൽ ജാഗ്രത പാലിക്കുകയും ചെയ്യുന്നുമുണ്ട്. 

 ഏപ്രില്‍ മാസത്തില്‍ ഇസ്രായേലിന്റെ ഇന്നൊവേഷന്‍, സയന്‍സ് ആന്റ് ടെക്‌നോളജി മന്ത്രാലയം, വിദേശ സ്ഥാപനങ്ങള്‍ ഇസ്രായേലി അക്കാദമിയയുമായി സഹകക്കുന്നതിൽ വിമുഖത’ കാണിക്കുന്നതായി പറയുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ബഹിഷ്‌കരണ കാംപയ്ന്‍ പ്രാഥമികമായും (എന്നാൽ ഈ മേഘലകളിൽ മാത്രമല്ല)’മെഡിസിന്‍, ബയോളജി, ഫിസിക്‌സ്, സ്‌പേസ്, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ മേഖലകളിലെ ഗവേഷണത്തെ’ വലിയ അളവില്‍ ബാധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്നൊവേഷന്‍, സയന്‍സ് ആന്റ് ടെക്‌നോളജി മന്ത്രി ഗില ഗാംലിയേല്‍ (Gila Gamliel) ബഹിഷ്‌കരണ മൂവ്‌മെന്റിനെ പ്രതിരോധിക്കാനായി തന്ത്രങ്ങള്‍ മെനയാന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാംലിയേല്‍ ഈ വര്‍ഷം മാര്‍ച്ച് മധ്യത്തില്‍ വരെഇന്റലിജന്‍സ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നുവെന്ന കാര്യവും ശ്രദ്ധേയമാണ്.

Gila Gamliel
Minister of Innovation, Science and Technology of Israel

 ഇസ്രായേല്‍ അനിയന്ത്രിതമായി തങ്ങളുടെ സൈനിക ഇടപെടലുകള്‍ ഗസ്സയില്‍ തുടരുന്നഈ ഘട്ടത്തില്‍ ബഹിഷ്‌കരണ കാംപെയ്‌നുകള്‍ തുടരാൻ തന്നെയാണ് സാധ്യത. യഥാര്‍ഥത്തില്‍, പലസ്തീന്‍ ഭൂമികയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമ വിരുദ്ധ അധിനിവേശങ്ങളെയും വംശീയ വിവേചനങ്ങളെയും മുന്‍നിര്‍ത്തി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടുന്ന ഇസ്രായേലി സംവിധാനങ്ങളെ ബഹിഷ്കരിക്കേണ്ടത്(BDS), ഐഛികമായ തിരഞ്ഞെടുപ്പ് (Optional) മാത്രമല്ല, മറിച്ച് ധാർമിക ഉത്തരവാദിത്തം കൂടിയാണെന്നാണ് ഈയടുത്ത് വന്ന ICJ ഉത്തരവ് നിര്‍ദേശിക്കുന്നത്. ഇസ്രായേലുമായുള്ള’എല്ലാവിധ സാമ്പത്തിക, കച്ചവട, നിക്ഷേപ ബന്ധങ്ങളും വിഛേദിച്ചുകൊണ്ട്’ പലസ്തീനുമേലുള്ള നിയമവിരുദ്ധ അധിനിവേശത്തെ അവസാനിപ്പിക്കാൻ മുൻകൈ എടുക്കേണ്ടത് എല്ലാ രാഷ്ട്രങ്ങളുടെയും ബാധ്യതയാണെന്ന് കോടതി പറഞ്ഞു വെക്കുന്നു. 

Patrick Cramer
President of the Max Planck Society

എങ്കിലും ഇസ്രായേലി അക്കാദമിയക്ക് ജര്‍മന്‍ മാക്‌സ് പ്ലാങ്ക് സൊസൈറ്റി പോലുള്ള വിശ്വസ്ത സുഹൃത്തുക്കള്‍ ഇപ്പോഴുമുണ്ട്. സൊസൈറ്റി പ്രസിഡന്റായ പാട്രിക് ക്രാമര്‍(Patrick Cramer) ബഹിഷ്‌കരണ കാംപയിന് മറുപടിയായി ഡിസംബറില്‍ ഇസ്രായേലിന് പിന്തുണയര്‍പ്പിച്ചു കൊണ്ട് രാജ്യത്ത് സന്ദര്‍ശനം നടത്തിയിരുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ അക്കാദമിയെ ഒറ്റപ്പെടുത്താനുള്ള ആഗോള സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ സമീപ ഭാവിയിൽ പരാജയപ്പെടാനാണ് സാധ്യത.

 

സോംദീപ് സെൻ